ലിമെറിക്ക് : 2022 വര്ഷത്തെ സെന്റ് മേരീസ് സീറോ മലബാര് ചര്ച്ചിന്റെ നടത്തിപ്പ് കൈക്കാരന് ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുര്ബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വര്ഷം നടത്തിപ്പ് കൈക്കാരന് ആയിരുന്ന ശ്രീ .അനില് ആന്റണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരന് സിബിക്ക് ആശംസകള് അറിയിച്ചു.
കഴിഞ്ഞ ഒന്നര വര്ഷത്തിലധികമായി അയര്ലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകള് ജോലിക്കായി കുടുംബസമേതം എത്തിച്ചേര്ന്നിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള് ഉള്ളതിനാല് പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങള് കുറവായിരുന്നതിനാല് പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 21 ന് പ്രത്യേകമായി വിശുദ്ധ കുര്ബാന അര്പ്പിക്കുകയും പുതുതായി എത്തിച്ചേര്ന്ന കുടുംബങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായി വിശുദ്ധ കുര്ബാന മധ്യേ ഇടവകയിലെ ഓരോ ഫാമിലി യൂണിറ്റിനെയും പ്രതിനിധീകരിച്ച് ഓരോ കുടുംബങ്ങള് തിരിതെളിച്ചു. ജോണ് വര്ഗീസ് & ജിനു എലിസബത്ത് ജോര്ജ്, റോബിന് മാത്യു & ആന്ഡ് ജോക്കു റോബിന്, കോശി ജോണ് & സുബി കോശി, ജിന്സണ് ജോസഫ് & മറിയാമ്മ ജിന്സണ്, അനീഷ് ജോസഫ് & ബോണി മാത്യു, ജിബിന് പുന്നൂസ് എന്നിവരാണ് തിരികള് കത്തിച്ചത്.
വിശുദ്ധ കുര്ബാനയ്ക്കുശേഷം സെന്റ് മേരീസ് സീറോ മലബാര് ചര്ച്ച് ചാപ്ലയിന് ഫാ.റോബിന് തോമസും, നിയുക്ത കൈക്കാരന് സിബി ജോണിയും പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു സംസാരിക്കുകയും അനീഷ് ജോസഫ്, ബിജി മേരി ആന്റണി എന്നിവര് ആശംസകളര്പ്പിച്ചു സംസാരിക്കുകയും ചെയ്തു .
വാര്ത്ത : സെബിന് സെബാസ്റ്റ്യന്
(പി.ആര്.ഓ.,സെന്റ് മേരീസ് സീറോ മലബാര് ചര്ച്ച് ,ലിമെറിക്ക് )