Double bedroom with bathroom available to let from May . Location- Belmayne, Dublin 13. Located at few minutes walk from Clarehall shopping centre which has a selection of shops, gp clinic etc. Close to transportation links for city centre, 15 mins drive to airport, malahide and portmarnock. Kindly contact for more info – MINI ,0894852061 . Share This News
Read Moreഇളവുകളുമായി മോട്ടോർ ഇൻഷുറൻസ് കമ്പനികൾ
കോവിഡ് 19 പച്ഛാത്തലത്തിൽ അയർലണ്ടിലെ മിക്ക മോട്ടോർ ഇൻഷുറർമാരും റീഫണ്ടുകളോ ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ സമ്മതിച്ചു. യാത്രാ നിയന്ത്രണം നിലവിലിരിക്കെ ആളുകൾ അവരുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ പുതിയ ആശ്വാസകരമായ നടപടി. റീഫണ്ടോ, ഡിസ്കൗണ്ടോ ആയി ലഭിക്കുന്ന തുക ഓരോ കമ്പനിയെ ആശ്രയിച്ചും ഉപഭോക്താക്കളെ അനുസരിച്ചും വ്യത്യസ്തപ്പെടാം. നിലവിലെ ഈ നിയന്ത്രണങ്ങളുടെ കാലാവധി ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും മോട്ടോർ ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ആഘാതം പൂർണ്ണമായി വിലയിരുത്താൻ ഇപ്പോൾ ഇത് വളരെ നേരത്തെയാണ്, എന്നാൽ ഐറിഷ് വിപണിയിലെ അതുല്യമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടു മിക്ക ഇൻഷുറൻസ് കമ്പനികളും റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറാണ് എന്ന് അറിയിച്ചു കഴിഞ്ഞു. എന്നാൽ Aviva, Liberty എന്നീ കമ്പനികൾ എന്നാൽ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറായ കമ്പനികൾ താഴെ പറയുന്നവയാണ്: Allianz AXA FBD…
Read Moreകോൾ ബാക്ക് സേവനം ഒരുക്കി സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ
COVID-19 പാൻഡെമിക് സമയത്ത്, സിറ്റിസൺസ് ഇൻഫർമേഷൻ ഒരു പുതിയ ദേശീയ കോൾ ബാക്ക് സേവനം നടത്തുന്നു. ഏതെങ്കിലും ബെനിഫിറ്റുകളെപ്പറ്റിയോ അവകാശങ്ങളെക്കുറിച്ചോ എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കെ സിറ്റിസൺസ് ഇൻഫർമേഷൻ സെന്ററിന്റെ ഓഫീസ് നമ്പറിൽ പല തവണ വിളിച്ചിട്ടും നിങ്ങളുടെ ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നില്ല അഥവാ ഒത്തിരിയധികം നേരം വൈറ്റിംഗിൽ നിൽക്കേണ്ട അവസ്ഥയുണ്ടോ? എങ്കിലിതാ, അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ. പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ഒരു സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ ഉദ്യോഗസ്ഥനിൽ നിന്ന് ഒരു ഫോൺ കോൾ അഭ്യർത്ഥിക്കാൻ citizeninformation.ie/callback സന്ദർശിക്കുക. പേരും, മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും, താമസിക്കുന്ന കൗണ്ടിയുടെ പേരും രേഖപ്പെടുത്തി ബദ്ധപ്പെട്ട വിഷയം ഏതാണെന്ന് ഡ്രോപ്പ് ഡൗണിൽ നിന്ന് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്താൽ മാത്രം മതി. 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസർ നമ്മെ ഇങ്ങോട്ട് വിളിച്ച് ആവശ്യമായ…
Read Moreഅയർലണ്ടിൽ 49 പേർ കൂടി മരിച്ചു
കോവിഡ് -19 രോഗനിർണയം നടത്തിയ 49 പേർ കൂടി മരിച്ചു, ആകെ മരണസംഖ്യ 769 ആയി. 769 മരണങ്ങളിൽ 386 പേർ ആശുപത്രിയിൽ മരിച്ചു എന്നാണ് കണക്ക്. ഇതിൽ 50 പേർ ഐസിയുവിൽ മരണമടഞ്ഞു. ഐസിയുവിൽ പ്രവേശിച്ചവരുടെ ശരാശരി പ്രായം 60. അയർലണ്ടിൽ മൊത്തം കൊറോണ കേസുകളുടെ എണ്ണം 16,671 ആയി. Share This News
Read Moreപൊതുമേഖലാ ജോലിക്കാരുടെ ജീവിത പങ്കാളിക്ക് ശമ്പളത്തോടുകൂടിയ അവധി
അയർലണ്ടിൽ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രഖ്യാപിച്ചു. പൊതുമേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് വീട്ടിൽ തന്നെ ശിശു സംരക്ഷണം നൽകാൻ അനുവദിക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. പബ്ലിക് സർവീസിൽ ജോലി ചെയ്യുന്ന ഏവരും ഈ ആനുകൂല്യത്തിന് അർഹരാവും. ഹെൽത്ത് കെയറിൽ തന്നെ ജോലി ചെയ്യുന്നവർ ആകണമെന്നില്ല. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഎച്ച്ഇറ്റി) ഈ നടപടി അംഗീകരിച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇത് പൊതുമേഖലാ ജീവനക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണത്തിനായിട്ടാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. അതിനാൽ കുട്ടികൾ ഉള്ളവർക്കായിരിക്കും ഇത് ലഭിക്കുക. ഇരുവരും ആരോഗ്യ മേഖലയിലെ പ്രവർത്തകരായ ദമ്പതികൾ ആയിരിക്കണമെന്നില്ല. ഒരാൾ സ്വകാര്യമേഖലയിലും മറ്റൊന്ന് പൊതുമേഖലയിലും ജോലി ചെയ്യുന്ന…
Read Moreസ്കൂളുകൾ ‘ആഴ്ചയിൽ ഒരിക്കൽ’ തുറക്കാൻ ആലോചന
അയർലണ്ടിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പതിയെ കുറയ്ക്കാനുള്ള പദ്ധതികൾ ആലോചനയിൽ. ‘ആഴ്ചയിൽ ഒരിക്കൽ’ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ആസൂത്രണം നടക്കുന്നു. അതുപോലെ തന്നെ 2 കിലോമീറ്ററിൽ കൂടുതൽ വ്യായാമത്തിനായി പോകാൻ അനുമതി നൽകാനുള്ള ചർച്ചകളും ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. ചില ഹാർഡ് വെയർ ഷോപ്പുകളും ഈ ആഴ്ച്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയായി. വീട്, ബിസിനസ്സ് പരിപാലനം, ശുചിത്വം, കാർഷിക ഉപകരണങ്ങൾ അല്ലെങ്കിൽ പൂന്തോട്ടപരിപാലനം, കൃഷി, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഹാർഡ്വെയർ സ്റ്റോറുകൾ “എസ്സൻഷ്യൽ” പട്ടികയിൽ ആണെന്ന് കണക്കാക്കിയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. Share This News
Read Moreഇന്ത്യൻ അംബാസഡർ വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് ലൈവിൽ വരുന്നു
2020 ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 11: 30 ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനായി ഒരു ഫേസ്ബുക്ക് ലൈവ് സെഷനിൽ വരുന്നു. ഇതിലേയ്ക്കായി ഡബ്ലിൻ ഇന്ത്യൻ എംബസി ഏവരെയും ക്ഷണിക്കുന്നു. അയർലണ്ടിലെ നിലവിലെ ലോക്ക്-ഡൗൺ അവസ്ഥകളെ പറ്റിയും സംസാരിക്കുകയും ഈ വെല്ലുവിളിയെ കൂട്ടായി നേരിടുന്ന എല്ലാവർക്കും പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്യും ഇന്ത്യൻ അംബാസഡർ ഈ ലൈവ് സെഷനിൽ. ഇവിടെ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ലൈവ് സെഷനിൽ പങ്കുചേരാം. സമയം ഏപ്രിൽ 21 ചൊവ്വ 11:30 am -12:15 pm Share This News
Read Moreഅയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം 13000 കവിഞ്ഞു
അയർലണ്ടിൽ 724 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടു കൂടി അയർലൻഡിലെ ആകെ കൊറോണ കേസുകളുടെ എണ്ണം 13000 കടന്നു. അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 13,271 ആണ്. ഇതിൽ 25% പേർ ആരോഗ്യ പ്രവർത്തകരാണ്. 3,090 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം കേസുകളിൽ 51% കേസുകൾ ഡബ്ലിനിലാണ്. രണ്ടാമതായി ഏറ്റവും കൂടുതൽ കേസുകളുള്ളത് കോർക്കിൽ. 43 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 486 ആയി ഉയർന്നു. രോഗം ഭേദമായവർ 77. Share This News
Read Moreകൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ആദ്യ വ്യക്തിയ്ക്ക് ശിക്ഷ
കൊറോണ വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ചലനത്തിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇരുപത്തിനാലുകാരനായ ഒരാളെ വെക്സ്ഫോർഡിലെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം അയർലണ്ടിൽ സർക്കാർ കൊണ്ടുവന്ന പുതിയ അടിയന്തര നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. റൊമേനിയക്കാരനായ ഇയാൾ എനിസ്കോർത്തിയിലെ മൈൽ ഹൗസ് റോഡിനടുത്താണ് താമസിക്കുന്നത്. കഴിഞ്ഞ മാസം നിലവിൽ വന്ന അടിയന്തര നിയമപ്രകാരം സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന രണ്ട് ആരോപണങ്ങൾ ഇയാൾ നേരിടുന്നു. ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നായി രണ്ട് തവണ ഗാർഡ അദ്ദേഹത്തെ തടഞ്ഞു. ആദ്യത്തേത് ദുഃഖ വെള്ളിയാഴ്ച്ചയും രണ്ടാമത് ഈസ്റ്റർ ദിനത്തിലുമാണ് ഇയാൾ ഗാർഡ ചെക്കിങ്ങിൽ പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസും ഓടിച്ചിരുന്ന കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു എന്ന പേരിൽ വേറെയും കുറ്റങ്ങൾ ഇയാൾക്കെതിരെ ഗാർഡ ചുമത്തിയിട്ടുണ്ട്. Share This News
Read MoreNDLS ന്റെ പേരിൽ തട്ടിപ്പ്
കൊറോണയുടെ മറവിൽ നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (എൻഡിഎൽഎസ്) ന്റെ ഒഫീഷ്യൽ പേജ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരു വ്യാജ ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കി തട്ടിപ്പ് സംഘം രംഗത്ത്. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനോ പുതുക്കാനോ വാട്ട്സ്ആപ്പ് വഴി ആളുകളെ ബന്ധപ്പെടാൻ ക്ഷണിക്കുന്നു. തുടർന്ന് അവർ 200 യൂറോ കൂടുതൽ പണം അടയ്ക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. എൻഡിഎൽഎസിന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളൊന്നുമില്ല. എൻഡിഎൽഎസുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗം ആർഎസ്എ സോഷ്യൽ മീഡിയ പേജുകൾ വഴിയോ അല്ലെങ്കിൽ www.rsa.ie or www.ndls.ie വഴിയോ മാത്രമാണ്. ഈ വഞ്ചനാപരമായ പേജ് നീക്കംചെയ്യുന്നതിന് ഫേസ്ബുക്കിൽ റിപ്പോർട്ടുചെയ്തു. അന്വേഷണം തുടരുകയാണ്. ഈ തട്ടിപ്പ് തെളിയിക്കുന്ന ചിത്രങ്ങൾ ഗാർഡയുടെ സോഷ്യൽ മീഡിയ പേജിൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News
Read More