ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ എത്തുന്ന പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ വാക്സിന് സ്വകരിക്കാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്. പുതിയ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്ക്കും ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട് മുമ്പുണ്ടായിരുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ രണ്ട് ഡോസ് വാക്സിന്റെ വിവരങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ട്ടിഫിക്കറ്റില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. Share This News
കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെയാണ് മുന്നറിയിപ്പ് ഉള്ളത്. വലിയ തോതില്‍ ആലിപ്പഴം വീഴ്ചയും മഞ്ഞു വീഴ്ചയും കനത്ത മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയിലുമായിരിക്കും ഏറ്റവും രൂക്ഷമായ രീതിയില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. മോശമായ കാലവസ്ഥയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. Share This News
യുകെയില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം കോവിഡ് രോഗികള്‍
യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ഇത്രയധികം ഉയര്‍ന്നത്. 218724 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 48 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം ഉയരുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ തോത് ഉയരാത്തത് ആശ്വാസം നല്‍കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വളരെ കുറവാണ്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ആളുകള്‍ ഐസൊലേഷനില്‍ പ്രവേശിക്കുന്നത് ആരോഗ്യ മേഖലയിലെയും പൊതുഗതാഗത സംവിധാനത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍. Share This News
കോവിഡ് ; പ്രാഥമീക സമ്പര്‍ക്കത്തിലുള്ളവരുടെ നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത
കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവിന് സാധ്യത. പൂര്‍ണ്ണമായും വാക്സിന് സ്വീകരിച്ചവരുടെ കാര്യത്തിലാണ് ഇളവിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായി സംസാരിച്ചു. ഇങ്ങനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൊതുജന സേവനം, അടിയന്തര അടിസ്ഥാന സൗകര്യമേഖല, വ്യവസായ മേഖല എന്നിവിടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലേയ്ക്ക് കടക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ പറഞ്ഞു. പ്രാഥമീക സമ്പര്‍ക്കത്തിലലുള്ളവര്‍ പൂര്‍ണ്ണമായി വാക്സിന് സ്വീകരിച്ചവരും രോഗലക്ഷണങ്ങളില്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായവരുമാണെങ്കില്‍ അവരെ നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ സ്കൂളുകള്‍ നാളെ തുറക്കും
അയര്‍ലണ്ടില്‍ സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രി നോര്‍മ ഫോളിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം വിവിധ മേഖലയിലെ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു ഇതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിദഗ്ദര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്ന ഉദ്യോഗസ്ഥര്‍ , വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സ്കൂള്‍ തുറക്കല്‍ ഇനിയും നീട്ടി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഈ വിഷയത്തില്‍ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ മന്ത്രിക്ക് നല്കിയ നിര്‍ദ്ദേശം. ഇതിനാലാണ് ഇനിയൊരാലോചനയ്ക്ക് നില്‍ക്കാതെ വ്യാഴാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. സ്കൂള്‍ തുറക്കലില്‍ ആദ്യം അധ്യാപകസംഘടനകള്‍ ആശങ്കയറിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആശങ്കകള്‍ സംബന്ധിച്ചും നടന്നു. സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് അസോസിയേഷന് ഓഫ് സെക്കന്ററി ടീച്ചേഴ്സ് അയര്‍ലന്‍ഡ് (ASTI) പ്രസഡിന്റും വ്യക്തമാക്കി. Share This News
രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്കോ ? കോവിഡ് വ്യാപനം തുടരുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ രാജ്യം വീണ്ടും ലോക് ഡൗണ്‍ ഭീതിയിലാണ്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന് പ്രതിദിന കോവിഡ് കണക്കുകളില്‍ കൂടിയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,986 കേസുകളാണ്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം വ്യാഴാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തിന്റെ തീരുമാനങ്ങളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സുപ്രധാന ശുപാര്‍ശകള്‍ സര്‍ക്കാരിന് ഈ യോഗത്തില്‍ നല്‍കിയേക്കും. ഈ യോഗത്തിന്റെ തീരുമാനങ്ങളനുസരിച്ചായിരിക്കും ലോക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ക്രിസ്മസ് ന്യൂഇയര്‍ സമയത്തെ കൂടിച്ചേരലുകള്‍ രോഗവ്യാപനം അതിരൂക്ഷമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 804 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ആഴ്ചത്തെ…
സ്കൂളുകള്‍ തുറക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് അധ്യാപക സംഘടനകള്‍
നിലവിലെ അവധിക്ക് ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ടീച്ചേഴ്സ് അസോസിയേഷന്. അസോസിയേഷന് ഓഫ് സെക്കന്ററി ടീച്ചേഴ്സ് ഇന്‍ അയര്‍ലണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍ കരുതലുകള്‍ ഇല്ലാതെ സ്കൂളുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് അസോസിയേഷന് പറയുന്നത്. ആരോഗ്യമേഖലയിലെ വിദഗ്ദരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാവു എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ റിസ്ക് ആണെന്നും അധ്യാപകര്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു എഎസ്ടിഐ സ്കൂളുകള്‍ തുറക്കുന്നതിനെതിരെ രംഗത്ത് വന്നത്. Share This News
സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളില്‍ ഇളവിന് സാധ്യത
രാജ്യത്ത് സെല്‍ഫ് ഐസൊലേഷന്‍ നിബന്ധനകളില്‍ അളവുകള്‍ വരുത്താനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ പത്ത് ദിവസം ഐസൊലേഷന്‍ എന്നത് അഞ്ച് ദിവസമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ റെക്കമന്‍ഡേഷന്‍സ് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കൂടിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലും ഇങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നിരുന്നു. കോവിഡ് പോസിറ്റിവായവര്‍ക്ക് രോഗം മാറുകയും യാതൊരു വിധലക്ഷണങ്ങളും ഇല്ലാതിരിക്കുകയും ചെയ്താല്‍ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സെല്‍ഫ് ഐസൊലേഷന്‍ അവസാനിപ്പിക്കാം എന്ന രീതിയിലാണ് മാറ്റം വരുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ഐസലേഷനിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും. Share This News
അയര്‍ലണ്ട് പൗരത്വ അപേക്ഷളില്‍ ഇനി മുതല്‍ പോയിന്റ് സിസ്റ്റം
പുതുവര്‍ഷത്തില്‍ അയര്‍ലണ്ട് പൗരത്വ അപേക്ഷകളില്‍ സമ്പൂര്‍ണ്ണ മാറ്റം വരുത്തി സര്‍ക്കാര്‍. സ്കോര്‍ കാര്‍ഡ് അപ്രോച്ച് നടപ്പിലാക്കുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ മാറ്റം. ഇതിനാല്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പോയിന്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷകര്‍ തങ്ങളുടെ ഐഡന്റിന്റി, താമസ രേഖകള്‍ ക്യത്യമായി ഹാജരാക്കണം. ഒരോ വര്‍ഷവും 150 പോയിന്റുകളാണ് ആവശ്യമായി വരുന്നത്. ഇതിനായി താമസരേഖകള്‍ ഹാജരാക്കണം. സ്കോര്‍ 150ല്‍ എത്തുന്നത് വരെ ഇതിനായുള്ള രേഖകള്‍ സമര്‍പ്പിച്ചു കൊണ്ടിരിക്കണം. അപേക്ഷാ ഫോമില്‍ പറയുന്ന റസിഡന്‍സി കാലയളവ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് തെളിയിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. അഞ്ച് വര്‍ഷക്കാലം രാജ്യത്ത് തുടര്‍ച്ചായായി താമസിച്ചു എന്നതിന്റെ തെളിവ് സമര്‍പ്പിക്കുന്നതിനൊപ്പം ഇങ്ങനെതാമസിച്ചത് നിയമപരമായ ആവശ്യങ്ങള്‍ക്കായിരുന്നു എന്നു കൂടി തെളിയിക്കണം. അപേക്ഷയുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഏത് സമയത്തും അപേക്ഷകന്റെ ഒര്‍ജിനല്‍ പാസ്പോര്‍ട്ട് വകുപ്പിന് ആവശ്യപ്പെടാം. എച്ച്എസ്ഇയിലോ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്ന് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പ്രൊവിഷനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.…
മദ്യത്തിന്റെ പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍
അയര്‍ലണ്ടില്‍ മദ്യത്തിന് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ഒന്നാണ് വിലയിലെ മാറ്റവും. കുറഞ്ഞ വിലയ്ക്കുള്ള മദ്യം വാങ്ങി അപകടകരമായ രീതിയില്‍ മദ്യം ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് വില പുനര്നിര്ണ്ണയിച്ചതിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പുതിയ വിലനിലവാരം അനുസരിച്ച് ഒരു ബോട്ടില്‍ വൈന്‍ ഒരു കാരണവശാലും 7.40 യൂറോയില്‍ കുറച്ച് വില്ക്കാന് പാടില്ല. ഒരു ക്യാന്‍ ബീയര്‍ 1.70 യൂറോയിലും കുറച്ച് വില്‍ക്കരുത്. ജന്‍, വോഡ്ക എന്നിവ 40 ശതമാനം ആല്‍ക്കഹോള്‍ അടങ്ങുന്നതാണെങ്കില്‍ 20.70 യൂറോയില്‍ കുറച്ച് വില്‍ക്കരുത്. 700 മില്ലിയുടെ വിസ്കിയുടെ കുറഞ്ഞ വില 22 യൂറോയാണ്. മദ്യത്തിന്റെ പുതിയ നിരക്ക് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് ഒരു…