പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ

പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ രണ്ടു ദിവസങ്ങൾക്ക് ശേഷമേ ആരംഭിക്കൂ. ഇന്ന് തുടങ്ങാനിരുന്ന പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 5 ഞായറാഴ്ച്ച മുതൽ. അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർക്കായി പിസിആർ / ആന്റിജൻ ടെസ്റ്റിംഗ് ഞായറാഴ്ച്ച മുതൽ നിർബന്ധം. ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ഇന്ന് ഗവൺമെന്റിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമ്പോൾ ഗാർഹിക ഒത്തുചേരലുകൾക്ക് ഒരു പരിധി ഏർപ്പെടുത്താനും ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്‌മസിന് മുന്നോടിയായി സോഷ്യലൈസിംഗ് കുറയ്ക്കാൻ ശുപാർശ ചെയ്യുന്നത് പരിഗണിക്കാൻ ഗാർഹിക ഒത്തുചേരലുകൾ ആതിഥേയ കുടുംബത്തിനും മറ്റ് മൂന്ന് കുടുംബങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തും.   . Share This News

Share This News
Read More

കോവിഡ് ; ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍ തുറക്കുമോ ?

രാജ്യത്ത് കോവിഡ് വ്യാപിക്കുകയും ഒമിക്രോണ്‍ വകഭേദം ഒരാളില്‍ സ്ഥീരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഇരട്ടിക്കുകയാണ്. ക്രിസ്മസ് അവധിക്കായി അടച്ചിരിക്കുന്ന സ്‌കൂളുകള്‍ തുറക്കുമോ എന്നതാണ് ഇപ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇക്കാര്യത്തില്‍ പഠനങ്ങളും ചര്‍ച്ചകളും നടത്തി വരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് മുന്നോട്ടെങ്കില്‍ ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍ തുറക്കുമെന്നു തന്നെയാണ് ഇവര്‍ നല്‍കുന്ന സൂചന. സ്‌കൂളുകള്‍ ഏറെനാള്‍ കോവിഡിന്റെ പേരില്‍ അടച്ചിടാന്‍ കഴിയില്ലെന്നും ഇത് കുട്ടികളെ ബാധിക്കുമെന്നും ഇതിനാല്‍ സ്‌കൂളുകള്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടെ തുറക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്. Share This News

Share This News
Read More

തൊഴിലവസരങ്ങളുമായി ഗിഫ്റ്റിംഗ് കമ്പനി ‘ ആന്‍ഡ് ഓപ്പണ്‍ ‘

ആഗോള ഗിഫ്റ്റിംഗ് കമ്പനിയായ ‘ ആന്‍ഡ് ഓപ്പണ്‍ ‘ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതുതായി 100 പേരെ നിയമിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പ്രൊഡക്ട് എഞ്ചിനിയറിംഗ് , വിപണനം, കസ്റ്റമര്‍ റിലേഷന്‍. ഓപ്പറേഷന്‍സ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ഒരു ടീം നിലവില്‍ ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അയര്‍ലണ്ടിലെ അടക്കം യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതുതായി ആളുകളെ നിയമിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവരെയാകും നിയമിക്കുക. 2017 ല്‍ രൂപീകൃതമായ കമ്പനിയാണ് ‘ ആന്‍ഡ് ഓപ്പണ്‍ ‘ വലിയ തോതില്‍ ഗിഫ്റ്റുകള്‍ അയയ്ക്കുന്ന കമ്പനികള്‍ക്ക് ഇതിന് സഹായകമായ സോഫ്റ്റ് വെയറാണ് കമ്പനി പ്രധാനം ചെയ്യുന്നത്. Airbnb, Intercom, Reebok എന്നിവര്‍ നിലവില്‍ ഉയോഗിക്കുന്നത് ആന്‍ഡ് ഓപ്പണ്‍ വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണ്. കമ്പനിയുടെ ചീഫ് റവന്യൂ ഓഫീസറായി ഗൂഗിള്‍ ഫേസ്ബുക്ക്…

Share This News
Read More

അയര്‍ലണ്ടില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കൊറോണ വൈറസിന്റെ അതിമാരക വകഭേദമായ ഒമിക്രോണ്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചു. നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഒമിക്രോണ്‍ ബാധിച്ചയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച അവസാനത്തോടെ 14 സാംപിളുകളാണ് ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതില്‍ എട്ട് സാംപിളുകള്‍ ജനിതക ശ്രേണികരണം നടത്തിയിരുന്നു. ഈ എട്ട് സാംപിളുകളില്‍ ഒരെണ്ണത്തിലാണ് ഒമിക്രോണ്‍ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ ഒരു രാജ്യത്തേയ്ക്ക് യാത്ര ചെയ്ത ആളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മതിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. Share This News

Share This News
Read More

ക്രിസ്മസ് അടിച്ചു പൊളിക്കാം ; ബോണസ് അടുത്തയാഴ്ച

ക്രിസ്മസിന്റെ ഉത്സവലഹരിയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ ബോണസ് പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍. ഏതാണ്ട്് 1.4 മില്ല്യണ്‍ ആളുകള്‍ക്കാണ് ബോണസ് ലഭിക്കുക. ഇവര്‍ക്ക് അടുത്തയാഴ്ച തന്നെ ഈ ആനുകുല്ല്യം കൈകളിലെത്തുമെന്ന് സാമൂഹ്യാ സുരക്ഷാ വകുപ്പ് അറിയിച്ചു. പെന്‍ഷന്‍ ലഭിക്കുന്നവര്‍, കെയറേര്‍സ്, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍, തനിച്ച് താമസിക്കുന്ന മാതാപിതാക്കള്‍, എന്നിവര്‍ക്കും ഇവരെ കൂടാതെ നിലവില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ ഏതെങ്കിലും ആനുകൂല്ല്യത്തിന് അര്‍ഹതയുള്ളവര്‍ക്കുമാണ് ക്രിസ്മസ് ബോണസ് ലഭിക്കുക. ഒരു വര്‍ഷമായി പാനാഡമിക് അണ്‍ എംപ്ലോയ്‌മെന്റ് ബോണസ് ലഭിക്കുന്നവര്‍ക്കും ഒരു വര്‍ഷമായി ജോബ് സീക്കേഴ്‌സ് പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്കും ക്രിസ്മസ് ബോണസിന് അര്‍ഹതയുണ്ടായിരിക്കും. അടുത്ത തിങ്കളാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴിയും പണം വിതരണം ചെയ്യും. 313 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. Share This News

Share This News
Read More

എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി നിരക്കുകളില്‍ ഇന്ന് മുതല്‍ കുറവ്

രാജ്യത്ത് കോവിഡിനെ അതിജീവിച്ച് വളരാന്‍ സംരഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന വേയ്ജ് സബ്‌സിഡി സ്‌കീമിന്റെ നിരക്കുകളില്‍ ഇന്നു മുതല്‍ കുറവ്. രാജ്യത്തെ സംരഭകരും പ്രതിപക്ഷവും വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സര്‍ക്കാര്‍ നിരക്കുകള്‍ കുറച്ചത്. 25900 സംരഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 290400 തൊഴിലാളികള്‍ക്കായി ഏകദേശം 52 മില്ല്യന്‍ യൂറോയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ ഒരോമാസവും ചെലവിടുന്നത്. ഈ പദ്ധതിയില്‍ 5.58 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് നല്‍കിവരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 151.50 യൂറോ മുതല്‍ 202.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ സബ്‌സിഡി നല്‍കിയിരുന്നത് 203. യൂറോയായിരുന്നത് 151.50 യൂറോയിലേയ്ക്കാണ് കുറയുന്നത്. 203 യൂറോ മുതല്‍ 299.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ നല്‍കിയിരുന്ന സബ്‌സിഡി 250 യൂറോയായിരുന്നത്…

Share This News
Read More

അയര്‍ലണ്ടിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്റേയും ലോകത്താകമാനം നിലനില്‍ക്കുന്ന ഒമിക്രോണ്‍ ഭീതിയുടേയും പശ്ചാത്തലത്തില്‍ പൂതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അയര്‍ലണ്ട്. അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്കെല്ലാം നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുറമുഖങ്ങള്‍ വഴിയോ എയര്‍പോര്‍ട്ട് വഴിയോ എത്തുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ ആണ് വേണ്ടത്. ബ്രിട്ടനില്‍ നിന്നും എന്നുന്നവരായാല്‍ പോലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങളിലോ കപ്പലുകളിലോ ബോട്ടുകളിലോ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഇത് നടപ്പിലാക്കുന്നത് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ സംബന്ധിച്ച് വ്യാഴാഴ്ച ഉത്തരവിറങ്ങും. മുന്നാം ക്ലാസ് മുതലുളള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

യാത്രാച്ചെലവ് കുറയും ; പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു

അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രാച്ചെലവ് കുറയുന്ന പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു. ബസില്‍ കുറഞ്ഞ തുകയില്‍ മൂന്ന് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇത് പ്രകാരം 1.60 യൂറോയ്ക്ക് ഡബ്ലിന്‍ ബസില്‍ മൂന്ന് കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 90 മിനിറ്റ് ഫെയര്‍ എന്ന് മറ്റൊരു സ്‌കീമും ഏറെ ആകര്‍ഷകമാണ്. ഇത് പ്രകാരം ഡബ്ലിന്‍ ബസ്. ട്രെയിന്‍, ലുവാസോ , ഡാര്‍ട്ടോ എന്നിവയില്‍ ഏതായാലും 2.30 യൂറോയ്ക്ക് തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ യാത്രചെയ്യാന്‍ സാധിക്കും. ടിഎഫ്‌ഐ ലീപ്പ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ ഓഫര്‍ മുതിര്‍ന്നവരോ വിദ്യാര്‍ത്ഥികളോ എന്ന വിത്യാസമില്ലാതെ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ അയര്‍ലണ്ടാണ് പുതിയ സ്‌കീമുകള്‍ രൂപീകരിച്ചിരിക്കുന്നത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക ഇതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കാലാവസ്ഥാ വ്യതിയാനം തടയുക എന്നതാണ് പുതിയ ഓഫറുകളുടെ പ്രധാന ഉദ്ദേശ്യം. ഡബ്ലിന്‍…

Share This News
Read More

ഫാസ്റ്റ് ഫുഡ് വമ്പന്‍മാരായ സൂപ്പര്‍മാക്‌സ് വിദേശ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു

അയര്‍ലണ്ടില്‍ ജോലി തേടുന്നവര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. അയര്‍ലണ്ടില്‍ ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റ് രംഗത്തെ അതികായന്‍മാരായ സൂപ്പര്‍മാക്‌സാണ് വിദേശ ജോലിക്കാര്‍ക്കായി വാതില്‍ തുറന്നിരിക്കുന്നത്. ഒഴിവുകളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും അപേക്ഷകള്‍ കുറഞ്ഞിരിക്കുന്നതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനത്തിലയ്‌ക്കെത്തുന്നതെന്ന് ഉടമ പാറ്റ് മാക് ഡൊനാഗ് പറഞ്ഞു. നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം ആഴ്ചയിലെ എല്ലാദിവസവും ചില ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വിദേശത്ത് നിന്നും ആളെ നിയമിക്കാനൊരങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി നൂറിലധികം റസ്‌റ്റോറന്റുകളാണ് സൂപ്പര്‍മാക്‌സിനുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 100 പേരെയാണ് യൂറോപ്പില്‍ നിന്നും കമ്പനി റിക്രൂട്ട് ചെയ്തത്. യൂറോപ്പില്‍ തന്നെ പിആര്‍ ഉള്ളവരെയാണ് ഇനിയും റിക്രൂട്ട് ചെയ്യാന്‍ ഉ്‌ദ്ദേശിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിവിധ ജോലികള്‍ക്കായി എത്തി പിആര്‍ സമ്പാദിക്കുന്ന മലയാളികളടക്കമുള്ളവര്‍ നിരവധിയാണ്. ഇത്തരം ജോലികള്‍ക്ക് ആളെ ലഭിക്കാതെ വരുന്ന…

Share This News
Read More