കുതിച്ചുയരുന്ന ജീവിത ചെലവില് പിടിച്ചു നില്ക്കാന് സാധിക്കാതെ സര്ക്കാര് സഹായത്തിനായി കാത്തിരിക്കുകയാണ് അയര്ലണ്ടിലെ നഴ്സിംഗ് ഹോമുകള്. ഈ വര്ഷം ഇതുവരെയുള്ള കണക്കുകള് എടുത്താല് 17 നഴ്സിംഗ് ഹോമുകളാണ് അടച്ചു പൂട്ടിയത്. ജോലി നഷ്ടം സംഭവിച്ചതാകട്ടെ 500 ല് പരം ആളുകള്ക്കും.
എച്ച്എസ്ഇ നടത്തുന്ന നഴ്സിംഗ് ഹോമുകള്ക്കും സ്വകാര്യ നഴ്സിംഗ് ഹോമുകള്ക്കും സര്ക്കാരില് നിന്നു ലഭിക്കുന്ന സഹായവും ഇവിടെ താമസിക്കുന്നവരില് നിന്നും സ്വീകരിക്കുന്ന പേയ്മെന്റും വിത്യാസമുണ്ട്. ചെലവുകള് താങ്ങാന് ഇത് മതിയാകാതെ വരികയാണെന്നും നഴ്സിംഗ് ഹോം ഉടമകള് പറയുന്നു.
ഇനിയും അടച്ചുപൂട്ടുന്ന നഴ്സിംഗ് ഹോമുകളുടെ എണ്ണം വര്ദ്ധിക്കുമെന്നും പണപ്പെരുപ്പം നല്കുന്ന സമ്മര്ദ്ദം വളരെ വലുതാണെന്നും ഇനിയും സര്ക്കാര് സഹായമില്ലാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും നഴ്സിംഗ് ഹോം ഉടമകള് വ്യക്തമാക്കി.