അയര്ലണ്ടിലെ തൊഴിലാളികള്കളുടെ ഭാവി സുരക്ഷിതമാക്കുവാന് സര്ക്കാര് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പെന്ഷന് പദ്ധതി ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു . എന്നാല് ഈ പദ്ധതിയിലേയ്ക്ക് കൂടുതല് ആളുകളെ ഉള്പ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള് ഉയരുന്നത്.
23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ജോലിക്കാര് പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ തന്നെ ഈ പദ്ധതിയില് പങ്കാളികളായി മാറും. ചെറുകിട കച്ചവടക്കാരെയും ഈ പദ്ധതിയില് അംഗങ്ങളാക്കണമെന്നാണ് ട്രേഡ് യൂണിയനുകള് ആവശ്യപ്പെടുന്നത്.
ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് ലഭിക്കുന്നത് ചെറിയ വരുമാനമാണെന്നും ഇവര്ക്ക് മറ്റ് സുരക്ഷാ പദ്ധതികളൊന്നും ഇല്ലെന്നുമാണ് ട്രേഡ് യൂണിയനുകളുടെ വാദം. ഇക്കാര്യം പരിഗണിക്കണമെന്ന് ഐറീഷ് കോണ്ഗ്രസ് ഓഫ് ട്രേഡ് യൂണിയന് ഇതിനകം മന്ത്രി സഭയോട് ആവശ്യപ്പെട്ട് കഴിഞ്ഞു.