രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുവരുന്ന സമ്പൂര്‍ണ്ണ അടച്ചിടീല്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുസരിച്ച് കോവിഡുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തയ്യാറാക്കിയ പദ്ധതിയിനുസരിച്ചായിരിക്കും ഇളവുകള്‍ നടപ്പിലാക്കുക സെപ്റ്റംബറില്‍ തന്നെ ഇളവുകള്‍ നടപ്പിലാക്കും. സെപ്റ്റംബംര്‍ 20 മുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണതോതില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കും. ഉടന്‍ തന്നെ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. സെപ്റ്റംബര്‍ ആറുമുതല്‍ ഇന്‍ഡോര്‍ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയും. എല്ലാവരും വാക്സിന് സ്വീകരിച്ചവരായിരിക്കണം. ഇതായിരിക്കും നിയന്ത്രണങ്ങളിലെ ഏറ്റവും വലിയ മാറ്റം. ഇതോടുകൂടി പൊതു പരിപാടികള്‍ പലതും ആരംഭിക്കും. ഔട്ട് ഡോര്‍ പരിപാടികള്‍ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇവിടെയും എല്ലാവരും വാക്സിന് സ്വീകരിച്ചവരായിരിക്കണം. സ്കൂളുകളിലെ പാഠ്യേതര…
Rooms Available in Cork
Greetings!!! 02 bedrooms ( 01 double and 01 single) available at a residential area in south Douglas road very close to Spice garden ( Asian shop), centra, Douglas shopping centre for rent. Double room Euro 750 for double occupancy Single room Euro 550 Prices mentioned above are with all bills inclusive. From house UCC, CIT(MTU), CUH, Mercy Hospital are on close proximity. You can get buses to above locations under 10 mins walk from house. The following can be accessed from house 219 : CIT 220 : UCC, CIT, CUH…
രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 382 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 പേരാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 61 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളില്‍ 60 പേരായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. രാജ്യത്ത് വാക്സിനേഷനും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് . ഓക്ടോബര്‍ അവസാനത്തോടെ നിലവിലെ നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനം വാക്ക്-ഇന്‍-വാക്സിനേഷന് സെന്ററുകളില്‍ മാത്രം 14,000 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതുവരെ വാക്ക്-ഇന്‍-വാക്സിനേഷന് സെന്ററുകളില്‍ 1,34,000 ആളുകള്‍ക്കാണ് വാക്സിന് വിതരണം ചെയ്തത്. പ്രായപൂര്‍ത്തിയായവരില്‍ 88 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചതായാണ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12 വയസ്സ് മുതല്‍ മുകളിലേയ്ക്കുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 80.3 ശതമാനം ആളുകളാണ് വാക്സിന്…
കോവിഡ് നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ പിന്‍വലിച്ചേക്കും
രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഓക്ടേബര്‍ 22-ാം തിയതിയോടുകൂടി പൂര്‍ണ്ണായി അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പദ്ധതികള്‍ക്ക് ഇന്ന് ചേരുന്ന ക്യാബിനറ്റ് യോഗം അംഗീകാരം നല്‍കിയേക്കും. എന്നാല്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉള്‍പ്പെടെ നിലനിന്നേക്കും. ദേശിയ രേഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിതല കോവിഡ് സമിതി തയ്യാറാക്കിയ ശുപാര്‍ശകാളാണ് ഇന്നത്തെ ക്യാബിനറ്റ് യോഗം ചര്‍ച്ച ചെയ്യുന്നത്. സെപ്റ്റംബംര്‍ 20 മുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണതോതില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കും. ബുധനാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. സെപ്റ്റംബര്‍ ആറുമുതല്‍ ഇന്‍ഡോര്‍ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയും. എല്ലാവരും വാക്സിന് സ്വീകരിച്ചവരായിരിക്കണം. ഇതായിരിക്കും നിയന്ത്രണങ്ങളിലെ ഏറ്റവും വലിയ മാറ്റം. ഇതോടുകൂടി പൊതു പരിപാടികല്‍ പലതും ആരംഭിക്കും. ഔട്ട് ഡോര്‍ പരിപാടികള്‍ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച്…
സ്കൂള്‍ തുറക്കല്‍ ; രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക
കോവിഡ് പ്രതിസന്ധികളെ നേരിട്ട് രാജ്യത്തെ സ്കൂളുകള്‍ വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ മുന്നറിയിപ്പ് നല്കി. എല്ലാ സാമൂഹ്യാരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒപ്പം സാമൂഹ്യ അകലവും പാലിച്ച് സ്വയം ജാഗ്രത പാലിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യണമെന്നും ഹോളോഹാന്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യാരോഗ്യ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും എന്താണെന്നും എങ്ങനെയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടതാണെന്നും അത് വിജയകരമായി സ്കൂളുകളില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കണണമെന്നും ഇതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളില്‍ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായാല്‍ അത് ഗൗരവമാണെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഇതുവരെ കണ്ടും പരിചയിച്ചും ശീലിച്ച സാധാരണ സ്കൂള്‍ ജീവിതത്തില്‍ നിന്നും ഒരു വിത്യസ്ത അനുഭവമായിരിക്കും സാമൂഹ്യാരോഗ്യ നിയന്ത്രണ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. Share…
ഏറ്റവുമധികം ഭവന വായ്പകള്‍ അനുവദിച്ചത് ഇക്കഴിഞ്ഞ വര്‍ഷം
അയര്‍ലണ്ടില്‍ കഴിഞ്ഞ 12 മാസത്തിനിടെ അനുവദിച്ച ഭവന വായ്പകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 31 ന് അവസാനിച്ച 12 മാസത്തെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത് അയര്‍ലണ്ട് ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 53,500 ഭവന വായ്പകള്‍ വഴി 13.2 ബില്ല്യണ്‍ യൂറോയാണ് ഇക്കാലയളവില്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3 ശതമാനം മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും കൂടിയ കണക്കുകളാണിത്. ബാങ്കുകള്‍ അംഗീകരിച്ച ഭവനവായ്പ അപേക്ഷകളുടെ കണക്കുകളാണിത്. 2016 ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 100 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉള്ളത്. ആദ്യ തവണ വീടിനായി വായ്പ എടുക്കുന്നവരാണ് കൂടുതലും. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം 5000 ഹൗസിംഗ് ലോണുകളാണ് അനുവദിച്ചത്…
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന് ഒഴിവാക്കി അയര്‍ലണ്ട്
ഇന്ത്യയില്‍ നിന്നുമെത്തുന്നവര്‍ക്ക് അയര്‍ലണ്ട് നിഷ്ക്കര്ഷിച്ചിരുന്ന നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന് ഒഴിവാക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ അയര്‍ലണ്ടിലേയ്ക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് ബുക്കിംഗും നടത്തണമായിരുന്നു. ഹോട്ടല്‍ ക്വാറന്റീന് വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ബംഗ്ലാദേശ്, കസാഖിസ്ഥാന്‍, മലേഷ്യ, മ്യാന്മാര് , പാകിസ്ഥാന് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്ല്യത്തില്‍ വന്നിരിക്കുന്നത്. Share This News
കാറപകട അനുഭവം പങ്കുവെച്ച് അയർലണ്ടിലെ മലയാളിയായ ഡിജോ ജോർജ്
അയർലണ്ടിൽ കാർ അപകടത്തിൽ പെട്ട് “ടോട്ടൽ ലോസ്” ആയതും, പിന്നീട് ചെയ്ത കാര്യങ്ങളും, ഇൻഷുറൻസ് നോ ക്ലെയിം ബോണസ് പ്രൊട്ടക്ഷൻ പ്രീമിയം എടുക്കേണ്ടതിന്റെ പ്രാധാന്യവും ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് അയർലണ്ടിലെ മലയാളി ഡിജോ ജോർജ്. ഇതുപോലുള്ള പ്രജോജനകരമായ വിവരങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിച്ച ഡിജോയ്ക്ക് അഭിനന്ദനങ്ങൾ. അതോടൊപ്പം മറ്റുള്ളവരും അവർക്കുണ്ടാകുന്ന പ്രജോജനകരമായ വിവരങ്ങൾ അയർലണ്ടിലെ നമ്മുടെ മലയാളി സമൂഹത്തിനുവേണ്ടി പങ്കുവയ്ക്കാൻ ശ്രമിക്കണേ. പരസ്പരം സഹായിച്ച് നമുക്ക് മുന്നേറാം… ഡിജോ ജോർജിനെ പോലെ. ഡിജോ പോസ്റ്റ് ചെയ്ത ഫേസ്ബുക് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Share This News
12 വയസ്സ് മുതലുള്ളവര്‍ക്കായി വാക് – ഇന്‍ വാക്സിന് കേന്ദ്രങ്ങള്‍ തുറക്കുന്നു
ഈ ആഴ്ചയവസാനം 12 വയസ്സുമുതലുള്ളവര്‍ക്കായി വിവിധയിടങ്ങളില്‍ വാക്സിന് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒന്നം ഡോസ് വാക്സിനും രണ്ടാം ഡോസ് വാക്സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവര്‍ക്ക് തനിയെ വന്ന് വാക്സിന് സ്വീകരിക്കാമെങ്കിലും 12 – 15 പ്രായപരിധിയില്‍ ഉള്ളവര്‍ മാതാപിതാക്കളുടെയൊ രക്ഷിതാക്കളുടെയൊ ഒപ്പമെത്തിയാണ് വാക്സിന് സ്വീകരിക്കേണ്ട്ത്. എന്നാല്‍ വാക്സിന് കേന്ദ്രങ്ങളില്‍ ഓരോരുത്തരും ഇഐആര്‍ കോഡ്, പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്ട്രേഷനില്ലാതെ വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. Carlow Pfizer dose 1 and dose 2 walk-in clinics open: Carlow Institute of…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,866 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 331 ആണ്. ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എട്ട് രോഗികള്‍ കൂടുതലാണ്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ ചികിത്സയില്‍ കഴിയുന്നത് 61 പേരാണ്. കഴിഞ്ഞ ഏപ്രീല്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്തെങ്കിലും രോഗ ലക്ഷണങ്ങളുള്ളവര്‍ തീര്‍ച്ചയായും പുറത്തിറങ്ങാതെ ക്വീറന്റീനില്‍ കഴിയണമെന്നും എല്ലാവരും എത്രയും വേഗം വാക്സിന് സ്വീകരിച്ച് കോവിഡില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളിലുള്ള 84 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്സിനും 90.3 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാവിധ…