സി. എസ് .ഐ വികാരി റവ . ജെനു ജോണിന് ചർച്ച് ഓഫ് അയർലണ്ടിന്റെ  സ്വാഗതം

അയർലൻഡിലെ ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ പ്രഥമ വികാരിയായി ചുമതലയേറ്റ റവ. ജെനു ജോൺ അച്ചനെയും കുടുംബത്തെയും ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. മൈക്കിൾ ജെഫ്റി ജാക്ക്സൺ ഹാർദ്ദമായി സ്വാഗതം ചെയ്തു. സി. എസ്. ഐ. സഭാംഗങ്ങൾ കൂടി വരുന്ന സെൻറ് കാതറിൻസ് ചർച്ചിൽ വച്ച് നടത്തപ്പെട്ട സ്വാഗത ശുശ്രൂഷയിൽ ഗ്ലെൻഡലോ മഹായിടവക ആർച്ച്ഡീക്കൻ നീൽ ഓറോ, സെൻറ് കാതറിൻസ് ഇടവക റെക്ടർ റവ. മാർക്ക്‌ ഗാർഡനർ, ഡയോസിസ് ഓഫ് മീത് ക്ലർജി റവ. ഫിലിപ്പ് മെക്കൻലി എന്നിവർ സന്നിഹിതരായിരുന്നു. ചർച്ച് ഓഫ് അയർലൻഡിൻ്റെ പരിധിയിൽ സി. എസ്. ഐ ഇടവക കേന്ദ്രീകരിച്ചു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള അനുവാദപത്രം (Permission to Officiate) ആരാധന മധ്യേ വായിക്കുകയും വലംകരം നൽകി ശുശ്രൂഷയിൽ തങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനു ജെനു അച്ചനെ ക്ഷണിക്കുന്നതിൻ്റെ അടയാളമായി…

Share This News
Read More

അയര്‍ലണ്ടില്‍ കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി അമേരിക്കന്‍ കമ്പനികള്‍

അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയിലെ അംഗങ്ങളില്‍ 70 ശതമാനവും അടുത്ത 12 മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ നിന്നും കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മെറ്റയും ഗൂഗിളുമടക്കമുള്ള കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ കമ്പനികളില്‍ അയര്‍ലണ്ടില്‍ വര്‍ക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് ഉണ്ടായിരിക്കുന്നത്. 2019 ല്‍ 160,000 ആളുകളാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 210,000 ആണ്. അയര്‍ലണ്ടില്‍ നിക്ഷേപാനുകൂല സാഹചര്യമാണ് ഉള്ളതെന്നും അമേരിക്കന്‍ കമ്പനികള്‍ വിലയിരുത്തുന്നു. Share This News

Share This News
Read More

പ്രഫഷണല്‍ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ പുതിയ പ്രഫഷണല്‍ ജോലികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. 2023 രണ്ടാം ക്വാര്‍ട്ടറിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 15.4 ശതമാനമാണ് കുറവ് കാണിക്കുന്നത്. പ്രഫഷണല്‍ തൊഴിലുകള്‍ പ്രതീക്ഷിച്ച് ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുന്ന തീരുമാനമാണ് ഇത്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ Morgan McKinleyയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴില്‍ 15 ശതമാനം കുറഞ്ഞപ്പോള്‍ പ്രഫഷണല്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പ്രഫഷണലുകള്‍ തൊഴിലന്വേഷകരായി കടന്നുവന്നതും ഒപ്പം ടെക് മേഖലയില്‍ ഉണ്ടായ മാന്ദ്യവുമാണ് ഈ സാഹചര്യത്തിന് കാരണം. തൊഴിലുടമകള്‍ റിമോട്ട് വര്‍ക്കിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലുകളിലും കാര്യമായ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. Share This News

Share This News
Read More

NCT ടെസ്റ്റേഴ്‌സിന് 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടി അനുവദിച്ചു

രാജ്യത്ത് NCT ടെസ്റ്റേഴ്‌സിനായുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ ക്വാട്ട വര്‍ദ്ധിപ്പിച്ചു. അധികമായി 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടിയാണ് അനുവദിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. NCT ടെസ്റ്റുകളുടെ കാലതാമസത്തിന് കാരണം ജീവനക്കാരുടെ കുറവാണെന്നും യൂറോപ്പിനുള്ളില്‍ നിന്നും ടെസ്റ്റേഴ്‌സിനെ ലഭിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതോടെ NCT ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പിന്റെ സമയം കുറയുമെന്നാണ് കരുതുന്നത്. കൂടുതല്‍ തൊഴിലുകളില്‍ യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട്‌മെന്റ് നടത്താനുള്ള അനുമതി ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നതിന്റെ സൂചനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തെഴില്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Share This News

Share This News
Read More

ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം

ഒരു ദിവസം ഒരാള്‍ക്ക് വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവുമായി ട്വിറ്റര്‍. വേരിഫൈഡ് ആയിട്ടുള്ള അക്കൗണ്ടുകള്‍ക്ക് തുടക്കത്തില്‍ ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ ആറായിരം ആയിരിക്കും. നാളുകളായുള്ള അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ 600 ആണ്. എന്നാല്‍ പുതിയ അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പരമാവധി വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം 300 ആണ്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ദിവസേന 1000 പോസ്റ്റുകളും പുതിയ അണ്‍വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 500 ട്വീറ്റുകളും ദിവസേന വായിക്കാന്‍ സാധിക്കും. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഇത് ദിവസേന 10,000 ആയിരിക്കും. ഈ നിയന്ത്രണങ്ങള്‍ ഉടനടി നടപ്പാക്കും എന്നതാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം. Share This News

Share This News
Read More

കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറുടെ ഒഴിവുകള്‍

കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തില്‍ ഒഴിവുകള്‍. എയര്‍പോര്‍ട്ട് സേര്‍ച്ച് യൂണീറ്റ് ഓഫീസര്‍ തസ്തികയിലാണ് നിലവില്‍ ഒഴിവുള്ളത്. മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് ടേം കോണ്‍ട്രാക്ടിലാണ് നിയമനം. 20 മണിക്കൂര്‍ മുതല്‍ 40 മണിക്കൂര്‍ വരെ ആഴ്ചയില്‍ ജോലി ചെയ്യണം. എല്ലാ ദിവസവും 24 മണിക്കൂര്‍ എന്ന രീതിയിലായതിനാല്‍ നൈറ്റ് ഷിഫ്റ്റിലും ശനി ഞായര്‍ ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരും. 15.88 യൂറോയായിരിക്കും മണിക്കൂറിന് വേതനം ലഭിക്കുക. ഫ്രീ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള എയര്‍പ്പോര്‍ട്ട് സ്റ്റാഫിന് ലഭിക്കുന്ന ആനുകൂല്ല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ജോലിക്ക് അപേക്ഷിക്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/job-listings/airport-search-unit/ Share This News

Share This News
Read More

ഫിക്‌സഡ് ആന്‍ഡ് വേരിയബിള്‍ മോര്‍ട്ട്‌ഗേജ് റേറ്റുകള്‍ ഉയര്‍ത്തി AIB

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ നിര്‍ണ്ണായക നീക്കവുമായി AIB. ബാങ്കിന്റെ വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഫിക്‌സഡ് ആന്‍ഡ് വേരിയബിള്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട എല്ലാ വായ്പകളുടേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശരാശരി 0.46 ശതമാനമാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ജൂണ്‍ 30 മുതലാണ് ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. വേരിയബിള്‍ മോര്‍ട്ട്‌ഗേജുകളുടെ പുതുക്കിയ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ പ്രാബല്ല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് കസ്റ്റമേഴ്‌സിന് കത്തുകള്‍ അയച്ചു വരികയാണെന്നും ബാങ്ക് അധികൃതകര്‍ അറിയിച്ചു. Share This News

Share This News
Read More

സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തി ബാങ്ക് ഓഫ് അയര്‍ലണ്ട്

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചെറിയ തോതില്‍ പലിശ ഉയര്‍ത്തി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന്റെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. 0.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. വ്യ്ക്തികളുടെ അക്കൗണ്ടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഒരു വര്‍ഷത്തെ ഫിക്‌സഡ് ടേം ഡെപ്പോസിറ്റുകള്‍ക്ക് ഇതോടെ 1.25 ശതമാനം പലിശ ലഭിക്കും. കഴിഞ്ഞ ദിവസം സൂപ്പര്‍ സേവര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അയര്‍ലണ്ട് പ്രഖ്യാപിച്ച സേവിംഗ്‌സ് പദ്ധതിയുടെ നിരക്ക് 1.5 ശതമാനമാണ്. Share This News

Share This News
Read More

വിദ്യാര്‍ത്ഥികള്‍ക്കായി കോസ്റ്റ് ഓഫ് ലീവിംഗ് ഗൈഡുമായി ഡബ്ലിന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി

വിദ്യാര്‍ത്ഥികള്‍ക്കായി പഠന – ജീവിത ചെലവുകള്‍ സംബന്ധിച്ച കോസ്റ്റ് ഓഫ് ലീവിംഗ് ഗൈഡ് പുറത്തിറക്കി ഡബ്ലിന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി. വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ട് ആകെയുണ്ടാകുന്ന ചെലവുകളുടെ പൂര്‍ണ്ണരൂപം ഈ ഗൈഡില്‍ നിന്നും ലഭിക്കും. അയര്‍ലണ്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെലവ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനും സാമ്പത്തീക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും ഇത് മൂലം സാധിക്കും. rent, utilities, the student charge, food, travel, books, class materials, clothing, medical expenses, mobile costs, social life, and miscellaneous expenses. എന്നീങ്ങനെ എല്ലാ വിധത്തിലുള്ള ചെലവുകളും ഉള്‍പ്പെടുത്തിയാണ് ബുകക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും മാറി നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ചെലവ് കണക്ക് കൂട്ടുന്നത്. 1566 യൂറോയാണ്. ഒരു വര്‍ഷം ഇത് 14904 യൂറോ വരും. എന്നാല്‍ സ്വന്തം…

Share This News
Read More

ഷോപ്പിംഗ് മാളുകളില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല

ഗിഫ്റ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് തിരിച്ചടി. അയര്‍ലണ്ടിലെ ചില പ്രമുഖ ഷോപ്പിംഗ് മാളുകള്‍ തങ്ങളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇനി സ്വീകരിക്കില്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. Liffey Valley Shopping Centre, The Square Tallagth (Dublin), Mahon Point Shopping Centre(Cork) എന്നിവരാണ് ഇപ്പോള്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. UAB PAYRNET എന്ന പേയ്‌മെന്റ് സ്ഥാപനമാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നത്. നിയമലംഘനങ്ങളുടെ പേരില്‍ ബാങ്ക് ഓഫ് ലിത്വാനിയ കഴിഞ്ഞ ദിവസം ഇവരുടെ ലൈസന്‍സ് റദ്ദു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഷോപ്പിംഗ് മാളുകള്‍ തീരുമാനം പ്രഖ്യാപിച്ചത്. ലിത്വാനിയ ബാങ്കിന്റെ നടപടിക്ക് പിന്നാലെ. UAB PAYRNET ഇഷ്യു ചെയ്ത കാര്‍ഡുകളില്‍ ജാഗ്രത വേണമെന്ന് അയര്‍ലണ്ട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂറോപ്പിലും അയര്‍ലണ്ടിലും നിരവധി സ്ഥാപനങ്ങള്‍ക്കായി ഇവര്‍ ഗിഫ്റ്റ് വൗച്ചറുകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ കൂടുതല്‍ ഷോപ്പിംഗ് മാളുകള്‍ വരും…

Share This News
Read More