ഇന്ന് അയർലണ്ടിൽ 330 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 8 മരണവും സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,018 ആയി. മൊത്തം കേസുകൾ 69802 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ:
171 പുരുഷന്മാരും 155 പേർ സ്ത്രീകളുമാണ്.
64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ ഒരു ശരാശരി പ്രായം കണക്കാക്കിയാൽ 37 വയസ്സാണ് കാണിക്കുന്നത്.
ഇന്നത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 99, കോർക്കിൽ 28, ലോത്തിൽ 26, മീത്തിൽ 25, ഡൊനെഗലിൽ 21, ബാക്കി 131 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.