അയർലണ്ടിൽ മംപ്സ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ എച്ച്എസ്ഇ 11-30 വയസ് പ്രായമുള്ളവർക്ക് എംഎംആർ വാക്സിൻ സൗജന്യമായി നൽകുന്നു. എംഎസ്ആർ വാക്സിൻ രണ്ടാമത്തെ ഡോസ് ലഭിക്കാത്ത, അല്ലെങ്കിൽ അവരുടെ വാക്സിൻ നിലയെക്കുറിച്ച് ഉറപ്പില്ലാത്ത 11 നും 30 നും ഇടയിൽ പ്രായമുള്ള ആർക്കും സൗജന്യമായി വാക്സിൻ കൊടുക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു.
11-18 വയസ് പ്രായമുള്ള കുട്ടികളെയും 30 വയസ്സുവരെയുള്ള മുതിർന്നവരെയും മംപ്സ് കൂടുതലായി ബാധിച്ചിട്ടുണ്ട്, അതിനാൽ എംഎംആർ വാക്സിൻ മാത്രമാണ് മംപ്സ് പടരുന്നത് തടയാനുള്ള മാർഗമെന്ന് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് പറയുന്നു.
സെക്കൻഡറി സ്കൂളുകളും തേർഡ് ലെവൽ സ്ഥാപനങ്ങളിൽ ഉള്ളവരിലുമാണ് ഏറ്റവും കൂടുതൽ മംപ്സ് വ്യാപിക്കുന്നതായി കാണുന്നത്.
മാതാപിതാക്കളും ചെറുപ്പക്കാരും അവരുടെ ജിപിയുമായോ വിദ്യാർത്ഥി ആരോഗ്യ സേവനവുമായോ സംസാരിക്കുകയും ആവശ്യമെങ്കിൽ വാക്സിൻ സൗജന്യമായി നേടുകയും വേണം.