ബ്രിട്ടനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 15 നും 20 നും പണിമുടക്കും. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടന്‍ നേരിടുന്നത്. ജീവിത ചെലവും ജോലി ഭാരവും ഇരട്ടിയായെങ്കിലും ശമ്പളം മാത്രം പഴയ പടിയാണ്. മലയാളി നഴ്‌സുമാരടക്കം ലക്ഷക്കണക്കിനാളുകളാണ് ദുരിതക്കയത്തില്‍ കരുതുന്നത്. Share This News
ക്രിസ്മസ് കാലത്ത് ജനം ഭയക്കുന്നത് വൈദ്യുത ബില്ലിനെ
മണ്ണിലും മനസ്സിലും കുളിരുപെയ്യുന്ന ക്രിസ്മസ് കാലം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ആഘോഷങ്ങളും ആരംഭിച്ചു. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസിന് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും മനസ്സില്‍ ഭീതിയായി നില്‍ക്കുന്നത് വൈദ്യുതി ബില്ലാണ്. വീടു പരിസരവും പുല്‍ക്കൂടും ട്രീയും എല്ലാം വൈദ്യുതാലങ്കാരങ്ങളാല്‍ മനോഹരമാക്കാതെ ഒരിക്കലും ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമാകില്ല. WIZER ENERGY നടത്തിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകളും പങ്കുവെച്ചതും ഇതേ ആശങ്കയാണ്. ഡിസംബറില്‍ മാത്രം വൈദ്യുതി ബില്ലില്‍ ശരാശരി 60 ലധികം യൂറോയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതിബില്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഈ വിഷയം ഇത്രയധികം ആശങ്കയുണ്ടാക്കുന്നതാകാന്‍ കാരണം Share This News
ടെക് മേഖലയില്‍ ഇനിയും ജോലി നഷ്ടമോ ? ഉപപ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ആമസോണ്‍, മെറ്റ , ട്വിറ്റര്‍ കമ്പനികളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിന്റെ ആഘാതത്തിലാണ് ടെക് മേഖല. ടെക് മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പ്രതിസന്ധിയുടെ മുന്നറിയിപ്പാണോ ഈ പിരിച്ചു വിടല്‍ എന്നു പോലും സാമ്പത്തീക ലോകം സംശയിക്കുന്നു. എന്നാല്‍ ടെക് മേഖലയില്‍ ഇനിയും പിരിച്ചു വിടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ തന്നെയാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. ഡിജിറ്റല്‍ അയര്‍ലണ്ട് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഈ മുന്നറിയിപ്പെന്നതാണ് ഏറെ ശ്രദ്ധേയം. ജോലി നഷ്ട്ടപ്പെട്ട ആളുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി രാജ്യത്ത് ഇപ്പോള്‍ വലിയ നിക്ഷേപങ്ങള്‍ വരുന്നുണ്ടെന്നും ഇതി പ്രതീക്ഷ നല്‍കുന്നതാണെന്നും ഇതിനാല്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. Share This News
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു .
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു .അയർലണ്ടിൽ എത്തിയ ഫാ.പ്രിൻസിനെ ,നിലവിലെ ചാപ്ലയിൻ ഫാ.റോബിൻ തോമസ് ,കൈക്കാരന്മാരായ സിബി ജോണി ,അനിൽ ആൻറണി എന്നിവർ ചേർന്ന് സ്വീകരിച്ചു . പിന്നീട് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ഫാ.പ്രിൻസ് ഔദ്യോഗികമായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു .വി .കുർബാനയ്ക്ക് ഫാ.റോബിൻ തോമസ് ,ഫാ .ഷോജി ,ഫാ.പ്രിൻസ് മാലിയിൽ എന്നിവർ നേതൃത്വം നൽകി .പാരിഷ് കൗൺസിൽ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ.പ്രിൻസിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു . ഫാ .റോബിൻ തോമസ് ,ഇടവകാംഗങ്ങൾ കഴിഞ്ഞ ആറു വര്ഷകാലമായി തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ,നിയുക്ത ചാപ്ലയിൻ ഫാ .പ്രിൻസിനു ആശംസകൾ അർപ്പിക്കുകയും ചെയ്തു . സെബിൻ സെബാസ്റ്റ്യൻ (പി.ആർ.ഓ) Share This News
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നേക്കുമെന്ന് സൂചന
ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ധനവില നിലവില്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയിലാണ്. എന്നാല്‍ ഈ വിലക്കുറവ് ഏറെ നാള്‍ നിലനില്‍ക്കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പെട്രോളിന്റെ ശരാശരി വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കുറഞ്ഞ് 1.77 യൂറോയിലാണ് നില്‍ക്കുന്നത്. ഡീസലിന്റെ വില ആറ് ശതമാനം കുറഞ്ഞ് 1.96 യൂറോയാണ് ഇപ്പോള്‍. എന്നാല്‍ ഈ വിലക്കുറവ് അധികനാള്‍ നിലനില്‍ക്കില്ലെന്നാണ് AA IRELAND നല്‍കുന്ന സൂചന. സാഹചര്യങ്ങള്‍ വേഗത്തില്‍ മാറുമെന്നും വില ഉടന്‍ വര്‍ദ്ധിക്കുമെന്നും ഇവര്‍ പറയുന്നു. റഷ്യന്‍ ക്രൂഡോയില്‍ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ഡിസംബര്‍ അഞ്ചിന് വരാനിരിക്കുന്നതും G7 ഫ്യൂവല്‍ പ്രൈസ് ക്യാപുമാണ് ഇതിന് കാരണമായി പറയുന്നു. ഇങ്ങനെ വന്നാല്‍ ക്രൂഡോയില്‍ വില ഉയരുകയും അത് ഇന്ധനവിലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ക്രിസ്മസ് ന്യൂഇയര്‍ സമയത്ത് ഇന്ധന വില ഉയര്‍ന്നാല്‍ ഈ വിലവര്‍ദ്ധനവിന്റെ കാലത്ത് അത്…
രാജ്യത്ത് ടോള്‍ നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു
അയര്‍ലണ്ടില്‍ റോഡ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിച്ച നിരക്കുകള്‍ 2023 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. വിവിധ റോഡുകളില്‍ 60 സെന്റ് വരെയാണ് വര്‍ദ്ധനവ്. പണപ്പെരുപ്പവും ചെലവും വര്‍ദ്ധിക്കുന്നതാണ് ടോള്‍ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. സ്‌റ്റേറ്റ് റോഡ് ഓപ്പറേറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലന്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ റോഡില്‍ ടോല്‍ വര്‍ദ്ധനവുണ്ടാകില്ലെന്നാണ് വിവരം. M50 റോഡില്‍ ടാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2.10 യൂറോയില്‍ നിന്നും 2.30 യൂറോ ആയി ടോള്‍ നിരക്ക് ഉയരുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് 3.50 യൂറോയും വിഡിയോ ക്യാപ്ചര്‍ സംവിധാനത്തില്‍ 2.90 യൂറോയായും ടോള്‍ വര്‍ദ്ധിക്കും രാജ്യത്തെ എല്ലാ പൊതു – സ്വകാര്യ പങ്കാളിത്ത റോഡുകളിലും ടോള്‍ നിരക്കില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ ടോള്‍ നിരക്ക് വര്‍ദ്ധിക്കും. Share This News
18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇ – സിഗരറ്റ് നിരോധിക്കും
സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇ-സിഗരറ്റ് നിരോധിക്കും. ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മന്ത്രി സഭയ്ക്ക് മുന്നിലെത്തിയ പ്രപ്പോസലിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വെന്‍്ഡിംഗ് മെഷിനുകള്‍ വഴി നിക്കോട്ടിന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. കുട്ടികളുടെ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും താത്ക്കാലിക സംവിധാനങ്ങളിലുമാകും വെന്‍ഡിംഗ് മെഷിനുകളില്‍ നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ നിരോധിക്കുക. ഇ- സിഗരറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് , സിനിമാ തിയേറ്ററുള്‍, സ്‌കൂളുകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നിരോധിക്കും. ടൊബാക്കോ , ഇ സിഗരറ്റ് എന്നിവ റീ ടെയ്‌ലായി വില്‍ക്കുന്നതിന് ലൈസന്‍സിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. നിലവില്‍ ഇ-സിഗരറ്റുകളുടോ വില്‍പ്പനയ്‌ക്കോ പ്രചാരണത്തിനോ പ്രായപരിധി ബാധകമാക്കിയിട്ടില്ല. Share This News
ഓണ്‍ലൈന്‍ പര്‍ച്ചേസ് പാഴ്‌സലുകള്‍ മോഷണം വര്‍ദ്ധിക്കുന്നു ; മുന്നറിയിപ്പുമായി ഗാര്‍ഡ
രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നവരുടെ പാഴ്‌സലുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ഗാര്‍ഡ പറയുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ നിരവധി കേസുകളാണ് ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ ഇല്ലാത്ത വീടുകളുടെ ഡോറില്‍ ഡെലിവറിബോയി സാധനങ്ങള്‍ വെച്ചിട്ട് പോകുമ്പോഴാണ് കൂടുതല്‍ മോഷണങ്ങളും നടക്കുന്നത്. വീട്ടില്‍ ആളില്ലാത്ത സമയങ്ങളില്‍ പാഴ്‌സലുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ഡെലിവെറി ഏജന്റുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. ക്രിസ്മസ് കാലമായതിനാലും ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ചും ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചു വന്ന സാഹചര്യത്തിലാണ് മോഷണം പെരുകുന്നതും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും. Share This News
ഇന്ത്യയിലേയ്‌ക്കെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍
കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രകള്‍ ഏറെ ദുസഹമായിരുന്ന കാലം കഴിഞ്ഞു പോവുകയാണ്. ഇന്ത്യയും അന്താരാഷ്ട്ര യാത്രികര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എയര്‍ സുവിധാ പോര്‍ട്ടലില്‍ യാത്രികര്‍ ഇതുവരെ നല്‍കേണ്ടിയിരുന്ന കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ഇനി ആവശ്യമില്ല. ഈ നിയന്ത്രണം എടുത്തുമാറ്റി. ഇന്നലെ സിവില്‍ ഏവിയേഷന്‍ മിനിസ്ട്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കോവിഡ് രോഗബാധിതര്‍ ആഗോള തലത്തിത്തില്‍ തന്നെ കുറഞ്ഞു വരുന്ന നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും ഇക്കാര്യത്തില്‍ പുനരാലോചന വേണ്ടിവന്നാല്‍ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്നലെ വരെ ഇന്ത്യയിലേയ്‌ക്കെത്തുന്ന എല്ലാ യത്രക്കാര്‍ക്കും ഈ സ്വയം സാക്ഷ്യപത്രം ആവശ്യമായിരുന്നു. കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഇതില്‍ നല്‍കേണ്ടിയിരുന്നത്. വിമാനയാത്രയില്‍ മാസ്‌കുകള്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞയാഴ്ച മന്ത്രാലയം അറിയിച്ചിരുന്നു എന്നാല്‍ സ്വയം പ്രതിരോധത്തിന് മാസ്‌ക ഉപയോഗിക്കുന്നതാണ് ഉചിതമെന്നും…
ക്രിസ്മസ് ബോണസ് പടിവാതില്‍ക്കല്‍
ക്രിസ്മസ് കാലമെത്തി ആഘോഷങ്ങളും ആരവങ്ങളും ഉയര്‍ന്നു തുടങ്ങി. അയര്‍ലണ്ട് സര്‍ക്കാര്‍ നല്‍കുന്ന ക്രിസ്മസ് ബോണസും പടിവാതില്‍ക്കലാണ്. ഡിസംബര്‍ അഞ്ച് മുതല്‍ ബോണസ് നല്‍കി തുടങ്ങും. വിലക്കയറ്റത്തിന്റെ കാലത്ത് ഏവരും ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്മസ് ബോണസിനായി കാത്തിരിക്കുന്നത്. നിലവില്‍ സാമൂഹ്യ സുരക്ഷാ പേയ്‌മെന്റുകള്‍ ലഭിക്കുന്നവര്‍ക്കാണ് ക്രിസ്മസ് ബോണസും ലഭിക്കുന്നത്. ഡിസംബറില്‍ ഈ പേയമെന്റ് ലഭിക്കുന്നതിനൊപ്പം ക്രിസ്മസ് ബോണസും ലഭിക്കും.. താഴെ പറയുന്ന സഹായങ്ങള്‍ ലഭിക്കുന്നവരാണ് ക്രിസ്മസ് ബോണസിനും അര്‍ഹരായത്. Back to Education Allowance – Back to Work Enterprise Allowance – Back to Work Family Dividend Benefit payment for 65 year olds Blind Pension Carer’s Allowance and Carer’s Benefit (including half-rate Carer’s Allowance) Community Employment Deserted Wife’s Allowance and Benefit Daily Expenses…