കേരളത്തിന്റെ യുവ നേതാവും കോൺഗ്രസ് എം എൽ എ യുമായ ശ്രീ റോജി എം ജോണിന് അയർലണ്ടിന്റെ മണ്ണിലേക്ക് സ്വാഗതം. ഒക്ടോബർ 8 ന് അയർലണ്ടിലേക്ക് എത്തുന്ന എം എൽ എ അന്നേ ദിവസം തന്നെ നടക്കുന്ന ” മലയാളം ” ത്തിന്റെ മെറിറ്റ് ഈവെനിംഗിൽ ആശംസ അർപ്പിച്ചു സംസാരിക്കുന്നതാണ്.
അയർലണ്ടിൽ മലയാളി പ്രവാസികളെ സന്ദർശിക്കുന്ന റോജി തുടർന്നുള്ള ദിവസങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അയർലണ്ടിലെ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയ വിനിമയം നടത്തും.
9 ഒക്ടോബറിന് രാവിലെ 10 . 30 ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ വിക്കി കാസ്സർലി യുമായി മുഖാമുഖം നടത്തിയ ശേഷം ഉച്ചതിരിഞ്ഞു 4 .30 ന് ദ്രോഗ്ഹെഡാ അങ്കമാലി സംഗമത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും.
10 ഒക്ടോബർ രാവിലെ 11 മണിക്ക് പാര്ലമെന്റ് സന്ദർശനത്തിന് ശേഷം മലയാളികളുടെ അയർലണ്ടിലെ അഭിമാനമായ ശ്രീ ബേബി പെരേപ്പാടനൊപ്പം ഐറിഷ് പ്രധാന മന്ത്രി ലിയോ വരദ്കറുമായി മുഖാമുഖം നടത്തിയ ശേഷം മിനിസ്റ്റീരിയൽ മീറ്റിംഗിൽ മലയാളികളുടെ വിവിധ ആവശ്യങ്ങൾക്കായി നിവേദനം നൽകും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് ഡബ്ലിനിലെ തആല യിൽ ചേരുന്ന പ്രവാസി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
11 ഒക്ടോബർ രാവിലെ പേ പാൽ ഓഫീസും അയർലണ്ടിലെ ഇന്ത്യൻ എംബസ്സിയും റോജി എം ൽ എ
സന്ദർശിക്കും. വൈകിട്ട് 4 .30 നു ലോർഡ് മേയർ ഓഫ് ഡബ്ലിൻ പോൾ മക്ലിഫി യുമായുള്ള കൂടിക്കാഴ്ച യാണ് റോജിയുടെ ഈ വരവിലെ അവസാന ഔദ്യോഗിക പരിപാടി.
അയർലണ്ടിലേക്ക് മലയാളികളുടെ ശബ്ദമാകാൻ എത്തുന്ന ശ്രീ റോജി എം ജോണിനെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ സ്വീകരിക്കും.