തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ രജനികാന്ത് ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ, ലോകമെമ്പാടും ആരാധകരുളള സൂപ്പർതാരം. പ്രായഭേദമന്യേ, ഭാഷയുടെ അതിർവരുമ്പകളില്ലാതെ അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. മലയാളക്കരയിലെ രജനിയുടെ കട്ട ഫാൻ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. Share This News
സൈക്കിയാട്രിക് നഴ്സുമാരുടെ അസോസിയേഷൻ ഇന്ന് സമരത്തിന്
അയർലണ്ടിലെ സൈക്കിയാട്രിക് നഴ്സുമാർ ഇന്ന് സമരം ചെയ്യുന്നു. 500 അംഗങ്ങളുള്ള സൈക്കിയാട്രിക് നഴ്സസ് അസോസിയേഷൻ ആണ് ഇന്ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് സമരം. ഇത് ആംബുലൻസ് സർവിസുകൾ ദോഷമായി ബാധിക്കും. Share This News
INMO സമരം കൊഴുക്കുന്നു
ഈ മാസം 30ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന സമരത്തിൽ നിന്നും പിൻവാങ്ങാൻ തായ്യാറാകാതെ ഉറച്ചു നിൽക്കുകയാണ് നഴ്സുമാരുടെ സംഘടനയായ INMO. സമരം ഫലപ്രദമാക്കാനുള്ള എല്ലാ വഴികളും സംഘടന നോക്കുന്നുണ്ട്. INMOയിൽ അംഗത്വമുള്ള എല്ലാവർക്കും നോട്ടിഫിക്കേഷൻസ് വന്നുതുടങ്ങി. സമരത്തിനോട് മുന്നോടിയായിട്ടുള്ള ചെറിയ മീറ്റിംഗുകൾ അതാതു ഹോസ്പിറ്റലുകളിൽ വരും ദിവസങ്ങളിൽ നടക്കും. ഓരോ ഹോസ്പിറ്റലികളിലും ചുരുങ്ങിയത് നാല് മീറ്റിംഗുകൾ എങ്കിലും നടത്താനാണ് INMO ശ്രമിക്കുന്നത്. കൂടാതെ യൂണിയൻ അംഗങ്ങളോട് തങ്ങളുടെ ഡീറ്റെയിൽസ് INMO അപ്ഡേറ്റ് ചെയ്യാനും ഈമെയിലിൽ ഓർപ്പിക്കുന്നു. Share This News
ബട്ടർനട്ട് സ്ക്വാഷ് സൂപ്പ്
പാചകം സമയം: 45 മിനിറ്റ്. പാചക നിർദ്ദേശങ്ങൾ: ഒരു വലിയ കലത്തിൽ വെണ്ണ ഉരുക്കി 5 മിനിറ്റ് സവാള, സെലറി, കാരറ്റ്, ബട്ടർനട്ട് സ്ക്വാഷ് എന്നിവ വേവിക്കുക. ബ്രൌൺ കളർ ആകുന്ന വരെ വേവിക്കണം. ഇട്ടിരിക്കുന്ന പച്ചക്കറികൾ മൂടികിടക്കുന്നത്ര ചാർ വേണം. എന്നിട്ട് എല്ലാം കൂടി തിളപ്പിക്കുക. തീ കുറയ്ക്കുക, കലം മൂടിവച്ച് 40 മിനിറ്റ് നേരത്തേക്ക് ചെറിയ തീയിൽ വയ്ക്കുക. പച്ചക്കറി നന്നായി വെന്ത് മിനുസമാർന്ന വരെ ഇളക്കുക. ആവശ്യമുള്ള സ്ഥിരത കൈവരിക്കാൻ ക്രീംയിൽ ചേർക്കുക. ബട്ടർനട്ട് സ്ക്വാഷ് സൂപ്പ് തയ്യാർ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ… Share This News
പറക്കും ടാക്സിയുമായി ഉബർ
നാസയും ഊബറും കൈകോർത്ത് പറക്കും ടാക്സികള്‍ എത്തുന്നു. നാസ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ‘അര്‍ബന്‍ എയര്‍ മൊബിലിറ്റി’ എന്നാണ് ഈ ഗതാഗത സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര് എന്നും സൂചനകളുണ്ട്. ആദ്യം അമേരിക്കന്‍ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി. ഡെലിവറി ഡ്രോണ്‍ സേവനവും ഇതില്‍ ഉള്പ്പെട്ടിണ്ടുന്നാണ് സൂചനകൾ. Share This News
നക്ഷത്രഫലം ജനുവരി 20 – 26
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) തൈപ്പൂയം ആഘോഷിക്കുന്ന ഈയാഴ്ച ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) ഈയാഴ്ച ഇടവക്കൂറുകാർക്ക് വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാധീനം ഉള്ളതിനാൽ ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഉയർന്ന തസ്തികയിലേക്കു മാറുന്നതു സംബന്ധിച്ച അറിയിപ്പു കിട്ടും. ദേവാലയസന്ദർശനം സാധ്യമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും) ഈയാഴ്ച മിഥുനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ്…
ചലഞ്ച് വിഡിയോകൾക്കു യൂറോപ്പിൽ നിയന്ത്രണം
യൂറോപ്പിൽ ചലഞ്ച് വിഡിയോകൾക്കു നിയന്ത്രണം വരുന്നു. യൂട്യൂബിൽ കണ്ടുവരുന്ന അപകടകരമായതോ കാഴ്ചക്കാർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നതോ ആയ വിഡിയോകൾ ഇനി മുതൽ ഉണ്ടാവില്ല. ഈ നിയന്ത്രണം ചലഞ്ച്, പ്രാങ്ക് വിഡിയോകൾക്കും ബാധകമായിരിക്കും. ചലഞ്ചുകൾ എന്ന പേരിലുള്ള തമാശകളിൽ പലതും മരണത്തിലും ഗുരുതരമായ പരുക്കുകളിലുമാണ് ചെന്നെത്തുന്നതെന്ന നിരീക്ഷണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി വന്നിരിക്കുന്നത്. Share This News
ഹോളിവുഡ് അവതാരവുമായി സുനില്‍ ഷെട്ടി
സുനില്‍ ഷെട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ബോളിവുഡ് അടക്കി വാണ ആക്ഷന്‍ ഹീറോ ആയിരുന്ന സുനില്‍ ഷെട്ടിയുടെ മരയ്ക്കാറിലെ കഥാപാത്രത്തിലെ ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ‘എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും’ എന്ന കുറിപ്പോടെയാണ് സുനില്‍ ഷെട്ടി ഫോട്ടോ പോസ്റ്റ് ചെയ്തത്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ടാൽ ഹോളിവുഡ് ചിത്രങ്ങളായ ട്രോയും തോറും ഒക്കെ ഓര്‍മ്മ വരുന്നുവെന്നാണ് ചിത്രത്തിന് ആരാധകരുടെ വക കമന്റുകള്‍ വരുന്നത്. തോര്‍ ഓഫ് ഇന്ത്യ എന്നും താരത്തെ വിശേഷിപ്പിക്കുന്നുണ്ട് ഇപ്പോൾ. ദില്‍വാലെ, ബോര്‍ഡര്‍, റെഫ്യൂജി, ഖയാമത്, മേം ഹൂ നാ തുടങ്ങിയവയായിരുന്നു സുനില്‍ ഷെട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായ ചിത്രങ്ങള്‍. മലയാളത്തില്‍ ഇതിനു മുമ്പു കാക്കക്കുയില്‍, കിലുക്കം കിലുകിലുക്കം, കളിമണ്ണ് എന്നീ ചിത്രങ്ങളില്‍…
മുടി കൂടുതൽ വളരാൻ ഇനി വെളിച്ചെണ്ണ വേണ്ട
വെളിച്ചെണ്ണ പുരട്ടി കുളിച്ചാല്‍ മുടി നീളുമെന്നാണ് നമ്മൾ മലയാളികൾ വിശ്വസിച്ചു പോരുന്നത്. ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്നു വെളിപ്പെടുത്തി ഗവേഷകർ. ധാരണ പരക്കെയുണ്ട്. കാലങ്ങളായി നമ്മൾ ശരിയെന്നു വിശ്വസിച്ചതു വെറുതെയായി എന്ന് ഐകാൻ സ്കൂള്‍ ഓഫ് മെഡിസിന് അറ്റ് മൗണ്ട് സീനായ് ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജി അസിസ്റ്റന്റ് ക്ലിനിക്കല്‍ പ്രഫ. ഗാരി ഗോള്‍ഡന്‍ബെര്‍ഗ് പറയുന്നു. വെളിച്ചെണ്ണ പുരട്ടിയാല്‍ മുടി നീളും എന്നതിന് തെളിവുകൾ ഒന്നും ഇല്ല എന്നാണ് ഗാരിയുടെ ഗവേഷണം പറയുന്നത്. മുടിവളർച്ചയിൽ വെളിച്ചെണ്ണയ്ക്ക് മാത്രമല്ല ഒരു എണ്ണയ്ക്കും പങ്കില്ല എന്നദ്ദേഹം പറയുന്നു. എന്നാൽ ചർമ്മത്തിനും മുടിക്കും തിളക്കവും മൃദുത്വും നൽകാനുള്ള കഴിവുണ്ട് എണ്ണക്ക്. ബാക്ടീരിയ-ഫംഗസ് എന്നിവയോട് പൊരുതാനും പലതരത്തിലുള്ള എണ്ണകൾക്ക് കഴിയും. ത്വക്കിനും മുടിക്കും വെളിച്ചെണ്ണ ഒരുപാട് നന്മകള് നൽന്നുണ്ടെന്നാണ് ഇതേ ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജിസ്റ്റും കോസ്മറ്റിക് ആന്റ് ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടറുമായ ജോഷ്വാ വിവരിക്കുന്നത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന…
1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ
1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ അഞ്ച് വർഷം കൊണ്ട് 1,500 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കാനും ഡബ്ലിൻ സിറ്റി സെന്ററിൽ നിക്ഷേപം വിപുലീകരിക്കാനാവുമെന്ന് “സെയിൽസ്ഫോഴ്സ്” . സെയിൽസ്ഫോഴ്സ് കമ്പനി “സെയിൽസ്ഫോഴ്സ് ടവർ” എന്ന പേരിൽ വലിയ ഒരു അർബൻ ക്യാമ്പസ് പണിതുയർത്തും. നാല് കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും നിർമ്മാണം. ഡബ്ലിനിലെ പ്രശസ്തമായ സിലികൺ ഡോക്ക് ഏരിയായിൽ നിലവിൽ ഉള്ള പ്രശസ്ത നാല് കെട്ടിടങ്ങൾ കൂട്ടിച്ചേർത്ത് ആയിരിക്കും പുതിയ സെയിൽസ്ഫോഴ്സ് ടവർ വരുക. Share This News