നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറുകളില്‍ പുകവലി നിരോധിക്കാന്‍ ആലോചന. ആരോഗ്യമന്ത്രി റോബിന് സ്വാന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ പുകവലിക്കുന്നത് നിരോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള വ്യക്തമായ പദ്ധതി ആവിഷ്ക്കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് 50 യൂറോ ഫൈന്‍ ഈടാക്കാനാണ് ആലോചന. 18 വയസ്സിന് താഴെയ പ്രായമുള്ളവര്‍ക്ക് ഇ-സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കാനും പദ്ധതിയുണ്ട്. പുകവലിയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രായമെത്താതെ മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നാണ് കണക്കുകള്‍. പുകവലിയുടെ ദോഷങ്ങളില്‍ നിന്നും സമൂഹത്തെയും പ്രത്യേകിച്ച് കുട്ടികളേയും രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പുകവലി നിരോധനമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും പുകവലി നിരോധിച്ചിരിക്കുകയാണ്. നിലവില്‍ കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ മാത്രമാണ് നിരോധനം നടപ്പിലാക്കുന്നതെങ്കിലും അടച്ചിട്ട സ്വാകാര്യവാഹനങ്ങളിലും ഒന്നിലധികം ആളുകള്‍…
കോവിഡ് : ഐസിയു കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു
കോവിഡ് ബാധിതരായി ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ഒരാഴ്ച മാത്രം ഐസിയു കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ റീഡ് പറഞ്ഞത്. ഇതിനാല്‍ തന്നെ വാക്സിന് സ്വകരിക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 67 ശതമാനം ആളുകളും വാക്സിന് ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണെന്നും മൂന്ന് ശതമാനം ആളുകള്‍ ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചവരാണെന്നും പോള്‍ റീഡ് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും ഉയര്‍ന്ന് രണ്ടായിരത്തിന് മുകളില്‍ എത്തി. ഇന്നലെ 2002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1940 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.…
Shared Accommodation needed in Dublin 8
I am Sebin Prince (Thrissur). I am student of Griffith College, Dublin 8. Iam coming to Dublin on Oct 19. I need shared accommodation in the city centre. Ph:7559006865 Thanks and regards Sebin Prince . Share This News
അഖിലേഷ് മിശ്രയ്ക്ക് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്കി
അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കാനെത്തിയ അഖിലേഷ് മിശ്രയ്ക്ക് എംബസിയില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. നിലവിലെ അംബാസിഡര്‍ സന്ദീപ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെയാണ് അഖിലേഷ് മിശ്ര ചുമതലയേറ്റെടുക്കുന്നത്. ഡബ്ലിനിലെ എംബസിയിലെത്തിയ അഖിലേഷ് മിശ്രയേയും ഭാര്യ രീതി മിശ്രയേയും എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എംബസി അതിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയും അഖിലേഷ് മിശ്രയെ സ്വാഗതം ചെയ്യുന്നതായും മികച്ച സേവനം നടത്താന്‍ ആശംസകള്‍ നേരുന്നതായും പറഞ്ഞു Share This News
130 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ട്രിന്‍സിയോ
ആഗോള മെറ്റീരിയല്‍ സൊല്ല്യൂഷന് ദാതാവും പ്ലാസ്റ്റീക്കിന്റേയും ലാറ്റക്സ് ബൈന്‍ഡേഴ്സിന്റേയും നിര്‍മ്മാതാക്കളുമായ ട്രിന്‍സിയോ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. 130 ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ആറുമാസത്തിനകം ഇവ നികത്തുകയും ചെയ്യും. ഡബ്ളിനില്‍ കമ്പനി പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ ബിസിനസ്സ് സര്‍വ്വീസ് സെന്റര്‍ കേന്ദ്രീകരിച്ചായിരിക്കും ഒഴിവുകള്‍. ഐടി, ഫിനാന്‍സ്, പ്രൊക്യൂര്‍മെന്റ് , ക്യാഷ് കളക്ഷന്‍ വിഭാഗങ്ങളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുക . കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ഓഫീസ് പെന്‍സുല്‍വാനിയായിലും ഓപ്പറേഷന്‍സ് ഹെഡ് ഓഫീസ് സ്വിറ്റ്സ്വര്‍ലണ്ടിലുമാണ്. യൂറോപ്പിലെ മറ്റു പല സിറ്റികളും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒന്നാമതെത്തിയ് ഡബ്ലിനാണെന്നും കമ്പനിയുടെ ബിസിനസ് വിപൂലീകരണത്തിന് ഡബ്ലിനില്‍ ഓഫീസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 2010 ല്‍ രൂപീകൃതമായ ട്രിന്‍സിയോ കമ്പനിയില്‍ ഇപ്പോള്‍ ഏകദേശം 3,800 പേര് ജോലി ചെയ്യുന്നുണ്ട്. മൂന്ന് ബില്ല്യന്‍ ഡോളറായിരുന്നു കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവ്. കമ്പനിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി…
മെറ്റേണിറ്റി ഹോസ്പിറ്റലുകളിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്ന ആവശ്യം ശക്തം
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവിലുള്ളപ്പോഴും മിക്ക ആശുപത്രികളും ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളെ അനുവദിക്കുന്നില്ലെന്ന ആരോപണം വ്യാപകം. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമൊരുക്കുമെന്ന സൂചന നല്കി കഴിഞ്ഞ ദിവസം ലിയന്സ്റ്റെര് ഹൗസിനു മുന്നില്‍ നിരവധി ഗര്‍ഭിണികളായ സ്ത്രീകളും പങ്കാളികളുമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ഇത്തരം നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്ന് നേരത്തെ മന്ത്രിയും ആരോഗ്യവകുപ്പും ഉറപ്പു തന്നിരുന്നതാണെന്നും എന്നാല്‍ പല ആശുപത്രികളും ഇപ്പോളും പങ്കാളികളെ സ്ത്രീകള്‍ക്കൊപ്പം പ്രവേശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ‘ ബെറ്റര്‍ മെറ്റേണിറ്റി കെയര്‍ ‘ എന്ന പേരില്‍ പ്രചരണം നടത്താന്‍ ഇവര്‍ ഒരു കൂട്ടായ്മ തന്നെ രൂപീകരിച്ചു കഴിഞ്ഞു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയിരിക്കുന്ന ഇളവ് തങ്ങള്‍ക്കും അനുവദിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. Share This News
കോവിഡ് കണക്കുകള്‍ ആയിരത്തില്‍ താഴെ
ഏറെ നാളുകള്‍ക്കു ശേഷം ആയിരത്തില്‍ താഴെയെയത്തിയ പ്രതിദിന കോവിഡ് കണക്കുകള്‍ ആ നിലയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 984 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 343 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇതില്‍ തന്നെ 70 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഏഴ് പേരുടെ വര്‍ദ്ധനവും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ അഞ്ച് പേരുടെ വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. 5280 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്കൂളുകള്‍ കേന്ദ്രീകരിച്ച് പത്ത് പുതിയ കോവിഡ് ഔട്ട് ബ്രേക്കുകളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും പ്രൈമറി സ്കൂളുകളിലാണ്. 43 കോവിഡ് കേസുകളാണ് സ്കൂളുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Share This News
രണ്ട് വര്‍ഷത്തിനിടെ പ്രതീക്ഷിക്കുന്നത് 1,60,000 തൊഴിലവസരങ്ങള്‍
കോവിഡ് പ്രതിസന്ധിയിലായ രാജ്യത്തെ സാമ്പത്തീക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. അടുത്ത രണ്ട് വര്‍ഷത്തിനിടെ 1,60,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിന് താഴേയ്ക്ക് എത്തിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കണക്കുകൂട്ടിയതിന്റെ ഇരട്ടി വളര്‍ച്ച സാമ്പത്തീക നേഖലയ്ക്ക് കൈവരിക്കാനാകുമെന്നും അതിവേഗത്തിലുളള സാമ്പത്തീക വളര്‍ച്ച സാധ്യമാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു. വാണിജ്യരംഗം ഉണര്‍വിലെത്തുമ്പോള്‍ ജീവിത ചെലവ് വര്‍ദ്ധിക്കുമെന്നും ഇതിനെ അതിജീവിക്കാന്‍ ശമ്പള വര്‍ദ്ധനവ് അനിവാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കു മുമ്പിലത്തെ അവസ്ഥയിലേയ്ക്ക് ര്ജ്യത്തെ സാമ്പത്തീക രംഗത്തെ എത്തിക്കുകയാണ് സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ ഉത്തരവാദിത്വമെന്നും അതിനായുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്കിലെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ മാര്‍ക്ക് കാസിഡി പറഞ്ഞു Share This News
സന്ദര്‍ശക നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍
കോവിഡ് ഔട്ട് ബ്രേക്കിനെ തുടര്‍ന്ന് ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഏര്‍പ്പെടുത്തിയ സന്ദര്‍ശക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇവിടെ നാല് വാര്‍ഡുകളിലായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ ക്രൈസിസ് കമ്മിറ്റിയുടെ അടിയന്തിര യോഗത്തിത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. കിടപ്പു രോഗികളുടെ വാര്‍ഡുകള്‍ സന്ദര്‍ശകരെ അനുവദിക്കാതെ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം. എന്നാല്‍ രോഗികള്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നല്‍കും. നിയന്ത്രണങ്ങള്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കോവിഡ് ലോക്ഡൗണിന്റെ സമയത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങക്കു സമാനമായിരിക്കും ഇആര്‍, അക്യൂട്ട് സര്‍ജിക്കല്‍ അസ്സസ്മെന്റ് യൂണീറ്റ്, അക്യൂട്ട് മെഡിക്കല്‍ അസ്സസ്മെന്റ് യൂണീറ്റ് എന്നിവിടങ്ങളില്‍ ഉണ്ടാവുക. രോഗികളായി കിടക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മക്കളെയും കുട്ടികളെ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളേയും അനുവദിക്കും. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. സുഹൃത്തുക്കളൊ മറ്റ് കുടുംബാംഗങ്ങളോ രോഗികളെ…
ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ ആളുകള്‍ക്ക് നല്കാന് ഇഎംഎ അനുവാദം
യൂറോപ്പില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ ആളുകള്‍ക്ക് നല്കാന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം. ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കും ആറ് മാസത്തിന് ശേഷം കോവിഡ് പ്രതിരോധശേഷി കുറയുന്നതായുള്ള പഠനങ്ങളെ തുടര്‍ന്നാണ് നടപടി. 18 വയസ്സിന് മുകളില്‍ ആരോഗ്യമുള്ള ഏത് വ്യക്തികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി നിഷ്കര്ഷിച്ചിരിക്കുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്കാവുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിനും തീരുമാനമെടുക്കാമെന്നും ഇഎംഎ നിഷ്കര്‍ഷിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 88 ശതമാനം പ്രതിരോധശേഷി ലഭിക്കുന്നുണ്ടെങ്കിലും ആറ് മാസത്തിന് ശേഷം ഇത് 47 ശതമാനത്തിലേയ്ക്ക് കുറയുന്നതായാണ് പഠനങ്ങള്‍. ഇതേ തുടര്‍ന്നാണ് ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രായമേറിയവര്‍ക്കു മാത്രാമാണ് രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഈ…