ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജോലിക്കാരാണ് റീട്ടെയ്ല്‍ മേഖലയിലെ ജീവനക്കാര്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് അവര്‍ക്ക് മുഷിപ്പ് ഉണ്ടാകാതെ അവരെ സഹായിക്കുകയും ഒപ്പം സ്ഥാപനത്തിന്റെ സെയില്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. മാത്രമല്ല ജോലി തുടങ്ങുമ്പോള്‍ മുതല്‍ അവസാനിക്കുന്നത് വരെ സുസ്മേരവദനരായി നില്‍ക്കേണ്ടതും എന്ത് പ്രകോപനമുണ്ടായാലും ക്ഷമയോടും പുഞ്ചിരിയോടും കൂടെ നേരിടുക എന്നതും ഇവരുടെ ജോലിയുടെ ഭാഗമാണ്. ഇങ്ങനെ വരുമ്പോള്‍ ഇവര്‍ ബൗദ്ധീകമായും കായികമായും അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ റീട്ടെയ്ല്‍ മേഖലയിലെ ജീവനക്കാരെ ഉപഭോക്താക്കള്‍ പലപ്പോഴും അപമാനിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഫ്യൂവല്‍ ആന്‍ഡ് കണ്‍വീനിയന്‍സ് സ്റ്റോര്‍ ചെയിനായ സര്‍ക്കിള്‍ കെ തങ്ങളുടെ ജീവനക്കാരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 83 ശതമാനം ജീവനക്കാരും ജോലി സമയത്ത് കസ്റ്റമേഴ്സ്ലില് നിന്നും അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണ്. ഇതില്‍ 68 ശതമാനം ജീവനക്കാര്‍ക്ക് മാസത്തില്‍ ഒന്നെങ്കിലും ഇത്തരം കയ്പേറിയ അനുഭവം…
ഐടി മേഖലയില്‍ 50 ജോലികള്‍ പ്രഖ്യാപിച്ച് UNUM
പ്രമുഖ ഇന്‍ഷുറന്‍സ് ആന്‍ഡ് ഇന്‍കം പ്രൊട്ടക്ഷന്‍ കമ്പനിയായ UNUM കൂടുതല്‍ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. പുതുതായി 50 പേരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 50 ഒഴിവുകളും ഐടി മേഖലയില്‍ ആിരിക്കും. ഐടി മേഖലയില്‍ നിന്നും പിരിച്ചു വിടലിന്റെ വാര്‍ത്തകള്‍ മാത്രം വരുമ്പോള്‍ ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്. കാര്ലോയിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായിട്ടായിരിക്കും പുതിയ ആളുകളെ നിയമിക്കുക. 80 പേരെയാണ് 2022 ല്‍ മാത്രം കമ്പനി നിയമിച്ചത്. നിലവില്‍ 200 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സ്, ബിസിനസ് അനലിസ്റ്റ്സ്, ബിസിനസ് ഡെലിവറി മാനേജേഴ്സ്, സൈബര്‍ സെക്യൂരിറ്റി എഞ്ചിനിയേഴ്സ് എന്നിവരെയാണ് നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News
ഗൂഗിള്‍ പിരിച്ചുവിടല്‍ അയര്‍ലണ്ടിനെയും ബാധിക്കും
ഗൂഗിള്‍ ഇക്കഴിഞ്ഞ ദിവസമാണ് കമ്പനിയിലെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഏകദേശം 12000 പേരെ പിരിച്ചു വിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്നും നേരിട്ട് 5000 പേരും കരാറുകാര്‍ വഴിയുള്ളതുള്പ്പെടെ 9000 പേരുമാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതിനാല്‍ തന്നെ ഗൂഗിള്‍ പ്രഖ്യപിച്ചിരിക്കുന്ന പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമോ എന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. ഈ പിരിച്ചു വിടല്‍ അയര്‍ലണ്ടിനെ ബാധിക്കുമെന്നു തന്നെയാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. തൊഴില്‍ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന സൈമണ്‍ കവേനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ എത്രപേരെ പിരിച്ചു വിടും എന്ന് സംബന്ധിച്ച് വരും ആഴ്ചകളിലെ കൂടുതല്‍ വ്യക്തത വരുകയുള്ളു. ഗൂഗിളിന്റെ അയര്‍ലണ്ടിലെ തലവനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. Share This News
ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ തൊഴിലവസരങ്ങള്‍
അയര്‍ലണ്ടിലെ പ്രമുഖ ടെക് സ്റ്റാര്‍ട്ടപ്പായ ഇന്ക്ലൂസിയോ (Inclusio) യില്‍ തൊഴിലവസരങ്ങള്‍. 80 പേര്‍ക്കാണ് കമ്പനി പുതുതായി അവസരം ഒരുക്കുന്നത്. കമ്പനിയില്‍ പുതുതായി 6.2 മില്ല്യണ്‍ യൂറോയുടെ നിക്ഷപം നടന്നിരുന്നു. എന്റര്‍പ്രൈസ് അയര്ലണ്ടുള്പ്പെടെയുള്ള കമ്പനികളാണ് നിക്ഷേപം നടത്തിയത്. ഇതേ തുടര്‍ന്നാണ് വിപുലീകരണത്തിന്റെ ഭാഗമായി നിയമനങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ നിയമനങ്ങള്‍ ആരംഭിക്കുമെങ്കിലും 18 മുതല്‍ 24 മാസം കൊണ്ടായിരിക്കും 80 പേരെയും നിയമിക്കുക. ടെക്നോളജി, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്ട്ടേഴ്സിലേയ്ക്കായിരിക്കും നിയമനം. നിലവില്‍ ഇവിടെ 35 പേരാണ് ജോലി ചെയ്യുന്നത്. Share This News
റിവോള്‍ട്ട് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭിക്കും ഐറിഷ് IBAN
പണമയക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് റിവോള്‍ട്ട്. അയര്‍ലണ്ടിലെ റിവോള്‍ട്ട് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് അയര്‍ലണ്ടിലെ ബാങ്ക് അക്കൗണ്ടിന്റേതിന് സമാനമായ രീതിയില്‍ തങ്ങളുടെ റിവോള്‍ട്ട് അക്കൗണ്ട് ഉപയോഗിക്കാന്‍ അവസരം ഒരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഒരു ഐറീഷ് IBAN നമ്പര്‍ ലഭിക്കും. തങ്ങളുടെ യൂറോപ്യന്‍ ബിസിനസിനായി റിവോള്‍ട്ട് അയര്‍ലണ്ടില്‍ ഒരു ബ്രാഞ്ച് സ്ഥാപിക്കുന്നതാണ് ഇത്തരത്തിലൊരു സൗകര്യം അയര്‍ലണ്ടിലെ കസ്റ്റമേഴ്സിന് ലഭിക്കാന്‍ കാരണം. ഈ IBAN നമ്പര്‍ ഉപയോഗിക്ക് പണം സ്വീകരിക്കുകയോ ട്രാന്‍സഫര്‍ ചെയ്യുകയോ ചെയ്യാം. രണ്ട് മില്ല്യനോളം ഉപയോക്താക്കളാണ് റിവോള്‍ട്ടിന് അയര്‍ലണ്ടിലുള്ളത്. ഇവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ഒരു ലിത്വാനിയന്‍ IBAN ആണ്. ഐറിഷ് IBAN ലഭിക്കുന്നതോടെ റിവോള്‍ട്ട് അക്കൗണ്ട് കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. Share This News
12000 പേരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍
മെറ്റയ്ക്കും ട്വിറ്ററിനും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റാണ് പിരിച്ചു വിടല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 12000 പേരെ പിരിച്ചു വിടുമെന്നാണ് നിലവിലെ പ്രഖ്യാപനം. അയര്‍ലണ്ടില്‍ 5000 പേരാണ് നേരിട്ട് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. കരാറുകാര്‍ വഴിയുള്ള ആളുകളെക്കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഏകദേശം ഒമ്പതിനായിരത്തോളം വരും എന്നാല്‍ പിരിച്ചുവിടല്‍ അയര്‍ലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ടെക് കമ്പനികള്‍ ഒന്നിനു പിറകെ ഒന്നായി വലിയ തോതില്‍ പിരിച്ചു വിടലുകള്‍ നടത്തുന്നത് വരാനിരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്. Share This News
നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ‘ഉദയം 2023’പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ‘ഉദയം 2023’നീനാ സ്കൗട്ട് ഹാളില്‍ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി .ആഘോഷപരിപാടികള്‍ , Hughie Mc Garth (Mayor/Peace Commissioner) ഉത്ഘാടനം ചെയ്തു .Get Darcy (Nenagh Counsellor ) മുഖ്യാതിഥി ആയിരുന്നു .കൂടാതെ Nenagh St.Mary’s Parish അസിസ്റ്റന്റ് വികാരി Fr.Rexon Chullickal ആശംസാ പ്രസംഗം നടത്തി . നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമായിരുന്നു ‘ഉദയം 2023’.കുട്ടികളുടെയും മിതിര്‍ന്നവരുടെയും ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,സാന്റാക്ലോസിനെ വരവേറ്റുകൊണ്ടുള്ള ക്രിസ്തുമസ് കരോള്‍ ,എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി . തുടര്‍ന്ന് 13 വര്‍ഷക്കാലത്തെ അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന അനുലാല്‍ വരിക്കത്തറപ്പേലിനും കുടുംബത്തിനും നീനാ കൈരളി കുടുംബത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കുകയുണ്ടായി . കൂടാതെ ക്രിസ്തുമസിന് മുന്നോടിയായി കൈരളി കുടുംബാംഗങ്ങളുടെ…
360 പേരെ നിയമിക്കാനൊരുങ്ങി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ്
അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റ് പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. 360 പേര്‍ക്കാണ് പുതുതായി നിയമനം നല്കാന് ഒരുങ്ങുന്നത്. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. നിലവില്‍ കമ്പനിയുടെ 155 ഷോറൂമുകളിലായി 4,650 പേരാണ് ജോലി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആവശ്യകത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് തങ്ങള്‍ ബിസിനസ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാകക്കി. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. 450 പേരെ നിയമിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുനന്നു. ഈ നിയമനങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അല്‍ഡി പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നത്. Share This News
കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് വില കുറയും
രാജ്യത്ത് കോവിഡ് പരിശോധനകള്‍ക്കായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ വില കുറയും. നികുതി നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് വില കുറവിന് വഴി തെളിയുന്നത്. കോവിഡിനായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം ആന്റിജന്‍ കിറ്റുകള്‍ക്ക് 23 ശതമാനം നികുതിയേര്പ്പെടുത്തുകയായിരുന്നു. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിത്. ധനവകുപ്പ് മന്ത്രിയും റവന്യു ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നികുതി രഹിതമാക്കാന്‍ തീരുമാനമാക്കിയത്. Share This News
അയര്‍ലണ്ടിലെ ഇന്‍സ്റ്റാ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യം
ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്ഡേറ്റുമായി കമ്പനി രംഗത്ത്. quiet എന്ന പുതിയ ഓപ്ഷനാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. അയര്‍ലണ്ട് , യുകെ, യുഎസ്, കാനഡ, ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. qഹഗാൂ മോഡ് ആക്ടിവേറ്റ് ചെയ്തിട്ടാല്‍ ആ സമയത്ത് നോട്ടിഫിക്കേഷന്‍സ് ഒന്നും വരില്ല. മെസേജുകള്‍ക്ക് ഓട്ടോമാറ്റിക് റിപ്ലെ പോവുകയും ചെയ്യും. മാത്രമല്ല ആക്ടിവിറ്റി സ്റ്റാറ്റസ് Quiet എന്നാകും കാണിക്കുക.. ഫ്രണ്ട്സിനേയും ഫോളേവേഴ്സിനേയും മാറ്റി നിര്‍ത്തി മറ്റ് നോട്ടിഫിക്കേഷന്‍സിന്റെ ശല്ല്യങ്ങളില്ലാതെ ഇന്‍സ്റ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല കുറച്ചു സമയത്തേക്ക് ഈ വ്യക്തി അവയ്ലബ്ള്‍ ആയിരിക്കില്ല എന്ന് ഫോളേവേഴ്സിന് മനസ്സിലാകാനും ഇത് സാധിക്കും. Share This News