രാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 163 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 26 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് വാക്സിനേഷന് ദ്രുതഗതിയില്‍ തന്നെ പുരോഗമിക്കുകയാണ് ശനിയാഴ്ച ഒരു ദിവസം മാത്രം 10000 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്ട്രേഷന്റെ കാര്യത്തില്‍ നല്ല പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആഗ്സ്റ്റ് പകുതിയോടെ വിശുദ്ധ ബലികള്‍ ആരംഭിക്കണമെന്ന് ബിഷപ്പുമാരുടെ ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കര്‍ശന ജാഗ്രതയോടെ മാത്രമെ ഇത്തരം ചടങ്ങുകള്‍ നടത്താവു എന്നും ഇവര്‍ നിര്‍ദ്ദേശിച്ചു. Share…
വാക്സിനേഷന്റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കുക
രാജ്യത്ത് വാക്സിനേഷന്റെ പേരില്‍ തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാക്സിന് ബുക്ക് ചെയ്യാന്‍ വേണ്ടി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടുന്നത്. വാക്സിന് ബുക്ക് ചെയ്തു ആരോഗ്യവകുപ്പില്‍ നിന്നാണെന്നു പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. വാക്സിന് ബുക്കിംഗിനായി ഈ സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. വാക്സിനേഷന് ബുക്കിംഗ് പൂര്‍ത്തീകരിക്കാനായി ബാങ്ക് വിവരങ്ങള്‍. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോദിക്കും . ഈ വിവരങ്ങള്‍ നല്‍കുന്നവരുടെ പണം തട്ടിയെടുക്കും. വാക്സിനേഷന് ബുക്കിംഗിനായി ആരോഗ്യ വകുപ്പ് പൊതു ജനങ്ങളില്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഗവണ്മെന്റ് മുന്നറിയിപ്പ് നല്കി. ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ സംശയകരമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ 1800 700 700 എന്ന നമ്പരില്‍ പരാതി പെടണമെന്നും വാക്സിന് ബുക്കിംഗിനായി…
തൊഴിലിടങ്ങളില്‍ തിരിച്ചെത്താന്‍ വാക്സിനേഷന്റെ തെളിവ് വേണ്ട
രാജ്യത്ത് ആളുകള്‍ക്ക് തങ്ങളുടെ ഓഫീസ് ജോലികളിലേയ്ക്ക് മടങ്ങിയെത്താന്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഓഫീസുകളിലേയ്ക്ക് തിരിച്ചെത്തുക എന്നാല്‍ ജനങ്ങള്‍ തങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണെന്നും അവിടെ ഒരു പ്രതിബന്ധം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉപപ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു. രാജ്യത്ത് വാക്സിനേഷന് നിര്‍ബന്ധമാക്കിയിരുന്നില്ലെന്നും വാക്സിന് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രാജ്യത്ത് പുതുതായി 1,361 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 160 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത്. 26 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് Share This News
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കും
കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കഠിന പ്രയത്നം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കിയേക്കും. ആരോഗ്യമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിലെ എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തീകമായി ഗുണം ചെയ്യുന്ന ബോണസ് നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംറിക്കിലെ കോവിഡ് വാക്സിനേഷന് സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി. ആരോഗ്യപ്രവര്‍ത്തകര്‍ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നതെന്നും . ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോണസായി തന്നെ നല്കാന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിലെ ഡോക്ടേഴ്സും നഴ്സുമാരും അഡ്മിനിസ്ട്രേറ്റേഴ്സും മറ്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍സും കോവിഡിനെ തോല്‍പ്പിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയാണെന്നും ഇത് നാം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. Share This News
നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കുമെന്ന് സൂചന
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ അധികം വൈകാതെ എടുത്തുമാറ്റിയേക്കുമെന്ന് സൂചനകള്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഈ വിഷയത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇപ്പോള്‍ കൂടുതലും രോഗം വരുന്നത് 19-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് . ഇതിനാല്‍ വാക്സിനേഷന് ഈ വിഭാഗത്തിലേയ്ക്ക് കൂടി എത്തുന്നതോടെ രാജ്യം കൂടുതല്‍ സുരക്ഷിതമാകുമെന്നും അപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കുമെന്നുമാണ് ടോണി ഹോളോഹാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. Share This News
രജിസ്ട്രേഷനില്ലാതെ വാക്സിന് എടുക്കാവുന്ന സ്ഥലങ്ങള്‍
രാജ്യത്ത് വാക്സിനേഷന് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള രജിസ്ട്രേഷനുമില്ലാതെ വാക്സിന് നല്കുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒന്നം ഡോസ് വാക്സിനായി കാത്തിരിക്കുന്ന 16 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്. എന്നാല്‍ വാക്സിന് കേന്ദ്രങ്ങളില്‍ ഓരോരുത്തരും പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്ട്രേഷനില്ലാതെ വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. Carlow Institute of Technology – Saturday, 31 July (2pm – 4.14pm) and Monday, 2 August (9.15am – 12.15pm and 1.15pm – 4.15pm) Kilmore Hotel, Cavan – Saturday, 31 July (8.30am – 12.30pm), Sunday, 1 August (8.30am – 12.30pm) and Monday…
വ്യാജ സൈറ്റുകള്‍ വഴി വഞ്ചിതരാകരുതെന്ന് റയാന് എയര്‍
വിമാനയാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ വ്യാജ വെബ്സൈറ്റുകളെ ആശ്രയിച്ച് വഞ്ചിതരാകരുതെന്ന് റയാന് എയര്‍ മുന്നറിയിപ്പ് നല്കി. ആളുകള്‍ റയാന് എയര്‍ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയൊ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായി മികച്ച ഓഫറുകള്‍ വാദ്ഗാനം ചെയ്യുന്ന പല വെബ്സൈറ്റുകളും റയാന് എയറിന്റെ അംഗീകാരമില്ലാത്തതാണെന്നും ഇവിടെ ബാങ്ക് വിവരങ്ങള്‍ നല്കിയാല് പണം നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നും റയാന് എയര്‍ ഡയറക്ടര്‍ ഡാറാ ബ്രാഡി പറഞ്ഞു. പല ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരും റയാന് എയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇവരുമായി റയാന് എയറിന് യാതൊരുവിധത്തിലുള്ള കൊമേഴ്സ്യല്‍ എഗ്രിമെന്റുകളും ഇല്ലെന്നും റയാന് എയര്‍ നേരിട്ട് നല്‍കുന്നതിലും 40 ശതമാനം വരെ കൂടിയ നിരക്കിലാണ് പല ട്രാവല്‍ ഏജന്റുമാരും ടിക്കറ്റുകള്‍ നല്‍കുന്നതെന്നും ബ്രാഡി പറഞ്ഞു. റായന്‍ എയര്‍ ഏപ്രില്‍ മാസം പുറത്തിറക്കിയ പ്രൈസ് ചെക്കിംഗ്…
12-15 പ്രായപരിധിക്കാര്‍ക്കും ഉടന്‍ വാക്സിന്
രാജ്യത്ത് വാക്സിനേഷന് അതിവേഗത്തില്‍ മുന്നോട്ടു നീങ്ങുന്നു. 16-17 പ്രായപരിധിക്കാര്‍ക്ക് ഇന്നലെ മുതല്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വാക്സിനേഷന് പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനു പുറമെ 12 മുതല്‍ 15 വരെ പ്രായ പരിധിയിലുള്ളവര്‍ക്കും വാക്സിന് നല്കാന് സര്‍ക്കാര്‍ തീരുമാനമായി. ഇവര്‍ക്കായുളള വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കി. ഈ പ്രായപരിധിയിലുള്ളവരുടെ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ രാജ്യത്ത് ഇന്നലെ 1120 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 27 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. കോവിഡ് വാക്സിന് എടുക്കാന്‍ യോഗ്യതയുള്ളവരില്‍ ആരെങ്കിലും ഇനിയും എടുത്തിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്സിന് എടുക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളാഹാന്‍ പറഞ്ഞു. Share This News
വിവാഹ പാര്‍ട്ടികളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും
വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഇക്കാര്യം മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്കും ഒപ്പം ആറ് മാസത്തിനകം കോവിഡ് വന്ന് ഭേദമായവര്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് പരമാവധി 100 പേരെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് 5 മുതല്‍ 50 മുതല്‍ 100 പേര്‍ക്ക് വരെ വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന രീതിയിലുള്ള നിര്‍ദ്ദേശം കാബിനറ്റ് യോഗത്തിനു ശേഷം സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. Share This News
16-17 പ്രായക്കാര്‍ക്ക് വാക്സിന് രജിസ്ട്രേഷന് ഇന്ന് മുതല്‍
കോവിഡ് ഡെല്‍റ്റാ തരംഗത്തെ നേരിടുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു. 16 വയസ്സുകാര്‍ക്കും 17 വയസ്സുകാര്‍ക്കും ഇന്നു മുതല്‍ കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തെ എല്ലാ പ്രായപരിധിയിലുള്ള ആളുകള്‍ക്കും എത്രയും വേഗം വാക്സിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഈ പ്രയപരിധിയിലുള്ള നിരവധി ആളുകള്‍ വിദേശത്തേയ്ക്കും മറ്റും പോകുന്നതിനായി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിനേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നല്കാന് സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ഡെല്‍റ്റാ വകഭേദം വളരെ അപകടകരമാണെന്നും രോഗം ഭേദമായാലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു പക്ഷെ അവശേഷിച്ചേക്കാമെന്നും അതിനാല്‍ എല്ലാ ആളുകളും വാക്സിന് സ്വീകരിച്ച് പ്രതിരോധ ശക്തി നേടണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. Share This News