ലോകോത്തര എയര്‍ലൈനുകളില്‍ ഒന്നായ ദുബായിയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് ഇന്ന് നടക്കും. ഡബ്ലനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. പ്രതിവര്‍ഷം 35,500 യൂറോയാണ് കമ്പനി ഒാഫര്‍ ചെയ്യുന്ന നികുതി രഹിത ശമ്പളം. ജോലിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യതാമസം , ദുബായ്ക്കുള്ളില്‍ നടത്തുന്ന ഷോപ്പിംഗ് ഇളവുകള്‍. ഇന്നു രാവിലെ മുതല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും. കുറഞ്ഞത് 21 വയസ്സാണ് പ്രായപരിധി, ഉയരം കുറഞ്ഞത് അഞ്ച് അടി രണ്ടിഞ്ച് ഉണ്ടായിരിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖലകളില്‍ ഉണ്ടായിരിക്കുന്ന ഉണര്‍വ് കണക്കിലെടുത്ത് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റ്. Share This News
പബ്ബുകള്‍ക്കും നൈറ്റ് ക്ലബ്ബുകള്‍ക്കും രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം
അയര്‍ലണ്ടില്‍ പബ്ബുകളുടേയും നൈറ്റ് ക്ലബ്ബുകളുടേയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മന്ത്രി സഭ അംഗീകരിച്ചു. Oireachtsa ന്റെ പരിഗണനയ്ക്ക് വിട്ട തീരുമാനം അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പിലാക്കിയേക്കും. ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും ഒപ്പം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമാണ് തീരുമാനം. നിയമം നിലവില്‍ വന്നാല്‍ പബ്ബുകള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 : 30 മുതല്‍ വെളുപ്പിനെ 12 : 30 വരെ പ്രവര്‍ത്തിക്കാം. പ്രത്യേക ലൈസന്‍സുള്ള ലേറ്റ് ബാറുകള്‍കള്‍ക്ക് വെളുപ്പിനെ 2: 30 വരെ പ്രവര്‍ത്തിക്കാം നൈറ്റ് ക്ലബ്ബുകള്‍ക്ക് രാവിലെ ആറുമണി വരെ പ്രവര്‍ത്തിക്കാം. നിലവില്‍ പബ്ബുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 11 : 30 നും വെളളി ശനി ദിവസങ്ങളില്‍ 12 ; 30 വരെയും ഞായറാഴ്ചകളില്‍ 11 മണി വരെയുമാണ് പ്രവര്‍ത്തിക്കാവുന്നത്. ലേറ്റ്…
വിദ്യാർഥികൾക്കുള്ള Curiosity ’22 മത്സരങ്ങൾ നവംബറിൽ
. അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബർ 8 മുതൽ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുക്കും. സമാപന ദിവസം നവംബർ 13 ന് പ്രശസ്ത ചിന്തകനും സാംസ്കാരിക പ്രവർത്തനുമായ ശ്രീ എം എൻ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങൾ വീക്ഷിക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ൽ നടക്കുന്ന സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യൂമെന്നും സംഘാടകർ അറിയിച്ചു. മാനവികത, സാമൂഹിക- പരിസ്ഥിതിക മേഖലകളിൽ ശാസ്ത്രീയ മനോവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു തുടങ്ങുന്ന Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ മത്സരങ്ങളുടെ ആദ്യഘട്ടത്തിനുള്ള അപേക്ഷ നിശ്ചിത…
കൂടുതല്‍ മങ്കിപോക്സ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍
രാജ്യത്ത് നിലവില്‍ നടന്നു വരുന്ന മങ്കിപോക്സ് വാക്സിനേഷന്് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കൂടുതല്‍ വാക്സിനുകള്‍ വാങ്ങി ലഭ്യമാക്കാനാണ് പദ്ധതിയിടുനന്നത്. ഇതിനായുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചു. മങ്കിപോക്സ് വാക്സിന് നിര്‍മ്മാതാക്കളായ Bavarian Nordic ല്‍ നിന്നും 15000 ഡോസ് വാക്സിന് വാങ്ങാനാണ് പദ്ധതി. ഇതില്‍ ആദ്യ 5000 ഡോസുകള്‍ ഈ നവംബര്‍ മാസത്തോടെ ലഭ്യമാക്കും ബാക്കി വരുന്ന 10,000 എണ്ണം അടുത്ത വര്‍ഷം ആദ്യം ലഭ്യമാകും. നിലവില്‍ വാക്സിനേഷനായുള്ള സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്കിംഗ് ആയി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വാക്സിനുകല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. Share This News
സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ ഉണ്ടായത് വന്‍ വര്‍ദ്ധനവ്
അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ കോവിഡിന് ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് കാരണം. 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം 67 ശതമാനം വരെയാണ് വിലില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഉപയോഗിച്ച കാറുകളുടെ വിപണിയില്‍ 2020 മുതല്‍ ഈ സെപ്റ്റംബര്‍വരെ പരിശോധിച്ചാല്‍ മുന്തിയ ഇനം കാറുകളേക്കാള്‍ ആവശ്യക്കാരെത്തിയത് ചെലവുകുറഞ്ഞ വാഹനങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. യൂസ്ഡ് കാര്‍ വിപണിയിലെ പണപ്പെരുപ്പം ഇപ്പോഴും 21 ശതമാനമായി നിലനില്‍ക്കുകയാണ്. കോവിഡിന് ശേഷമുണ്ടായ സാമ്പത്തീക പ്രതിസന്ധി തന്നെയാണ് വാഹനം ആവശ്യമുള്ളവരെ യുസ്ഡ് കാര്‍ വിപണിയിലേയ്ക്ക് വഴി തിരിച്ചു വിട്ടത്. വില്‍ക്കാനുള്ള യൂസ്ഡ് കാറുകളുടെ എണ്ണം കുറഞ്ഞതും എന്നാല്‍ ആവശ്യക്കാരേറിയതും വില വര്‍ദ്ധനവിന് കാരണമായി. Share This News
ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി റോയല്‍ സ്പൈസ് ലാന്‍ഡിന് വോട്ടു ചെയ്യു
ലെറ്റര്‍കെന്നിയിലെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യാപാര സ്ഥാപനമാണ് റോയല്‍ സ്പൈസ് ലാന്‍ഡ് . നിത്യോപയോഗ സ്ഥാപനങ്ങളുടെ കലവറയായ ഇവിടെ നിത്യസന്ദര്‍ശകരാണ് ഇവിടുത്തെ മലയാളികള്‍. ഇപ്പോഴിതാ ലെറ്റര്‍കെന്നി ബിസിനസ് ചേംബര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട സ്ഥാപനം. AIB സ്പോണ്സര് ചെയ്യുന്ന മികച്ച എമേര്‍ജിംഗ് ബിസിനസ് അവാര്‍ഡിനായാണ് റോയല്‍ സ്പൈസ് ലാന്‍ഡ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ത്തന്നെ റോയല്‍ സ്പൈസ് ലാന്‍ഡിന് വോട്ടു രേഖപ്പെടുത്താവുന്നതാണ്. http://etterkennychamber.com/business-awards-22/best-emerging-business/?utm_campaign=fullarticle&utm_medium=referral&utm_source=PravasiLokam.com Share This News
റോയല്‍ കേറ്ററിംഗ് റിംജിം 2022 നാടന്‍ പാട്ടുകളുടെ വസന്തം തീര്‍ക്കാന്‍ ജൂണിയര്‍ കലാഭവന്‍ മണിയെത്തുന്നു
നാടന്‍ പാട്ടുകള്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന മുഖം നാടന്‍ പാട്ടുകളുടെ തമ്പുരാന് കലാഭവന്‍ മണിയുടേതാണ്. നിഷ്കളങ്കമായ ചിരി ബ്രാന്‍ഡ് മാര്‍ക്കാക്കി നാട്ടിന്‍പുറത്തിന്റെ നന്മകള് അണുവിട ചോരാത്ത നാടന്‍ പാട്ടുകള്‍കൊണ്ട് മലയാളികളുടെ മനസ്സില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത കലാകാരനാണ് മണി. മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ഇന്നും മലയാളികളുടെ ആഘോഷ വേദികള്‍. റോയല്‍ കേറ്ററിംഗ് റിം ജിം 2022 ലും കലാസ്വാദകര്‍ക്ക് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ അതേ ശബ്ദഗാംഭീര്യത്തില് ആസ്വദിക്കാന്‍ സാധിക്കും. വേദികളില്‍ ഇന്നും കലാഭവന്‍ മണി എന്ന അനശ്വര കലാകാരന് ജീവന് നല്കുന്ന ജൂണിയര്‍ കലാഭവന്‍ മണിയെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണകുമാര്‍ ആലുവയാണ് ഇതിനായി വേദിയിലെത്തുന്നത്. റിം ജിം 2022 ലേയ്ക്കുള്ള തന്റെ വരവറിയിച്ചുകൊണ്ടും എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടും കൃഷ്ണകുമാര്‍ ആലുവയുടെ പ്രമോ വീഡിയോ പുറത്തു വന്നു കഴിഞ്ഞു. ഒരു നാടന്‍…
കുട്ടികള്‍ക്ക് ഫ്ളു വാക്സിന് നല്കാന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ്
വിന്ററിലേയ്ക്ക് കടക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്ന് ആരോഗ്യ വകുപ്പ്. കുട്ടികള്‍ക്കായുള്ള നേസല്‍ ഫ്ളൂ വാക്സിന് എത്രയും വേഗം എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. 2 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളുടെ കാര്യത്തിലാണ് നിര്‍ദ്ദേശം. ഫ്ളു ബാധിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ രണ്ടിരട്ടി സാധ്യത കുഞ്ഞുങ്ങള്ക്കായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. നേസല്‍ വാക്സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വിശ്വസ്തരായ ഡോക്ടേഴ്സിന്റെ നിര്‍ദ്ദേശാനുസരണം വാക്സിന് നല്‍കാവുന്നതാണ്. ചെറിയ ലക്ഷണങ്ങളിലൂടെയാണ് ഫ്ളു വരുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ ഇത് ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. വിന്റര്‍ മാസങ്ങളില്‍ കുട്ടികളെയും സമൂഹത്തേയും ഫ്്ളൂവില് നിന്നും രക്ഷിക്കാന്‍ വാക്സിന് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയും പറഞ്ഞു. Share This News
ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലേയ്ക്ക് ആളെ ആവശ്യമുണ്ട്
ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലേയ്ക്ക് ജീവനക്കാരെ നിയമിക്കുന്നു. ഇതിനായുള്ള ജോബ് ഫെയര്‍ ഈ മാസം 29 ന് നടക്കും. ഫയര്‍ ഫൈറ്റേഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നീ തസ്തികളിലേയ്ക്കാണ് നിയമനം. ഒക്ടോബര്‍ 29 ശനിയാഴ്ച Richmond Park, Inchicore ല്‍ വച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ 12 വരെയാണ് ജോബ് ഫെയര്‍. ഇവിടെ വച്ചു തന്നെ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ അനുഭവ പരിചയം എന്നിവ പരിശോധിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൃത്യമായ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. Share This News
ചരിത്രത്തിൽ ആദ്യമായി ഡബ്ലിൻ ആർതർ ഗിന്നസ് സ്റ്റോർ ഹൗസ്സിൽ നൃത്തം വെച്ച് മലയാളി നേഴ്സ്മാർ
ചരിത്രത്തിൽ ആദ്യമായി ഡബ്ലിൻ ആർതർ ഗിന്നസ് സ്റ്റോർ ഹൗസ്സിൽ വെച്ച് മലയാളി നേഴ്സ്മാർ ചടുലമായ നൃത്ത ചുവടുകൾ വെച്ച് കാണികളുടെ മനസ് കവർന്നു. സെയിന്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടന്ന നഴ്സസ് സെലിബ്രേഷൻ RISING STRONG 2022 ഒക്ടോബർ 15 ന് വർണാഭമായ പരിപാടികളോട് കൂടി അരങ്ങേറി . അഞ്ഞൂറോളം നഴ്സുമാർ പങ്കെടുത്ത ഈ ആഘോഷ വേളയിൽ മലയാളായി മ്യൂസിക് ബാൻഡ് ആയ സോൾ ബീറ്റ്സ് ഉം ഐറിഷ് ബാൻഡ് ആയ സ്പ്രിങ് ബ്രേക്ക് ഉം ആഘോഷ രാവിന് മാറ്റ് കൂട്ടി. പരിപാടികൾക്ക് അന്ത്യം കുറിച്ചത് ,അതിശയകരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഗ്രാവിറ്റി ബാറിൽ വെച്ച് സങ്കടിപ്പിച്ച ഡിജെ ഉം കരോക്കയോടും കൂടി ആയിരുന്നു. മലയാളികളായ ശാലു പുന്നൂസ് , നിമ്മി ജോയ് , ലിന്റോ തോമസ് & നിഷാദ് ഷൈലജനും ചേർന്നൊരുക്കിയ ഡാൻസ് സാർവ്വദേശീയമായി ആസ്വദിക്കപ്പെട്ടു.…