ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 429 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നാല് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അയർലണ്ടിലെ കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഇന്നത്തെ ഉൾപ്പെടെ 2,010 ആണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇന്നത്തേയുംകൂടെ ചേർത്ത് 69,473 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ:
194 എണ്ണം സ്ഥിരീകരിച്ചത് പുരുഷന്മാരിലും 234 എണ്ണം സ്ത്രീകളിലുമാണ്.
69% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്;
ഇന്നത്തെ കേസുകളിൽ 173 എണ്ണം ഡബ്ലിനിലും 44 എണ്ണം കോർക്കിലും 26 എണ്ണം ഡൊനെഗലിലും 22 എണ്ണം ലോത്തിലും, 21 എണ്ണം കിൽഡെയറിലും ബാക്കി ശേഷിക്കുന്ന 143 കേസുകൾ 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു.