നാസയും ഊബറും കൈകോർത്ത് പറക്കും ടാക്സികള് എത്തുന്നു. നാസ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ‘അര്ബന് എയര് മൊബിലിറ്റി’ എന്നാണ് ഈ ഗതാഗത സംവിധാനത്തിന് നല്കിയിരിക്കുന്ന പേര് എന്നും സൂചനകളുണ്ട്. ആദ്യം അമേരിക്കന് നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി. ഡെലിവറി ഡ്രോണ് സേവനവും ഇതില് ഉള്പ്പെട്ടിണ്ടുന്നാണ് സൂചനകൾ.
വിമാനത്താവളത്തിന്റെ മാതൃകയിലുള്ള സ്കൈപോര്ട്ട് വഴിയാണ് ഇതില് കയറുക. ഈ വാഹനം പൈലറ്റ് തന്നെയായിരിക്കും നിയന്ത്രിക്കുന്നത്. ബഹുനിലകെട്ടിടങ്ങള്ക്ക് മുകളിലാണ് ഇത്തരം എയര് സ്റ്റേഷനുകള് നിര്മ്മിക്കുന്നത്.
ലോസ് ഏഞ്ചല്സില് ചേര്ന്ന ഊബര് എലവേറ്റ് ഉച്ചകോടിയില് പറക്കും കാറുകളുടെ ആദ്യ മാതൃക പ്രദര്ശിപ്പിച്ചിരുന്നു. പുറത്തിറക്കിയ വീഡിയോയില് എങ്ങിനെ ഇത് പ്രവര്ത്തിക്കുമെന്നും ഗുണഫലങ്ങള് എന്തെല്ലാമാണെന്നും വിശദീകരിക്കുന്നുണ്ട്. മണിക്കുറില് 150 മുതല് 200 മൈല് ദൂരം വരെ വേഗത്തില് ഇവയ്ക്ക് സഞ്ചരിക്കാന് കഴിയും. എന്നാൽ നാല് പേര് മാത്രമാണ് ഇതില് ഒരുനേരം യാത്ര ചെയ്യാന് കഴിയുന്നത്. റോഡില് നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് എയര്ക്രാഫ്റ്റ് പറക്കുക. അടുത്ത അഞ്ചു വര്ഷത്തിനുള്ളിൽ ഇത് പുറത്തിറങ്ങുമെന്നാണ് ഉബർ കരുതുന്നത്.