ബ്രേ എയർ ഷോയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 2019 ജൂലൈ 27, 28 (ശനി, ഞായർ) ദിവസങ്ങളിലായി അയർലണ്ടിലെ വിക്ലോ കൗണ്ടിയിലെ ബ്രെയിൽ നടന്ന എയർ ഷോ കാണാൻ പതിനായിരക്കണക്കിന് ആളുകൾ എത്തി. വിക്ലോ കൗണ്ടിയിലെ ബ്രെയിൽ വർഷാവർഷം നടത്തപെടുന്ന പ്രസിദ്ധമായ ബ്രേ എയർ ഡിസ്പ്ലേയുടെ രണ്ടാം ദിവസമായ ഇന്നലെയും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
നാല് എയർ കോർപ്സ് പിസി -9 വിമാനങ്ങളോടൊപ്പം ഒരു എയർ ലിംഗസ് എയർബസ് എ 320 ന്റെ ഫ്ലൈ ഓവറിലാണ് ഡിസ്പ്ലേ ആരംഭിച്ചത്. 55,000 പേർ ശനിയാഴ്ച എയർ ഷോ കാണാൻ എത്തി എന്നാണു കണക്കുകൾ പറയുന്നത്. ഞായറാഴ്ച 80,000 ത്തോളം ആളുകൾ എത്തിയിരുന്നത്രേ.
അയർലണ്ടിൽ നഴ്സായ കണ്ണൂർ സ്വദേശിയായ ഷാലു പുന്നൂസ് ഐറിഷ് വനിതയ്ക്കുവേണ്ടി പകർത്തിയ വീഡിയോ കാണാം.
https://youtu.be/23ohwaoqSEU