കോവിഡ് -19 സ്ഥിരീകരിച്ച ആറ് പേർ അയർലണ്ടിൽ മരണമടഞ്ഞതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 2,028 ആയി. കൂടാതെ ഇന്ന് 226 കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം കേസുകളുടെ എണ്ണം രാജ്യത്ത് ഇതോടെ 70930 ആയി.
ഒരു ലക്ഷം ജനസംഖ്യയിൽ രാജ്യവ്യാപകമായി 14 ദിവസത്തെ സംഭവ നിരക്ക് 107.8 ആയി. ഒരു ലക്ഷത്തിന് ഏറ്റവും ഉയർന്ന നിരക്ക് ഡൊനെഗലിലും (240) ഏറ്റവും താഴ്ന്നത് വെക്സ്ഫോർഡിലുമാണ് (36.7).
ഇന്ന് അറിയിച്ച കേസുകളിൽ:
115 പുരുഷന്മാരും 109 സ്ത്രീകളുമാണ് ഉള്ളത്.
56% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ നിലയനുസരിച്ച് 64 കേസുകൾ ഡബ്ലിനിലും 41 ഡൊനെഗലിലും 23 ടിപ്പററിയിലും 13 ലിമെറിക്കിലും 12 ലൂത്തിലും 12 വിക്ലോയിലും ബാക്കി 61 കേസുകൾ മറ്റ് 16 കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.