അയര്ലണ്ടിലെ പുതിയ അപ്പസ്തോലിക് ന്യൂണ് ഷോയായി ആര്ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയറെ നിയമിച്ചു. ഫ്രാന്സീസ് മാര്പാപ്പയാണ് പുതിയ നിയമനം നടത്തിയത്. മാര്പാപ്പയുടെ ഔദ്യോഗിക നയതന്ത്ര പ്രതിനിധി കൂടിയാണ് അപ്പസ്തോലിത് ന്യൂണ്ഷോ.
അര്ജന്റീന സ്വദേശിയായ അദ്ദേഹം 1956 ല് ബ്യൂണസ് ഐറിസിലാണ് ജനിച്ചത്. 1985 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ്ര്രബസീല്, തായ്ലന്ഡ്, കൊളംബിയ, കോംഗോ അടക്കം നിരവധി രാജ്യങ്ങളില് അദ്ദേഹം വത്തിക്കാന് പ്രതിനിധിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കാനോന് നിയമത്തില് പിഎച്ചഡി നേടിയിട്ടുള്ള ആളാണ് ആര്ച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടമേയര്.