ഡബ്ലിനിലെ സന്ദര്‍ശക തിരക്കുള്ള വിനോദ കേന്ദ്രങ്ങളിലൊന്നായ PHOENIX പാര്‍ക്കിലേയ്ക്ക് “ഡബ്ലിന്‍ ബസ്” സര്‍വ്വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ എട്ട് ഞായറാഴ്ചയാകും ആദ്യ സര്‍വ്വീസ്. ആഴ്ചയില്‍ ഏഴ് ദിവസവും എല്ലാ അരമണിക്കൂറിലും ബസ് സര്‍വ്വീസ് ഉണ്ടാകും. രാവിലെ ഒമ്പത്മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാകും സര്‍വ്വീസ് ഉണ്ടാകുക. PHOENIX പാര്‍ക്ക് വിസിറ്റേഴ്സ് സെന്റര്‍, പാര്‍ക്ക് ഗേറ്റ്, ഡബ്ലിന്‍ സൂ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാവും ബസ് സര്‍വ്വീസ് നടത്തുക. Chesterfield Avenue വഴിയാകും ബസ് കടന്നു പോവുക. കുട്ടികള്‍ക്ക് 0.65 യൂറോയും മുതിര്‍ന്നവര്‍ക്ക് 1.30 യൂറോയുമാകും ആദ്യ ഘട്ടത്തില്‍ ബസ് നിരക്ക്. സന്ദര്‍ശകര്‍ക്ക് ഏറെ സഹായകരമാകുന്ന ഈ സര്‍വ്വീസ് ഇവിടുത്തെ പാര്‍ക്കിംഗ് പ്രശ്നം കുറയ്ക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. Share This News
40 പേര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി JOULICA
അയര്‍ലണ്ടില്‍ തൊഴില്‍ വാഗ്ദാനവുമായി പ്രമുഖ അനലിറ്റിക്സ് കമ്പനിയായ Joulica. ഗാല്വേയിലാകും തൊഴില്‍ അവസരങ്ങള്‍ 40 പേര്‍ക്കാണ് കമ്പനി തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന വര്‍ഷത്തിനുള്ളിലാണ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ആദ്യഘട്ട റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രോഡക്ട് ഡവലപ്പ്മെന്റ്, കസ്റ്റമര്‍ സക്സസ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലായിരിക്കും ഒഴിവുകള്‍. നിലവില്‍ 30 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ നിക്ഷേപത്തിനും നിയമനങ്ങള്‍ നടത്താനുമുള്ള കമ്പനിയുടെ തീരുമാനത്തെ സര്‍ക്കാരും അഭിനന്ദിച്ചു. സോഫ്റ്റ്വെയര് ഡവലപ്പര്‍ തസ്തികയിലേയ്ക്ക് ഇതിനകം കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. CLICK HERE Share This News
ഡബ്ലിനില്‍ പബ്ബിലേയ്ക്ക് മാനേജരെ ആവശ്യമുണ്ട്
ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നായ The Lord Lucan അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേയ്ക്ക് യോഗ്യരായവരെ തെരയുന്നു. 48000 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ നാല് ദിവസമാണ് ജോലി. ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ജോലി സമയവുമാണെങ്കിലും ഏറെ ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ ജോലിയാണ്. പബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പ്ലിനിംഗും മേല്‍നോട്ടവും , ജീവനക്കാരുടെ പരിശീലനം എന്നിവ അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ ഉത്തരവാദിത്വമാണ്. ബാര്‍ മാനേജര്‍ മുതല്‍ മുകളിലേയ്ക്കുള്ള തസ്തികകളില്‍ വിജയകരമായ പ്രവൃത്തി പരിചയമുള്ള മികച്ച ആശയവിനിമയ ശേഷിയും നേതൃപാടവവുമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാനും അപേക്ഷ നല്‍കാനും സാധിക്കും. FOR MORE DETAILS AND APPLY Share This News
ഡബ്ലിന്‍ സിറ്റിസണ്‍ഷിപ്പ് സെറിമണി ; ഏറ്റവുമധികം പൗരത്വം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാം ഇന്ത്യക്കാരെ തങ്ങളുടെ പൗരന്മാരായി സ്വീകരിക്കാന്‍ അയര്‍ലണ്ട് യാതൊരു വൈമനസ്യവും കാണിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന പൗരത്വദാന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐറീഷ് പൗരത്വം ഏറ്റുവാങ്ങി. പൗരത്വം ഏറ്റുവാങ്ങിയവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ആകെ 3039 പേര്‍ക്കാണ് സെറിമണിയില്‍ പൗരത്വം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും 421 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. തൊട്ടു പിന്നിലുള്ള യുകയെില്‍ നിന്നും 254 പേര് ഐറീഷ് പൗരന്മാരായി. ബ്രസീല്‍ (181), പോളണ്ട് (169), നൈജീരീയ (153) എന്നീ രാജ്യങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി. Bryan MacMahon ആയിരുന്നു ചടങ്ങിന്റെ പ്രിസൈഡിംഗ് ഓഫീസര്‍. ഈ വര്‍ഷം ഇതുവരെ 11000 ത്തിലധികം പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഇനിയും ഈ വര്‍ഷം സെറിമണികള്‍ നടക്കാനുണ്ട്. പൗരത്ം ലഭിച്ച ആളുകളുടേയും കുടുംബാംഗങ്ങളുടേയും സന്തോഷം തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇത് അവര്‍ക്ക്…
” നൃത്യ 2023 ” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു
ഡബ്ലിൻ : അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സായിന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ 30സെപ്തംബര്‍ ശനിയാഴ്ച നടത്തപ്പെട്ട നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു. അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ” മലയാളം ” സംഘടിപ്പിച്ച ” നൃത്യ 2023 ” ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ , സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് , ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ് , പ്രധാന സ്പോൺസർമാരായ ഓസ്കാർ ട്രാവൽ ബ്യുറോ ഡയറക്ടർ ശ്രീ വിനോദ് പിള്ള , യൂറേഷ്യ ഗ്രൂപ്പ് ഡയറക്ടർ Dr ജസ്ബീർ സിംഗ് പുരി തുടങ്ങിയവർ വിളക്ക് തെളിയിച്ചു ആരംഭിച്ചു. ” മലയാളം ” സംഘടിപ്പിച്ച ഈ നൃത്തോത്സവത്തിൽ അയർലണ്ടിലെ പന്ത്രണ്ടില്പ്പരം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 23…
ഡബ്ലിനില്‍ പ്രോപ്പര്‍ട്ടി ടാക്സ് വര്‍ദ്ധിക്കില്ല
ഡബ്ലിനില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. 2024 ലും നിലവിലെ ടാക്സ് തന്നെ തുടരാനാണ് പദ്ധതി. തിങ്കളാഴ്ച വൈകിട്ടു ചേര്‍ന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. എല്ലാ പാര്‍ട്ടികളുടേയും കൗണ്‍സിലര്‍മാര്‍ ടാക്സ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് നിലവിലെ 15 ശതമാനമായി തന്നെ തുടരും. സ്വന്തമായി റസിഡന്‍ഷ്യല്‍ പ്രോപ്പര്ട്ടിയുള്ളവര് നല്‍കേണ്ട ടാക്സാണ് ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ്. നിലവില്‍ ഹൗസിംഗ് മേഖലയിലെ പ്രതിസന്ധിയും ചെലവുകളും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. ഡബ്ലിന്‍ സിറ്റി ശുചീകരണത്തിന് 100 ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതിന്റെ ചെലവ് ബഡ്ജറ്റില്‍ ഒതുങ്ങില്ല എന്നതിനാല്‍ ഇക്കാര്യം വോട്ടിനിട്ട് തള്ളി. ടാക്സ് വര്‍ദ്ധിപ്പിക്കേണ്ട എന്ന തീരുമാനം ജനത്തിന് ആശ്വാസം പകരുന്ന ഒന്നാണ്. Share This News
തത്സമയം ഗൂഗിളില്‍ പരിശോധിച്ച് ഇനി എന്തിനും ഉത്തരം നല്‍കും CHAT GPT
ആഗോള തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ ഒരു വിഷയമാണ് ChatGPT കളുടെ കടന്നുവരവ്. യാത്രകള്‍ പ്ലാന്‍ ചെയ്യുക, സ്റ്റാഫിനെ നിയമിക്കുക എന്തിനേറെ ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാന്‍ പേലും ആര്‍ട്ടിപിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഇവ നമ്മെ സഹായിച്ചിരുനന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ മറുപടി നല്‍കുമെങ്കിലും വലിയൊരു ന്യൂനത ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 2021 വരെയുള്ള കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു വളരെ കൃത്യമായ ഉത്തരം നല്‍കിയിരുന്നത്. എന്നാല്‍ അവസ്ഥ മാറിയെന്നാണ് OPEN AI ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്ത് കാര്യത്തില്‍ സഹായം തേടിയാലും സ്വയം ഗൂഗിളില്‍ പരിശോധന നടത്തി ഏറ്റവും അപേഡറ്റ് ആയിട്ടുള്ള കാര്യങ്ങള്‍ ഇവ നമുക്ക് നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയിലെ വലിയൊരു ചുവട് വെയ്പ്പ് കൂടിയാണ് ഇതെന്ന് ഇവര്‍ അവകാശപ്പെടുന്നു. Open AI യുടെ പുതിയ വേര്‍ഷനില്‍ ഇത് ഇപ്പോള്‍ Plus, Enterprice ഉപയോക്താക്കള്‍ക്ക് ലഭ്യമാകും താമസിയാതെ എല്ലാവരിലേയ്ക്കും എത്തുമെന്നാണ്…
ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഐടി മേഖലയില്‍ ഒഴിവുകള്‍
ഡബ്ലിനിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ ഒന്നായ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ഒഴിവുകള്‍. ഐടിമേഖലയിലാണ് നിലവില്‍ നിയമനം നടക്കുന്നത്. വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട്. റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ നടത്തിയാണ് നിയമനങ്ങള്‍ നടത്തുക. ഒക്ടോബര്‍ ഏഴിനാണ് ഓപ്പണ്‍ഡേ. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാവുന്നതാണ്. Healthcare Project Managers, Subject Matter Experts (SMEs) in Healthcare Applications, Configuration Leads / Testers / Data Validators Healthcare Trainers & Superusers, Healthcare Business / Informatics Team, Healthcare Technical Team, Healthcare Integration Engineers,, Healthcare Desktop Engineers,, Healthcare Application Engineers. എന്നീ തസ്തികകളിലേയ്ക്കാണ് നിയമം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…… CLICK HERE Share This News
ഗാല്‍വേയില്‍ വിവിധ കമ്പനികള്‍ ചേര്‍ന്ന് 350 പേരെ നിയമിക്കും
അയര്‍ലണ്ടിലെ തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ഗാല്‍വേയില്‍ 350 പേര്‍ക്ക് തൊഴിലവസരങ്ങളൊരുങ്ങുന്നു. വിവിധ കമ്പനികള്‍ ചേര്‍ന്നാണ് കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലുകല്‍ നിക്ഷേപിക്കുന്നത്. Hewlett Packard Enterprise ആണ് 150 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന TitanHQ ഏകദേശം 70 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കും. ഐടി കമ്പനിയായ Nostra ആണ് 35 പേരെ നിയമിക്കുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ Freudenberg Medical 100 പേരെ നിയമിക്കും. ഈ കമ്പനികളുടെ നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെങ്കിലും രണ്ട് വര്‍ഷം കൊണ്ടാവും ഇത്രയധികം പേരെ നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ കമ്പനികളുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നത്. Share This News
വൈദ്യുതി – ഗ്യാസ് ഡിസ്കണക്ഷന് ; മോറട്ടോറിയം പ്രഖ്യാപിച്ചു
രാജ്യത്ത് പണമടയ്ക്കാത്തതിന് വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചു. രാജ്യത്ത് നല്കി വരാറുള്ള ശൈത്യകാല മോറട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് മോറട്ടോറിയം. കമ്മീഷന് ഫോര്‍ റെഗുലേഷന് ഓഫ് യൂട്ടിലിറ്റി(CRU) ആണ് ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ശൈത്യകാലത്ത് വൈദ്യുതി , ഗ്യാസ് ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും എന്നാല്‍ സാമ്പത്തീകമായി ദുര്ബലരായതുമായ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ശൈത്യകാലത്ത് വിഛേദിക്കലിന് ഇതിനകം രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഇത് ബാധകമായിരിക്കും. എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ക്രിസ്മസ്കാലത്ത് നല്‍കിവരുന്ന മോറട്ടോറിയം സാധാരണ മൂന്നാഴ്ചത്തേയ്ക്കാണ് എന്നാല്‍ ഇത്തവണ ഇത് ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി അവസാനം വരെയായിരിക്കും. Share This News