മാസം 10 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി പുതിയ മൊബൈൽ നെറ്റ്‌വർക്ക്

അയർലണ്ടിൽ പ്രതിമാസം 9.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി ഗോമോ എന്ന പുതിയ മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചു. ആദ്യം ഓർഡർ ചെയ്യുന്ന ഒരു ലക്ഷം പേർക്കാണ് ഈ ഓഫർ ലഭിക്കുക. പുതിയ നമ്പരോടുകൂടിയ സിം കാർഡ് ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ നിലവിലുള്ള മാറാതെ പോർട്ട് ചെയ്ത് ഉപയോഗിക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. www.gomo.ie എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പേരും, അഡ്രസ്സും, ഡെബിറ്റ് കാർഡ് ഡീറ്റൈൽസും കൊടുത്ത് പുതിയ സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്. പുതിയ കണക്ഷൻ നമുക്കിഷ്ടമുള്ള തീയതി മുതൽ ആരംഭിക്കാവുന്നതാണ്. അതായത് നിലവിൽ മറ്റൊരു സിം കാർഡ് ടോപ് അപ്പ് ചെയ്ത് ഒരു മാസം കൂടി ബാലൻസ് ബാക്കിയുണ്ടെങ്കിൽ അന്നേ ദിവസം മുതൽ പുതിയ നെറ്വർക്കിലേയ്ക്ക് മാറിയാൽ മതിയാവും. പുതിയ ചാർജ് ആ ദിവസം മുതൽ മാത്രമേ ഈടാക്കുകയുള്ളൂ. ഓഫർ മാസം 9.99 യൂറോയ്ക്ക്…

Share This News
Read More

ഓപ്പൺ ഡേ ജോബ് റിക്രൂട്ട്മെന്റ്

ഡബ്ലിനിൽ ജോലി തേടുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത… ഹിൽട്ടൺ ഹോട്ടലിൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്. ഡബ്ലിനിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതയൊരുക്കി ഹിൽട്ടൺ ഹോട്ടൽ. ഒക്ടോബർ 23 ന് 15:00 മുതൽ 18:00 വരെ ഹിൽട്ടൺ ഡബ്ലിൻ എയർപോർട്ട് ഹോട്ടൽ അവരുടെ ഹോട്ടലിൽ ഒരു റിക്രൂട്ട്മെന്റ് ദിവസം നടത്തുന്നു. ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഉണ്ട്. ഫുഡ് ആൻഡ് ബീവറേജ്, ബാർ‌ടെൻഡർമാർ, നൈറ്റ് മാനേജർമാർ, ഹൗസ് കീപ്പിങ് തുടങ്ങി വിവിധ ഡിപ്പാർട്മെന്റുകളിലേയ്ക്ക് ജോലിക്കാരെ തേടുന്നു.   Share This News

Share This News
Read More

സ്ലൈഗോയിൽ യു.എസ്. കമ്പനി 20 പേരെ കൂടി നിയമിക്കുന്നു

റീട്ടെയിലർ ഓവർസ്റ്റോക്ക് സ്ലിഗോയിൽ ഇയു ബേസ് തുറക്കുന്നു. യുഎസ് ഓൺലൈൻ റീട്ടെയിൽ, ടെക്നോളജി കമ്പനിയായ ഓവർസ്റ്റോക്ക് സ്ലിഗോയിലെ നോർത്ത് വെസ്റ്റ് ബിസിനസ് പാർക്കിൽ പുതിയ യൂറോപ്യൻ താവളം തുറന്നു. സോഫ്റ്റ്വെയർ ഡെവലപ്മെൻറ് ആൻഡ് ടെസ്റ്റിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ് സ്റ്റാഫ് എന്നിവയുൾപ്പെടെ 80 ലധികം ജീവനക്കാർ നിലവിൽ സ്ലിഗോയിൽ ഉണ്ട്. വർഷാവസാനത്തിനുമുമ്പ് 20 പേരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നുണ്ട്. ഓവർ‌സ്റ്റോക്കിന്റെ വെബ്‌സൈറ്റ് ഓരോ മാസവും 40 ദശലക്ഷം ഉപഭോക്താക്കൾ സന്ദർശിക്കുന്നു. മൂന്നാം കക്ഷി വിൽപ്പനക്കാരിൽ നിന്ന് ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശനം നൽകുന്ന ഒരു വിപണന കേന്ദ്രവും വെബ്‌സൈറ്റിൽ ഉണ്ട്.   Share This News

Share This News
Read More

കോർക്ക് കാർണിവൽ- 2020

കോർക്കിൽ  2020  ജൂൺ  27 ശനിയാഴ്ച്ച,   മൾട്ടി കൾചറൽ മെഗാ ഇവന്റ് ”കോർക്ക് കാർണിവൽ 2020 ” FACE, അയർലണ്ട്ന്റെ ആഭിമുഖ്യത്തിൽ നടത്തുന്നതിനായുള്ള പ്രാഥമീക നടപടികൾ പൂർത്തിയായി. ആൾ അയർലണ്ട് ക്രിക്കറ്റ് (T 20) ടൂർണമെന്റ്, വോളിബോള് ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ്, ഫുട്ബാൾ മത്സരം, വിവിധ കാലാകായിക മത്സരങ്ങൾ, മൾട്ടി കൾച്ചറൽ കലാപ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ, 3001 യൂറോ പ്രൈസ് മണിയ്ക്കായി മാറ്റുരയ്ക്കുന്ന  അന്താരാഷ്ട്ര വടംവലി  മത്സരങ്ങൾക്കും  കോർക്ക് കാർണിവൽ വേദിയാകും. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്രാ ഫുഡ് ഫെസ്റ്റിവൽ കാർണിവലിന്റെ മാറ്റുകൂട്ടും. ഫോറം ഫോർ ആർട്സ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച്- FACE, അയർലണ്ട്ന്റെ നേതൃത്വത്തിൽ ആണ്  കോർക്കിൽ  മെഗാ ഇവന്റായി കാർണിവൽ എത്തുന്നത്. ഈ ഉത്സവത്തിലേയ്ക്ക് അയർലണ്ട്ലെ  എല്ലാ കാലാകായിക പ്രേമികളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി…

Share This News
Read More

കാവനിൽ 120 തൊഴിലവസരങ്ങൾ: ലിബർട്ടി ഇൻഷുറൻസ്

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാവനിൽ 120 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലിബർട്ടി ഇൻഷുറൻസ്. കവാനിലെ അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട്, മാനേജ്മെന്റ് ലെവൽ തസ്തികകളിലേക്ക് ആളുകളെ തേടുകയാണെന്ന് കമ്പനി അറിയിച്ചു. മലയാളികൾ കാവനിൽ താമസിക്കുന്ന മലയാളികൾക്ക് ഇതൊരു സുവർണാവസരമാണ്. Share This News

Share This News
Read More

അയർലൻഡ് ബജറ്റ് 2020

അയർലൻഡ് ബജറ്റ് 2020 രാജ്യത്തുടനീളമുള്ള മേഖലകളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. നോ-ഡീൽ ബ്രെക്സിറ്റ്‌ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 മില്യൺ യൂറോ മൈക്രോ ഫിനാൻസ് അയർലണ്ടിനും 5 മില്യൺ യൂറോ ഒരു പ്രാദേശിക എന്റർപ്രൈസ് ഓഫീസുകൾ എമർജൻസി ബ്രെക്‌സിറ്റ് ഫണ്ടിനും ലഭ്യമാക്കും. Jobs കൂടുതൽ തൊഴിലവസരങ്ങൾ അടുത്ത വർഷം സൃഷ്ടിക്കപ്പെടും എന്നത് ഇന്ത്യയടക്കമുള്ള കുടിയേറ്റക്കാരായവർക്ക് പ്രതീക്ഷയുടെ നാളുകൾ പ്രദാനം ചെയ്യുന്നു. തൊഴിൽ വളർച്ച മന്ദഗതിയിലാക്കുമെങ്കിലും 19,000 പുതിയ തൊഴിലവസരങ്ങൾ അടുത്ത വർഷം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ വിദേശത്തുനിന്നുള്ള നഴ്സിംഗ് അടക്കമുള്ള റിക്രൂട്ടിട്മെന്റുകളും ഇനി പുനരാരംഭിക്കും. Agriculture, Enterprise and Tourism കൃഷി, എന്റർപ്രൈസ്, ടൂറിസം മേഖലകളെ സഹായിക്കാൻ 650 മില്യൺ യൂറോ ലഭ്യമാക്കും. Agriculture 110 മില്യൺ യൂറോ കൃഷി വകുപ്പ് വഴി നൽകും. ഇത് നാല് വിധത്തിൽ തരം തിരിച്ചിരിക്കുന്നു. * €85…

Share This News
Read More

ഹ്രസ്വകാല വാടകക്കാരെ പിടിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ

പുതിയ ചട്ടങ്ങൾ അവഗണിക്കുന്ന ഹ്രസ്വകാല ലെറ്റുകൾ ഉള്ള ആളുകളെ നിയന്ത്രിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ ഒരുങ്ങുന്നു. ഇതിനായി പ്രാദേശിക അതോറിറ്റി കൂടുതൽ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നു. Airbnb പോലുള്ളവർ അവരുടെ സൈറ്റുകളിലെ പരസ്യം പരിശോധിക്കാൻ നിർബന്ധിതരാണ്. ഡബ്ലിനിൽ മാത്രം 7,500 ലധികം Airbnb പ്രോപ്പർട്ടികൾ ഉണ്ടെന്നാണ് കണക്ക്. വീടുകളും അപ്പാർട്മെന്റുകളും വാടകയ്ക്ക് എടുത്ത് Airbnb പോലുള്ള വെബ്സൈറ്റുകൾ വഴി പ്രസിദ്ധീകരിച്ച് അധികലാഭം ഉണ്ടാക്കുന്നവരെ പിടിക്കാനാണീ പുതിയ നീക്കം. ഇത് മൂലം ആവശ്യക്കാർക്ക് വീടുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് പരാതികൾ ഉയരുന്നുണ്ടത്രേ. എന്നാൽ Airbnb പോലുള്ള വമ്പൻ കമ്പനികളുടെ ബിസിനസ്സ് നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു നടപടി വളരെ ശ്രദ്ധിച്ച് മാത്രമേ കൗൺസിലിനും ചെയ്യാൻ സാധിക്കൂ. പുതിയ നിയമങ്ങളുടെ ഭാഗമായി, വാടക സമ്മർദ്ദ മേഖലകളിലെ വർഷം മുഴുവനുമുള്ള ഹ്രസ്വകാല വാടക നിരോധിച്ചിരുന്നു. 90 ദിവസത്തിൽ കൂടുതൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന വസ്തുവകകൾക്ക് പ്ലാനിങ്…

Share This News
Read More

അങ്കമാലി എം എൽ എ റോജി എം ജോണിന് അയർലണ്ടിലേക്ക് സ്വാഗതം

കേരളത്തിന്റെ യുവ നേതാവും കോൺഗ്രസ് എം എൽ എ യുമായ ശ്രീ റോജി എം ജോണിന് അയർലണ്ടിന്റെ മണ്ണിലേക്ക് സ്വാഗതം. ഒക്ടോബർ 8 ന് അയർലണ്ടിലേക്ക് എത്തുന്ന എം എൽ എ അന്നേ ദിവസം തന്നെ നടക്കുന്ന ” മലയാളം ” ത്തിന്റെ മെറിറ്റ് ഈവെനിംഗിൽ ആശംസ അർപ്പിച്ചു സംസാരിക്കുന്നതാണ്. അയർലണ്ടിൽ മലയാളി പ്രവാസികളെ സന്ദർശിക്കുന്ന റോജി തുടർന്നുള്ള ദിവസങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അയർലണ്ടിലെ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയ വിനിമയം നടത്തും. 9 ഒക്ടോബറിന് രാവിലെ 10 . 30 ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ വിക്കി കാസ്സർലി യുമായി മുഖാമുഖം നടത്തിയ ശേഷം ഉച്ചതിരിഞ്ഞു 4 .30 ന് ദ്രോഗ്‌ഹെഡാ അങ്കമാലി സംഗമത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും. 10 ഒക്ടോബർ രാവിലെ 11  മണിക്ക് പാര്ലമെന്റ് സന്ദർശനത്തിന് ശേഷം മലയാളികളുടെ അയർലണ്ടിലെ…

Share This News
Read More

ഡബ്ലിൻ സൂ ടിക്കറ്റ്സ് 50% ഓഫർ

ഒക്ടോബർ 5, 6 തീയതികളിൽ (ശനിയാഴ്ചയും ഞായറാഴ്ചയും) ഡബ്ലിൻ സൂ പകുതി വിലയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഒക്ടോബർ 4 ന് ലോക മൃഗദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ ഡബ്ലിൻ സൂ സന്ദർശകർക്കായി ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അർദ്ധവില ടിക്കറ്റുകൾ ഒക്ടോബർ 12 ശനിയാഴ്ചയും ഒക്ടോബർ 13 ഞായറാഴ്ചയും ലഭ്യമാകും. ഡിസ്കൗണ്ട് ടിക്കറ്റുകൾ ഡബ്ലിൻ സൂ ടിക്കറ്റ് ഓഫീസിൽ നിന്ന് നേരിട്ട് മാത്രമേ വാങ്ങാൻ കഴിയൂ. ഓൺലൈൻ ആയി ഡിസ്‌കൗണ്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കില്ല. ഡിസ്കൗണ്ട് ടിക്കറ്റുകൾ മുതിർന്നവർക്കും കുട്ടികൾക്കും കുടുംബ ടിക്കറ്റുകൾക്കും ലഭിക്കും. ഗ്രൂപ്പ് ടിക്കറ്റുകൾ, കോൺസെഷൻ ടിക്കറ്റുകൾ എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതല്ല. Share This News

Share This News
Read More

ടൊയോട്ട കൊറോളയുടെയും സി-എച്ച്ആറിന്റെയും പെട്രോൾ പതിപ്പുകൾ ഉപേക്ഷിക്കുന്നു

പൂർണ്ണമായും ഹൈബ്രിഡ് ലൈനപ്പിലേക്കുള്ള നീക്കത്തിൽ ടൊയോട്ട അതിന്റെ കൊറോള, സി-എച്ച്ആർ മോഡലുകളുടെ പെട്രോൾ പതിപ്പുകൾ ഉപേക്ഷിക്കുന്നു. ടൊയോട്ടയുടെ പാസഞ്ചർ കാർ നിരയുടെ 92 ശതമാനവും അടുത്ത വർഷം അവസാനത്തോടെ പൂർണമായും ഹൈബ്രിഡ് ആക്കാനാണ് ഈ നീക്കം. കഴിഞ്ഞ വർഷം തുടക്കത്തിൽ ടൊയോട്ട അയർലൻഡ് എല്ലാ ഡീസൽ മോഡലുകളും അതിന്റെ ശ്രേണിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ അയർലണ്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് കൊറോള. ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോളിനേക്കാൾ ഹൈബ്രിഡ് തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാൽ പെട്രോൾ എഞ്ചിനുകൾ കൂടുതൽ എളുപ്പത്തിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കാൻ ടൊയോട്ടയെ പ്രാപ്തമാക്കുന്നു. Share This News

Share This News
Read More