ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി അയര്‍ലണ്ടിലെ ആരോഗ്യമേഖലയ്ക്ക് കരുത്താവേണ്ട ആയിരക്കണക്കിന് നേഴ്സുമാര്‍ക്ക് വിസ നടപടി ക്രമങ്ങളിലെ കാലതാമസം തിരിച്ചടിയാവുന്നു. അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് സര്‍വ്വീസ് റിക്രൂട്ടറാണ് ഈ വിഷയത്തിലെ ആശങ്ക പ്രമുഖ ദേശീയ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിസ നടപടിക്രമങ്ങളിലെ കാലതാമസം രണ്ട് വിധത്തിലുള്ള തിരിച്ചടികളാണ് ഉണ്ടാക്കുന്നത്. അയര്‍ലണ്ടിലേയ്ക്ക് വരാനാഗ്രഹിക്കുന്ന നേഴ്സുമാര്‍ക്ക് അവരുടെ പണവും സമയവും നഷ്ടമാകുന്നു. ഒപ്പം രോഗികളുടെ തള്ളിക്കയറ്റം മൂലം അയര്‍ലണ്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേറെയും. ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടപടിക്രമങ്ങളില്‍ താമസം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വരുന്ന നേഴ്സുമാര്‍ RCSI നടത്തുന്ന പരീക്ഷയ്ക്ക് അയര്‍ലണ്ടിലെത്തി ഹാജരാവണം. 3000 യൂറോയാണ് ഇതിന്റെ ഫീസ്. ഇതിനായി 250 യൂറോ മുടക്കി താത്ക്കാലിക വിസയും എടുക്കണം. ഈ…
85 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ കമ്പനിയായ BD
അയര്‍ലണ്ടില്‍ 85 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ ടെക്നോനോളജി കമ്പനിയായ BD. ബ്ലാക്ക് റോക്കിലാണ് നാല് മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപം നടത്താന്‍ കമ്പനി ഉദ്ദേശിക്കുന്നത്. Enniscorthy, Co Wexford എന്നിവിടങ്ങളിലെ നിര്‍മ്മാണ യൂണിറ്റുകള്‍ വികസിപ്പിക്കുന്നതിനായി 30 മില്ല്യണ്‍ യൂറോയാണ് കമ്പനി നിക്ഷേപിക്കുന്നത്. വിവധ മേഖലകളിലയാണ് 85 പേര്‍ക്ക് തൊഴില്‍ നല്‍കുക. ബ്ലാക്ക് റോക്കിലാവും 35 പേര്‍ക്ക് തൊഴില്‍ നല്‍കുക. 1964 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ നിലവില്‍ 1100 പേരാണ് ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും ശരീരത്തിലേയ്ക്ക് മരുന്നുകള്‍ കുത്തിവെയ്ക്കുന്ന ഉപകരണത്തിന്റെ നിര്‍മ്മാണവും വിതരണവും ആണ് കമ്പനി ഉദ്ദേശിക്കുന്നത്. Share This News
മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഈഫ
അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു. മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda യിൽ വച്ച് നടന്ന IFA യുടെ പ്രഥമ പൊതുസമ്മേളനം വൻ വിജയമായിരുന്നു. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടക്കം നിരവധി ആളുകൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ വച്ച് IFA യുടെ പ്രഥമ കമ്മറ്റിയെ തിരഞ്ഞെടുത്തു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ തുടക്കം എന്നോണം IFA യുടെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് ദ്രോഹ്ഡയിൽ സംഘടിപ്പിക്കുന്ന ‘പൊന്നോണം 23’ ലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അയർലണ്ടിലെ ഇന്ത്യൻ സമൂഹം മുഴുവനും. എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി IFA കമ്മറ്റി അംഗങ്ങൾ അറിയിച്ചു. Share This News
ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
മെഗാ മേളയ്ക്ക് പോകുന്നവർ റോയൽ കേറ്ററിങ്ങിന്റെ ഫുഡ് ഇന്ന് തന്നെ ഓർഡർ ചെയ്യാൻ മറക്കണ്ട… ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. മൈന്‍ഡ് മെഗാ മേളയില്‍ രൂചിക്കൂട്ടുകളുടെ അത്ഭുതലോകമൊരുക്കി റോയല്‍ കേറ്ററിംഗും. തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ ആവേശമായ താരസുന്ദരി ഹണി റോസിന്റെ സാന്നിധ്യം കൊണ്ട് ഇതിനകം തന്നെ ചര്‍ച്ചയായ മൈന്‍ഡ് മെഗാ മേളയ്ക്കായി കാത്തിരിക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി. ആവേശം അലതല്ലുന്ന മൈന്‍ഡ് മെഗാ മേള നഗറില്‍ രുചിക്കൂട്ടുകളുടെ അത്ഭുത ലോകമൊരുക്കി റോയല്‍ കേറ്ററിംഗിന്റെ സ്റ്റാളും ഉണ്ടാകും. ഓൺലൈൻ ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണിയ്ക്ക് അവസാനിക്കും. പെട്ടെന്ന് തന്നെ ബുക്ക് ചെയ്ത് ഈ നാളത്തേയ്ക്കുള്ള ഫുഡ് കൈക്കലാക്കാൻ മറക്കണ്ട. മൈന്‍ഡ് മെഗാ മേളയില്‍ രൂചിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മികച്ച ഭക്ഷണം എവിടെ കിട്ടും എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയില്‍…
150 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി പെറ്റ് ഫുഡ് കമ്പനി
150 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പെറ്റ് ഫുഡ് നിര്‍മ്മാണ കമ്പനിയായ IRISH DOG FOODS. ഇരുപത് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. പുതിയ നിര്‍മ്മാണ ശാല , ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവയ്ക്കായാണ് പണം മുടക്കുന്നത്. കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതില്‍ ഓപ്പറേഷണല്‍ മേഖലയിലെ അമ്പത് ഒഴിവുകള്‍ ഉടന്‍ തന്നെ നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ബിസിനസ്സ് ഡെവലപ്പ്മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, മാനേജ്മെന്റ് മേഖലകളിലായിരിക്കും തുടര്‍ന്നുള്ള ഒഴിവുകള്‍ വരുന്നത്. 40 ഓളം രാജ്യങ്ങളിലേയ്ക്കാണ് കമ്പനി ഇപ്പോള്‍ കയറ്റുമതി നടത്തുന്നത്. യുകെയിലെ അടക്കം വന്‍കിട റീട്ടെയ്ലേഴ്സിനും വിതരണം നടത്തുന്നുണ്ട്. Share This News
മൈന്‍ഡ് മെഗാ മേള ; ഹണി റോസ് അയര്‍ലണ്ടില്‍ എത്തി
മൈന്‍ഡ് മെഗാ മേളയില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയ താരം തെന്നിന്ത്യന്‍ താരസുന്ദരി ഹണി റോസ് അയര്‍ലണ്ടിലെത്തി. എയര്‍പോര്‍ട്ടില്‍ സംഘാടകര്‍ ഊഷ്മളമായ വരവേല്‍പ്പാണ് ഹണി റോസിന് നല്‍കിയത്. ജൂണ്‍ മൂന്നിനാണ് മെദഗാ മേള നടക്കുന്നത്. അല്‍ഫാ സ്പോര്‍ട്സ് സെന്ററിലാണ് പരിപാടി നടക്കുന്നത്. പഞ്ചഗുസ്തി, വടംവലി, ഫാഷന്‍ ഷോ, മ്യൂസിക് ബാന്‍ഡുകളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍, എന്നിവയാണ് മൈന്‍ഡ് മെഗാമേളയുടെ പ്രധാന ആകര്‍ഷണം. രണ്ടായിരത്തിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം കാര്‍പാര്‍ക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്‍നിന്നു പാര്‍ക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വര്‍ണ നാണയങ്ങളാണ്. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയില്‍ ആദ്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള മലയാളി അസോസിയേഷനുകള്‍, ഡാന്‍സ് സ്കൂളുകള്‍, നാല് പ്രമുഖ മ്യൂസിക് ബാന്‍ഡുകള്‍ Live DJ…
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബ സംഗമം 2023 രജിസ്ട്രേഷന് ആരംഭിച്ചു
അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ കുടുംബ സംഗമം 2023 ന്റെ രജിസ്ട്രേഷന് ആരംഭിച്ചു സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി,ഞായർ) തിയതികളിൽ ഡബ്ലിനിൽ വൈറ്റ് ഹാളിൽ ഉള്ള ഹോളി ചൈൽഡ് ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (Family Conference 2023 ) രെജിസ്ട്രേഷൻ ഉത്ഘാടനം ഡബ്ലിൻ , കോർക്ക് ഇടവകളിൽ നടത്തപ്പെട്ടു . കോർക്ക് സെ .പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ മെയ് 27 ശനിയാഴ്ച വി .കുർബ്ബാന ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ഛൻ ആദ്യ റെജിസ്ട്രെഷൻ ശ്രീ. ജെയ്മോൻ മാർക്കോസിന് നു നൽകിയും , ഡബ്ലിൻ സെ. ഗ്രീഗോറിയോസ് ഇടവകയിൽ മെയ് 28 ഞായറാഴ്ച സഹ വികാരി ജിനു കുരുവിള അച്ചൻ വർഗീസ് വാഴക്കാലക്കു നൽകിയും ഉത്ഘാടനം നിർവഹിച്ചു. അയർലണ്ടിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു…
മൈന്‍ഡ് മെഗാ മേളയില്‍ രൂചിക്കൂട്ടുകളുടെ അത്ഭുതലോകമൊരുക്കി റോയല്‍ കേറ്ററിംഗും
തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ ആവേശമായ താരസുന്ദരി ഹണി റോസിന്റെ സാന്നിധ്യം കൊണ്ട് ഇതിനകം തന്നെ ചര്‍ച്ചയായ മൈന്‍ഡ് മെഗാ മേളയ്ക്കായി കാത്തിരിക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി. ആവേശം അലതല്ലുന്ന മൈന്‍ഡ് മെഗാ മേള നഗറില്‍ രുചിക്കൂട്ടുകളുടെ അത്ഭുത ലോകമൊരുക്കി റോയല്‍ കേറ്ററിംഗിന്റെ സ്റ്റാളും ഉണ്ടാകും. മൈന്‍ഡ് മെഗാ മേളയില്‍ രൂചിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മികച്ച ഭക്ഷണം എവിടെ കിട്ടും എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയില്‍ നിങ്ങളുടെ ഇഷ്ടവിഭങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് റോയല്‍ ഒരുക്കുന്നത്. കപ്പ ബിരിയാണിയും നാടന്‍ പോത്ത് കറിയും കേരളാ പൊറോട്ടയുമൊക്കെയായി റോയല്‍ കേറ്ററിംഗ് മൈന്‍ഡ് മെഗാ മേളയിലേയ്ക്കെത്തുമ്പോള് ഭക്ഷണം കിട്ടാതെ വരുമോ ? ഭക്ഷണത്തിനായി തിരക്കു കൂട്ടേണ്ടി വരുമോ എന്നൊക്കയുള്ള ആശങ്കകള്‍ റോയലിന്റെ കൈപ്പുണ്യമറിയാവുന്നവര്ക്ക് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനൊരു ടെന്‍ഷന്‍ ഇനി വേണ്ട. നിങ്ങള്‍ക്കാവശ്യമുള്ള…
ചൈനീസ് ഫുഡ് ചെയിന്‍ കമ്പനി 200 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കുന്നു
ചൈനീസ് ഫുഡ് ചെയിന്‍ കമ്പനിയായ Noodlee അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. കോര്‍ക്കിലാണ് കമ്പനി നിക്ഷേപം നടത്തുന്നത്. പുതുതായി തുടങ്ങുന്ന 15 ഔട്ട് ലെറ്റുകള്‍ വഴിയാണ് തൊഴില്‍ സാധ്യതകള്‍ ഒരുങ്ങുന്നത്. മൂന്ന് മില്ല്യണ്‍ യൂറോയാണ് ബിസിനസ് വിപൂലീകരണത്തിനായി കമ്പനി മുതല്‍ മുടക്ക് നടത്തുന്നത്. Western Road, Mahon Road, യൂണിവേഴ്സിറ്റി കോളേജിന് സമീപം എന്നിവടങ്ങളിലാണ് ഇപ്പോള്‍ കമ്പനിക്ക് ഔട്ട്ലെറ്റുകള് ഉള്ളത്. Mallow, Fermoy ,Carrigaline എന്നിവിടങ്ങളിലാണ് ഉടനെ പുതുതായി ഔട്ട്ലെറ്റുകള് തുടങ്ങുന്നത്. Douglas, Ballincollig , Middleton , Blackpool, Mayfield , Cobh എന്നിവിടങ്ങളിലും അധികം താമസിയാതെ ഔട്ട്ലെറ്റുകള് ആരംഭിക്കും Share This News
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പ്പന്നങ്ങള്‍ വില്ക്കുന്നതില് വിലക്ക്
രാജ്യത്ത് പുകയില നിര്‍ണ്ണായക നിയമ നിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടുബാക്കോ അല്ലെങ്കില്‍ നിക്കോട്ടിന് ഹീലിംഗ് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഇവന്റുകളിലും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമുണ്ട്. ചില്ലറ വില്‍പ്പനശാലകളില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. സ്കൂളുകളുടേയും പൊതുഗതാഗത സംവിധാനങ്ങളുടേയും പരിസരത്തി പുകയില ഉത്പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതിനും വിലക്കുണ്ട്. ഒരു വര്‍ഷം 4500 ഓളം ആളുകളാണ് പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും ഇ- സിഗരറ്റ് അടക്കമുള്ള ഉത്പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്ക്കുന്നതില് വിലക്കുണ്ട്. VAPING PRODUCTS BAN UNDER 18 Share This News