അയർലണ്ടിൽ വസിക്കുന്നവർക്ക് പുതിയ ഒരു സന്തോഷ വാർത്ത കൂടി. ഈ നവംബർ മുതൽ രണ്ടു രക്ഷിതാക്കൾക്കും ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. നിലവിൽ അമ്മമാർക്ക് മാത്രമാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുന്നത്. എന്നാലിനി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും. രണ്ടു ആഴ്ചയാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുക. ഈ നിയമം നിലവിൽ വരുന്നതോടുകൂടി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും. ഈ അവധി കുട്ടിയുണ്ടായി ഉടനെ തന്നെ എടുക്കണമെന്നില്ല. കുഞ്ഞിന്റെ ജനനത്തിനു ശേഷം ആദ്യത്തെ ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഇത് ലഭ്യമാക്കാം. മാതാപിതാക്കന്മാർക്ക് രണ്ടു പേർക്കും വെവ്വേറെയായി ഏഴ് ആഴ്ച വീതം ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ബെനെഫിറ്റ് ലഭിക്കും. എന്നാൽ ഇത് ക്രമേണയായി അടുത്ത മൂന്ന് വർഷത്തിനിടയിൽ ആയിരിക്കും പ്രാബല്യത്തിൽ വരുക. ഒരു വർഷത്തിൽ 60,000 മാതാപിതാക്കൾക്ക്…
ലേർണർ പെർമിറ്റ് പലതവണ പുതുക്കി ഉപയോഗിക്കുന്നവർക്ക് കഷ്ടകാലം വരുന്നു
ലേർണർ പെർമിറ്റ് കരസ്ഥമാക്കി ഫുൾ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആവാത്തവരും ഫുൾ ഡ്രൈവിംഗ് ടെസ്റ്റിന് ശ്രമിക്കുകപോലും ചെയ്യാതെ ലേർണർ പെർമിറ്റ് ഉപയോഗിച്ച് മാത്രം വാഹനം ഓടിക്കുന്നവർ ധാരാളം അയർലണ്ടിൽ ഉണ്ട്. ലേർണർ പെർമിറ്റിന് രണ്ടു വർഷത്തെ കാലാവധിയാണുള്ളത്. ആ രണ്ടു വർഷം കഴിയുമ്പോൾ അത് വീണ്ടും അടുത്ത രണ്ടു വർഷത്തേക്ക് കൂടി പുതുക്കി ഉപയോഗിക്കുകയാണ് ഇത്തരക്കാർ ചെയ്തുവരുന്നത്. എന്നാൽ ഇതിനൊരു അറുതി കൊണ്ടുവരാൻ ശ്രമിക്കുകയാണ് RSA ഇപ്പോൾ. 1984 നും 2016 നും ഇടയിൽ 125,000 പേർ ലേർണർ പെർമിറ്റ് എടുത്തശേഷം ഒരുതവണ പോലും ഡ്രൈവിംഗ് ടെസ്റ്റിന് അപ്പിയർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2010 നു മുൻപ് ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെ ഇല്ലാതെ ലേർണർ പെർമിറ്റ് പുതുക്കിയശേഷം വാഹനം ഒറ്റയ്ക്ക് ഓടിക്കാൻ നിയമം അനുവദിച്ചിരുന്നു. എന്നാൽ 2010 നു ശേഷം ആ നിയമം മാറ്റിയിരുന്നു.…
സേവനങ്ങൾക്ക് കൂടുതൽ ചാർജ്ജ് ഈടാക്കും : അൽസ്റ്റർ ബാങ്ക്
രാജ്യത്തെ വാണിജ്യ പ്രമുഖ അയിറിഷ് ബാങ്കുകളിൽ ഒന്നായ അൽസ്റ്റർ ബാങ്ക് കറൻറ് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് സേവനങ്ങൾക്ക് ഇനിമുതൽ പുതിയ ചാർജ്ജ് ഈടാക്കും. മെയിൻറ്റനസ്സ് ചാർജ് 4 യൂറോയിൽ നിന്ന് 2 യൂറോയായി അൽസ്റ്റർ ബാങ്ക് അടുത്തിടെ കുറച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് ദൈനംദിന സേവനങ്ങളായ ഡയറക്റ്റ് ഡെബ്റ്റ്സ്, എ.റ്റി.എം വഴിയുള്ള പണം പിൻവലിക്കൽ, കോൺടാക്ട് ലെസ്സ് ഇടപാടുകൾ എന്നിവയിൽ ആണ് പുതിയ ചാർജ്ജ് ഈടാക്കുക. ഈ സാഹചര്യത്തിൽ കറന്റ് അക്കൗണ്ട് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ ചാർജ്ജ് ഈടാക്കും. നിലവിലുള്ള ചാർജ്ജുകളിൽ ഉണ്ടായ വ്യതിയാനം കറൻറ് അക്കൗണ്ട് ഉപഭോക്താക്കളെ കാര്യമായി ബാധിയ്ക്കും. ബാങ്കിംഗ് സേവനങ്ങൾക്ക് ഇപ്രകാരം അമിതമായി സർവീസ് ചാർജ്ജുകൾ ഈടാക്കുക വഴി ഉപഭോക്താക്കളിൽ നിന്ന് നല്ലൊരു തുക പ്രതിമാസം ബാങ്കിലേക്ക് ലഭിയ്ക്കുമെന്നും ആയത് യൂറോപ്പ് രാജ്യങ്ങളിൽ മോർട്ടഗേജ് റേറ്റ് കൂടുതലായി നിൽക്കുന്ന…
സ്വന്തം വീട് കള്ളൻ കൊണ്ടുപോകാതിരിക്കാൻ പ്രോപ്പർട്ടി അലർട്ട് സേവനം
അയർലണ്ടിലെ പ്രോപ്പർട്ടി രജിസ്ട്രേഷൻ അതോറിറ്റി “പ്രോപ്പർട്ടി അലർട്ട് സേവനം” ആരംഭിച്ചിരിക്കുന്നു. അയർലണ്ടിലെ വസ്തു ഇടപാടുകളിലെ വൻ തട്ടിപ്പുകൾ കുറയ്ക്കാനാണീ പുതിയ സംവിധാനം. കേട്ടാൽ അതിശയം എന്ന് തോന്നിയേക്കാം. പക്ഷേ, സംഭവം സത്യമാണ്. ഉടമസ്ഥത ചമഞ് മറ്റുള്ളവരുടെ വസ്തുവും വീടും വിൽക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു സേവനവുമായി പ്രോപ്പർട്ടി രജിസ്ട്രേഷൻ അതോറിറ്റി മുൻപോട്ട് വന്നത്. ഉടമസ്ഥന്റെ അറിവോടെയല്ലാതെ പ്രോപ്പർട്ടി വിൽക്കാനും മോർട്ടഗേജ് എടുക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പോംവഴിയാണ് പുതിയതായി ഇറക്കിയ “പ്രോപ്പർട്ടി അലർട്ട് സർവീസ്”. ഈ സേവനത്തിൽ രെജിസ്റ്റർ ചെയ്യുന്ന പ്രോപ്പർട്ടി ഉടമസ്ഥർക്ക് മറ്റാരെങ്കിലും അതാത് പ്രോപ്പർട്ടിയിൽ മേൽ എന്തെങ്കിലും ഇടപാടുകൾ നടത്തിയാൽ ഇമെയിൽ ആയും മൊബൈൽ മെസ്സേജ് ആയും നോട്ടിഫിക്കേഷൻ ലഭിക്കും. അങ്ങനെ തട്ടിപ്പുകാരുടെ കൈയിൽ നിന്നും ഉടമസ്ഥന് വസ്തു സംരക്ഷിക്കാൻ കഴിയും. ആരംഭഘട്ടത്തിൽ തന്നെ അലേർട്ട് ലഭിക്കുമെന്നതിനാൽ തട്ടിപ്പിനിരയാകാതിരിക്കാം. www.landdirect.ie എന്ന…
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ / വേരിഫിക്കേഷൻ സൗജന്യമായി ചെയ്യാൻ
അയർലണ്ടിൽ വിവിധ ആവശ്യങ്ങളിക്കായി സർട്ടിഫിക്കറ്റുകളുടെ കോപ്പി അറ്റസ്റ്റ് അഥവാ വേരിഫൈ ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ അതിനായി സോളിസിറ്റേഴ്സിനെ സമീപിക്കുകയാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്. ഇതിന് ചെറിയ ചിലവും വരാറുണ്ട്. എന്നാൽ തികച്ചും സൗജന്യമായി എങ്ങനെ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ സാധിക്കും എന്നറിയാൻ ഈ വീഡിയോ കാണുക. https://www.youtube.com/watch?v=QTRnmGWBFiY&t=34s Share This News
ലോകമെപാടുമുള്ള എല്ലാ ക്രൈസ്തവർക്കും ഈസ്റ്റർ മംഗളങ്ങൾ. Wish You a Happy Easter
ലോകമെപാടുമുള്ള എല്ലാ ക്രൈസ്തവർക്കും ഈസ്റ്റർ മംഗളങ്ങൾ. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബ്ലാക്റോക്കിൽ വിശുദ്ധ കുർബാന രാജേഷച്ഛന്റെ കാർമികത്വത്തിൽ വിശ്വാസികൾ ഒന്നായി പങ്കെടുത്തു. ദുഃഖ ശെനിയാഴ്ച രാത്രി 11 മണിക്കായിരുന്നു ഈസ്റ്റർ വിശുദ്ധ കുർബാന ആരംഭിച്ചത് . ലോക രക്ഷകനായ ഈശോയുടെ ഉയർപ്പു തിരുന്നാള് ആഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ എല്ലാരും ഒന്ന് ചേർന്ന് തിരികൾ കൊളുത്തി ഉത്ഥിതനായ ഈശോയെ വരവേറ്റു. ഭക്തി നിർഭരമായ രാജേഷച്ഛന്റെ കാർമ്മികത്തിലുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്ത എല്ലാ ദൈവ വിശ്വാസികൾക്കും ഒരു അനുഭവമായിരുന്നു ലോക രക്ഷകന്റെ ഉയർപ്പു തിരുന്നാൾ. ” രാജേഷച്ഛന്റെ പ്രാസംഗിക നൈപുണ്യം വിശ്വാസികളെ ഒരുപോലെ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ ജീവിതത്തിന്റെ പല മേഖലകളിൽ ഉള്ള പ്രതിസന്ധികളിൽ നിന്ന് എങ്ങനെ തരണം ചെയ്തു ഉയർത്തു വരണമെന്നും ഉദ്ബോധിപ്പിക്കുകയും ചെയ്തു”. വിശുദ്ധ കുർബാനയ്ക്കു ശേഷം മാതൃവേദിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ഗിഫ്ട് റാഫിൾ സങ്കടിപ്പിക്കുകയും…
ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ ഗാർഡ
2019ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 5000 ഓളം പേരെ ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുമായി ഗാർഡായി പിടികൂടി. ഇത് 2018 നേക്കാൾ 24% കൂടുതലാണ്. അതിനാൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ലേർണർ ഡ്രൈവേഴ്സ് ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെയില്ലാത്ത വാഹനം ഓടിക്കുന്നത് ഗാർഡ പിടിക്കുന്ന സംഭവം കൂടിയിരിക്കുന്ന ഈ സമയത്ത്, ഡ്രൈവിങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും പിടികൂടാൻ ഇറങ്ങിയിരിക്കുകയാണ് ഗാർഡ ഇപ്പോൾ. ഈ ഈസ്റ്റർ വേളയിൽ കൂടുതൽ ചെക്കിങ് ഉണ്ടാവും എന്നും RSA യും ഗാർഡയും അറിയിച്ചിട്ടുണ്ട്. അമിതവേഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പെനാൽറ്റി പോയിന്റ് കിട്ടുന്നത് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിനാണെന്ന് RSA പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 81,199 പെനാൽറ്റി പോയിന്റുകളാണ് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് ഗാർഡ ചുമത്തിയത്. ഒരു കോൾ എടുക്കൽ, മെസ്സേജ് അയയ്ക്കുന്നതോ, ഡ്രൈവിംഗ് സമയത്ത്…
അയർലണ്ട് നഴ്സസ് റെജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യാൻ പുതിയ സംവിധാനം നിലവിൽ
അയർലൻഡ് നഴ്സിംഗ് രെജിസ്ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം ഏർപ്പാടാക്കിയിരിക്കുകയാണ് NMBI. ഇതുവരെ വിദേശത്തുള്ളവർക്ക് അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി അയച്ച് കൊടുക്കുകയായിരുന്നു NMBI (Nursing and Midwifery Board of Ireland) ചെയ്തിരുന്നത്. അത് പലർക്കും അസൗകര്യം ആയിരുന്നു. പലരും ഇടനിലക്കാരെയും ആശ്രയിച്ചിരുന്നു. എന്നാൽ ഇനി ഇടനിലക്കാരൊന്നും ആവശ്യമില്ല. നേരിട്ട് NMBIയുടെ വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ പായ്ക്ക് ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇത് വിദേശത്തുള്ളവരുടെ ആപ്ലിക്കേഷന് എടുക്കുന്ന സമയവും ലാഭിക്കുന്നു. പഴയതുപോലെ തന്നെ ഇപ്പോഴും അപേക്ഷകൻ പൂരിപ്പിച്ച അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി തന്നെ NMBI യുടെ അയർലണ്ടിലെ ഓഫീസിലേയ്ക്ക് പോസ്റ്റൽ ആയിത്തന്നെ അയച്ചുകൊടുക്കണം. എന്നാൽ ആപ്പ്ലിക്കേഷൻ പ്രോസസ്സ് മുഴുവനായും ഓൺലൈൻ ആക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ആ ശ്രമത്തിന്റെ ആദ്യപടിയാണ്. വരും മാസങ്ങളിൽ NMBI രെജിസ്ട്രേഷൻ മുഴുവനായും ഓൺലൈൻ വൽക്കരിക്കപ്പെടുമെന്നാണ് കരുതുന്നത്.…
കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു
14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില് കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു. ഏപ്രിൽ 17 ബുധൻ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില് ആണ് കുഞ്ഞാണ് താരത്തിന് പിറന്നത് എന്നത് കൂടുതൽ ജനശ്രദ്ധ നേടുന്നു. കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നാകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയം. കുഞ്ചാക്കോ സന്തോഷ വാർത്തയുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. ടോവിനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്, ഷെയിന് നിഗം,റിമ കലിങ്കല് തുടങ്ങിയവർ ഈ ലിസ്റ്റിൽ പെടും. കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ എഴുതിയതിതാണ്: “‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ…
റീ-എൻട്രി വിസ: അഭ്യൂഹങ്ങൾക്ക് വിരാമം
അയർലണ്ടിൽ ഇന്നലെ സംശയങ്ങൾക്ക് വഴിതെളിച്ച INIS വെബ്സൈറ്റിലെ ഒരു പോസ്റ്റ് പലരെയും അങ്കലാപ്പിലാക്കിയിരുന്നു. പ്രത്യേകിച്ചും, നാട്ടിൽ പോകുവാൻ ഒരുങ്ങിയിരിക്കുന്നവരെ. സംശയങ്ങൾക്ക് കാരണമായത് ഇന്നലെ (11 ഏപ്രിൽ) INIS വെബ്സൈറ്റിൽ വന്ന ഒരു പോസ്റ്റ് ആണ്. അതിൽ മുതിർന്നവർക്ക് റീഎൻട്രി വിസ ഇനി മുതൽ വേണ്ട എന്ന് വ്യക്തമാക്കുന്ന പുതിയ നിയമത്തെപറ്റിയാണ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ നിയമം 2019ൽ പ്രാബല്യത്തിൽ വരും എന്ന് പരാമർശിച്ചതല്ലാതെ കൃത്യമായി എന്ന് മുതൽ എന്ന് വ്യക്തമാക്കിയിരുന്നുമില്ല. എന്നാൽ, ഐറിഷ് പ്രവാസികളെ കൂടുതൽ കൺഫ്യൂഷൻ അടിപ്പിച്ചത് ഇതൊന്നുമല്ല. രാവിലെ വെബ്സൈറ്റിൽ വന്ന ന്യൂസ് സോഷ്യൽ മീഡിയയിലൂടെ ധാരാളം പേർ ഷെയർ ചെയ്യുകയും വായിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അതേ ലിങ്കിൽ കയറി നോക്കിയപ്പോൾ ആ ന്യൂസ് അവിടെയൊട്ട് കാണാനുമില്ലായിരുന്നു. INIS ആ ന്യൂസ് അവരുടെ വെബ്സൈറ്റിൽ നിന്നും എടുത്ത് മാറ്റിയിരുന്നു.…