ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള മാനസീക – ശാരീരിക ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്ന് കണക്കുകള്‍

ലോകം ആഘോഷത്തിലമര്‍ന്ന ക്രിസ്മസ് മണിക്കൂറുകളില്‍ അയര്‍ലണ്ടില്‍ നിരവധി കുട്ടികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും ഭീതിയിലുമായിരുന്നുവെന്ന് കണക്കുകള്‍. ഏകദേശം 600 കോളുകളോ ടെസ്റ്റ് മെസേജുകളോ ആണ് ക്രിസ്മസ് ദിവസം മാത്രം സഹായം തേടി ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് എത്തിയത്. മദ്യം , മയക്കുമരുന്ന് എന്നവയുടെ ഉപയോഗത്തെ തുടര്‍ന്നുള്ള പീഡനങ്ങളും ഭീഷണിപ്പെടുത്തലുകലും, കുടുംബ പ്രശ്‌നങ്ങളും ലൈംഗീകാതിക്രമങ്ങളും ആയിരുന്നു കൂടുതല്‍ ആളുകളുടേയും പ്രശ്‌നങ്ങള്‍. കുടുംബ പ്രശ്‌നങ്ങളുടെ മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ വിളിച്ച കുട്ടികളും നിരവധിയാണ്. 70 ലധികം സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ക്രിസ്മസ് ദിവസം കുട്ടികളുടെ പരാതികള്‍ കേട്ട് പരിഹാരം നല്‍കുന്നതിനായി ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിച്ചത്. Share This News

Share This News
Read More

കുഞ്ഞുവാവയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഗിഫ്റ്റ് ഫെബ്രുവരി മുതല്‍

അയര്‍ലണ്ടില്‍ പുതുതായി ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ബേബി ബന്‍ഡില്‍ സ്‌കീമിന് തുടക്കമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തി 500 നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കാണ് സര്‍ക്കാര്‍ ശിശുവിനെ ആദ്യഘട്ടത്തില്‍ പരിപാലിക്കുന്നതിനായുള്ള സാമഗ്രികളടങ്ങിയ കിറ്റ് ലഭിക്കുക. 300 യൂറോ വിലമതിക്കുന്ന കിറ്റുകളാണ് മാതാപിതാക്കള്‍ക്ക് നല്‍കുക. ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കമാവുന്നത്. തെര്‍മോ മീറ്റര്‍, നാപ്പിസ്, ബേബി മോണിറ്റര്‍, എന്നിയുള്‍പ്പെടുന്ന കിറ്റാണ് നല്‍കുക. സ്‌കോട്ടലന്‍ഡ് ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നല്‍കി വരുന്ന ബേബി കിറ്റുകള്‍ മാതൃകയാക്കിയാണ് സര്‍ക്കാര്‍ ഈ സംരഭം ആരംഭിക്കുന്നത Share This News

Share This News
Read More

ബേബി സെല്‍ഫ് ഫീഡിംഗ് പില്ലോകള്‍ക്ക് വിലക്ക്

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭിക്കുന്ന ബേബി സെല്‍ഫ് ഫീഡിംഗ് പില്ലോകള്‍ക്ക് വിലക്ക്. കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളോ മരണമോ പോലും ഇതിന്റെ ഉപയോഗം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റേതാണ് നടപടി. തലയിണകളില്‍ ഒരു ഫീഡിംഗ് ബോട്ടില്‍ ഘടിപ്പിച്ച് മതാപാതാക്കളുടെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഫീഡിംഗ് നടക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഇലാസ്റ്റിക് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കഴുത്തില്‍ ആണ് ഇത് ഘടിപ്പിക്കുന്നത്. എന്നാല്‍ ബോട്ടിലില്‍ നിന്നും വരുന്ന പാല് നിയന്ത്രിക്കാന്‍ കുഞ്ഞിന് കഴിയില്ല. ഇത് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയും കുട്ടി പാല്‍ ഇറക്കിയില്ലെങ്കില്‍ വിക്കുകയും തലച്ചോറിയില്‍ ഉള്‍പ്പെടെ കയറി വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. അസ്പിരേഷന്‍ ന്യുമോണിയ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകും പാല് കുട്ടിയുടെ വയറ്റിലേക്ക് പോകുന്നതിന് പകരം ശ്വാസകോശത്തിലേയ്ക്ക് പോകുന്ന അവസ്ഥയാണ് ആസ്പിരേഷന്‍ ന്യുമോണിയ.…

Share This News
Read More

Strep A രോഗബാധ ; അയര്‍ലണ്ടില്‍ ഏഴ് മരണം

അയര്‍ലണ്ടില്‍ വിവിധ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രിപ്പിള്‍ വൈറസ് തരംഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്എസ്ഇ വ്യക്തമാക്കിയത്. കോവിഡ് , RSV, ഇന്‍ഫ്ളുവന്‍സാ എന്നിവയയായിരുന്നു ഇവ. എന്നാല്‍ Strep A ബാക്ടീരിയ ബാധ മൂലം ഏഴ് പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എച്ച്എസ്ഇ പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ നാല് കുട്ടികളും മൂന്ന് മുതിര്‍ന്നവരും ഉള്‍പ്പെടുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതല്‍ പേരിലും ഈ രോഗം ഗുരുതരമാകില്ലെന്നും എച്ച്എസ്ഇ പറയുന്നു. കുട്ടികളില്‍ പ്രധാനമായും പനിയും തൊണ്ടവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. Share This News

Share This News
Read More

ഭവനപ്രതിസന്ധി : പ്രധാനമന്ത്രി ഇടപെടുന്നു

ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അധികാരമേറ്റെടുത്ത ഉടന്‍ നടത്തിയ പ്രസ്താവന അയര്‍ലണ്ടിലെ വീടുകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വ്യക്തമായ പരിഹാരം കാണുന്നതിനായിരിക്കും മുന്‍തൂക്കമെന്നാണ്. ഇതിനായുള്ള നടപടികള്‍ അദ്ദേഹം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികളാണ് ആരംഭിക്കുന്നത്. വാടകയ്ക്ക് വീടുകള്‍ ലഭിക്കാത്തതും വീട്ടു വാടകയപും വീടുകളുടെ വിലയും ഉയര്‍ന്നു നില്‍ക്കുന്നതുമാണ് പ്രധാന പ്രശ്‌നം. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ദരുമായി അദ്ദേഹം ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തീക മേഖലയിലേയും റിയല്‍ എസ്റ്റേറ്റ്, ഹൗസിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലേയും വിദഗ്ദരുമായാണ് ചര്‍ച്ചകള്‍ നടക്കുക. വീടുകള്‍ മേടിക്കുമ്പോഴും വാടക നല്‍കുമ്പോഴുമുള്ള നികുതിയിളവ് , ആദ്യവീട് വാങ്ങുമ്പോഴുള്ള സഹായം എന്നിവയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തി വരുന്നത്. Share This News

Share This News
Read More

ഉപഭോക്താക്കള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ഇലക്ട്രിക് അയര്‍ലണ്ട്

ഉര്‍ജ്ജ വിതരണ കമ്പനികള്‍ ഈ അടുത്ത കാലത്ത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച സംഭവങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍നിര ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. 50 യൂറോ വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ 50 യൂറോ ക്രെഡിറ്റ് ലഭിക്കുന്നത്, ഇതി ഇതിനകം തന്നെ ആളുകളുടെ അകക്കൗണ്ടില്‍ വന്നുതുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 200 യൂറോ ക്രെഡിറ്റിന് പുറമേയാണ് കമ്പനിയുടെ 50 യൂറോ . 1.1 മില്ല്യനോളം ഉപഭോക്താക്കല്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഊര്‍ജ്ജ വിലയില്‍ അയര്‍ലണ്ട് നട്ടം തിരിഞ്ഞ വര്‍ഷമായിരുന്നു 2022. വര്‍ഷാവസാനത്തില്‍ സര്‍ക്കാരിന്റെ 200 യൂറോ ക്രെഡിറ്റും ഒപ്പം ഇലക്ട്രിക് അയര്‍ലണ്ടിന്റെ 50 യൂറോ ക്രെഡിറ്റും സാധാരണക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. Share This News

Share This News
Read More

മൂന്ന് രോഗങ്ങള്‍ ഒന്നിച്ച് പകരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ക്രിസ്മസ് ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിലേയ്ക്ക് എത്തുകയാണ്. എന്നാല്‍ ക്രിസ്മസിനു ശേഷവും സന്തോഷവും ആഘോഷങ്ങളും ഇതുപോലെ നിലനില്‍ക്കണമെങ്കില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. കോവിഡ് ഉള്‍പ്പെടെ രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശം. രോഗം വ്യാപിക്കാതിരിക്കാന്‍ ഇവര്‍ ക്രിസ്മസ് പാര്‍ട്ടികളിലോ, കുടുംബയോഗങ്ങളിലോ ക്രിസ്മസ് ഈവ് ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്നും ഇവര്‍ പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും സാമൂഹ്യ സുരക്ഷയെ കരുതി മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് വാക്‌സിനോ ഫ്‌ളൂ വാക്‌സിനോ സ്വീകരിക്കാത്തവര്‍ ഉടന്‍ തന്നെ ആവശ്യമായ വാക്‌സിന്‍ സ്വീകരിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡാ സ്‌മൈത്ത് പറഞ്ഞു. ആയര്‍ലണ്ടില്‍ ഇപ്പോള്‍ മൂന്ന് വൈറസുകള്‍ ഒന്നിച്ചാണ് പടര്‍ന്നു പിടിക്കുന്നതെന്നാണ് എച്ച്എസ്ഇ യുടെ നിഗമനം. കോവിഡ് , RSV, ഇന്‍ഫ്‌ളുവന്‍സാ എന്നിവയാണ് പടരുന്നത്.…

Share This News
Read More

അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും അവസരം

അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് തങ്ങളുടെ വിവരങ്ങളിലെ തിരുത്തലുകള്‍ക്കും ഇപ്പോള്‍ അവസരം. ഇതിനായി സജ്ജീകരിച്ചിരിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നും പേരു ചേര്‍ക്കലും തിരുത്തലുമായി ബന്ധപ്പെട്ട ഫോമുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശമുള്ളതെങ്കിലും 16 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. അപേക്ഷകരുടെ ജനന തിയതി, PPSN, Eir Code, എന്നിവയാണ് പേര് ചേര്‍ക്കലിന് ആവശ്യമായ കാര്യങ്ങള്‍. പൗരത്വമില്ലാത്ത സ്ഥിര താമസക്കാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പക്ഷെ ഇവര്‍ക്ക് കൗണ്ടി കൗണ്‍സിലുകളിലേയ്ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. പേര് ചേര്‍ക്കുന്നതിനും തിരുത്തലലുകള്‍ക്കുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.checktheregister.ie/en-IE/ Share This News

Share This News
Read More

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ നാവില്‍ കൊതിയൂറും തനിനാടന്‍ വിഭവങ്ങളുമായി റോയല്‍ കേറ്ററിംഗ്

എങ്ങും എവിടെയും ആഘോഷങ്ങളാണ്. പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ക്രിസ്മസും ന്യൂയറും മണ്ണിലും മനസ്സിലും ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തും. ആഘോഷങ്ങള്‍ക്കും അനുസ്മരങ്ങള്‍ക്കും ഒപ്പം ക്രിസ്മസ് കാലം അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് അയര്‍ലണ്ട് മലയാളിയും. ആഘോഷാവസരങ്ങളേതായാലും ഗൃഹാതുതത്വത്തിന്റെ സുഖമുള്ള നോവും അയര്‍ലണ്ട് മലയാളിയുടെ ഉള്ളിലുണ്ടാവും. ക്രിസ്മസ് കരോളും പുല്‍ക്കൂടൊരുക്കലും പാതിരാകുര്‍ബാനയും ഇങ്ങനെ പോകുന്നു നാട്ടിലെയും കുട്ടിക്കാലത്തെയും ക്രിസ്മസ് ആഘോഷങ്ങളെങ്കില്‍ ക്രിസ്മസ് ദിവസം അടുക്കളയില്‍ നിന്നുയരുന്ന കൊതിയൂറും വിഭവങ്ങളുടെ ഗന്ധം ഇപ്പോഴും ക്രിസ്മസ് കാലത്ത് ഒടിയെത്തി മാടിവിളിക്കാത്തവര്‍ കുറവാണ്. അതേ അന്ന് അമ്മച്ചിയുണ്ടാക്കി തന്ന വിഭങ്ങളുടെ രുചിക്കൂട്ടുകളില്‍ തന്നെ ഇത്തവണ അയര്‍ലണ്ടില്‍ ഈ തനിനാടന്‍ ക്രിസ്മസ് വിഭങ്ങള്‍ ലഭ്യമാണ്. എവിടെയാണെന്നറിയേണ്ടെ ?.. ഇന്നലെകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും രൂചിക്കൂട്ടുകളുടെ വിസ്മയം കൊണ്ടും അയര്‍ലണ്ട് മലയാളിയുടെ കൂടെപ്പിറപ്പായി മാറിയ നമ്മുടെ റോയല്‍ കേറ്ററിംഗില്‍ തന്നെ ക്രിസ്മസിനായി റോയല്‍ കേറ്ററിംഗ് ഒരുക്കിയിരിക്കുന്ന ഫാമിലി പാക്ക് വാങ്ങിയാല്‍…

Share This News
Read More

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന ഈ മാസം മുതൽ ; ഡിസംബർ 23 ന് ക്രിസ്തുമസ് കുർബാന

ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാന ഈ മാസം മുതല്‍ ആരംഭിക്കും. ഈ മാസം 23 ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയോട് കൂടി ഇതിന് തുടക്കമാവും. തുടര്‍ന്ന് എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് ലിമറിക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു. ഡിബംബര്‍ 23 ന് ലിമറിക് Galvone, RCCG His Glory Parish നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy വഹിക്കും. Share This News

Share This News
Read More