ഹ്രസ്വകാല വാടകക്കാരെ പിടിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ

പുതിയ ചട്ടങ്ങൾ അവഗണിക്കുന്ന ഹ്രസ്വകാല ലെറ്റുകൾ ഉള്ള ആളുകളെ നിയന്ത്രിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ ഒരുങ്ങുന്നു. ഇതിനായി പ്രാദേശിക അതോറിറ്റി കൂടുതൽ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നു. Airbnb പോലുള്ളവർ അവരുടെ സൈറ്റുകളിലെ പരസ്യം പരിശോധിക്കാൻ നിർബന്ധിതരാണ്. ഡബ്ലിനിൽ മാത്രം 7,500 ലധികം Airbnb പ്രോപ്പർട്ടികൾ ഉണ്ടെന്നാണ് കണക്ക്. വീടുകളും അപ്പാർട്മെന്റുകളും വാടകയ്ക്ക് എടുത്ത് Airbnb പോലുള്ള വെബ്സൈറ്റുകൾ വഴി പ്രസിദ്ധീകരിച്ച് അധികലാഭം ഉണ്ടാക്കുന്നവരെ പിടിക്കാനാണീ പുതിയ നീക്കം. ഇത് മൂലം ആവശ്യക്കാർക്ക് വീടുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് പരാതികൾ ഉയരുന്നുണ്ടത്രേ. എന്നാൽ Airbnb പോലുള്ള വമ്പൻ കമ്പനികളുടെ ബിസിനസ്സ് നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു നടപടി വളരെ ശ്രദ്ധിച്ച് മാത്രമേ കൗൺസിലിനും ചെയ്യാൻ സാധിക്കൂ. പുതിയ നിയമങ്ങളുടെ ഭാഗമായി, വാടക സമ്മർദ്ദ മേഖലകളിലെ വർഷം മുഴുവനുമുള്ള ഹ്രസ്വകാല വാടക നിരോധിച്ചിരുന്നു. 90 ദിവസത്തിൽ കൂടുതൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന വസ്തുവകകൾക്ക് പ്ലാനിങ്…

Share This News
Read More

അങ്കമാലി എം എൽ എ റോജി എം ജോണിന് അയർലണ്ടിലേക്ക് സ്വാഗതം

കേരളത്തിന്റെ യുവ നേതാവും കോൺഗ്രസ് എം എൽ എ യുമായ ശ്രീ റോജി എം ജോണിന് അയർലണ്ടിന്റെ മണ്ണിലേക്ക് സ്വാഗതം. ഒക്ടോബർ 8 ന് അയർലണ്ടിലേക്ക് എത്തുന്ന എം എൽ എ അന്നേ ദിവസം തന്നെ നടക്കുന്ന ” മലയാളം ” ത്തിന്റെ മെറിറ്റ് ഈവെനിംഗിൽ ആശംസ അർപ്പിച്ചു സംസാരിക്കുന്നതാണ്. അയർലണ്ടിൽ മലയാളി പ്രവാസികളെ സന്ദർശിക്കുന്ന റോജി തുടർന്നുള്ള ദിവസങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അയർലണ്ടിലെ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയ വിനിമയം നടത്തും. 9 ഒക്ടോബറിന് രാവിലെ 10 . 30 ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ വിക്കി കാസ്സർലി യുമായി മുഖാമുഖം നടത്തിയ ശേഷം ഉച്ചതിരിഞ്ഞു 4 .30 ന് ദ്രോഗ്‌ഹെഡാ അങ്കമാലി സംഗമത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും. 10 ഒക്ടോബർ രാവിലെ 11  മണിക്ക് പാര്ലമെന്റ് സന്ദർശനത്തിന് ശേഷം മലയാളികളുടെ അയർലണ്ടിലെ…

Share This News
Read More

ഡബ്ലിൻ സൂ ടിക്കറ്റ്സ് 50% ഓഫർ

ഒക്ടോബർ 5, 6 തീയതികളിൽ (ശനിയാഴ്ചയും ഞായറാഴ്ചയും) ഡബ്ലിൻ സൂ പകുതി വിലയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 4 ന് ലോക മൃഗദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ ഡബ്ലിൻ സൂ സന്ദർശകർക്കായി ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അർദ്ധവില ടിക്കറ്റുകൾ ഒക്ടോബർ 12 ശനിയാഴ്ചയും ഒക്ടോബർ 13 ഞായറാഴ്ചയും ലഭ്യമാകും. ഡിസ്കൗണ്ട് ടിക്കറ്റുകൾ ഡബ്ലിൻ സൂ ടിക്കറ്റ് ഓഫീസിൽ നിന്ന് നേരിട്ട് മാത്രമേ വാങ്ങാൻ കഴിയൂ. ഓൺലൈൻ ആയി ഡിസ്‌കൗണ്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കില്ല. ഡിസ്കൗണ്ട് ടിക്കറ്റുകൾ മുതിർന്നവർക്കും കുട്ടികൾക്കും കുടുംബ ടിക്കറ്റുകൾക്കും ലഭിക്കും. ഗ്രൂപ്പ് ടിക്കറ്റുകൾ, കോൺസെഷൻ ടിക്കറ്റുകൾ എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതല്ല. Share This News

Share This News
Read More

ടൊയോട്ട കൊറോളയുടെയും സി-എച്ച്ആറിന്റെയും പെട്രോൾ പതിപ്പുകൾ ഉപേക്ഷിക്കുന്നു

പൂർണ്ണമായും ഹൈബ്രിഡ് ലൈനപ്പിലേക്കുള്ള നീക്കത്തിൽ ടൊയോട്ട അതിന്റെ കൊറോള, സി-എച്ച്ആർ മോഡലുകളുടെ പെട്രോൾ പതിപ്പുകൾ ഉപേക്ഷിക്കുന്നു. ടൊയോട്ടയുടെ പാസഞ്ചർ കാർ നിരയുടെ 92 ശതമാനവും അടുത്ത വർഷം അവസാനത്തോടെ പൂർണമായും ഹൈബ്രിഡ് ആക്കാനാണ് ഈ നീക്കം. കഴിഞ്ഞ വർഷം തുടക്കത്തിൽ ടൊയോട്ട അയർലൻഡ് എല്ലാ ഡീസൽ മോഡലുകളും അതിന്റെ ശ്രേണിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ അയർലണ്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് കൊറോള. ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോളിനേക്കാൾ ഹൈബ്രിഡ് തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാൽ പെട്രോൾ എഞ്ചിനുകൾ കൂടുതൽ എളുപ്പത്തിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കാൻ ടൊയോട്ടയെ പ്രാപ്തമാക്കുന്നു. Share This News

Share This News
Read More

സൗത്ത് ഡബ്ലിനിൽ 3 ലക്ഷം യൂറോയുടെ ഭവനം

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അടുത്ത പ്രൊജക്റ്റ് ഭവന നിർമാണം തുടങ്ങാൻ സ്വന്തമായി വീട് അല്ലെങ്കിൽ അപാർട്മെന്റ് വാങ്ങിക്കാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും അവരവരുടെ താല്പര്യം അന്വേഷിച്ചു തുടങ്ങി. ലൂക്കൻ, ടാല, രാത്കൂൾ എന്നിവടങ്ങളിലാണ്‌ പുതിയ പ്രൊജെക്ടുകൾ കൊണ്ടുവരാൻ കൗൺസിൽ ആലോചിക്കുന്നത്. താല്പര്യമുള്ളവർക്ക് തങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തി തങ്ങളുടെ അഭിപ്രായം കൗൺസിലിനെ അറിയിക്കാവുന്നതാണ്. മൂന്ന് ലക്ഷം യൂറോയുടെ വീടുകളോ അപ്പാർട്മെന്റുകളോ ആണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കൗൺസിൽ ആലോചിക്കുന്നത്. ആവശ്യത്തിന് ആൾക്കാർ രജിസ്റ്റർ ചെയ്‌താൽ മാത്രമേ പ്രൊജക്ടുമായി കൗൺസിലിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇത് ഒരു താൽക്കാലിക താൽപ്പര്യത്തിന്റെ പ്രകടനം മാത്രമാണ്. ഓൺലൈനായി ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരു മിനിറ്റ് മതി. വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളൂ. പേര്, എയർ കോഡ്, ഇമെയിൽ ഐഡി, അപേക്ഷകരുടെ എണ്ണം, കുട്ടികളുടെ എണ്ണം എന്നിവയും വാർഷിക വരുമാനവും മാത്രമാണ്…

Share This News
Read More

അതിർത്തി കാക്കാൻ പുതിയ ഗാർഡ സായുധ സേന

അതിർത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനുള്ള പുതിയ ഗാർഡ സായുധ പിന്തുണാ യൂണിറ്റ് തയ്യാറായിക്കഴിഞ്ഞു. കാവൻ-മോനാഘനിൽ ഇന്ന് ഈ സായുധ സേന പ്രവർത്തനം ആരംഭിക്കും. പുതിയ അംഗങ്ങൾക്ക് പൂർണ്ണ പരിശീലനം ലഭിക്കുന്നതുവരെ മറ്റ് സായുധ സഹായ യൂണിറ്റുകളിൽ നിന്ന് സ്റ്റാഫിനെ എടുക്കുന്നതാണ് എന്ന് ഗാർഡ കമ്മീഷണർ അറിയിച്ചു. ബ്രെക്സിറ്റിനു മുന്നോടിയായി മാത്രമല്ല ഈ നീക്കം. ബോർഡർ പ്രദേശങ്ങളിൽ നടക്കുന്ന നിരവധി ക്രിമിനൽ പ്രവർത്തികൾ കുറയ്ക്കുന്നതിനും കൂടിയാണ് പുതിയ പട്രോളിങ് ടീമിനെ വിന്യസിച്ചിരിക്കുന്നത്. Share This News

Share This News
Read More

ഫേസ്ബുക്ക് ‘ലൈക്കുകൾ’ മറയ്ക്കുന്നു

ഫേസ്ബുക്കിൽ ഓരോ പോസ്റ്റിനും ലഭിക്കുന്ന ഫേസ്ബുക്ക് “ലൈക്കുകളുടെ” എണ്ണം മറയ്ക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. കൂടുതൽ ലൈക്കുകൾ ലഭിക്കാൻ വേണ്ടി ആളുകൾ പല കാര്യങ്ങൾ ചെയ്യുന്നത് പലരിലും സാമൂഹിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ഫേസ്ബുക്ക് ഓരോ പോസ്റ്റിനും ലഭിക്കുന്ന ടോട്ടൽ ലൈക്കുകളുടെ എണ്ണം പുബ്ലിക്ക് ആയി കാണിക്കുന്ന ഫീച്ചർ എടുത്തു കളയാൻ പോകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിൽ ഇത് നടപ്പാക്കിതുടങ്ങി. പിന്നീട് ലോകമെമ്പാടും ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് മറ്റുള്ളവരുടെ പോസ്റ്റുകളുടെ കാര്യത്തിലാണ്. എന്നാൽ ഓരോരുത്തരും ഇടുന്ന പോസ്റ്റുകൾക്ക് എത്ര ലൈക്സ് ഉണ്ടെന്ന് അകൗണ്ട് ഹോൾഡറിന് മാത്രം കാണുവാൻ സാധിക്കും. ഓസ്‌ട്രേലിയയിൽ ഉള്ള അക്കൗണ്ട് ഉടമകൾക്ക് ഇന്ന് മുതൽ മറ്റ് ആളുകളുടെ പോസ്റ്റുകളിലെ പ്രതികരണങ്ങളുടെയും വീഡിയോകൾക്ക് എത്ര “വ്യൂസ്” ആയി എന്നും കാണുവാൻ സാധിക്കില്ല. പക്ഷേ അവരവരുടെ പോസ്റ്റുകൾക്കുള്ള പ്രതികരണങ്ങൾ കാണാൻ ഇപ്പോഴും കഴിയും. Share This News

Share This News
Read More

നോ ഡീൽ ബ്രെക്സിറ്റിനു ശേഷം HSE സ്തംഭിക്കുമോ?

നോ ഡീൽ ബ്രെക്സിറ്റിനു ശേഷമുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണത്തെപ്പറ്റി എച്ച്എസ്ഇ മുന്നറിയിപ്പ് നൽകുന്നു. റെഗുലേറ്ററി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം 2020 ന്റെ തുടക്കം മുതൽ ഒരു പക്ഷെ തടസപ്പെട്ടേക്കാം എന്ന് എച്ച്എസ്ഇ ഭയക്കുന്നതായി അറിയിച്ചു. ഇതിൽ മെഡിക്കൽ ഉപകരണങ്ങൾ, ആശുപത്രി ഉപകരണങ്ങൾ, രോഗികളിൽ ഇമ്പ്ലാൻറ് ചെയ്ത് സ്ഥാപിക്കാവുന്ന ഉപകരണങ്ങൾ, കോൺടാക്റ്റ് ലെൻസുകൾ, വീൽചെയറുകൾ എന്നിവ ഉൾപ്പെടും. കൂടാതെ 6,500 ഓളം നിർണായക മരുന്നുകളുടെ ഇറക്കുമതിയെക്കുറിച്ചും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എച്ച്എസ്ഇ അറിയിച്ചു. ഹ്രസ്വകാലകാലാവധിമാത്രമുള്ള മരുന്നുകളുടെ കാര്യത്തിൽ ഈ പ്രശ്‍നം രൂക്ഷമാണ്. എന്നാൽ യുകെ ശൃംഖല വഴി വാക്സിനുകളൊന്നും ഇറക്കുമതി നടക്കുന്നില്ലാത്തതിനാൽ വാക്‌സിനുകൾ തടസ്സപ്പെടില്ല എന്നാശ്വസിക്കാം. https://www.youtube.com/watch?v=YBAvPzDutxI&t=11s   Share This News

Share This News
Read More

അയർലണ്ടിൽ 40,000 അനധികൃത ഡ്രൈവർമാർ

ബ്രെക്സിറ്റിനുശേഷം ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക. മറ്റുള്ളവരെ പിടിക്കാനുള്ള ചെക്കിങ്ങിനിടയിൽ പിടിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പിലായാൽ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് സെർവിസിന്റെ (NDLS) കണക്കുപ്രകാരം നാല്പത്തിനായിരത്തോളം പേർ ഇപ്പോഴും യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റാനായി ഉണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നു. മുപ്പതിനായിരത്തോളം പേർ ഇതിനോടകംതന്നെ യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റിക്കഴിഞ്ഞു. എന്നാൽ ഇനിയും നാല്പത്തിനായിരത്തോളം ആളുകൾ ഇനിയും യുകെ ഡ്രൈവിംഗ് ലൈസൻസുമായി അയർലണ്ടിൽ വാഹനം ഓടിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിനാൽ ബ്രെക്സിറ്റിനു ശേഷം ചെക്കിങ് കർശനമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക. Share This News

Share This News
Read More

വർണവിസ്മയങ്ങൾ തീർത്ത് നീനാ കൈരളിയുടെ ‘ഓണവില്ല് 2019’

നീനാ (കൗണ്ടി ടിപ്പററി): സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി കടന്നുപോയി. സൗഹൃദവും ഒരുമയും ഊട്ടിയുറപ്പിച്ചും, കുട്ടിക്കാലത്തെ മധുര സ്മരണകൾ പരസ്പരം പങ്കുവെച്ചും നീനാ കൈരളി ഇത്തവണയും ഓണം കൊണ്ടാടി. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ ‘ഓണവില്ല് 2019’ പാരമ്പര്യത്തനിമയും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. തിരുവാതിര,ഓണപ്പാട്ട്,മലയാളമങ്കമാർ അണിയിച്ചൊരുക്കിയ നൃത്തം, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ വർണ വിസ്മയം തീർത്തു. ആഘോഷ ദിവസം നടന്ന വിവിധ ഓണക്കളികൾ പങ്കെടുത്തവരെയും, കാണികളെയും ഒരുപോലെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. ഉച്ചയ്ക്ക് നടന്ന ഓണസദ്യ ഏവരെയും രുചിയുടെ അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. കൈരളി അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു. വിജയിച്ച ടീമിനുള്ള ട്രോഫിയും, വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക്…

Share This News
Read More