അയർലണ്ടിലെ നാലിൽ ഒന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് Dublin City University (DCU) ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസ്സ് പ്രായമായ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ഈ പുതിയ പഠനമനുസരിച്ച് ഓടാൻ മാത്രമല്ല അടിസ്ഥാന ചലന കഴിവുകളും കുട്ടികളിൽ കാണുന്നില്ല. കൂടാതെ, രണ്ട് കുട്ടികളിൽ ഒരാൾക്ക് ശരിയായി പന്ത് തൊഴിക്കാനും കഴിയുന്നില്ല എന്നാണ് ഈ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ പഠനത്തിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് മാത്രമേ ശരിയായി ഒരു പന്ത് എറിയാൻ കഴിയുന്നുള്ളൂ എന്നും കണ്ടെത്തി. ഓട്ടം, ചാട്ടം, പിടിക്കൽ, തൊഴിക്കൽ (running, jumping, catching and kicking) എന്നീ ചലങ്ങളാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2,000 ലധികം കുട്ടികളിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. Share This News
359 വികസന സൈറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
ഒഴിഞ്ഞുകിടക്കുന്ന 359 വികസന സൈറ്റുകൾ നിഷ്‌ക്രിയമായി കിടക്കുന്നതായി വിവരാവകാശ (FOI) രേഖകൾ വെളിപ്പെടുത്തുന്നു. രാജ്യത്തൊട്ടാകെയുള്ള 359 സൈറ്റുകളിൽ 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് FOI. ഡബ്ലിൻ സിറ്റി കൗൺസിൽ പ്രദേശത്ത് 4,714 ഭവന നിർമ്മാണ യൂണിറ്റുകൾ വികസന സാധ്യതയുള്ള സൈറ്റുകളിൽ നിർമ്മിക്കപ്പെടാതെ വെറുതെ കിടക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതേ പോലെ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 359 സൈറ്റുകളിലായി 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നു. ആളുകൾക്ക് സ്വന്തമായി വീട് വയ്ക്കാനുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് എന്നാണറിയുന്നത്. Share This News
ജിഐസിസിയ്ക്ക് പുതിയ നേതൃത്വം
ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി 2020 പ്രവർത്തന വർഷത്തിലേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് തോമസ് പ്രസിഡണ്ട്, ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്, ജോസ് സെബാസ്റ്റിയൻ സെക്രട്ടറി, വര്ഗീസ് വൈദ്യൻ ട്രഷറർ, ജിമ്മി മാത്യു ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതുമയാർന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു. വർഷങ്ങളായി GICCയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും, സ്പോൺസർമാര്‍ക്കും യോഗം നന്ദി അറിയിച്ചു.പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ : മാത്യൂസ് ജോസഫ് – ജോ:ട്രഷറർ ജിതിൻ മോഹൻ, അരുണ്‍ ജോസഫ്, ഡിപിൻ തോമസ് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റേഴ്സ്) രഞ്ജിത്…
11-30 വയസ് പ്രായമുള്ളവർക്ക് എംഎംആർ വാക്സിൻ ഇപ്പോൾ സൗജന്യം
അയർലണ്ടിൽ മംപ്സ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ എച്ച്എസ്ഇ 11-30 വയസ് പ്രായമുള്ളവർക്ക് എംഎംആർ വാക്സിൻ സൗജന്യമായി നൽകുന്നു. എംഎസ്‌ആർ വാക്സിൻ രണ്ടാമത്തെ ഡോസ് ലഭിക്കാത്ത, അല്ലെങ്കിൽ അവരുടെ വാക്സിൻ നിലയെക്കുറിച്ച് ഉറപ്പില്ലാത്ത 11 നും 30 നും ഇടയിൽ പ്രായമുള്ള ആർക്കും സൗജന്യമായി വാക്‌സിൻ കൊടുക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. 11-18 വയസ് പ്രായമുള്ള കുട്ടികളെയും 30 വയസ്സുവരെയുള്ള മുതിർന്നവരെയും മംപ്സ് കൂടുതലായി ബാധിച്ചിട്ടുണ്ട്, അതിനാൽ എംഎംആർ വാക്സിൻ മാത്രമാണ് മംപ്സ് പടരുന്നത് തടയാനുള്ള മാർഗമെന്ന് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് പറയുന്നു. സെക്കൻഡറി സ്കൂളുകളും തേർഡ് ലെവൽ സ്ഥാപനങ്ങളിൽ ഉള്ളവരിലുമാണ് ഏറ്റവും കൂടുതൽ മംപ്സ് വ്യാപിക്കുന്നതായി കാണുന്നത്. മാതാപിതാക്കളും ചെറുപ്പക്കാരും അവരുടെ ജിപിയുമായോ വിദ്യാർത്ഥി ആരോഗ്യ സേവനവുമായോ സംസാരിക്കുകയും ആവശ്യമെങ്കിൽ വാക്സിൻ സൗജന്യമായി നേടുകയും വേണം. Share This News
2019 ൽ 21,500 വീടുകളുടെ നിർമ്മാണം പൂർത്തിയായി
അയർലണ്ടിൽ 2019 ൽ 21,500 വീടുകൾ കെട്ടിട നിർമ്മാതാക്കൾ പൂർത്തിയാക്കി. 2030 വരെ ഓരോ വർഷവും 26,500 ഭവനങ്ങൾ ആവശ്യമാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. നിർമാണ കമ്പനികൾ 2019 ൽ അയർലണ്ടിൽ 21,500 വീടുകൾ പൂർത്തിയാക്കി. ഇത് 10 വർഷത്തെ ഉയർന്ന ഭവന നിര്മാണമാണെങ്കിലും ഭാവിയിൽ ഭവന നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ താഴെയുമാണെന്ന് ഈ കണക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന ഭവന നിർമാണമാണ് കഴിഞ്ഞ വർഷം നടന്നത്. ഇത് 2013 ലെ മാന്ദ്യത്തിന്റെ സമയത്ത് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 2013 ൽ നിർമ്മിച്ചത് 4,575വീടുകൾ മാത്രമായിരുന്നു. അതായത് 2013നെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം ഭാവനകളാണ് 2019ൽ നിർമ്മിക്കപ്പെട്ടത്. Share This News
പാലാ അച്ചായന്മാർ വീണ്ടും ഒരുമിച്ച് കൂടുന്നു
അയർലണ്ടിലെ പാലാ ഫാമിലി നൈറ്റ് 2019-2020 ഫെബ്രുവരി 29 നും മാർച്ച് 1 നും ദ്രോഗെഡയിൽ നടക്കുന്നു . പ്രോഗ്രാമുകൾ, ഇവന്റുകൾ, ഒരു രാത്രി താമസം, ഭക്ഷണം. ഇത് അയർലണ്ടിലെ പാലാക്കാരുടെ അയര്‍ലണ്ട് കുടുംബങ്ങളുടെ കൂട്ടായ്മ ആണ്. പാലാക്കാരുടെ എല്ലാവരുടെയും blood ഇല്‍ അലിഞ്ഞു ചേർന്ന് ഇരിക്കുന്ന വികാരമാണ് “പാലാ”. പാലാക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂട്ടാനുള്ള ഒരു വേദിയായിരിക്കും ഇത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് ഈ വർഷത്തെ പാലാസംഗമത്തിന് ഒരുക്കിയിരിക്കുന്നത്. ദ്രോഗെഡയില്‍ ഒരു രാത്രി താമസിച്ച് പാലാക്കാരെ എല്ലാം പരിചയപ്പെടാനും അടിച്ചുപൊളിക്കാനുമുള്ള ഒരു അവസരമായിരിക്കുമിത്. 2020 ഫെബ്രുവരി 29 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ആരംഭിച്ച് മാർച്ച് ഒന്നിന് പര്യവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യം ആവശ്യമുള്ളവർ പാലാ ഫാമിലീസ് അയർലണ്ടിന്റെ കമ്മിറ്റിക്കാരുമായി ബന്ധപ്പെടുക. മാർട്ടിൻ, ☎ 086 315…
അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം ജനുവരി 29ന് തുറക്കുന്നു
കോ. വെക്സ്ഫോർഡിലെ ന്യൂ റോസ് ബൈപാസ് ജനുവരി 29 ന് പ്രധാനമന്ത്രി ലിയോ വരദ്കർ ഔദ്യോഗികമായി തുറക്കും. പൊതുഗതാഗതത്തിനുള്ള റൂട്ട് തുറക്കുന്നത് പിറ്റേദിവസമായിരിക്കും. 887 മീറ്ററാണ് റോസ് ഫിറ്റ്സ്ജെറാൾഡ് കെന്നഡി പാലത്തിന്റ നീളം. 230 മില്യൺ യൂറോ മുടക്കി പണിത ഈ പാലം പല വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു. പാലത്തിന്റെ ഒരു വിഭാഗത്തിൽ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് തകരാറിലായതിനാൽ അത് മാറ്റിസ്ഥാപിക്കേണ്ടിവന്നിരുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ “എക്‌സ്ട്രാഡോസ്” പാലമാണിതെന്ന് നിർമ്മാതാക്കൾ പറയുന്നു. അതായത്, തൂണുകളുടെ മുകളിൽ കേബിൾ സഹായത്തോടെ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്. വീഡിയോ കാണാം Share This News
ഭവനവായ്പ പലിശ നിരക്ക് കൂട്ടി
അയർലണ്ടിലെ ഭവനവായ്പ പലിശ നിരക്ക് സർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. ഭാവിയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് അതിന്റെ പുനർനിർമ്മാണ അയർലൻഡ് ഭവന വായ്പ പദ്ധതി പ്രയോജനപ്പെടുത്തുന്നവർക്കാണ് ഈ പലിശ വർദ്ധനവ് നേരിടേണ്ടി വരുക. നിലവിൽ ലോൺ എടുത്ത് കഴിഞ്ഞവർക്ക് ഇത് ബാധകമാവില്ല. എന്നാൽ, ഇനി ഹോം ലോൺ എടുക്കാൻ പോകുന്നവർക്കാണ് ഇത് ബാധകമാവുക. “റീബിൽഡിങ് അയർലൻഡ് ഹോം ലോൺ സ്കീം” പ്രയോജനപ്പെടുത്തുന്ന “ഫസ്റ്റ് ടൈം ബൈയേഴ്സ്”നാണ് കൂടുതൽ പലിശനിരക്ക് കൊടുക്കേണ്ടി വരുക. മാറ്റങ്ങളുടെ ഫലമായി, 25 വർഷത്തെ സ്ഥിര നിരക്ക് 2 ശതമാനത്തിൽ നിന്ന് 2.745 ശതമാനമായും 30 വർഷത്തെ സ്ഥിര നിരക്ക് 2.3 ശതമാനത്തിൽ നിന്ന് 2.995 ശതമാനമായും ഉയർന്നു. ഭാവിയിൽ അനുവദനീയമായ പരമാവധി തുകയായ 2,88,000 യൂറോ വായ്പയെടുക്കുന്നവർ ഇതിനകം വായ്പയുള്ളവരെ അപേക്ഷിച്ച് പ്രതിമാസം 107 യൂറോ വരെ കൂടുതൽ നൽകേണ്ടതായി വരും. എന്നാൽ ബാങ്കുകൾ…
അയർലണ്ടിൽ മുണ്ടിനീര് (Mumps) വ്യാപിക്കുന്നു
അയർലണ്ടിലുടനീളം മംപ്സ് വ്യാപകമായിട്ടുണ്ടെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു. ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച 132 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മംപ്സ് വളരെ പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കമാണ് മംപ്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. 15നും 30നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗം പേർക്കും MMR വാക്‌സിനേഷന്റെ ഫുൾ ഡോസ് ലഭിച്ചിട്ടില്ല. ചിലർക്ക് ഒരു ഡോസ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ആളുകൾക്ക് പൂർണ്ണമായി പരിരക്ഷ ലഭിക്കാൻ കുറഞ്ഞത് രണ്ട് ഡോസുകൾ എങ്കിലും ആവശ്യമാണ്. എച്ച്എസ്ഇ സ്കൂളുകൾക്കും കോളേജുകൾക്കും സർവ്വകലാശാലകൾക്കും മംപ്സ് പകരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മുണ്ടിനീര് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ഈ രോഗം ബാധിക്കുക. ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഉമിനീര്‍ ഗ്രന്ധികള്‍ക്ക് വിങ്ങലും വേദനയുമാണ് ഈ രോഗം ബാധിച്ചാല്‍ ഉണ്ടാവുക. കാരണങ്ങള്‍ വൈറസാണ് രോഗവാഹി. രോഗബാധിതരുടെ…
അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് 2200 യൂറോ വീതം മുന്‍കാല പ്രാബല്യത്തോടെ
അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് 2200 യൂറോ വീതം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ ലഭിക്കുമെന്ന് എച്ച് എസ് ഇ. അയര്‍ലണ്ടിൽ അക്യൂട്ട് ഹോസ്പിറ്റലുകളിലെ മുന്നൂറിലധികം മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് ഈ തുക ലഭിക്കുക. മുൻകാല പ്രാബല്യത്തോടെ മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അഡീഷണല്‍ ലൊക്കേഷന്‍ അലവന്‍സ് അനുവദിച്ചു. അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടനയായ ഐ എന്‍ എം ഓ കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തിന്റെ ഒത്തു തീര്‍പ്പിന്റെ ഭാഗമായിട്ടാണ് ഈ തുക നൽകാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ ഈ തുക ലഭിക്കുമെന്നാണ് അറിയുന്നത്. Share This News