അയര്‍ലണ്ടില്‍ 332 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 89 ആളുകളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഈ കണക്കുകളില്‍ നേരിയ വിത്യാസത്തിനു സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 54 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ച് രാജ്യം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേയ്ക്ക് നീങ്ങുകയാണ്. ജൂലൈ മാസത്തോടെ മിക്കവാറും എല്ലാ മേഖലകളും തുറന്നു കൊടുക്കുവാനാണ് നിലവിലെ തീരുമാനം എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് കണക്കുകളും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലേയ്ക്ക് പോവുക. രാജ്യത്ത് കോവിഡിനോടനുബന്ധിച്ച് നല്കി വരുന്ന അധിക തൊഴില്‍ രഹിത വേതനം (പാനാഡെമിക് അണ്എംപ്ലോയ്മെന്റ് പേയ്മെന്റ്) സെപ്റ്റംബര്‍ മാസം മുതല്‍ ഘട്ടം…
Read Moreഔട്ട് ഡോര്‍ ഡൈനിംഗുകള്‍ നേരത്തെ തുറക്കില്ല ; കാരണമിതാണ്
രാജ്യത്ത് ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സെക്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ ഏഴ് മുതല്‍ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ. ഗവണ്മെന്റ് വൃത്തങ്ങള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഒരു പക്ഷെ ജൂണിലെ ആദ്യ വീക്ക് എന്‍ഡ് മുതല്‍ തുറന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി സെന്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിരുന്നു. പോലീസ് ബലം പ്രയോഗിച്ചായിരുന്നു ഇവരെ പിരിച്ചു വിട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്. പബ്ബുകളും ഹോട്ടലുകളും ജൂണ്‍ ഏഴിനായിരിക്കും തുറക്കുക. ഇവ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും ഇല്ലാത്ത പക്ഷം നടപടിയുണ്ടെകുമെന്നുള്ള മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. Share This News
Read Moreകോവിഡ് : തൊഴില്‍രഹിത വേതനം നിര്‍ത്തലാക്കല്‍ ഇങ്ങനെ
കോവിഡിനോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിവരുന്ന അധിക തൊഴില്‍രഹിത വേതനം നിര്‍ത്തലാക്കുന്നു. മുമ്പ് പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബര്‍ മാസം മുതല്‍ മൂന്നു ഘട്ടങ്ങളിലായിട്ടാവും ഇത് നിര്‍ത്തലാക്കുക. അടുത്ത ഫെബ്രുവരിയോടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഗവണ്മെന്റ് പുറത്തിറക്കിയ നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിക്കവറി പ്ലാനിലാണ് ഇതുസംബന്ധിച്ച വിവിരങ്ങള്‍ ഉള്ളത്. ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്. മുമ്പ് സാധാരണ ഗതിയില്‍ നല്കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും 50 യൂറോ കുറയ്ക്കും. തുടര്‍ന്ന് നവംബര്‍ മാസത്തിലും 50 യൂറോ കുറയ്ക്കും. അതിനു ശേഷം അടുത്ത ഫെബ്രുവരില്‍ ഇതില്‍ നിന്നും 47 യൂറോ കുറച്ച് സാധാരണരീതിയില്‍ നല്കി വന്നിരുന്ന 203 യൂറോയിലേയ്ക്കെത്തിക്കും. ജൂലൈ ഒന്നു മുതല്‍ 350 യൂറോ നല്കുന്ന പദ്ധതിയിലേയ്ക്ക് പുതിയ ആളുകള്‍ക്ക് ചോരാന്‍ കഴിയില്ല. തൊഴില്‍രഹിത വേദനം കൈപ്പറ്റുന്നവരില്‍ ഈ കഴിഞ്ഞ ആഴ്ചകളില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും…
Read Moreബോംബ് ഭീഷണി : ഡബ്ലിനില്‍ നിന്നുള്ള റയാനെയര്‍ വിമാനം ബര്‍ലിനില്‍ ഇറക്കി
അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ബോംബ് ഭീണണിയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെ ബര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കി. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയാണ് സംഭവം. റയാനെയറിന്റെ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. ക്രാക്കോവിലേയ്ക്കുള്ള വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നതായും ലഗേജുകള്‍ അടക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ എത്തിച്ചതായും വിമാന അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കാന്‍ തീരുമാനിച്ചത് ഉടന്‍ തന്നെ ബര്‍ലിന്‍ എയര്‍പോര്‍ട്ട് ലാന്‍ഡിംഗിനുള്ള അടിയന്തിര അനുമതി നല്‍കുകയായിരുന്നു. വിമാനം സുരക്ഷിതമായിരുന്നെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. Share This News
Read More77 ദിവസം അയർലണ്ടിലെ ആശുപത്രിയിൽ കോവിഡിനോട് പൊരുതി ജയിച്ച ജിൻസിന്റെ ഇൻസ്പിരേഷണൽ റിയൽ ലൈഫ് സ്റ്റോറി
“അത്ഭുതമനുഷ്യൻ” എന്നാണ് ഭാര്യ ആദ്യ സ്വന്തം ഭർത്താവിനെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സംശയം തോന്നിയില്ലേ ? ജിൻസ് വർഗീസ് ശരിക്കും ഒരത്ഭുത മനുഷ്യൻ തന്നെയാണ്. കോവിഡ് അസുഖം ബാധിച്ച് 77 ദിനരാത്രങ്ങൾ ആശുപത്രിയിൽ, കുറച്ചു നെടുവീർപ്പോടെയല്ലാതെ കണ്ണുനീർ പടരാതെയല്ലാതെ ഈ അതിജീവന കഥ കേട്ടിരിക്കാൻ നിങ്ങൾക് കാഴിയില്ല. കൗണ്ടി മയോയിലെ ബാലിന്റോബിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജിൻസ് കുടുംബസമേതം വന്നത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ജിൻസ് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. ജനുവരി 7നു കോവിഡ് സ്ഥിദ്ധീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്നത് വളരെ അമ്പരിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭാര്യ ആദ്യ, രണ്ടു കുട്ടികളുമടങ്ങുന്നതാണ് ജീൻസിന്റെ കുടുംബം. കഴിഞ്ഞ 23 വർഷങ്ങളായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ചു നിന്ന ജിൻസ് അയർലണ്ടിലും അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായിരുന്നു. നിരവധി വിവാഹ ചടങ്ങുകൾ, കവർ ഫോട്ടോഗ്രാഫി തുടങ്ങി…
Read Moreജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ജൂലൈയിലും തുറക്കില്ല
രാജ്യത്ത് ലോക്ഡൗണ്‍ ജൂലൈമാസത്തോടെ പൂര്‍ണ്ണമായും എടുത്തുമാറ്റും എന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനാവില്ല. ഗവണ്മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്ഡൗണിനോടും ഇളവുകളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ലാത്തതാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അടുപ്പിച്ച് ഡബ്ലിന്‍ സിറ്റി സെന്ററില്‍ കൂട്ടം കൂടിയ ആളുകളെ ഒഴിപ്പിക്കുവാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ലോക് ഡൗണ്‍ നീളും എന്ന സൂചന സര്‍ക്കാര്‍ നല്‍കിയത്. ഈ സംഭവത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും വിമര്‍ശിച്ചിരുന്നു. ഹോട്ടലുകള്‍ ജൂണ്‍ രണ്ടിനും ഔട്ട്ഡോര്‍ ഡൈനിംഗുകള്‍ ജൂണ്‍ ഏഴിനും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ ജൂലൈമാസത്തോടെ രാജ്യം പൂര്‍ണ്ണ തോതില്‍ തുറക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പുനപരിശോധിക്കേണ്ടി വരുമെന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല കോവിഡ് വ്യാപനം സംബന്ധിച്ചു മുന്നോട്ടുള്ള റിപ്പോര്‍ട്ടുകളും ഇതിനെ ബാധിക്കും. Share This News
Read Moreയൂറോപ്പില്‍ ഫൈസര്‍ വാക്സിന് കുട്ടികളിലേയ്ക്കും
യൂറോപ്പില്‍ ഫൈസര്‍ വാക്സിന് ഇനി മുതല്‍ 12-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും നല്‍കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ശുപാര്‍ശ. ഏറെ നാളായി നടത്തിവന്ന പഠനത്തിനു ശേഷമാണ് ഏജന്‍സിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഓരോ രാജ്യങ്ങളുമായിരിക്കും. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും തന്നെ മുതിര്‍ന്ന പൗരന്മാരെയാണ് വാക്സിനേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കഴിയുന്ന മുറയ്ക്കായിരിക്കും കുട്ടികള്‍ക്ക് വാക്സിന് നല്കുന്ന കാര്യം പരിഗണിക്കുക. നേരത്തെ അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളിലും ഈ പ്രായപരിധിയിലവുള്ളവര്ക്ക് വാക്സിന് നല്കാന് അനുമതിയായിരുന്നു. അമേരിക്കയില്‍ 2000 ത്തിലധികം കൗമാരക്കാരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ മെഡിസിന്സ്് ഏജന്‍സിയും ഈ തീരുമാനത്തിലെത്തിയത്. പരീക്ഷണം സുരക്ഷിതവും വിജയകരവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ രാജ്യങ്ങളില്‍ വാക്സിന് കുട്ടികള്‍ക്കും നല്‍കാമോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള വാക്സിനുകളില്‍ കൂടുതലും മുതിര്‍ന്നവര്‍ക്കാണ് അംഗീകരിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമാകുന്നതും മുതിര്‍ന്നവരിലാണ്. എന്നാല്‍ കുട്ടികളെ…
Read Moreഅയർലണ്ടിലെ നഴ്സായ സാനി റെജിയും പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും ചേർന്നാലപിച്ച ഗാനം പുറത്തിറങ്ങി.
തച്ചിരേത്ത് ടാക്കീസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബമാണ് “ദൈവീകം“. Muzik247 ചാനലിലൂടെ റിലീസ് ചെയ്ത ഇതിലെ ‘നീയെൻ നോവിൽ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ഇതിനോടകം 15000 വ്യൂവേഴ്സ് പിന്നിട്ടിരിക്കുകയാണ് ഈ ഗാനം. ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് കറ്റാനം സ്വദേശിയായ ജിബിൻ. റ്റി. ജോർജ്ജും, സംഗീതം നൽകിയിരിക്കുന്നത് 4musics David’s Harp ഉം ആണ്. കാലഘട്ടത്തിന് അനുസൃതമായി മനോഹരമായിട്ടാണ് ഈ ഗാനം രചിച്ചിട്ടുള്ളത്. കാതുകൾക്ക് ഇമ്പമാർന്നവണ്ണം ഈ ഗാനം ആലപിച്ചിരിക്കുന്നത്, പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും, സാനി റെജിയും ചേർന്നാണ്. സാനി അയർലണ്ടിൽ കോർക്ക് മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സ് ആണ്. കായംകുളത്തിനടുത്തു കറ്റാനം സ്വദേശിനിയാണ് സാനി. ഇതിന്റെ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ഹരിലാൽ ആണ്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിന്റെ കമ്പോസിംഗ് 4 musics…
Read More2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാർക്ക് കോർക്ക് ബോൺ സെകോർസ് ഹോസ്പിറ്റലിൽ അവസരങ്ങൾ.
ബോൺ സെകോർസ് ഹോസ്പിറ്റൽ കോർക്ക് മെഡിക്കൽ / സർജിക്കൽ വിഭാഗങ്ങൾക്കായി 6 ആഴ്ച അഡാപ്റ്റേഷനായി എൻഎംബിഐ ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാരെ പരിഗണിക്കുന്നു. മെഡിക്കൽ സർജിക്കൽ നഴ്സുമാരെ അഡാപ്റ്റേഷൻ ചെയ്യാനായി കോർക്ക് ബോൺ സെകോർസ് ക്ഷണിക്കുന്നു. എന്നാൽ എല്ലാവര്ക്കും അപേക്ഷിക്കാൻ സാധിക്കില്ല. ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് ബാധകം. 2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ളവരായിരിക്കണം. അപേക്ഷകർ നിലവിൽ അയർലണ്ടിലായിരിക്കണം. കൂടാതെ 2021 നവംബറിൽ അഡാപ്റ്റേഷനിൽ പങ്കെടുക്കാൻ ലഭ്യമായിരിക്കണം. നിശിത ക്രമീകരണത്തിലും ജെസിഐ അംഗീകൃത ആശുപത്രിയിലും കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം അപേക്ഷകളുടെ അവസാന തീയതി 2021 ജൂൺ 4 വെള്ളിയാഴ്ചയാണ്. Essential Requirements: Must hold an in date decision letter from NMBI which will be valid in November 2021 Must currently be in Ireland and…
Read Moreകഴിഞ്ഞ 12 ദിവസങ്ങൾക്കിടയിൽ 8 കോവിഡ് മരണങ്ങൾ
കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ എട്ട് കോവിഡ് -19 നുമായി ബന്ധപ്പെട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചു. എച്ച്എസ്ഇ സൈബർ ആക്രമണത്തെത്തുടർന്ന് മെയ് 14 വെള്ളിയാഴ്ച മുതൽ കോവിഡ് മരണത്തെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. HSE സൈബർ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച വരെയുള്ള 12 ദിവസങ്ങളിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട എട്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ Dr Colm Henry ഇന്നലെ അറിയിക്കുകയുണ്ടായി. ഇതോടെ മെയ് മാസത്തിൽ രേഖപ്പെടുത്തിയ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 43 ആകും. പ്രായമായവരിൽ നിന്ന് ആരംഭിക്കുന്ന വാക്സിനേഷൻ പരിപാടിയുടെ ഫലമായി കോവിഡ് -19 മരണങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഡോ. ഹെൻറി ഇതോടൊപ്പം കൂട്ടിച്ചേർത്തു. അയർലണ്ടിൽ 436 കോവിഡ് -19 കേസുകൾ കൂടി ഇന്നലെ സ്ഥിരീകരിച്ചു. 101 കോവിഡ് -19 രോഗികളാണ് അയർലണ്ടിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.…
Read More