ആദ്യതവണ വാങ്ങലുകാര്‍ക്കായുള്ള ലോണുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മെയ്മാസത്തില്‍ കണാനായത് വന്‍ തിരക്ക്. ആദ്യ തവണ വാങ്ങലുകാരുടെ ലോണ്‍ അപ്രൂവല്‍ നിരക്കില്‍ 26.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മെയ്മാസത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഇതേ കണക്കുകള്‍ പ്രകാരം എട്ട് ശതമാനം കുറവായിരുന്നു. മെയ്മാസത്തില്‍ ആകെ 4,928 വായ്പകള്‍ക്കാണ് അപ്രൂവല്‍ നല്‍കിയത്. ഇതില്‍ 3170 എണ്ണം അതായത് 64.3 ശതമാനം ആദ്യ തവണ വാങ്ങലുകാരുടേതാണ്. ബാങ്കിങ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടാണ് ഈ കാര്യം പുറത്തു വിട്ടത്. എല്ലാ മേഖലകളിലേയ്ക്കും കൂടുതല്‍ വാങ്ങലുകാരെത്തുന്നതും ഇവരുടെ വായ്പാ അപേക്ഷകള്‍ അംഗീകരിക്കപ്പെടുന്നതും സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇത് ബാങ്കിംഗ് , ഹൗസിംഗ് സെക്ടറുകള്‍ക്ക് കൂടുതല്‍ കരുത്താവുമെന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. Share This News
അയര്‍ലണ്ട് പാസ്‌പോര്‍ട്ടിന്റെ രൂപവും ഭാവവും മാറുന്നു
അയര്‍ലണ്ട് പാസ്‌പോര്‍ട്ടിന്റെ രൂപവും ഭാവവും മാറുന്നു. ഇതിനായുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരാം നല്‍കുകയും ഇതിനായുള്ള കമ്മിറ്റി ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇനി ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായ സ്വീകരണമാണ് നടക്കുക. രാജ്യത്തിന്റെ Natural Environment നു മുന്‍ഗണന നല്‍കുന്ന രീതിയിലുള്ള ഡിസൈനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അയര്‍ലണ്ടിന്റെ സംസ്‌കാരവും മൂല്ല്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നതായിരിക്കും പുതിയ ഡിസൈനെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളും പാസ്‌പോര്‍ട്ടിലുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ പുതിയ പാസ്‌പോര്‍ട്ട് നിര്‍മ്മാതാവിനെ നിയമിക്കും 2025 അവസാനത്തോടെ പുതിയ പാസ്‌പോര്‍ട്ട് ജനങ്ങളിലേയ്ക്ക് 2025 ല്‍ എത്തും. Share This News
അയര്‍ലണ്ടില്‍ ഭവനവില കുറയുന്നതായി സൂചനകള്‍
അയര്‍ലണ്ടിലെ ആളുകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് ഭവന വില. എന്നാല്‍ വീടുകള്‍ക്ക് ദൗര്‍ലഭ്യം തുടരുമ്പോഴും ഭവന വിലകള്‍ കുറയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Draft.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5 ശതമാനമാണ് ഭവനവില കുറഞ്ഞത്. ഇപ്പോഴുള്ള ശരാശരി വില 320,793 ആണ്. വിവിധ കൗണ്ടികളിലേയും സിറ്റികളിലേയും കണക്കുകള്‍ വേര്‍തിരിച്ചും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വില കുറഞ്ഞത് കോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ 3.3 ശതമാനം വില കുറഞ്ഞ് നിലവിലെ ശരാശരി വില 320,793 യൂറോയാണ്. എന്നാല്‍ ലിമറിക്കില്‍ വില വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.1 ശതമാനം വില വര്‍ദ്ധിച്ച് ശരാശരി വില 253581 യൂറോയാണ്. വീടുകളുടെ ദൗര്‍ലഭ്യം തുടരുന്നുണ്ടെങ്കിലും ഉടന്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന…
കൂടുതല്‍ തൊഴിലുകളില്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചേക്കും ; നടപടികള്‍ ആരംഭിച്ചു
അയര്‍ലണ്ട് കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്ന വാര്‍ത്തായാണ് പുറത്തു വരുന്നത്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്‍ളില്‍ നിന്നുള്ളവര്‍ക്ക് ഏതൊക്കെ തൊഴില്‍ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് അനനുവദിക്കണം എന്നകാര്യത്തില്‍ സര്‍ക്കാര്‍ പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നും സര്‍ക്കാര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില തൊഴിലുകളില്‍ അയര്‍ലണ്ടില്‍ നിന്നോ അല്ലെങ്കില്‍ യൂറോപ്പില്‍ നിന്നോ ജോലിക്കാരെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ നിയമ തടസ്സമുള്ളതിനാല്‍ യൂറോപ്പിന് പുറത്ത് നിന്നും റിക്രൂട്ട് ചെയ്യാനും സാധിക്കില്ല. ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം, Critical Skills Occupations List , Ineligible Occupations List for employment permits. എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള തൊഴില്‍ മേഖലകളെ സംബന്ധിച്ചാണ് പുനപരിശോധന നടക്കുന്നത്. Employers, representative…
ബാഗേജ് ഡെലിവറി സുഗമമാക്കാന്‍ പുത്തന്‍ സംവിധാനവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്
കഴിഞ്ഞ ആറ് മാസത്തോളമായി യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് ഏറ്റവും വേഗത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൈമാറുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഡബ്ലിന്‍ എയര്‍പ്പോര്‍ട്ട്. വിമാനം ലാന്‍ഡ് ചെയ്താല്‍ ആദ്യ ലഗേജ് യാത്രക്കാരന്റെ കൈവശമെത്തുന്ന ശരാശരി സമയം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 18 മിനിറ്റാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ ശരാശരി സമയം 40 മിനിറ്റാണ്. കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ തയ്യാറായിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 200 മില്ല്യണ്‍ യൂറോ മുടക്കിയാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള conveyer belst ആണ് ഇതിന്റെ പ്രധാന ഭാഗം. കോവിഡ് കാലത്ത് എയര്‍പോര്‍ട്ട് ശൂന്യമായിരുന്ന സമയത്താണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന സിസ്റ്റത്തിലെ 95 ശതമാനവും മാറ്റി പുതിയയവ സ്ഥാപിച്ചു. ബാഗേജ് ഡെലിവറി സിസ്റ്റം ഇപ്പോള്‍ പൂര്‍ണ്ണമായും യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് മാറിയെന്നും യാത്രക്കാര്‍ക്ക് ഇതിന്റെ വിത്യാസം അനുഭവിച്ചറിയാന്‍ കഴിയുമെന്നും…
ഫുഡ് ഫെസ്റ്റിനൊരുങ്ങി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍
അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് Ballinagh Community ഹാളിലാണ് നടക്കുന്നത്. ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം വര്‍ണ്ണശബളമായ പരിപാടികളാണ് നടക്കുന്നത്. സോൾ ബീറ്റ്‌സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫുഡ്‌ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ തമിഴ് പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്. ഡബ്ലിന്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് സ്വദശേികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ‘ ദോശ ദോശ ‘ യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വിത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. ഫുഡ് ഫെസ്റ്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ശാഖകളുള്ള പ്രസിദ്ധമായ ഇന്ത്യൻ റെസ്റ്ററന്റായ സ്‌പൈസ് ഇന്ത്യയുടെ സ്പെഷ്യൽ സ്റ്റോറും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഈ…
ഐടി പ്രഫഷണലുകള്‍ക്ക് അവസരങ്ങളുമായി Ryanair
ഐടി മേഖലയില്‍ 100 ജോലി ഒഴിവുകളുമായി Ryanair. Software Development, BI and Data Scientists, Security, Infrastructure and Operations, Program & Project Managers, Scrum Masters and Business Analysts, and QA Engineers. എന്നീ തസ്തികകളിലാണ് ഒവിവുകള്‍. വന്‍കിട ടെക് കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ട രണ്ടായിരത്തോളം ആളുകളാണ് നിലവില്‍ അയര്‍ലണ്ടിലുള്ളത്. അവരില്‍ ചെറിയൊരു ശതമാനത്തിന് തങ്ങളുടെ പ്രഖ്യാപനം ആശ്വാസമാകുമെന്ന് Ryanair വക്താവ് പറഞ്ഞു. ഒഴിവുകളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News
വാര്‍ത്തകള്‍ കാണാനാവില്ല ഫേസ് ബുക്കും ഇന്‍സ്റ്റയും നിര്‍ണ്ണായക നീക്കത്തിലേയ്ക്ക്
ഫേസ് ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാ ടൈം ലൈനില്‍ ഒന്ന് ഓടിച്ചു നോക്കിയാല്‍ ലോകത്ത് ആ നിമിഷം വരെ നടക്കുന്ന കാര്യങ്ങളില്‍ ഒരു അപ്‌ഡേഷന്‍ ലഭിക്കും. എന്നാല്‍ ഫേസ് ബുക്കിന്റേയും ഇന്‍സ്റ്റയുടേയും വോളില്‍ ഇനി മാധ്യമങ്ങളില്‍ നിന്നും വാര്‍ത്തകള്‍ എടുത്ത് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേയ്‌ക്കെത്തിയിരിക്കുകയാണ് മെറ്റ. കാനഡയില്‍ ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡ പാര്‍ലമെന്റ് പാസാക്കിയതോടെയാണ് മെറ്റ കടുത്ത നടപടിയിലേയ്ക്ക് കടന്നത്. ഗൂഗിളും മെറ്റയും ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതിന് തങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് ഇന്ത്യയും അയര്‍ലണ്ടും അടക്കം ലോകരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരുകളും മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ്. എന്നാല്‍ നിയമം മൂലം ഇത് ഇത് നിര്‍ബന്ധമാക്കിയാല്‍ തങ്ങളുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ഇവര്‍ കാനഡയില്‍ സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഗൂഗിളും ഈ വഴിതന്നെ സ്വീകരിച്ചേക്കുമെന്ന സൂചനയും…
അയര്‍ലണ്ടില്‍ 2022 ലെ ജീവിത ചെലവ് യൂറോപ്യന്‍ ശരാശരിയെക്കാള്‍ വളരെ കൂടുതല്‍
നിത്യോപയോഗ സാധനങ്ങളുടേയും ഊര്‍ജ്ജത്തിന്റെയും അടക്കം വിലക്കയറ്റം 2022 ല്‍ അയര്‍ലണ്ടിലെ ജീവിത ചെലവ് ദുസഹമാക്കിയിരുന്നു. കുടുംബ ബഡ്ജറ്റുകള്‍ താളെ തെറ്റുന്ന കാഴ്ചയായിരുന്നു കണ്ടത്. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്‌സ് ഏജന്‍സിയായ Eurostat ആണ് പഠനം നടത്തിയത്. വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ വില യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 46 ശതമാനം കൂടുതലായിരുന്നു അയര്‍ലണ്ടില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂറോപ്പ് ശരാശരിയേക്കാള്‍ 45 ശതമാനം മുകളിലായിരുന്നു ഡെന്‍മാര്‍ക്കിലെ വില. 37 ശതമാനം കൂടുതലായിരുന്നു ലക്‌സംബര്‍ഗിലെ വില. ഫിന്‍ലാന്‍ഡിലായിരുന്നു ഏറ്റവും ഉയര്‍ന്ന വില ഇവിടെ യൂറോപ്പ് ശരാശരിയേക്കാള്‍ 74 ശതമാനം അധികമായിരുന്നു വില. ഏറ്റവും വിലക്കുറവ് റൊമാനിയായില്‍ ആയിരുന്നു ഇവിടെ യൂറോപ്പ് ശരാശരിയെ അപേക്ഷിച്ച് 42 ശതമാനം കുറവായിരുന്നു വില. ബള്‍ഗേറിയ , പോളണ്ട് എന്നിവിടങ്ങളിലും വിലക്കുറവ് റിപ്പോര്‍ട്ട് ചെയ്തു. Share This News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തൊഴിലിടങ്ങളില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ന് വിവിധ മേഖലകളില്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യ നിര്‍മ്മിതമാണെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൃത്യതയും വേഗതയും മനുഷ്യനേക്കാളും മുന്നിലാണെന്ന് പറയാതെ വയ്യ. ഇതിനാല്‍ തന്നെ വിവിധ കമ്പനികള്‍ ഇതിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി അല്ലെങ്കില്‍ എങ്ങനെ തങ്ങളുടെ വ്യവസായത്തില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പഠനം തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലിടങ്ങള്‍ കയ്യേറുന്നതോടെ തൊഴിലവസരങ്ങള്‍ കുറയുമോ എന്ന ആശങ്ക ആദ്യം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുകയാണ് The Irish Congress of Trade Unions. തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിക്കാരിലുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ച് പഠിക്കുന്ന Oireachtas Enterprise Committee ക്കു മുന്നിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും AI തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ ഉപകരിക്കൂ എന്നും വിദഗ്ദര്‍…