ജീവിത ചെലവുകള് പിടിച്ചു നിര്ത്തുന്നതിനായി വീണ്ടും സര്ക്കാരിന്റെ കൈത്താങ്ങ്. ഇന്നലെ രാത്രിയാണ് പുതിയ പ്രഖ്യാപനങ്ങള് നടത്തിയത്.
470 മില്ല്യണ് യൂറോയാണ് പുതിയ സഹായ പദ്ധതികള്ക്കായി മാറ്റി വച്ചിരിക്കുന്നത്. എന്നാല് എല്ലാവരും പ്രതീക്ഷിച്ചത് പോലെ എനര്ജി ക്രെഡിറ്റ് വീണ്ടും പ്രഖ്യാപിച്ചിട്ടില്ല.
ചൈല്ഡ് ബെനഫിറ്റ് പേയ്്മെന്റായി 100 യൂറോ എല്ലാ കുട്ടികള്ക്കും ജൂണ് മാസത്തില് നല്കും. ബാക്ക് ടു സ്കൂള് അലവന്സിനൊപ്പം 100 യൂറോ കൂടി നല്കാനും തീരുമാനമായിട്ടുണ്ട്.
വര്ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിക്കുന്നവര്ക്ക് ഏപ്രീല് മാസത്തില് 200 യൂറോ അധികം നല്കും. മാതാപിതാക്കളില് ഒരാള് മാത്രം കുട്ടികളെ സംരക്ഷിക്കുന്നവര്ക്കും. ചെറിയ വരുമാനം മാത്രമുള്ള കുടുംബങ്ങള്ക്കും ഈ സഹായം ലഭിക്കും.