ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തൊഴിലിടങ്ങളില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ന് വിവിധ മേഖലകളില്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യ നിര്‍മ്മിതമാണെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൃത്യതയും വേഗതയും മനുഷ്യനേക്കാളും മുന്നിലാണെന്ന് പറയാതെ വയ്യ. ഇതിനാല്‍ തന്നെ വിവിധ കമ്പനികള്‍ ഇതിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി അല്ലെങ്കില്‍ എങ്ങനെ തങ്ങളുടെ വ്യവസായത്തില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പഠനം തുടങ്ങി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലിടങ്ങള്‍ കയ്യേറുന്നതോടെ തൊഴിലവസരങ്ങള്‍ കുറയുമോ എന്ന ആശങ്ക ആദ്യം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുകയാണ് The Irish Congress of Trade Unions. തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിക്കാരിലുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ച് പഠിക്കുന്ന
Oireachtas Enterprise Committee ക്കു മുന്നിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും AI തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ ഉപകരിക്കൂ എന്നും വിദഗ്ദര്‍ പറയുന്നു.

Share This News

Related posts

Leave a Comment