അയര്‍ലണ്ടിലെ പ്രമുഖ ടെക് സ്റ്റാര്‍ട്ടപ്പായ ഇന്ക്ലൂസിയോ (Inclusio) യില്‍ തൊഴിലവസരങ്ങള്‍. 80 പേര്‍ക്കാണ് കമ്പനി പുതുതായി അവസരം ഒരുക്കുന്നത്. കമ്പനിയില്‍ പുതുതായി 6.2 മില്ല്യണ്‍ യൂറോയുടെ നിക്ഷപം നടന്നിരുന്നു. എന്റര്‍പ്രൈസ് അയര്ലണ്ടുള്പ്പെടെയുള്ള കമ്പനികളാണ് നിക്ഷേപം നടത്തിയത്. ഇതേ തുടര്‍ന്നാണ് വിപുലീകരണത്തിന്റെ ഭാഗമായി നിയമനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ നിയമനങ്ങള്‍ ആരംഭിക്കുമെങ്കിലും 18 മുതല്‍ 24 മാസം കൊണ്ടായിരിക്കും 80 പേരെയും നിയമിക്കുക. ടെക്നോളജി, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്ട്ടേഴ്സിലേയ്ക്കായിരിക്കും നിയമനം. നിലവില്‍ ഇവിടെ 35 പേരാണ് ജോലി ചെയ്യുന്നത്. Share This News
Read Moreറിവോള്‍ട്ട് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭിക്കും ഐറിഷ് IBAN
പണമയക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് റിവോള്‍ട്ട്. അയര്‍ലണ്ടിലെ റിവോള്‍ട്ട് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് അയര്‍ലണ്ടിലെ ബാങ്ക് അക്കൗണ്ടിന്റേതിന് സമാനമായ രീതിയില്‍ തങ്ങളുടെ റിവോള്‍ട്ട് അക്കൗണ്ട് ഉപയോഗിക്കാന്‍ അവസരം ഒരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഒരു ഐറീഷ് IBAN നമ്പര്‍ ലഭിക്കും. തങ്ങളുടെ യൂറോപ്യന്‍ ബിസിനസിനായി റിവോള്‍ട്ട് അയര്‍ലണ്ടില്‍ ഒരു ബ്രാഞ്ച് സ്ഥാപിക്കുന്നതാണ് ഇത്തരത്തിലൊരു സൗകര്യം അയര്‍ലണ്ടിലെ കസ്റ്റമേഴ്സിന് ലഭിക്കാന്‍ കാരണം. ഈ IBAN നമ്പര്‍ ഉപയോഗിക്ക് പണം സ്വീകരിക്കുകയോ ട്രാന്‍സഫര്‍ ചെയ്യുകയോ ചെയ്യാം. രണ്ട് മില്ല്യനോളം ഉപയോക്താക്കളാണ് റിവോള്‍ട്ടിന് അയര്‍ലണ്ടിലുള്ളത്. ഇവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ഒരു ലിത്വാനിയന്‍ IBAN ആണ്. ഐറിഷ് IBAN ലഭിക്കുന്നതോടെ റിവോള്‍ട്ട് അക്കൗണ്ട് കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. Share This News
Read More12000 പേരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍
മെറ്റയ്ക്കും ട്വിറ്ററിനും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റാണ് പിരിച്ചു വിടല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 12000 പേരെ പിരിച്ചു വിടുമെന്നാണ് നിലവിലെ പ്രഖ്യാപനം. അയര്‍ലണ്ടില്‍ 5000 പേരാണ് നേരിട്ട് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. കരാറുകാര്‍ വഴിയുള്ള ആളുകളെക്കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഏകദേശം ഒമ്പതിനായിരത്തോളം വരും എന്നാല്‍ പിരിച്ചുവിടല്‍ അയര്‍ലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ടെക് കമ്പനികള്‍ ഒന്നിനു പിറകെ ഒന്നായി വലിയ തോതില്‍ പിരിച്ചു വിടലുകള്‍ നടത്തുന്നത് വരാനിരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്. Share This News
Read Moreനീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ‘ഉദയം 2023’പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ‘ഉദയം 2023’നീനാ സ്കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികള്‍ , Hughie Mc Garth (Mayor/Peace Commissioner) ഉത്ഘാടനം ചെയ്തു .Get Darcy (Nenagh Counsellor ) മുഖ്യാതിഥി ആയിരുന്നു .കൂടാതെ Nenagh St.Mary’s Parish അസിസ്റ്റന്റ് വികാരി Fr.Rexon Chullickal ആശംസാ പ്രസംഗം നടത്തി . നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു ‘ഉദയം 2023’.കുട്ടികളുടെയും മിതിര്‍ന്നവരുടെയും ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി . തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാല്‍ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കുകയുണ്ടായി . കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ…
Read More360 പേരെ നിയമിക്കാനൊരുങ്ങി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ്
അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. 360 പേര്‍ക്കാണ് പുതുതായി നിയമനം നല്കാന് ഒരുങ്ങുന്നത്. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. നിലവില്‍ കമ്പനിയുടെ 155 ഷോറൂമുകളിലായി 4,650 പേരാണ് ജോലി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആവശ്യകത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് തങ്ങള്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാകക്കി. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. 450 പേരെ നിയമിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുനന്നു. ഈ നിയമനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അല്‍ഡി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. Share This News
Read Moreകോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് വില കുറയും
രാജ്യത്ത് കോവിഡ് പരിശോധനകള്‍ക്കായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ വില കുറയും. നികുതി നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് വില കുറവിന് വഴി തെളിയുന്നത്. കോവിഡിനായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം ആന്റിജന്‍ കിറ്റുകള്‍ക്ക് 23 ശതമാനം നികുതിയേര്പ്പെടുത്തുകയായിരുന്നു. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിത്. ധനവകുപ്പ് മന്ത്രിയും റവന്യു ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നികുതി രഹിതമാക്കാന്‍ തീരുമാനമാക്കിയത്. Share This News
Read Moreഅയര്‍ലണ്ടിലെ ഇന്‍സ്റ്റാ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യം
ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുമായി കമ്പനി രംഗത്ത്. quiet എന്ന പുതിയ ഓപ്ഷനാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. അയര്‍ലണ്ട് , യുകെ, യുഎസ്, കാനഡ, ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. qഹഗാൂ മോഡ് ആക്ടിവേറ്റ് ചെയ്തിട്ടാല്‍ ആ സമയത്ത് നോട്ടിഫിക്കേഷന്‍സ് ഒന്നും വരില്ല. മെസേജുകള്‍ക്ക് ഓട്ടോമാറ്റിക് റിപ്ലെ പോവുകയും ചെയ്യും. മാത്രമല്ല ആക്ടിവിറ്റി സ്റ്റാറ്റസ് Quiet എന്നാകും കാണിക്കുക.. ഫ്രണ്ട്സിനേയും ഫോളേവേഴ്സിനേയും മാറ്റി നിര്‍ത്തി മറ്റ് നോട്ടിഫിക്കേഷന്‍സിന്റെ ശല്ല്യങ്ങളില്ലാതെ ഇന്‍സ്റ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല കുറച്ചു സമയത്തേക്ക് ഈ വ്യക്തി അവയ്ലബ്ള്‍ ആയിരിക്കില്ല എന്ന് ഫോളേവേഴ്സിന് മനസ്സിലാകാനും ഇത് സാധിക്കും. Share This News
Read MoreArgos അയര്‍ലണ്ടിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
പ്രമുഖ റീടെയ്ല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ Argos അയര്‍ലണ്ടിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തോടെ അയര്‍ലണ്ടിലെ എല്ലാ ഔട്ട്ലെറ്റുകളും അടച്ചു പൂട്ടാനാണ് തീരുമാനം. കമ്പനി മാനേജ്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും കൂടുതല്‍ നിക്ഷേപം നടത്തുനന്നതില്‍ കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ തീരുമാനത്തിന്റെ ഫലമായി Argos ന്റെ എല്ലാ ഔട്ട് ലെറ്റുകളും അടച്ചു പൂട്ടും. ഏതാണ്ട് അഞ്ഞൂറിലധികം ആളുകള്‍ക്ക് തൊഴിലും നഷ്ടമാകും. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂണ്‍ നാണ് പൂര്‍ണ്ണമായും പ്രവര്‍ത്തനം അവസാനിക്കുക. എന്നാല്‍ വെബ്സൈറ്റ് വഴിയുള്ള ഓര്‍ഡറുകളും ഹോം ഡെലിവെറി ഓര്‍ഡറുകളും മാര്‍ച്ച് 22 വരെയെ നല്കാന് കഴിയു. വില്‍പ്പനാനന്തര സേവനങ്ങളായ റിട്ടേണ്‍, റീ ഫണ്ട്, എക്സേഞ്ച് എന്നിവ ക്ലോസിംഗ് ഡേറ്റ് വരെയെ ഉണ്ടാകൂ. Share This News
Read Moreഅയര്‍ലണ്ടിലെ 59 ശതമാനം പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നു
ആഗോള തലത്തില്‍ കമ്പനികളില്‍ പിരിട്ടുവിടലുകള് തുടരുകയാണ് മാത്രമല്ല പുതിയ നിയമനങ്ങളും മന്ദഗതിയിലാണ്. എങ്കിലും അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകളില്‍ അധികവും ഇപ്പോഴും തങ്ങളുടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. ലിങ്ക്ഡിനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. കൂടുതല്‍ ആളുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോഴും ഉയര്‍ന്ന ശമ്പളം ലക്ഷ്യം വച്ചാണ്. ഒപ്പം ഫ്ലെക്സിബിള്‍ ആയിട്ടുള്ള ജോലി സമയത്തിന് പ്രാധാന്യം കൊടുക്കുന്നവരുമുണ്ട്. മുഴുവന്‍ സമയ ഓഫീസ് ജോലിയെക്കാളും പലരും ആഗ്രഹിക്കുന്നത് റിമോട്ട് വര്‍ക്കിംഗാണ്. സര്‍വ്വെയില്‍ പങ്കെടുത്ത 59 ശതമാനം ഐറീഷ് പ്രഫഷണലുകളും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടിലെ നിയമന നിരക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനത്തിലധികം താഴെയാണ് എന്നതും വസ്തുതയാണ്. പുതിയ ജോലിയോ പ്രമോഷനോ കിട്ടിയാലും ജോലി സമയം ഫ്ളെക്സിബിള്‍ അല്ലെങ്കില്‍ ആ ജോലി വേണ്ടെന്നുവെയ്ക്കുമെന്നു പറഞ്ഞവരും ഉണ്ട്. Share This News
Read Moreമൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍ ; ജോലി നഷ്ടമാവുക 10,000 പേര്‍ക്ക്
ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പുറമേ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റും ജീവനക്കാരെ കുറയ്ക്കുന്നു. ഇന്നലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ 10,000 പേര്‍ക്കാവും ജോലി നഷ്ടമാവുക. കമ്പനിയുടെ ആകെ തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണിത്. ചിലരാജ്യങ്ങളിലെ സാമ്പത്തീക മാന്ദ്യവും ഒപ്പം ചില രാജ്യങ്ങളില്‍ മാന്ദ്യം പ്രതീക്ഷിക്കുന്നതുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് കമ്പനി സിഇഒ സത്യ നാഥെല്ലെ ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കമ്പനിക്ക് ലോകത്താകമാനം 2,21,000 ജീവനക്കാരാണുള്ളത്. എന്നാല്‍ പിരിച്ചുവിടല്‍ ഏത് രാജ്യത്തു നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്നറിയില്ലെന്നും മൈക്രോസോഫ്റ്റുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരാന്‍ താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അയര്‍ലണ്ടില്‍ നിലവില്‍ സാമ്പത്തീക മാന്ദ്യമില്ലാത്തതിനാല്‍ ഇവിടെ വലിയ തോതിലുള്ള ജോലി നഷ്ടം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Share This News
Read More