344 പുതിയ കോവിഡ് -19 കേസുകൾ ഇന്ന് വൈകുന്നേരം അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 70,143 ആയി. ഇന്ന് നാല് മരണങ്ങൾ കൂടി സംഭവിച്ചു, ഇന്നത്തെയും ചേർത്ത് അയർലണ്ടിൽ മൊത്തം 2,022 കോവിഡ് -19 മരണങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ 156 പുരുഷന്മാരും 185 സ്ത്രീകളുമാണ് ഉള്ളത്. 69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കുകൾ പ്രകാരം ഡബ്ലിനിൽ 127, കോർക്കിൽ 46, ലോത്തിൽ 26, ഡൊനെഗലിൽ 22, ലിമെറിക്കിൽ 20, ബാക്കി 103 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 269 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആശുപത്രിയിൽ കഴിയുന്നവരിൽ 32 രോഗികൾ ICU-വിലാണ്. Share This News
Dublin Zoo നെയും Fota Wildlife Park നെയും പിന്തുണയ്ക്കാൻ അടിയന്തര സഹായം
കോവിഡ് -19 നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡബ്ലിൻ സൂവിനും ഫോട്ട വൈൽഡ്ലൈഫ് പാർക്കിനും 1.1 മില്യൺ യൂറോ അടിയന്തര സർക്കാർ ധനസഹായം. 1.6 ദശലക്ഷം യൂറോ ഗ്രാന്റ് ഫണ്ട് ഈ മേഖലയ്ക്ക് അനുവദിക്കുമെന്ന് The Department of Housing, Local Government and Heritage സ്ഥിരീകരിച്ചു. 70,000 വരുന്ന ചെറുതും വലുതുമായ മൃഗശാലകൾക്കും അക്വേറിയകൾക്കും 500,000 യൂറോ വീതം ലഭ്യമാക്കാനാണ് പദ്ധതി. അടിയന്തര ധനസഹായത്തിന്റെ ഭൂരിഭാഗവും ഡബ്ലിൻ മൃഗശാലയിലേക്കും ഫോട്ട വൈൽഡ്ലൈഫ് പാർക്കിലേക്കും പോകുന്നത് അവ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്നും വകുപ്പ് അറിയിച്ചു. പകർച്ചവ്യാധി മൂലം ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുന്നതിനായി Dublin Zoo ഒരു കാമ്പയിൻ ആരംഭിച്ചതിന് ശേഷമുള്ള നിരവധി ദിവസത്തെ പ്രചാരണത്തിനൊടുവിലാണ് ഈ തീരുമാനമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. ഡബ്ലിൻ മൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും പാർപ്പിടം നൽകാനും ഏറ്റവും ഉയർന്ന പരിചരണം നൽകുവാനും ഒക്കെ…
ഡബ്ലിൻ എയർപോർട്ടിൽ കോവിഡ് ടെസ്റ്റിംഗ് സെന്റർ തുറക്കുന്നു
ഡബ്ലിൻ വിമാനത്താവളത്തിലെ രണ്ട് പുതിയ കോവിഡ് -19 ടെസ്റ്റ് സെന്ററുകളിൽ ഒന്ന് ഇന്ന് തുറക്കും, രണ്ടാമത്തേത് ഈ ആഴ്ച അവസാനവും. അന്താരാഷ്ട്ര യാത്രകൾക്കായി യൂറോപ്യൻ യൂണിയന്റെ (EU) പുതിയ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് സ്വകാര്യമായി പ്രവർത്തിക്കുന്ന കോവിഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്, കാരണം പല രാജ്യങ്ങളും യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഡബ്ലിൻ എയർപോർട്ടിൽ ഡ്രൈവ്-ത്രൂ അഥവാ വാക്ക്-ഇൻ ടെസ്റ്റ് നടത്താൻ കഴിയും, ഇന്ന് ഡ്രൈവ്-ത്രൂ തുറക്കുന്നു. ടെസ്റ്റിംഗ് കപ്പാസിറ്റി പ്രതിദിനം 12,000 വരെ ആയിരിക്കും, എന്നാൽ ഇത് ഉടൻ തന്നെ പ്രതിദിനം 15,000 ആയി ഉയർത്തുമെന്ന് എയർപോർട്ട് ഓപ്പറേറ്റർ ഡിഎഎ അറിയിച്ചു. റെഡ് സോൺ രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലെത്തുന്ന യാത്രക്കാർ നിലവിൽ 14 ദിവസത്തേക്ക് സെല്ഫ് ഐസൊലേഷനിൽ ആയിരിക്കണം.…
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 330 കേസുകൾ സ്ഥിരീകരിച്ചു
ഇന്ന് അയർലണ്ടിൽ 330 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 8 മരണവും സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,018 ആയി. മൊത്തം കേസുകൾ 69802 ഉം. ഇന്ന് അറിയിച്ച കേസുകളിൽ: 171 പുരുഷന്മാരും 155 പേർ സ്ത്രീകളുമാണ്. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ ഒരു ശരാശരി പ്രായം കണക്കാക്കിയാൽ 37 വയസ്സാണ് കാണിക്കുന്നത്. ഇന്നത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 99, കോർക്കിൽ 28, ലോത്തിൽ 26, മീത്തിൽ 25, ഡൊനെഗലിൽ 21, ബാക്കി 131 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. Share This News
ഡബ്ലിനിലെ “Artificial Light” അയർലണ്ടിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽഏഴിരട്ടി
ഡബ്ലിനിൽ രാത്രിയിലെ ആർട്ടിഫിഷ്യൽ ലൈറ്റിൽ നിന്നുള്ള എമ്മിഷൻ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഏഴു മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട്. ഇത് അവിടങ്ങളിൽ താമസിക്കുന്നവരുടെ ഉറക്കത്തെയും ചർമ്മത്തെയും കണ്ണിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ Central Statistics Office റിപ്പോർട്ടനുസരിച്ച് യുകെ, പോർച്ചുഗൽ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അയർലൻഡ് വളരെ പിന്നിലാണെന്നാണ്. യൂറോപ്യൻ യൂണിയന്റെ അഭിപ്രായത്തിൽ, ആർട്ടിഫിഷ്യൽ ലൈറ്റ് എന്ന് പറയുന്നത് ദൃശ്യപ്രകാശവും ചില അൾട്രാവയലറ്റ് (യുവി), ഇൻഫ്രാറെഡ് റെയ്സും ചേർന്നതാണ്. പ്രകൃതിദത്തവും കൃത്രിമവുമായ പ്രകാശം മനുഷ്യ ശരീരത്തിലെ ഹോർമോൺ സംവിധാനത്തെയും തകർക്കും, ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രാത്രിയിലെ ഈ കൃത്രിമ വെളിച്ചം ജനങ്ങളുടെ പൊതു താൽപ്പര്യം വർദ്ധിപ്പിക്കേണ്ട കാര്യമാണെന്നും അടുത്ത കാലത്തായി അമിതമായ അളവിൽ ആർട്ടിഫിഷ്യൽ ലൈറ്റിംഗിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസും യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗവേഷണത്തിനും നിയമനിർമ്മാണത്തിനും കാരണമായെന്നും സിഎസ്ഒ അറിയിച്ചു. ഓർഡിനൻസ് സർവേ…
കൊറോണ വൈറസ്: അയർലണ്ടിൽ 429 പുതിയ കേസുകൾ
ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 429 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നാല് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അയർലണ്ടിലെ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഇന്നത്തെ ഉൾപ്പെടെ 2,010 ആണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇന്നത്തേയുംകൂടെ ചേർത്ത് 69,473 ഉം. ഇന്ന് അറിയിച്ച കേസുകളിൽ: 194 എണ്ണം സ്ഥിരീകരിച്ചത് പുരുഷന്മാരിലും 234 എണ്ണം സ്ത്രീകളിലുമാണ്. 69% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്; ഇന്നത്തെ കേസുകളിൽ 173 എണ്ണം ഡബ്ലിനിലും 44 എണ്ണം കോർക്കിലും 26 എണ്ണം ഡൊനെഗലിലും 22 എണ്ണം ലോത്തിലും, 21 എണ്ണം കിൽഡെയറിലും ബാക്കി ശേഷിക്കുന്ന 143 കേസുകൾ 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. Share This News
യൂറോപ്യൻ യൂണിയൻ (EU) യാത്രാ സംവിധാനത്തിൽ അയർലൻഡ് റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക്
യൂറോപ്യൻ യൂണിയൻ ട്രാഫിക് ലൈറ്റ് ട്രാവൽ സിസ്റ്റത്തിലെ ഓറഞ്ച് സോണിലേക്ക് അയർലൻഡ് മാറിയിരിക്കുന്നു – അതായത് വിദേശ യാത്ര ചെയ്യുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഇനിമുതൽ വളരെ കുറവാണെന്നർത്ഥം. ഓറഞ്ച് സോണിലുള്ള മറ്റ് രാജ്യങ്ങളിൽ സ്പെയിനിലെ കാനറി ഐലൻഡ്, ഐസ്ലാന്റ്, നോർവേ, ഫിൻലാൻഡ്, ചില ഗ്രീക്ക് ഐലൻഡ്സ് എന്നിവ ഉൾപ്പെടുന്നു, ഈ ലിസ്റ്റിൽ ഇന്നുമുതൽ അയർലണ്ടും. പുതിയ ഇ.യു ട്രാഫിക് ലൈറ്റ് സമ്പ്രദായത്തിൽ, പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ടുള്ള ഓറഞ്ച് പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വരവുകൾ നിയന്ത്രിക്കേണ്ടതില്ല. രാജ്യത്തിനകത്തും പുറത്തും അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഐറിഷ് ഗവൺമെന്റിന്റെ ഉപദേശം ഇപ്പോൾ അവശേഷിക്കുകയാണ്, അതേസമയം അടുത്ത മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ അയർലൻഡ് ലെവൽ 5 നിയന്ത്രണങ്ങളിൽ തന്നെ തുടരും. “യൂറോപ്യൻ യൂണിയൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ്…
അയർലണ്ടിൽ വിദ്യാർത്ഥികൾക്ക് “പ്രീ-ക്രിസ്മസ് കൊറോണ വൈറസ് പേയ്മെന്റ് ബൂസ്റ്റ്”
വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന കോവിഡ് പേയ്മെന്റ് സ്കീമിന്റെ ഭാഗമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (Post Graduated Students) ഉൾപ്പെടെ 200,000 ലെവൽ-3 വിദ്യാർത്ഥികൾക്ക് ക്രിസ്മസിന് മുമ്പ് 250 യൂറോ ധനസഹായം ലഭിക്കും (Pre-Christmas Corona Virus Payment Boost). ക്യാംപസുകൾ അടച്ചിരിക്കുന്നതിനാൽ മിക്ക വിദ്യാർത്ഥികളും വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകുമ്പോൾ, ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ലെവൽ-3 വിദ്യാർത്ഥികൾക്കായി 50 മില്യൺ യൂറോ കോവിഡ് പേയ്മെന്റ് സ്കീം പ്രഖ്യാപിക്കുന്നു. 2021 ലെ ബജറ്റിൽ നൽകിയിട്ടുള്ള ഫണ്ടിംഗ്, എല്ലാ യൂറോപ്യൻ യൂണിയൻ ഫുൾ ടൈം Graduate, Post Graduate വിദ്യാർത്ഥികൾക്കും പാൻഡെമിക് മൂലം ഉണ്ടായ അവരുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായി അവരുടെ ബുദ്ധിമുട്ടുകളെ അംഗീകരിച്ചുകൊണ്ട് വേണ്ടവിധത്തിലുള്ള സാമ്പത്തിക സഹായം നൽകും. ക്രിസ്മസ്സിന് മുമ്പായി സൂസി ഗ്രാന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രാന്റിൽ 250 യൂറോയുടെ ഒരു അഡിഷണൽ Top-up…
തുറന്ന് പ്രവർത്തിക്കാൻ പിന്തുണ ആവശ്യപ്പെട്ട് “Dublin Zoo”
പകർച്ചവ്യാധിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഡബ്ലിൻ മൃഗശാലയെയും ഫോട്ട വൈൽഡ്ലൈഫ് പാർക്കിനെയും പിന്തുണയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇരു സങ്കടനകളും. ഇവർക്ക് പൂർണ പിന്തുണ നൽകുമെന്ന് Taoiseach വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക നഷ്ടം മൂലം ഡബ്ലിൻ മൃഗശാല പൊതുജനങ്ങൾക്കായി സ്ഥിരമായി അടച്ചിടുവാൻ നിർബന്ധിതരാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൃഗശാലയിലെ മൃഗസംരക്ഷണത്തിന് പ്രതിമാസം, 500,000 യൂറോയോളം ചിലവാകും, എമെർജൻസിക്കായി കരുതിയിരുന്ന പണശേഖരം തീർന്നുതുടങ്ങിയിരിക്കുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഡബ്ലിൻ മൃഗശാല നിലവിൽ പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെങ്കിലും, ഡെഡിക്കേറ്റഡ് മൃഗസംരക്ഷണ സംഘം ഇപ്പോഴും 400 ലധികം മൃഗങ്ങൾക്ക് പരിചരണം നൽകുന്നുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചിലവുകൾ നികത്താൻ സഹായിക്കുന്നതിനായി “സേവ് ഡബ്ലിൻ സൂ” ‘ഫണ്ട് റെയിസിംഗ് ക്യാമ്പയിൻ’ ബുധനാഴ്ച രാവിലെ ആരംഭിച്ചു അതായത് ഇന്നലെമുതൽ. എന്നിരുന്നാലും, ഗവണ്മെന്റിന് പിന്തുണ അപേക്ഷ സമർപ്പിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ അയർലണ്ടിലെ പല…
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 379 കേസുകൾ കൂടി
അയർലണ്ടിൽ 379 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 69,058 ആയി. 12 പേർ കൂടി ഇന്ന് അയർലണ്ടിൽ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 2,006 ആയി. കോവിഡ് -19 ആരംഭിച്ചതുമുതൽ ഇന്നുവരെയുള്ള കണക്കുകൾ അനുസരിച്ച് അയർലണ്ടിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി 75,000 ത്തിലധികം പരിശോധനകൾ അയർലണ്ടിൽ നടത്തിയിട്ടുണ്ട്. ഇന്ന് അറിയിച്ച കേസുകളിൽ; 174 പുരുഷന്മാരും 203 സ്ത്രീകളുമാണ് ഉള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്. ഇന്നത്തെ കേസുകളുടെ സ്ഥിതി അനുസരിച്ച് 116 കേസുകൾ ഡബ്ലിനിലും 38 എണ്ണം ഡൊനെഗലിലും 30 എണ്ണം മീത്തിലും, 22 കോർക്കിലും, 22 ലിമെറിക്കിലും, 22 എണ്ണം ലോത്തിലും, ബാക്കി 124 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച്കിടക്കുന്നു. നിലവിൽ വൈറസ് ബാധിച്ച 282 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്,…