യൂറോപ്യന്‍ യൂണിയന് പിന്നാലെ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക് ടോക്കിനെതിരെ നടപടിയുമായി കാനഡയും. സര്‍ക്കാരിന്റെ എല്ലാ ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന് തങ്ങളുടെ എല്ലാ ജീവനക്കാരോടും ടിക് ടോക്ക് ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്ദ്ദോശം നല്‍കിയിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ജീവനക്കാരുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആഗോള തലത്തില്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ടിക് ടോക്കിന് കനത്ത തിരിച്ചടിയാണ്. ടിക് ടോക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങളില്‍ വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കണ്ടെത്തലാണ് ഇത്തരം നടപടികള്‍ക്ക് കാരണം. Share This News
അയര്‍ലണ്ടിന് പുതിയ വത്തിക്കാന്‍ പ്രതിനിധിയെ നിയമിച്ചു
അയര്‍ലണ്ടിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ ഷോയായി ആര്‍ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയറെ നിയമിച്ചു. ഫ്രാന്‍സീസ് മാര്‍പാപ്പയാണ് പുതിയ നിയമനം നടത്തിയത്. മാര്‍പാപ്പയുടെ ഔദ്യോഗിക നയതന്ത്ര പ്രതിനിധി കൂടിയാണ് അപ്പസ്തോലിത് ന്യൂണ്‍ഷോ. അര്‍ജന്റീന സ്വദേശിയായ അദ്ദേഹം 1956 ല്‍ ബ്യൂണസ് ഐറിസിലാണ് ജനിച്ചത്. 1985 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ്ര്രബസീല്‍, തായ്ലന്ഡ്, കൊളംബിയ, കോംഗോ അടക്കം നിരവധി രാജ്യങ്ങളില്‍ അദ്ദേഹം വത്തിക്കാന്‍ പ്രതിനിധിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാനോന്‍ നിയമത്തില്‍ പിഎച്ചഡി നേടിയിട്ടുള്ള ആളാണ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയര്. Share This News
ഡബ്ലന്‍ എയര്‍ പോര്‍ട്ടില്‍ എയര്‍ ക്രാഫ്റ്റ് ക്ലിനേഴ്സിനെ നിയമിക്കുന്നു
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് എയര്‍ക്രാഫ്റ്റ് ക്ലീനേഴ്സിനെ ആവശ്യമുണ്ട്. പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ Aer Lingus ആണ് ക്ലിനേഴ്സിനെ നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാര്‍ഷിക ശമ്പളം 33000 യൂറോ വരെ ലഭിക്കുന്നതാണ്. ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിശ്ചിത പീരിഡിലേയ്ക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് നിയമനം. . മണിക്കൂറിന് 15.81 യൂറോയാണ് ശമ്പളം. കമ്പനി തന്നെ ട്രെയിനിംഗ് പ്രൊവൈഡ് ചെയ്യുന്നതാണ്. കമ്പനിയുടെ എയര്‍ക്രാഫ്റ്റുകള്‍ ക്ലീന്‍ ചെയ്യുക എന്നതാണ് പ്രധാന ജോലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂറോപ്പ് , നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ ട്രാവല്‍ ചെയ്യാനുള്ള അവസരമടക്കം നിരവധി ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… https://www.dublinlive.ie/news/dublin-news/dublin-airport-jobs-aer-lingus-26334579 Share This News
നിരവധി തൊഴിലവസരങ്ങളുമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ട്
നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്. പാര്‍ട്ട് ടൈം , ഫുള്‍ ടൈം ജോലികളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളും ആണ് വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്ന ഒഴിുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് സെക്യൂരിറ്റി സീസണല്‍ വര്‍ക്കേഴ്സ് എയര്‍ പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍ എയര്‍ പോര്‍ട്ട് ക്ലീനിംഗ് ടീം മെമ്പര്‍ ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വര്‍ക്ക് ഇന്‍സ്പെക്ടര്‍(മെക്കാനിക്കല്‍) അസ്സറ്റ് മാനേജ്മെന്റ് പ്ലാനര്‍ കൊമേഴ്സ്യല്‍ പ്രൊജക്ട് മാനേജര്‍ റയാനെയര്‍ ബാഗേജ് ഹാന്ഡ്ലര് ട്രോളി ഡ്രൈവര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ നിയമനം നടക്കുന്നത്. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി് താഴെ പറുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/careers/job-vacancies/ Share This News
ജീവനക്കാരുടെ ഫോണുകളില്‍ ടിക് ടോക് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് യൂറോപ്യന്‍ കമ്മീഷന്
ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്ന തീരുമാനവുമായി യൂറോപ്യന്‍ കമ്മീഷന്. ഔദ്യോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഉള്‍പ്പെടെയുള്ള ഒരു ഉപകരണത്തിലും ടിക് ടോക് ആപ്പ് ഉണ്ടാവാന്‍ പാടില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ യൂറോപ്യന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ ഉണ്ടായക്കുന്ന നിരാശാ ജനകമായ തീരുമാനമാണെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം. യൂറോപ്യന്‍ കമ്മീഷന് ഇത്തരത്തിലൊരു തീരുമാനം എടുത്ത സ്ഥിതിക്ക് മറ്റു പല കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും സമീപഭാവിയില്‍ തന്നെ സമാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട് . ഇത് ടിക് ടോക്കിന്റെ യൂറോപ്പിലെ ബിസിനസിനെ തന്നെ കാര്യമായി ബാധിച്ചേക്കും. യുക്രൈനെ ആക്രമിക്കുന്ന റഷ്യയുമായുള്ള ചൈനയുടെ ചങ്ങാത്തവും യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. Share This News
അയര്‍ലണ്ടില്‍ ഗൂഗിള്‍ പുറത്താക്കുക 240 പേരെ
ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലും ഗൂഗിള്‍ നടപടി. 240 പേര്‍ക്കാണ് അയര്‍ലണ്ടില്‍ ജോലി നഷ്ടമാവുക. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഗൂഗിളിന്രെ ഇ മെയില്‍ ലഭിച്ചു കഴിഞ്ഞു. മറ്റ് നടപടികളും ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. സെയില്‍സ് വിഭാഗത്തില്‍ 80 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ടെക്നോളജി ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 85 പേര്‍ക്കും സപ്പോര്‍ട്ട് ഫങ്ഷന് വിഭാഗത്തില്‍ 75 പേര്‍ക്കും ജോലി നഷ്ടമാകും. അയര്‍ലണ്ടില്‍ 5500 പോരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതിന്റെ 4 ശതമാനത്തെ മാത്രമാണ് പിരിച്ചു വിടല്‍ ബാധിക്കുന്നത് എന്നതും ഒരു വിധത്തില്‍ ആശ്വാസമാണ്. ആഗോള തലത്തില്‍ 12000 പേരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനം. ഇത് ആകെ ജീവനക്കാരുടെ ആറ് ശതമാനം വരും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ തീരുമാനം എടുത്തതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കഴിഞ്ഞ ദിവസം കമ്പനി സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിരുന്നു.…
വൈദ്യുതി , ഗ്യാസ് ഡിസ്കണക്ഷന് മോറട്ടോറിയം നീക്കി
രാജ്യത്ത് പണമടയ്ക്കാത്തതിന്റെ പേരില്‍ ഡിസ്കണക്ഷന് നോട്ടീസ് ലഭിച്ച വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം. ഇവര്‍ക്ക് പണമടച്ച് ഡിസ്കണക്ഷന് ഒഴിവാക്കാനുള്ള സമയപരിധി ഈ മാസം അവസാനത്തോടുകൂടി അവസാനിക്കാനിരിക്കെ ഇത് മാര്‍ച്ച് 31 വരെ നീട്ടി. കമ്മീഷന് ഓഫ് റെഗുലേഷന് ഓഫ് യൂട്ടിലിറ്റീസ് ( CRU) ആണ് ഡിസ്കണക്ഷനുകള്ക്കുള്ള മോറട്ടോറിയം നീക്കിയത്. ഇപ്പോളും ജീവിത ചെലവ് ഉയര്‍ന്നു നില്‍ക്കുകയും ആളുകള്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന് നടപടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ മോറൊട്ടോറിയം നീട്ടി നല്‍കിയിരിക്കുന്നത്. Share This News
പുതിയ വെല്‍ഫെയര്‍ ബോണസുകള്‍ പ്രഖ്യാപിച്ചു
ജീവിത ചെലവുകള്‍ പിടിച്ചു നിര്‍ത്തുന്നതിനായി വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്. ഇന്നലെ രാത്രിയാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 470 മില്ല്യണ്‍ യൂറോയാണ് പുതിയ സഹായ പദ്ധതികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ എനര്‍ജി ക്രെഡിറ്റ് വീണ്ടും പ്രഖ്യാപിച്ചിട്ടില്ല. ചൈല്‍ഡ് ബെനഫിറ്റ് പേയ്്മെന്റായി 100 യൂറോ എല്ലാ കുട്ടികള്‍ക്കും ജൂണ്‍ മാസത്തില്‍ നല്‍കും. ബാക്ക് ടു സ്കൂള്‍ അലവന്‍സിനൊപ്പം 100 യൂറോ കൂടി നല്‍കാനും തീരുമാനമായിട്ടുണ്ട്. വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിക്കുന്നവര്‍ക്ക് ഏപ്രീല്‍ മാസത്തില്‍ 200 യൂറോ അധികം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്കും. ചെറിയ വരുമാനം മാത്രമുള്ള കുടുംബങ്ങള്‍ക്കും ഈ സഹായം ലഭിക്കും. Share This News
ഡബ്ലിനില്‍ ക്യാബിന് ക്രൂ നിയമനവുമായി TUI എയര്‍വേയ്സ്
ഡബ്ലിനില്‍ ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുകയാണ് TUI എയര്‍വേയ്സ്. കൂടുതല്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ കാലത്തേയ്ക്കാണ് നിയമനം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും . കുറഞ്ഞത് ആറടി രണ്ടിഞ്ച് ഉയരമുള്ളവര്‍ക്കും അപേക്ഷിക്കാം. 90 മിനിറ്റിനുള്ളില്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ എത്താന്‍ സാധിക്കുന്ന ദൂരപരിധിയില്‍ താമസിക്കുന്നവരുമാകണം. മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു * Be 18 years of age as of January 31 2023 * Get a Cabin Crew Medical Report carried out by an approved Aeromedical Examiner, at your own cost before your training commences. * Live within 90 minutes of your allocated airport base. * Able to swim 25 meters unaided.…
പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച മലയാളം ക്രിസ്ത്യന്‍ ഭക്തിഗാനം റിലീസ് ചെയ്തു
പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു . കെറി : പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു. സഞ്ജു ഡേവിഡ് ന്റെ ആലപനത്തില്‍ അദ്ദേഹം തന്നെ രചനയും സങീതവും നിര്‍വഹിച ക്രിസ്ത്യന്‍ ഭക്തിഗാനമാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനല്‍ ആയ RAY OF HOPE ലൂടെ മലയാളം പെന്തകോസ്തല്‍ ചര്‍ച്ചിന്റെ( Newcastle west , limerick ) ആഭിമുഖ്യത്തിലാണ് റിലീസ് ചെയ്തു. മുസിക് പ്രൊഡകഷന്‍ ജോവി ജോര്‍ജ് സുജൊയും , ചിത്രികരണം നിര്‍വഹിചതു PIXBAY ലിമെറിക്കുമാണ് ഗാനം ആസ്വദിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/-tK51WZj4p0 Share This News