48 ന്റെ സിം കാർഡ് SAVE €7.99

  അയർലണ്ടിലെ 48 ന്റെ സിം കാർഡ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ലാഭത്തിൽ ലഭിക്കാൻ…. Click Here   International Calls: To INDIA ON NEW PLANS Calls to mobiles and Landlines: €2.49 per minute Texts: 25c per SMS ON OLD PLANS Calls to mobiles and Landlines: €1 per minute Texts: 25c per SMS   Share This News

Share This News
Read More

അയർലണ്ടിൽ ഇന്ന് 1,012 Covid-19 കേസുകൾ സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് -19 മരണങ്ങളും 1,012 പുതിയ കേസുകളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 41,714 ആയി കണക്കാക്കുമ്പോൾ മരണസംഖ്യ 1,824 ആയി തുടരുകയാണ്. ഇന്ന് അറിയിച്ച കേസുകളിൽ 511 പുരുഷന്മാരും 496 സ്ത്രീകളുമാണ്, 71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ അവസ്ഥ:  ഡബ്ലിനിൽ 241  കോർക്കിൽ 112  കവാനിൽ 80  മെത്തിൽ 72  ഗോൾവേയിൽ  66 ബാക്കി 441 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി വരെ 199 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിൽ തുടരുന്നു. “വയസായവരെന്നില്ല യുവജനങ്ങളെന്നില്ല എല്ലാ പ്രായക്കാരിലും രാജ്യത്തുടനീളം കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” Share This News

Share This News
Read More

ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പുതിയ ഐറിഷ് ബജറ്റ്

ടൂറിസം വ്യവസായത്തിന് VAT റിഡക്ഷൻ ചൊവ്വാഴ്ച ബജറ്റിൽ പ്രഖ്യാപിക്കും. ബജറ്റ് അന്തിമമാക്കുന്നതിന് മീറ്റിംഗുകൾ നടക്കുന്നു. നികുതി വെട്ടിക്കുറയ്ക്കൽ റെസ്റ്റോറന്റ്, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഒരുപാട് ഗുണം ചെയ്യും, ഇത് വ്യവസായത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ സംഭവിച്ചതുപോലെ 13.5% നിരക്ക് ഈ മേഖലയ്ക്ക് ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ സൂചിപ്പിച്ചു. ചൊവ്വാഴ്ചത്തെ ബജറ്റിൽ, കൂടുതൽ, ഉന്നതവിദ്യാഭ്യാസരംഗത്ത് 15,000 റിട്രെയിനിംഗ് സ്ഥലങ്ങളുടെ വർദ്ധനവ് ഉണ്ടാകും, പ്രത്യേകിച്ചും ചെറുപ്പക്കാരെ ലക്ഷ്യമിട്ട്. സ്വയം തൊഴിൽ ചെയ്യുന്നവരെ സഹായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ടാക്സി ഡ്രൈവർമാർക്ക്, സ്ക്രാപ്പേജ് സ്കീമിലെ മെച്ചപ്പെടുത്തലുകൾക്കൊപ്പം ലൈസൻസ് പുതുക്കൽ ഫീസും ഇനിയും തീരുമാനിച്ചിട്ടില്ലാത്ത മറ്റ് ചില നടപടികളും ഒഴിവാക്കും. Social Welfare വിഭാഗത്തിൽ, ലിവിംഗ് അലോൺ അലവൻസിനായി ആഴ്ചയിൽ 5 യൂറോ കൂടി ഫ്യൂൽ അലവൻസിൽ വർദ്ധനവുണ്ടാകും. ദശലക്ഷക്കണക്കിന് യൂറോയുടെ പരിധിയിലുള്ള ഒരു പ്രധാന ഘടകമായ Live Music &…

Share This News
Read More

Pandemic Unemployment Payment (PUP) നിരക്കുകൾ പുനഃസ്ഥാപിക്കുന്നു

തൊഴിലില്ലാത്ത 25 വയസ്സിന് താഴെയുള്ള എല്ലാവർക്കുമായി പാൻഡെമിക് അൺഎംപ്ളോയ്മെന്റ് പേയ്മെന്റിന്റെ ഉയർന്ന നിരക്ക് പുനസ്ഥാപിക്കണമെന്നും അല്ലെങ്കിൽ അവരെ സഹായിക്കാൻ വമ്പിച്ച തൊഴിൽ സഹായ പാക്കേജ് നൽകണമെന്നും നാഷണൽ യൂത്ത് കൗൺസിൽ ഓഫ് അയർലൻഡ് സർക്കാരിനോട് അഭ്യർത്ഥിച്ചു. കോവിഡ് -19 പാൻഡെമിക് ചെറുപ്പക്കാരുടെ തൊഴിലവസരങ്ങളെ ബാധിച്ചുവെന്ന് യൂത്ത് കൗൺസിൽ അഭിപ്രായപ്പെടുന്നു. 25 വയസ്സിന് താഴെയുള്ളവരിൽ മൂന്നിലൊന്ന് പേരും ലേബർ ഫോർസിൽ (36.5%) നിലവിൽ അൺഎംപ്ലോയ്ഡ് ആണ്. ഈ പ്രായപരിധിയിൽ വെറും 11% തൊഴിലാളികളാണുള്ളതെങ്കിലും, ഇതിൽ 21% പേരും പി.യു.പി സ്വീകരിക്കുന്നവരാണ്, എമിഗ്രേഷൻ വലിയ തോതിൽ അടച്ചിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് 25 വയസ്സിന് താഴെയുള്ള 45,461 പേർ പി‌യു‌പി അവകാശപ്പെടുന്നതായി തൊഴിൽ കാര്യ, സാമൂഹിക സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു, അതിൽ 18,104 പേർ ഡബ്ലിൻ കൗണ്ടിയിലുള്ളവരാണ്. 25-30 വയസ് പ്രായമുള്ളവരുടെ അയർലണ്ടിലെ ജനസംഖ്യ 26,052…

Share This News
Read More

COVID-19: അയർലണ്ടിൽ ഇന്ന് 617 കേസുകൾ സ്ഥിരീകരിച്ചു

ആരോഗ്യ ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 617 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട് 5 മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. മൊത്തം കേസുകളുടെ എണ്ണം ഇന്നത്തെയും കൂടെ ചേർത്ത് 40,703 ഉം മരണം 1821 ഉം ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 310 പുരുഷന്മാർ / 307 സ്ത്രീകൾ. 73% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 33% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു അഥവാ സ്ഥിരീകരിച്ച കേസുമായി അടുത്ത ബന്ധമുള്ളവർ. 72 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു. ഇന്നത്തെ കേസുകളുടെ നില: ഡബ്ലിനിൽ 123 കോർക്കിൽ 107 മീത്തിൽ 42 കെറിയിൽ 36 ഗോൾവേയിൽ 35 ബാക്കി 274 കേസുകൾ 21 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

അയർലണ്ടിലെ റെസ്റ്റോറെന്റുകളിൽ വരുമാനം കുറയുന്നു

കൺസൾട്ടൻസി കമ്പനിയായ ക്രോ നടത്തിയ ഹോസ്പിറ്റാലിറ്റി മേഖലയുടെ സർവേയിൽ റെസ്റ്റോറന്റുകൾ അവരുടെ ഈ വർഷത്തെ വരുമാനത്തിൽ 41% കുറവുണ്ടാകുമെന്ന് അറിയിച്ചു. രാജ്യം മുഴുവൻ കോവിഡ് -19 Level-3ലേക്ക് മാറ്റുന്നതിന് മുമ്പാണ് സർവേ നടത്തിയത്, അതായത് യഥാർത്ഥ ഫലം ഇതിലും മോശമായിരിക്കും. ക്യാഷ് ഫ്ളോ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് മിക്കവരും പേയ്‌മെന്റ് ബ്രേക്ക് എടുത്തിട്ടുണ്ടെന്ന് സർവേയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പലരും വൻ തോതിൽ വായ്പകളും കടങ്ങളും ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു. അധിക വായ്പ സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പണം തീർന്നുപോകുമെന്ന് റെസ്റ്റോറന്റ് ഉടമകൾ അഭിപ്രായപ്പെടുന്നു. വരും മാസങ്ങളിൽ റെസ്റ്റോറന്റുകളുടെ പണലഭ്യത ഒരു പ്രത്യേക പ്രശ്നമായി മാറിയേക്കാം, കാരണം വർഷാവസാനം സാധാരണയായി കമ്പനികൾ അവരുടെ സ്മൂത്ത് റണ്ണിങ്നായി പണത്തിന്റെ കരുതൽ ശേഖരിക്കും. റെസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇത്തവണ അവർ വൻ നഷ്ടത്തിലേക്ക് നീങ്ങുമെന്ന്…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 506 പുതിയ കേസുകൾ

ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം അയർലണ്ടിൽ 506 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട ഒരു മരണവും കൂടി ഇന്ന് സ്ഥിരീകരിച്ചു. 40,086 ഉം മരണം 1817 ഉം ആയി തുടരുന്നു.   ഇന്ന് അറിയിച്ച കേസുകളിൽ: 240 പുരുഷന്മാർ, 265 സ്ത്രീകൾ. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 39% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു. 59 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു. ഡബ്ലിനിൽ 91, കോർക്കിൽ 76, ഡൊനെഗലിൽ 53, മെത്തിൽ 42, ബാക്കി 244 കേസുകൾ 21 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ അയർലണ്ടിൽ മാത്രം 923 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. Share This News

Share This News
Read More

അയർലൻഡ് പൂർണമായി Level-3 യിലേക്ക്

COVID-19 വർദ്ധനവിന്റെ സാഹചര്യവുമായി ജീവിക്കാനുള്ള പദ്ധതിയിൽ ഡബ്ലിനും ഡൊനെഗലും നിലവിൽ Level-3 യിലാണ്. അടുത്ത 6 മാസത്തിനുള്ളിൽ അയർലണ്ടിൽ COVID-19 കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂടാണ് ഈ പദ്ധതി, കൂടാതെ ഒരു സ്ഥലത്ത് COVID-19 ന്റെ തീവ്രതയുമായി പൊരുത്തപ്പെടുന്ന 5 ലെവലുകൾ കൂടി ഇതിനോടകം തന്നെ ഒരുക്കുന്നുമുണ്ട്. 2020 ഒക്ടോബർ 6 അർദ്ധരാത്രി മുതൽ രാജ്യം മുഴുവൻ പൂർണമായി Level-3 യിലേക്ക് നീങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ആളുകൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട നടപടികൾ സ്വീകരിക്കും. ലെവൽ 3 ൽ, മറ്റ് വീടുകളിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് പരമാവധി 6 സന്ദർശകരെ പാടുള്ളൂ. നിങ്ങളുടെ പ്രദേശത്തിനായുള്ള പൊതുജനാരോഗ്യ ഉപദേശത്തിന് അനുസൃതമായി ഇത് കുറച്ചേക്കാം. മറ്റ് സാഹചര്യങ്ങളിൽ  നിങ്ങൾ സാമൂഹികമായി കണ്ടുമുട്ടരുത് – വിവാഹങ്ങളും ശവസംസ്കാരങ്ങളും ഒഴികെ. ഇതുകൂടാതെ: വ്യക്തിപരമായി പങ്കെടുക്കേണ്ട ആവശ്യമില്ലെങ്കിൽ നിങ്ങൾ വീട്ടിൽ നിന്ന് ജോലി…

Share This News
Read More