കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 444 കേസുകൾ

നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്ന് അയർലണ്ടിൽ കോവിഡ് -19 444 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 63,483 ആയി. അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് എട്ട് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 1,930 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ: 208 പുരുഷന്മാർ / 235 സ്ത്രീകൾ 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ് ഡബ്ലിനിൽ 158, കോർക്കിൽ 48, ഗോൽവേയിൽ 36, ലിമെറിക്കിൽ 28, 174 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. നിലവിൽ 310 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, അതിൽ 41 പേർ ഐസിയുവിലാണ്. Share This News

Share This News
Read More

അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നു

പോളിസി ക്ലെയിമുകളുടെ വില ഈ കാലയളവിൽ 9% കുറഞ്ഞെങ്കിലും 2009 നും 2019 നും ഇടയിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ മൂന്നിലൊന്നായി വർദ്ധിച്ചു എന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റിപോർട്ടുകൾ. സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 11 വർഷത്തെ കാലയളവിൽ ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 45% കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു ക്ലെയിമിനുള്ള ചെലവ് ഒരേ സമയപരിധിക്കുള്ളിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 2009 ൽ 2,726 യൂറോയിൽ നിന്ന് 2019 ൽ 4,487 യൂറോയായി ഉയർന്നു. കൂടാതെ 2018, 2019 വർഷങ്ങളിലും റിപ്പോർട്ട് പ്രത്യേകമായി പരിശോധിച്ചപ്പോൾ, ഈ സമയത്ത് ശരാശരി പോളിസിയുടെ വില 4% കുറയുകയും പോളിസിക്ക് ക്ലെയിമുകളുടെ വില 1% കുറയുകയും ചെയ്തു. അതായത് ഒരു ക്ലെയിമിന്റെ ശരാശരി ചെലവ് 4% വർദ്ധിച്ചെങ്കിലും ക്ലെയിമുകളുടെ ആവൃത്തി (Frequency of Claims) 5%…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 322 കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 322 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 63,048 ആയിരിക്കുകയാണ്. അഞ്ച് പേർ കൂടി ഇന്ന് വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,922 ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 156 പുരുഷന്മാർ / 166 സ്ത്രീകൾ. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 96, മീത്തിൽ 35, കോർക്കിൽ 23, ലോത്തിൽ 17, വാട്ടർഫോർഡിൽ 16, ബാക്കി 135 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 296 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ 42 പേർ ഐസിയുവിലാണെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. Share This News

Share This News
Read More

PUP സ്വീകരിക്കുന്നവരിൽ ഏഴു ദിവസംകൊണ്ട് 11% വർദ്ധനവ്

സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 330,000 പേർക്ക് ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ്  പേയ്‌മെന്റ് ലഭിക്കും – കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 11 ശതമാനത്തിലധികം ആളുകൾ  PUP-ക്കായി അപേക്ഷിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ തൊഴിലില്ലായ്മയുടെ തുടർച്ചയായ മുന്നേറ്റം ഈ കണക്ക് എടുത്ത് കാണിക്കുന്നു. കഴിഞ്ഞയാഴ്ച, ഏകദേശം 296,000 ആളുകൾക്ക് പി‌യു‌പി ലഭിച്ചു – Level-5 നിയന്ത്രണങ്ങൾ മൂലം ബിസിനസുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതിനാൽ വെറും ഏഴു ദിവസത്തിനുള്ളിൽ 52,000 പേർ പദ്ധതിയിൽ ചേർന്നു. ഈ ആഴ്ച 329,991 പേർ പേയ്‌മെന്റുകൾ സ്വീകരിക്കും, കൂടാതെ 34,000 ആളുകൾ വരുമാന പിന്തുണക്കായും (Income Support) അപേക്ഷിച്ചിട്ടുണ്ട്. ഈ ആഴ്ചത്തെ പി‌യു‌പി പേയ്‌മെന്റുകൾക്കായി സർക്കാർ 95.5 മില്യൺ യൂറോ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്, ഏഴ് ദിവസം മുമ്പ് ഇത്…

Share This News
Read More

300-ലധികം തൊഴിലവസരങ്ങളുമായി “Pfizer”

1969 മുതൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന Pfizer, കോർക്ക്, ഡബ്ലിൻ, കിൽഡെയർ എന്നിവിടങ്ങളിൽ ആറ് സ്ഥലങ്ങളിലായി 4,000 ത്തോളം വരുന്ന ജീവനക്കാരുമായി പ്രവർത്തിച്ചുവരുന്നു. കൊറോണ വൈറസിന്റെ ഈ സമയത് 300-ലധികം പുതിയ അവസരങ്ങളുമായാണ് Pfizer മുന്നോട്ട് വന്നിരിക്കുന്നത്. Dominos Pizza ഇതിനോടകം തന്നെ 700 ഓളം തൊഴിൽ അവസരങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ തൊട്ട് പിന്നാലെയാണ് ഒട്ടനവധി മേഖലകളിൽ പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് Pfizer എത്തിയിരിക്കുന്നത്. അനലിസ്റ്റുകൾ, ടെക്നീഷ്യൻമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ദ്ധർ, ക്വാളിറ്റി സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരുൾപ്പെടെ ഉയർന്ന തോതിലുള്ള ഒരുപാട് വേക്കൻസിസ്‌ Pfizer-ന്റെ പുതിയ അവസരങ്ങളിൽ ഉൾപ്പെടുന്നു. Pfizer ന്റെ പുതിയ നിക്ഷേപം കമ്പനിയുടെ സൗകര്യങ്ങൾ നവീകരിക്കുകയും ലാബ് മെച്ചപ്പെടുത്തുകയും പ്രൊഡക്ഷനും സെയിൽസും വർദ്ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യകളെ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് കമ്പനി മാനേജ്‌മന്റ് അറിയിച്ചു. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 767 കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 767 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 62,750 ആണ്. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,917 ആയി. ഇന്ന് അറിയിച്ച കേസുകളിൽ 68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 321 കേസുകൾ ഡബ്ലിനിലും 84 കോർക്കിലും 47 മീത്തിലും 34 ലിമെറിക്കിലും 24 റോസ്‌കോമോണിലും ബാക്കി 257 കേസുകൾ മറ്റ് കൗണ്ടികളിലുമായാണ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 322 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 44 പേർ ICU-വിൽ തുടരുകയാണ്  . നവംബർ 1 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ ഇൻസിഡന്റൽ റേറ്റ് 248.0 ആണ്, ഇതേ കാലയളവിൽ 11,808 പുതിയ…

Share This News
Read More

അയർലണ്ടിൽ 715 തൊഴിൽ അവസരങ്ങളുമായി Domino’s Pizza

Management staff, Team Staff, Contract Drivers എന്നിവരുൾപ്പെടെ 715 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡൊമിനോസ് പിസ്സ. ഡൊമിനോയുടെ 85 ഐറിഷ് സ്റ്റോറുകളിലായി രണ്ടായിരത്തോളം സ്റ്റാഫുകൾക്കും കരാർ തൊഴിലാളികൾക്കും അവസരം. നൂറുകണക്കിന് ആളുകൾക്ക് കമ്പനിയുടെ സ്റ്റാഫ് അംഗമാകാനുള്ള അവസരമുണ്ട്. 700 പുതിയ റോളുകൾ സൃഷ്ടിക്കുന്നത് തിരക്കേറിയ കാലഘട്ടത്തിലേക്ക് പോകുമ്പോൾ കമ്പനിക്ക് വളരെ ഉപകാരമാകും എന്നും ഡോമിനോസ് പിസ്സ അറിയിച്ചു. കോൺ‌ടാക്റ്റ് ഫ്രീ ഡെലിവറി, കളക്ഷൻ തുടങ്ങിയ നടപടികൾ ബിസിനസ്സ് അവതരിപ്പിച്ചു, കൂടാതെ എല്ലാ തൊഴിലാളികൾക്കും ഡൊമിനോയുടെ “കർശനമായ” ഭക്ഷ്യ സുരക്ഷ, ശുചിത്വ നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോമിനോസ് പിസ്സ അഭിപ്രായപ്പെട്ടു. എല്ലാ സ്റ്റോറുകളിലും പെർസ്‌പെക്‌സ് സ്‌ക്രീനുകൾ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെന്നും കസ്റ്റമർ ഏരിയയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകുമെന്നും സ്റ്റോറിൽ ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും ഡൊമിനോസ് കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലെ നിർമാണ…

Share This News
Read More

അയർലണ്ടിലെ ജീവിത വരുമാനത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2019 ലെ സർവേ ഓഫ് ഇൻ‌കം ആൻഡ് ലിവിംഗ് കണ്ടീഷൻസ് (SILC) പ്രസിദ്ധീകരിച്ചു. അയർലണ്ടിന്റെ 2008 ലെ തകർച്ചയെത്തുടർന്ന്, ചെലവുചുരുക്കലിന്റെ വേദനാജനകമായ വർഷങ്ങളിൽ, ശരാശരി വരുമാനം 14% കുറഞ്ഞു, ദാരിദ്ര്യ നിരക്ക് (Poverty Rate) ഇരട്ടിയിലധികം വർദ്ധിച്ച് 30 ശതമാനത്തിലെത്തി, Permanent Poverty Rate 4 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർന്നു. 2008-ൽ ദാരിദ്ര്യ നിരക്ക് (Poverty Rate) 14% ആയിരുന്നു. 2013 ൽ ഇതേ പരിധി അയർലണ്ടിലെ ദാരിദ്ര്യത്തിന്റെ അപകടസാധ്യത 24% ആയി ഉയർത്തി. 2008 ൽ, Income Distribution 10% ഉള്ളവരുടെ പ്രതിവാര Average Income ഒരാൾക്ക് 160 യൂറോ എന്നതായിരുന്നു. 2013 ൽ ഇത് ആഴ്ചയിൽ 130 യൂറോ മാത്രമായിരുന്നു. ഇതുപോലുള്ള മാറ്റങ്ങളോടെ Inequality അയർലണ്ടിൽ വർദ്ധിച്ചു. 2008 ൽ 0.306 ൽ നിന്ന് 2013 ൽ…

Share This News
Read More

Foreign Direct Investment-ൽ അയർലൻഡ് മുൻപന്തിയിൽ

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ലോകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഏറ്റവുമധികം നേടിയത് അയർലണ്ടാണ്. കോവിഡ് -19 മൂലം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ FDI-യുടെ അളവ് ഇടിഞ്ഞിരുന്നു. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള നിക്ഷേപം 2019 രണ്ടാം പകുതിയിൽ 74 ശതമാനം കുറഞ്ഞു. എന്നിരുന്നാലും അയർലണ്ടിലേക്കുള്ള വിദേശ നിക്ഷേപം വെറും 10.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്, ആറ് മാസ കാലയളവിൽ രാജ്യം 75 ബില്യൺ യൂറോയും നേടി. ചൈനയ്ക്കും (68 ബില്യൺ യൂറോ) യുഎസിനും (62 ബില്യൺ യൂറോ) ലഭിച്ച തുകയേക്കാൾ കൂടുതലാണ് ഇത്. ഒഇസിഡി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന്റെ അളവ് മൊത്തത്തിൽ 43% കുറഞ്ഞു, അയർലണ്ടിൽ നിന്ന് പുറത്തുപോയതിന്റെ തോത് (Investment in other countries from Ireland) വളരെ കുറഞ്ഞു, മുമ്പത്തെ ചില…

Share This News
Read More

കോവിഡ് -19: അയർലണ്ടിൽ ഇന്ന് 552 പുതിയ കേസുകൾ

കോവിഡ് -19-മായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മൊത്തം മരണങ്ങളുടെ എണ്ണം 1,915 ആയി. 552 പുതിയ വൈറസ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അയർലണ്ടിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളുടെ എണ്ണം 62,002 എന്ന കണക്കിലേക്കെത്തിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 330 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 47 പേർ ICU-വിൽ ചികിത്സയിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 275 പുരുഷന്മാരും 275 സ്ത്രീകളുമാണ് ഉള്ളത് . 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ 173 കേസുകൾ ഡബ്ലിനിലാണ്. കോർക്കിൽ 86 ഉം ലിമെറിക്കിൽ 40 ഉം ഡൊനെഗലിൽ 30 ഉം ബാക്കി 223 കേസുകളും മറ്റുള്ള കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. അയർലണ്ടിലെ 14 ദിവസത്തെ ‘നാഷണൽ ഇൻസിഡന്റ് റേറ്റ്’ ഒരു ലക്ഷം ആളുകൾക്ക് 253.5 ആയി കുറഞ്ഞു. Share This News

Share This News
Read More