ഗോള്വേ :ഗോള്വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി 2020 പ്രവർത്തന വർഷത്തിലേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജോസഫ് തോമസ് പ്രസിഡണ്ട്, ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്, ജോസ് സെബാസ്റ്റിയൻ സെക്രട്ടറി, വര്ഗീസ് വൈദ്യൻ ട്രഷറർ, ജിമ്മി മാത്യു ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി പുതുമയാർന്ന വിവിധ പരിപാടികള് ആസൂത്രണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.
വർഷങ്ങളായി GICCയുടെ പ്രവര്ത്തനങ്ങളുമായി സഹകരിച്ച ഏവര്ക്കും, സ്പോൺസർമാര്ക്കും യോഗം നന്ദി അറിയിച്ചു.പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്ത്തനങ്ങള്ക്ക് ഏവരുടെയും സഹായസഹകരണങ്ങള് അഭ്യര്ത്ഥിച്ചു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ :
മാത്യൂസ് ജോസഫ് – ജോ:ട്രഷറർ
ജിതിൻ മോഹൻ, അരുണ് ജോസഫ്, ഡിപിൻ തോമസ് (കള്ച്ചറല് കോഓര്ഡിനേറ്റേഴ്സ്)
രഞ്ജിത് നായര്,ജോസഫ് തോമസ്, ബ്രൗൺ ദേവസ്സി, ഷാഹിൻ ഷാഹുൽ (സ്പോർട്സ് കോഓര്ഡിനേറ്റേഴ്സ്)
റോബിന് ജോസ്,ജിമ്മി മാത്യു, അജു ജോസ് (മീഡിയാ ടീം )
പർച്ചേയ്സ് : ജോസ്കുട്ടി സഖറിയ
ഫുഡ് കമ്മിറ്റി : ജോണ് മംഗളം, ജോമിറ്റ് സെബാസ്റ്റ്യൻ, സുജിത് റോബർട്ട്,റോബിൻ മാത്യു
സ്റ്റേജ് ഇൻ ചാർജ് : സുജിത് റോബർട്ട്
മലയാളം ക്ലാസ് : ജോര്ജ് മാത്യു, ജോസ്കുട്ടി സഖറിയ, റോബിൻ
Share This News