കോവിഡിനെ തുടര്ന്ന് അന്താരാഷ്ട്ര യാത്രകള് ഏറെ ദുസഹമായിരുന്ന കാലം കഴിഞ്ഞു പോവുകയാണ്. ഇന്ത്യയും അന്താരാഷ്ട്ര യാത്രികര്ക്ക് കൂടുതല് ഇളവുകള് പ്രഖ്യാപിച്ചിരിക്കുകയാണ്. എയര് സുവിധാ പോര്ട്ടലില് യാത്രികര് ഇതുവരെ നല്കേണ്ടിയിരുന്ന കോവിഡ് വാക്സിനേഷന് സംബന്ധിച്ച സെല്ഫ് ഡിക്ലറേഷന് ഫോം ഇനി ആവശ്യമില്ല. ഈ നിയന്ത്രണം എടുത്തുമാറ്റി.
ഇന്നലെ സിവില് ഏവിയേഷന് മിനിസ്ട്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയത്. കോവിഡ് രോഗബാധിതര് ആഗോള തലത്തിത്തില് തന്നെ കുറഞ്ഞു വരുന്ന നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല് സാഹചര്യങ്ങള് സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും ഇക്കാര്യത്തില് പുനരാലോചന വേണ്ടിവന്നാല് നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്നലെ വരെ ഇന്ത്യയിലേയ്ക്കെത്തുന്ന എല്ലാ യത്രക്കാര്ക്കും ഈ സ്വയം സാക്ഷ്യപത്രം ആവശ്യമായിരുന്നു. കോവിഡ് വാക്സിനേഷന് സംബന്ധിച്ച വിവരങ്ങളായിരുന്നു ഇതില് നല്കേണ്ടിയിരുന്നത്. വിമാനയാത്രയില് മാസ്കുകള് നിര്ബന്ധമല്ലെന്ന് കഴിഞ്ഞയാഴ്ച മന്ത്രാലയം അറിയിച്ചിരുന്നു എന്നാല് സ്വയം പ്രതിരോധത്തിന് മാസ്ക ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇതോടൊപ്പം നിര്ദ്ദേശിച്ചിരുന്നു.
വാര്ത്ത നല്കിയത് : Oscar Travel