ദീര്‍ഘകാല വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കും

രാജ്യത്ത് വാടകയ്ക്ക് വീടുകള്‍ ലഭിക്കുന്നതിനുള്ള ക്ഷാമത്തിന് ചെറിയ പരിഹാരമാവുമെന്ന് സൂചന. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ടേം ലെന്‍ഡിംഗ് സിസ്റ്റം നടപ്പിലാവുന്നതോടെ കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഹ്രസ്വകാല വാടകയ്ക്ക് വീടുകള്‍ നല്‍കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കാന്‍ പരസ്യം നല്‍കിയാല്‍ ആദ്യ ഘടത്തില്‍ 300 യൂറോയും ഡിസ്ട്രിക് കോര്‍ട്ട് വരെ പോകേണ്ട സാഹചര്യമുണ്ടായാല്‍ 5000 യൂറോയുമാണ് വീട്ടുടമയ്ക്ക് പിഴ ലഭിക്കുക. പരസ്യം നല്‍കുന്ന വെബ്‌സൈറ്റുകളും 5000 യൂറോ പിഴയോടുക്കേണ്ടി വരും. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ വേണമെന്നും നിയമമുണ്ട്. ഹ്രസ്വകാല വാടകകള്‍ക്ക് ഇത്രയും നിബന്ധനകള്‍ വരുന്നതോടെ ആളുകള്‍ വീടുകള്‍ ദീര്‍ഘകാല വാടകയ്ക്ക് നല്‍കാന്‍ തയ്യാറാകും എന്നാണ് കണക്ക് കൂട്ടല്‍. കുറഞ്ഞത് 12000 വീടുകളെങ്കിലും ദീര്‍ഘ കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍…

Share This News
Read More

കുട്ടികളിലെ രോഗലക്ഷണങ്ങള്‍ ; സ്‌കൂളുകള്‍ക്ക് എച്ച്എസ്ഇ യുടെ ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്തെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ്. പനി, ചുമ , ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത എന്നീ രോഗലക്ഷങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് കര്‍ശനമായി വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കമെന്നുമാണ് എച്ച്എസ്ഇയുടെ നിര്‍ദ്ദേശം. വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നതും ഒപ്പം Group A Strep ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് എച്ച്എസ്ഇ സ്‌കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ കാരണം. രോഗവ്യപനം വര്‍ദ്ധിക്കുണ്ടെങ്കിലും കോവിഡ് കാലത്തിനു മുമ്പത്തെപ്പോലെ ഗുരുതരമാകുന്നില്ലെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ പറയുന്നു. ചെറിയ രോഗലക്ഷണങ്ങള്‍(പനി, ചുമ, ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത) എന്നിവ കാണപ്പെടുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴിയെന്ന് എച്ച്എസ്ഇ പറയുന്നു. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എച്ച്എസ്ഇ പറയുന്നു. കുട്ടികള്‍ കൃത്യമായി വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. Share…

Share This News
Read More

ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെയും മെക്കാനിക്കുകളേയും നിയമിക്കുന്നു

തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അയര്‍ലണ്ടിന്റെ പൊതുഗതാഗത മേഖലയിലെ പ്രമുഖരായ ഡബ്ലിന്‍ ബസിന്റെ ഭാഗമാകാന്‍ സുവര്‍ണ്ണാവസരം. ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എഞ്ചിനിയറിംഗ് ഓപ്പറേറ്റീവ്‌സ് എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച ഡബ്ലിന്‍ ബസിന്റെ ഹെഡ് ഓഫീസിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. Upper O’ Connell Strete ലാണ് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ പത്തുമുതല്‍ അഞ്ച് വരെയാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് തുടക്കത്തില്‍ 791.55 യൂറോയാണ് ആഴ്ചയിലെ ശമ്പളം പ്രതിവര്‍ഷം ഏകദേശം 41000 യൂറോ വരും മെക്കാനിക്കുകള്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും എഞ്ചിനിയറിംഗ് ഓപ്പറേറ്റീവുകള്‍ക്ക് 27352 യൂറോയുമായാണ് പ്രതിവര്‍ശ ശമ്പളം വരുന്നത്. ഡേ നൈറ്റ് – ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി ചെയ്യേണ്ടത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിന് വരുന്നവര്‍ ഡബ്ലിന്‍ ബസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തങ്ങളുടെ ലൈസന്‍സും വിശദമായ ബയോഡേറ്റയും…

Share This News
Read More

പെന്‍ഷന്‍ പദ്ധതിയില്‍ ചെറുകിട കച്ചവടക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

അയര്‍ലണ്ടിലെ തൊഴിലാളികള്‍കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതി ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു . എന്നാല്‍ ഈ പദ്ധതിയിലേയ്ക്ക് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ജോലിക്കാര്‍ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ തന്നെ ഈ പദ്ധതിയില്‍ പങ്കാളികളായി മാറും. ചെറുകിട കച്ചവടക്കാരെയും ഈ പദ്ധതിയില്‍ അംഗങ്ങളാക്കണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് ലഭിക്കുന്നത് ചെറിയ വരുമാനമാണെന്നും ഇവര്‍ക്ക് മറ്റ് സുരക്ഷാ പദ്ധതികളൊന്നും ഇല്ലെന്നുമാണ് ട്രേഡ് യൂണിയനുകളുടെ വാദം. ഇക്കാര്യം പരിഗണിക്കണമെന്ന് ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ ഇതിനകം മന്ത്രി സഭയോട് ആവശ്യപ്പെട്ട് കഴിഞ്ഞു. Share This News

Share This News
Read More

മാനദണ്ഡങ്ങളില്‍ മാറ്റം : ഫ്യുവല്‍ അലവന്‍സ് കൂടുതല്‍ ആളുകളിലേയ്ക്ക്

ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരായി. കുറഞ്ഞത് 80,000 പേര്‍ക്കു കൂടിയെങ്കിലും അധികമായി ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ മാനദണ്ഡമനുസരിച്ചു 70 കഴിഞ്ഞ ആളുകളില്‍ ആഴ്ചയില്‍ 500 രൂപവരെ വരുമാനമുള്ളവര്‍ക്കും 70 കഴിഞ്ഞ ദമ്പതികളാണെങ്കിലും രണ്ടു പേര്‍ക്കുകൂടി ആഴ്ചയില്‍ 1000 രൂപവരെ വരുമാനമുള്ളവര്‍ക്കും ഇനി മുതല്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കും. മറ്റ് സാമൂഹ്യ സുരക്ഷാ സ്‌കീമുകളില്‍ സഹായം ലഭിക്കുന്നവരല്ലെങ്കിലും 70 കഴിഞ്ഞവര്‍ മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ ഫ്യൂവല്‍ അലവന്‍സിന് അര്‍ഹരാണ്. 33 യൂറോയാണ് ആഴ്ചയില്‍ ഫ്യുവല്‍ അലവന്‍സായി ലഭിക്കുന്നത്. നിലവില്‍ 370,000 ത്തോളം ആളുകളാണ് ഇത് സ്വീകരിക്കുന്നത് മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നതോടെ നാലര ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ആനുകുല്ല്യം ലഭിക്കും.   Share This News

Share This News
Read More

സര്‍ക്കാര്‍ സഹായം കാത്ത് പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകള്‍

കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ നഴ്‌സിംഗ് ഹോമുകള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ എടുത്താല്‍ 17 നഴ്‌സിംഗ് ഹോമുകളാണ് അടച്ചു പൂട്ടിയത്. ജോലി നഷ്ടം സംഭവിച്ചതാകട്ടെ 500 ല്‍ പരം ആളുകള്‍ക്കും. എച്ച്എസ്ഇ നടത്തുന്ന നഴ്‌സിംഗ് ഹോമുകള്‍ക്കും സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ക്കും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായവും ഇവിടെ താമസിക്കുന്നവരില്‍ നിന്നും സ്വീകരിക്കുന്ന പേയ്‌മെന്റും വിത്യാസമുണ്ട്. ചെലവുകള്‍ താങ്ങാന്‍ ഇത് മതിയാകാതെ വരികയാണെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ പറയുന്നു. ഇനിയും അടച്ചുപൂട്ടുന്ന നഴ്‌സിംഗ് ഹോമുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും പണപ്പെരുപ്പം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്നും ഇനിയും സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ വ്യക്തമാക്കി. Share This News

Share This News
Read More

ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു

രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് ടാക്‌സി മേഖലയില്‍ ജോലി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ ഈ മേഖലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. കണക്കുകള്‍ പ്രകാരം 10 ശതമാനം കുറവാണ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഉള്ളത്. ഇതാനാല്‍ ടാക്‌സികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം രാജ്യത്തുള്ള ടാക്‌സി ഡ്രൈവേഴ്‌സ് ലൈസന്‍സുകളില്‍ 3000 എണ്ണം ആക്ടീവല്ല. പലരും മറ്റുജോലികളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. രജിസ്‌ട്രേഡ് ടാക്‌സി ഡ്രൈവര്‍ ആകാനുള്ള നടപടി ക്രമങ്ങള്‍ക്ക് എട്ടു മാസം മുതല്‍ പത്ത് മാസം വരെ ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. ഇതും പുതിയ ആളുകളെ ആ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ടാക്‌സി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും പല സ്ഥലങ്ങളിലും ടാക്‌സി ബുക്ക് ചെയ്ത ശേഷം 2.5 മണിക്കൂര്‍വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. Share This News

Share This News
Read More

പ്രിയപ്പെട്ടവര്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ കൃത്യസമയത്ത് എത്തണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ക്രിസ്മസ് ദിവസത്തിലേയ്ക്കുള്ള കൗണ്‍ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ക്രസ്മസ് സമ്മാനങ്ങളും ആശംസാ കാര്‍ഡുകളും പ്രിയപ്പെട്ടവര്‍ക്ക് എത്തിക്കാനുള്ള തിരക്കിലാണ് എല്ലാവരും. എന്നാല്‍ സമ്മാനങ്ങളായാലും കാര്‍ഡായാലും അത് കൃത്യമസയത്ത് എത്തുക എന്നത് ഏറെ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്‍ പോസ്റ്റ് . അയര്‍ലണ്ടിനുള്ളിലായാലും മറ്റ് രാജ്യങ്ങളിലായാലും സമ്മാനങ്ങള്‍ പരമാവധി നേരത്തെ അയയ്ക്കണമെന്നാണ് ആന്‍ പോസ്റ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ഡുകളും സമ്മാനങ്ങളും അയക്കേണ്ട അവസാന ദിവസവും ആന്‍ പോസ്റ്റ് നല്‍കിയിട്ടുണ്ട്. ഈ ദിവസത്തിന് മുമ്പ് സമ്മാനങ്ങല്‍ പോസ്റ്റ് ചെയ്യണമെന്നും ഇല്ലാത്ത പക്ഷം കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കില്ലെന്നുമാണ് ആന്‍ പോസ്റ്റ് പറയുന്നത്. അയര്‍ലണ്ടിനുള്ളിലേയ്ക്കുള്ള പാഴ്‌സലുകള്‍ ഡിസംബര്‍ 22 നോ അതിനു മുമ്പോ പോസ്റ്റ് ചെയ്തിരിക്കണം മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള തിയതികള്‍ ചുവടെ കൊടുക്കുന്നു നോര്‍ത്തേണ്‍ അയര്‍ലണ്ട് – ഡിസംബര്‍ 20 യുകെ – ഡിസംബര്‍…

Share This News
Read More

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറില്‍ 400 ഒഴിവുകള്‍

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ആഗോളതലത്തിലെ അതികായന്‍മാരായ ഫൈസര്‍ കമ്പനിയില്‍ ഒഴിവുകള്‍. 400 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ മാനുഫാക്ചറിംഗ് പ്ലാന്റിലാണ് അവസരങ്ങള്‍. 1.2 ബില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഇവിടെ പുതുതായി നടത്തുന്നത്. പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ ഉല്‍പാദന ക്ഷമത ഇരട്ടിയാകും. ഇതോടെയാണ് കമ്പനി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. നിലവില്‍ ഫൈസര്‍ കമ്പനിയില്‍ 5000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകളില്‍ ഭൂരിഭാഗവും നികത്തുക 2024 ഓടെയായിരിക്കും. 2027 ല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാകും. Share This News

Share This News
Read More

LIDL IRELAND ല്‍ അവസരങ്ങള്‍

അയര്‍ലണ്ടിലെ ബ്രാന്‍ഡഡ് സ്‌റ്റോറുകളുടെ ശൃംഖലയായ LIDLE അയര്‍ലണ്ടില്‍ അവസരങ്ങള്‍. സ്‌റ്റോറുകളിലേയ്ക്ക് നിലവില്‍ 40 ഒഴിവുകളാണ് ഉള്ളത്. ഇത് കൂടാതെ സ്‌റ്റോറുകളുടെ നവീകരണത്തിന്റെയും പുതിയ സ്‌റ്റോറുകള്‍ തുറക്കുന്നതിന്റേയും ഭാഗമായി 100 ഓളം ഒഴിവുകള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഉണ്ട്. Clonshaugh യില്‍ഉടന്‍ തന്നെ പുതിയ സ്റ്റോര്‍ ആരംഭിക്കാനും LIDLE ഗ്രൂപ്പിന് പദ്ധതിയുണ്ട്. Tyrrelstown സൂപ്പര്‍മാര്‍ക്കറ്റിലും പുതിയ സ്റ്റോര്‍ ആരംഭിക്കുന്നുണ്ട്. കമ്പനിയുടെ 175 സ്റ്റോറുകളിലായി 5000 ത്തോളം ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://jobs.lidl.ie/store Share This News

Share This News
Read More