ഒക്ടോബർ 5, 6 തീയതികളിൽ (ശനിയാഴ്ചയും ഞായറാഴ്ചയും) ഡബ്ലിൻ സൂ പകുതി വിലയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 4 ന് ലോക മൃഗദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ ഡബ്ലിൻ സൂ സന്ദർശകർക്കായി ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അർദ്ധവില ടിക്കറ്റുകൾ ഒക്ടോബർ 12 ശനിയാഴ്ചയും ഒക്ടോബർ 13 ഞായറാഴ്ചയും ലഭ്യമാകും.
ഡിസ്കൗണ്ട് ടിക്കറ്റുകൾ ഡബ്ലിൻ സൂ ടിക്കറ്റ് ഓഫീസിൽ നിന്ന് നേരിട്ട് മാത്രമേ വാങ്ങാൻ കഴിയൂ. ഓൺലൈൻ ആയി ഡിസ്കൗണ്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കില്ല. ഡിസ്കൗണ്ട് ടിക്കറ്റുകൾ മുതിർന്നവർക്കും കുട്ടികൾക്കും കുടുംബ ടിക്കറ്റുകൾക്കും ലഭിക്കും.
ഗ്രൂപ്പ് ടിക്കറ്റുകൾ, കോൺസെഷൻ ടിക്കറ്റുകൾ എന്നിവയ്ക്ക് ഡിസ്കൗണ്ടുകൾ ലഭിക്കുന്നതല്ല.