രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നു ; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഒഴിയുന്നില്ല. ആദ്യ ഘട്ടത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ ഒന്നും രണ്ടും പേരിലായിരുന്നു ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 52 ശതമാനവും ഒമിക്രോണ്‍ വകഭേദമായിരുന്നു. കഴിഞ്ഞ ദിവസം 5,124 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 436 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് 107 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളും നിലവില്‍ വന്നു. ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലയും എല്ലാ ഇന്‍ഡോര്‍ ഇവന്റുകളും ഇന്നു മുതല്‍ രാത്രി എട്ടു മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇന്‍ഡോര്‍ ഇവന്റുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനോ അല്ലെങ്കില്‍ 1000 ആളുകളോ ഇതില്‍ ഏതാണോ കുറവ് അത്രയും പേരെയെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഔട്ട് ഡോര്‍…

Share This News
Read More

ക്രിസ്മസിനെ വരവേല്‍ക്കാല്‍ നാവില്‍ കൊതിയൂറും തനിനാടന്‍ രുചി വൈവിധ്യങ്ങളുമായി റോയല്‍ കേറ്ററിംഗ്

മണ്ണിലും മനസ്സിലും മഞ്ഞുപെയ്യുന്നതിനൊടൊപ്പം ഗൃഹാതുരത്വത്തിന്റെ കുളിരോര്‍മ്മകളും പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനത്തിലെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നാവില്‍ കൊതിയൂറുന്ന നാടന്‍ വിഭങ്ങളുടെ കലവറയൊരുക്കുകയാണ് റോയല്‍ കേറ്ററിംഗ്. കൈപ്പുണ്യവും പാരമ്പര്യവും ഒത്തുചേരുമ്പോള്‍ രുചിക്കൂട്ടൂകളുടെ അത്ഭുതം വിരിയുന്ന വിഭങ്ങളുടെ ഒരു നിര തന്നെയാണ് റോയല്‍ കേറ്ററിംഗ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങള്‍ ചോര്‍ന്നൊരുങ്ങുന്ന ക്രിസ്മസ് ഡിന്നര്‍ പാക്കേജാണ് ഏറ്റവും ആകര്‍ഷണിയം. വായില്‍ കപ്പലോടുന്ന കുറത്തിക്കോഴിയും കേരളാ പൊറോട്ടയും താമരശേരി താറാവ് കറിയും ഇത്തവണത്തെ ക്രിസ്മസിന് കൊഴുപ്പേകുമെന്നതില്‍ സംശയമില്ല. പേരില്‍ തന്നെ പ്രൗഢി വിളിച്ചേതുന്ന ഡി്ങ്കിരി മട്ടറും അച്ചായന്‍സ് ചിക്കന്‍ പിരട്ടും ഒപ്പം നല്ല വയനാടന്‍ ബീഫ് കറിയും റോയല്‍ കേറ്ററിംഗില്‍ നിങ്ങളെ കാത്തിരിക്കുന്നു, രുചികരമായ ചോക്ലേറ്റ് പുഡ്ഡിഗും പുത്തന്‍ അനുഭവമാകും. വളരെ കുറഞ്ഞ ചിലവിലാണ് ഈ വിഭവങ്ങള്‍ നിങ്ങളുടെ മേശപ്പുറത്തെത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. സിംഗിള്‍ പാക്കിന് 25 യൂറോയും ഫാമിലി പാക്കിന് 85…

Share This News
Read More

പുത്തന്‍ തൊഴിലവസരങ്ങളുമായി ടെക് കമ്പനി ഇന്റര്‍കോം

ടെക്‌നോളജി കമ്പനിയായ ഇന്റര്‍കോം പുതിയ തൊഴിലവസരങ്ങളൊരുക്കുന്നു. 150 പേരെ പുതുതായി നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത് ഒരു വര്‍ഷത്തിനുള്ളിലാണ് 150 പേര്‍ക്ക് നിയമനം നല്‍കുന്നത്. ഇതോടെ ഡബ്ലിനില്‍ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 400 ആയി മാറും. മാര്‍ക്കറ്റിംഗിനും കസ്റ്റമര്‍ കെയറിനും സഹായിക്കുന്ന വിധത്തിലുള്ള ആശയവിനിമയ സോഫ്റ്റ് വെയറുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കമ്പനിയാണ് ഇന്റര്‍കോം. 2011 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്റര്‍ കോം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകള്‍ ആമസോണ്‍ , ഫേസ്ബുക്ക് മൈക്രോസോഫ്റ്റ് എന്നിവയടക്കം 25000 ത്തോളം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആയിരത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. അയര്‍ലണ്ടിന് പുറമേ സാന്‍ ഫ്രാന്‍സീസ്‌കോ , ചിക്കാഗോ, ലണ്ടന്‍, സിഡ്‌നി, എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസ് ഉള്ളത്. Share This News

Share This News
Read More

ഹോസ്പിറ്റാലാറ്റി സ്ഥാപനങ്ങള്‍ ഇനി അഞ്ച് മണിവരെ മാത്രം

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുകയും ഒമിക്രോണ്‍ വകഭേദം കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ വീണ്ടും നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ് സര്‍ക്കാര്‍. കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെകുന്നേരം അഞ്ച് മണിവരെയാക്കി കുറച്ചിരിക്കുകയാണ്. അടുത്ത തിങ്കളഴ്ച മുതലാണ് സമയമാറ്റം നിലവില്‍ വരുന്നത്. സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, സാംസാകാരിക പരിപാടികള്‍ എന്നിവയും അഞ്ച് മണിക്ക് ശേഷം തുടരരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഔട്ട് ഡോര്‍ ഇവന്റുകളില്‍ പരമാവധി 5000 അല്ലെങ്കില്‍ പരമാവധി ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനം ഇവയിലേതാണോ കുറവ് അത്രയും ആളുകള്‍ക്ക് മാത്രമെ പ്രവേശനം നല്‍കാവൂ. കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി അടുത്ത സമ്പര്‍ക്ക പുലര്‍ത്തിയിട്ടുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഐസലേഷനില്‍ പോകണമെന്നും പൊതുപരിപാടികളില്‍ സംബന്ധിക്കരുതെന്നും നിര്‍ബന്ധമുണ്ട്. Share This News

Share This News
Read More

ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്

കറന്റ് ബില്ലിലെ വര്‍ദ്ധനവില്‍ നട്ടം തിരിയുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാര്‍. ഗാര്‍ഹീക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 100 യൂറോ സഹായം നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകരം നല്‍കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഈ തുക എനര്‍ജി സപ്ലയര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നല്‍കുക. 210 മില്ല്യണ്‍ യൂറോയാണ് ഇതിലേയ്ക്ക് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. പ്രി പേ സംവിധാനത്തില്‍ ബില്ലടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം നല്‍കുക. ഈ ആനുകൂല്ല്യം ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. Share This News

Share This News
Read More

ക്രിസ്മസ് ഐസൊലേഷനിലാകാതിരിക്കാന്‍ ജാഗ്രത പാലിക്കുക

ക്രിസ്മസിലേയ്ക്ക് ഇനി അവശേഷിക്കുന്നത് പത്ത് ദിവസങ്ങള്‍ കൂടിയാണ്. രാജ്യത്ത് നിന്നും പുറത്തുവരുന്ന കോവിഡ് വിവരങ്ങളൊന്നും അത്ര ശുഭകരമല്ലതാനും. ഒമിക്രോണ്‍ വകഭേദമടക്കം കോവിഡിന്റെ വ്യാപനതോത് വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്മസ് ഈവനിംഗും ഒപ്പം ക്രിസ്മസ് ദിവസവും ഐസൊലേഷനില്‍ ആവാതിരിക്കാന്‍ കര്‍ശന ജാഗ്രത എല്ലാവരും പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പരമവാധി കൂട്ടംചേരലുകള്‍ ഒഴിവാക്കിയും ആഘോഷപരിപാടികളിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും. രോഗവ്യാപനം വര്‍ദ്ധിക്കാതെ നോക്കണമെന്നും ഒരോരുത്തരും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണമെന്നുമാണ് ഹോളോഹാന്റെ മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക സമ്പര്‍ക്കം പരമാവധി കുറയ്ക്കുക, അത്ര അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തുടരുക, എന്നിവയും മുന്‍കരുതലുകളില്‍ പ്രാധാനമാണ്. രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യുന്ന കോവിഡ് കേസുകളുടെ 13 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടാവുകയും…

Share This News
Read More

വാക്‌സിന് ശേഷം 15 മിനിറ്റ് നിരീക്ഷണം ആവശ്യമോ ?

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം വാക്‌സിന്‍ സ്വീകരിച്ചയാള്‍ 15 മിനിറ്റ് വാക്‌സിനേഷന്‍ സെന്ററില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് ഇരിക്കണമെന്നതാണ് മാനദണ്ഡം. ഈ 15 മിനിറ്റ് നിരീക്ഷണം ഇത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന കാര്യമാണ് ആലോചിക്കുന്നത്. അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പുനര്‍വിചിന്തനം നടത്തുന്നത്. ശാസ്ത്രീയമായ പഠനങ്ങളും വാക്‌സിന്‍ പ്രോട്ടോക്കോളുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് അതിവേഗം എല്ലാവരിലേയ്ക്കും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഓരോ വ്യക്തിയുടേയും 15 മിനിറ്റ് നിരീക്ഷണ സമയം ഒഴിവാക്കിയാല്‍ ഇപ്പോള്‍ നല്‍കുന്നതിന്റെ ഇരട്ടിയോളം ഡോസുകള്‍ ഓരോ ദിവസവും നല്‍കാനാവുമെന്നാണ് ചില ഫാര്‍മസികള്‍ ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് പെട്ടന്ന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടൊ എന്നറിയാനാണ് ഈ 15…

Share This News
Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ ; ആദ്യം നല്‍കുക ഈ വിഭാഗങ്ങള്‍ക്ക്

അയര്‍ലണ്ടില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഡിസംബര്‍ 20 ന് ആരംഭിക്കും. അഞ്ച് വയസ്സുമുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പ്രധാനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വന്നാല്‍ അത് ഏറ്റവും മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക. കോവിഡ് വന്നാല്‍ ഏറ്റവും മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് അതായത് ആരോഗ്യ നില മോശമായവര്‍ക്കായിരിക്കും ഡിസംബര്‍ 20 ന് വാക്‌സിന്‍ വിതരണം ആരംഭിക്കുക. ഇവര്‍ക്കൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കാപ്പം താമസിക്കുന്ന കുട്ടികളേയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുശേഷം ജനുവരി പത്തോടെ എല്ലാവിഭാഗങ്ങളിലുമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും. ഫൈസര്‍ വാക്‌സിന്റെ ചെറിയ ഡോസായിരിക്കും കുട്ടികള്‍ക്ക് നല്‍കുക. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കിയ ഒരു ഡോസിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കും കുട്ടികള്‍ക്കുള്ള ഒരു ഡോസില്‍ ഉള്‍പ്പെടുത്തുക. മൂന്നാഴ്ച ഇടവേളയില്‍ രണ്ട് ഡോസായിട്ടായിരിക്കും വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഏകദേശം 4,80,000 ത്തോളം കുട്ടികള്‍ വാക്‌സിന്‍…

Share This News
Read More

യുകെയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

ഒമിക്രോണ്‍ വകഭേദം യുകെയില്‍ അതിരൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വിദഗ്ദരാണ് ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ഏപ്രീലിന് മുമ്പ് 25000 ആളുകള്‍ ഒമിക്രോണ്‍ വന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതര മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ച് പഠനം നടത്തിയ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. വ്യാപനം ഏറ്റവും കുറഞ്ഞ സാഹചര്യത്തില്‍ പോലും 2000 പേര്‍ക്ക് വരെ ദിവസേന രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഡിസംബര്‍ ഒന്നു മുതല്‍ 2022 ഏപ്രീല്‍ 30 വരെ 175000 ആശുപത്രി പ്രവേശനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും 24700 ലധികം ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു നിയന്ത്രണങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ഉണ്ടായതിന്റെ ഇരട്ടി ആശുപത്രി പ്രവേശനങ്ങളും കുറഞ്ഞത് 75000 മരണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കര്‍ശന നിയന്ത്രങ്ങള്‍ നടപ്പിലാക്കണമെന്നും…

Share This News
Read More

പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് വീടുകളില്‍ കോവിഡ് ടെസ്റ്റ്

കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീടുകളില്‍ തന്നെ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കുന്നു. ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സൗജന്യ കിറ്റുകള്‍ ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കുമാണ് വീട്ടില്‍ ടെസ്റ്റിംഗ് അനുവദിച്ചിട്ടുള്ളത്. പ്രാഥമീക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ ഏതെങ്കിലും ലക്ഷണങ്ങളുള്ളവരാണെങ്കില്‍ അവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. 13 വയസ്സിന് താഴെയുള്ളവക്ക് വീടുകളില്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. കോവിഡ് രോഗിയുമായി പ്രാഥമീക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ വിവരങ്ങള്‍ നല്‍കിയാല്‍ ടെസ്റ്റ് കിറ്റ് സാധാരണ പോസ്റ്റ് വഴി അയച്ച് ലഭിക്കും. ടെസ്റ്റ് കിറ്റ് ലഭിക്കുന്ന് അന്ന് ആദ്യ ടെസ്റ്റ് നടത്തണം രണ്ട് ദിവസം ഇടവിട്ട് രണ്ട് ടെസ്റ്റുകള്‍ നടത്തണം. ടെസ്റ്റ് പോസിറ്റിവായാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. മൂക്കില്‍ നിന്നു…

Share This News
Read More