ഗിഫ്റ്റ് വൗച്ചറുകളിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമനിർമ്മാണം നടത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യമായി മാറുകയാണ് അയർലൻഡ്. ഇന്ന് 2019 ഡിസംബർ 02 തിങ്കളാഴ്ച മുതൽ ഗിഫ്റ്റ് വൗച്ചറുകളിൽമേലുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നു. 1. പുതിയ ചട്ടപ്രകാരം ഗിഫ്റ്റ് വൗച്ചറുകൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ കാലാവധി ഉണ്ടായിരിക്കും. 2. ഒരു ഇടപാടിൽ തന്നെ ഗിഫ്റ്റ് വൗച്ചറുകൾ ചെലവഴിക്കേണ്ട കരാർ നിബന്ധനകൾക്ക് നിരോധനം. അതായത്, ഒരു ഗിഫ്റ്റ് വൗച്ചർ ഒന്നിലധികം തവണകൊണ്ട് ഉപയോഗിച്ച് തീർക്കാം. 3. ഒരു ഇടപാടിൽ ഉപയോഗിക്കാൻ കഴിയുന്ന വൗച്ചറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാർ നിബന്ധനകൾക്ക് നിരോധനം. അതായത്, ഒരു പർച്ചേസിൽ ഉപഭോക്താവിന് ഒന്നിലധികം വൗച്ചറുകൾ ഉപയോഗിക്കാം. 4. ഗിഫ്റ്റ് വൗച്ചർ സ്വീകർത്താവിന്റെ പേര് പാസ്പോർട്ടിന്റെ പേരിൽ നിന്ന് വ്യത്യാസമുള്ള സാഹചര്യങ്ങളിൽ ഗിഫ്റ്റ് വൗച്ചറുകൾ റദ്ദാക്കുന്നതിനോ അധിക ചാർജുകൾ ചുമത്തുന്നതിനോ എയർലൈൻസുകൾക്ക് നിരോധനം. Share…
120 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡിപിഡി അയർലൻഡ്
പാർസൽ ഡെലിവറി കമ്പനി ഡിപിഡി അയർലൻഡ് അത്ലോൺ ഹബ് വികസിപ്പിക്കുന്നതിന് 2 മില്യൺ യൂറോ നിക്ഷേപിക്കുന്നു. അയർലണ്ടിലെ ഏറ്റവും വലിയ സമർപ്പിത പാർസൽ ഡെലിവറി കമ്പനിയായ ഡിപിഡി അയർലൻഡ് 120 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത്ലോണിലെ സോർട്ടിംഗ് കപ്പാസിറ്റി വർദ്ധിപ്പിച്ച് രാജ്യത്തെ നിലവിലെ സ്റ്റാഫ് എണ്ണം 1,720 ൽ നിന്ന് 1,840 ആക്കി ഉയർത്തിക്കൊണ്ട് ഐറിഷ് പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവിടെ 2006 ൽ തുറന്നു, പിന്നീട് 2017 ൽ വിപുലീകരിച്ച് ഇപ്പോളിതാ വീണ്ടും ഗണ്യമായി വളരുകയാണ് DPD. തിരക്കേറിയ സീസണിൽ 34 ഐറിഷ് ഡിപ്പോകളുടെ ശൃംഖലയിലുടനീളം ഡിപിഡി അയർലണ്ടിൽ പ്രതിദിനം 170,000 പാഴ്സലുകൾ പ്രോസസ്സ് ചെയ്യപ്പെടും. അതായത് മണിക്കൂറിൽ മൊത്തം 21,000 പാഴ്സലുകൾ പ്രോസസ്സ് ചെയ്യും. നോൺ-പീക്ക് സമയങ്ങളിൽ മണിക്കൂറിൽ 14,000 പാർസൽ കൈകാര്യം ചെയ്യും. Share This News
ഓവർ സ്പീഡ് പിഴ വർധന വരുന്നു
അയർലണ്ടിൽ ഉയർന്ന വേഗതയ്ക്കുള്ള പെനാൽറ്റി പോയിന്റുകൾ പിഴ എന്നിവ വർധിപ്പിക്കാൻ മന്ത്രിസഭ ആലോചിക്കുന്നു. അതാത് റോഡിന്റെ വേഗത പരിധി മറികടന്ന് മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കോടതി പ്രോസിക്യൂഷനും 2,000 യൂറോ വരെ പിഴയും നേരിടേണ്ടിവരും. ഗതാഗത മന്ത്രി ഷെയ്ൻ റോസ് ഇന്ന് മന്ത്രിസഭയിൽ സമർപ്പിക്കും. നിലവിലുള്ള നിയമപ്രകാരം, വേഗത പരിധി ലംഘിച്ചതായി കണ്ടെത്തിയ വാഹനമോടിക്കുന്നയാൾക്ക് 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും ലഭിക്കുന്നു. ഇനി മുതൽ “വേഗത കൂടുംതോറും ശിക്ഷയും കൂടും”. റോഡിന്റെ വേഗത പരിധിയെക്കാൾ മണിക്കൂറിൽ 10 കിലോമീറ്റർ വരെ ഓവർ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് 60 യൂറോ പിഴയും രണ്ട് പെനാൽറ്റി പോയിന്റുകളും ലഭിക്കും. റോഡിന്റെ വേഗത പരിധിയെക്കാൾ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ഓവർ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി…
2020 ജനുവരി ഒന്ന് മുതൽ അയർലണ്ടിലെ എംപ്ലോയ്മെന്റ് പെർമിറ്റിൽ മാറ്റങ്ങൾ വരുന്നു
അയർലണ്ടിലെ എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ 2020 ജനുവരി ഒന്ന് മുതൽ ചില മാറ്റങ്ങൾ വരുന്നു. ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റിനായി പ്രതിഫല പരിധിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നതാണ് പ്രധാന മാറ്റം. നിലവിലെ മിനിമം വേതന പരിധി പ്രതിവർഷം 30,000 യൂറോയിൽ നിന്ന് 32,000 യൂറോയായി ഉയരും. നിലവിലെ നിയമപ്രകാരം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നും (Non EEA) ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ മിനിമം രണ്ട് ആഴ്ചക്കാലം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിൽ (EEA) ജോലി വിവരങ്ങൾ പരസ്യപ്പെടുത്തിയതിനുശേഷം യോഗ്യരായവരെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മാത്രമേ Non EEA ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ 2020 ജനുവരി ഒന്ന് മുതൽ രണ്ട് ആഴ്ച എന്നുള്ളത് നാല് ആഴ്ച്ചയാക്കും. ഒരു ഇഇഎ ഇതര പൗരനെ നിയമിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ ഇഇഎ തൊഴിൽ വിപണി വേണ്ടത്ര പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.…
അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ
അയർലണ്ടിൽ വാഹനം ഓടിക്കാൻ മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഇത് ഒരാളുടെ സ്വന്തം പേരിൽ അല്ലെങ്കിൽ മറ്റൊരാളുടെ പോളിസിയിൽ ഡ്രൈവർ എന്ന നിലയിൽ പേര് ചേർത്ത് ആ കാർ ഓടിക്കാൻ സാധിക്കും. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഉണ്ടായേക്കാവുന്ന വിപത്തുകൾ ഇവയാണ്. 1. 5000 യൂറോ വരെ പിഴ 2. 5 പെനാൽറ്റി പോയിന്റുകൾ 3. കോടതിയുടെ വിവേചനാധികാരത്തിൽ ആറുമാസത്തിൽ കൂടാത്ത തടവ് എന്നാൽ, പെനാൽറ്റി പോയിന്റുകൾക്ക് പകരം ഡ്രൈവിംഗിൽ നിന്ന് ഒരാളെ അയോഗ്യനാക്കണമെന്ന് പോലും കോടതി തീരുമാനിച്ചേക്കാം. അത്തരം സാഹചര്യത്തിൽ, ആദ്യ കുറ്റത്തിന് 2 വർഷമോ അതിൽ കൂടുതലോ അയോഗ്യനാക്കപ്പെടും, ആദ്യ കുറ്റം ചെയ്ത് 3 വർഷത്തിനുള്ളിൽ രണ്ടാമത്തെ കുറ്റത്തിന് പിടിക്കപ്പെട്ടാൽ 4 വർഷമോ അതിൽ കൂടുതലോ വിലക്ക് ലഭിക്കാവുന്നതാണ്. Share This News
ഇലക്ട്രിക്ക് ഫോർഡ് മസ്റ്റാങ് വരുന്നു
ടെസ്ലയ്ക്ക് ഒരു വെല്ലുവിളിയായി ഫോർഡ് മസ്റ്റാങ് ഇലക്ട്രിക്ക് വേർഷൻ 2020ൽ അയർലണ്ടിൽ എത്തുന്നു. ഫോർഡിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ആയിരിക്കും ഈ എസ് യു വി. മസ്റ്റാങ് മാക്-ഇ (Mustang Mach-E) എന്നാണീ ഓൾ-ഇലക്ട്രിക് എസ് യു വി. യ്ക്ക് ഇട്ടിരിക്കുന്ന പേര്. വില 50,000 യൂറോയിൽ തുടങ്ങുന്നു. 14 ഇലക്ട്രിക് വാഹനങ്ങളാണ് അടുത്തവർഷം അയർലണ്ടിലേക്ക് എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടാൻ പോകുന്നതും മസ്റ്റാങ് മാക്-ഇ തന്നെയാവും എന്നാണ് നിലവിലുള്ള അടക്കം പറച്ചിൽ. ഒറ്റ ചാർജിങ്ങിൽ കാറിന് 600 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്ന് ഫോർഡ് പറയുന്നു. അഞ്ച് സെക്കൻഡിനുള്ളിൽ 100 മണിക്കൂറിൽ കിലോമീറ്റർ വേഗത വരെ ത്വരിതപ്പെടുത്തുകയും 342 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2020 ന്റെ അവസാനത്തോടെയായിരിക്കും Mustang Mach-E എത്തുക. മുസ്താങ് മാക്-ഇ സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് റേഞ്ച് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകും.…
അയർലണ്ടിൽ 1,65,000 പേർ പുകവലി കുറച്ചു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയർലണ്ടിൽ പുകവലിക്കാരുടെ എണ്ണം 165,000 കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ കാണിക്കുന്നത് ജനസംഖ്യയുടെ 17% പുകവലിക്കാരാണ് എന്നാണ്. 2015 ൽ ഇത് 23% ആയിരുന്നു. 165,000 പുകവലിക്കാരുടെ കുറവ് ഇത് രേഖപ്പെടുത്തുന്നു. 2018 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനുമിടയിൽ സർവേയ്ക്കായി 15 വയസും അതിൽ കൂടുതലുമുള്ള 7,500 പേരെ അഭിമുഖം നടത്തി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആരോഗ്യ മുന്നറിയിപ്പുകളുള്ള പ്ലെയിൻ പാക്കേജിംഗ് പുകവലി നിർത്താൻ പ്രേരിപ്പിച്ചതായി പുകവലിക്കാരായ നാലിൽ ഒരു ശതമാനം ആൾക്കാർ പറഞ്ഞു. Share This News
വാട്സാപ്പ് വഴി ഇംഗ്ലീഷ്: അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് ഡിസംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി. Share This News
അടുത്ത ഐറിഷ് പൗരത്വ ചടങ്ങ് പ്രഖ്യാപിച്ചു
അടുത്ത പൗരത്വ ചടങ്ങുകൾ 2019 ഡിസംബർ 9 തിങ്കളാഴ്ച നടക്കും. കെറി കൗണ്ടിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും സിറ്റിസൺഷിപ് സെറിമണി നടക്കുക. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും. ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News
ഡബ്ലിനിലെ ആദ്യത്തെ 24 മണിക്കൂർ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു
രണ്ട് ഡബ്ലിൻ ബസ് റൂട്ടുകൾ അടുത്ത മാസം മുതൽ 24 മണിക്കൂർ സർവീസായി മാറും. ഡിസംബർ 1 മുതൽ 41, 15 എന്നീ ബസുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 41 ബസ് റൂട്ട് ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് എയർപോർട്ടിലേക്കും തുടർന്ന് സ്വോർഡ്സിലേയ്ക്കും ബസ് 41 സർവീസ് നടത്തുന്നു. 15 ബസ് റൂട്ട് ബാലികുള്ളൻ റോഡിൽ നിന്ന് സിറ്റി സെന്റർ വഴി ക്ലോങ്രിഫിൻ വരെ 15 നമ്പർ ബസ് സർവീസ് നടത്തുന്നു. രാത്രി സമയത്തും ബസ് ചാർജ്ജ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ലീപ് കാർഡ്, ഫ്രീ ട്രാവൽ കാർഡ്, പണം എന്നീ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നത് തുടരും. പകൽ സമയങ്ങളിൽ കൂടുതൽ ബസുകൾ പ്രവർത്തനമാരംഭിക്കും. രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയങ്ങളിൽ എല്ലാ 30 മിനുട്ട് കൂടുമ്പോഴും ഓരോ ബസ് ഉണ്ടാവും. Share…