രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതില്‍ 6329 കേസുകള്‍ പിസിആര്‍ ടെസ്റ്റുകള്‍ വഴിയും 4810 കേസുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ വഴിയും സ്ഥിരീകരിച്ചവയാണ്. രാജ്യത്ത് 13 ഹോസ്പിറ്റലുകളില്‍ ഐസിയു കിടക്കകള്‍ ലഭ്യമല്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്ത് ലഭ്യമായ 320 ഐസിയു/എച്ച്ഡിയു കിടക്കകളില്‍ 271 കിടക്കളിലും മുതിര്‍ന്നവരും 23 കിടക്കളില്‍ കുട്ടികളും ചികിത്സയിലാണ്. 25 ബെഡ്ഡുകളാണ് ഇനി ലഭ്യമായിട്ടുള്ളത്. ജനുവരി 16 നാണ് അവസാന കണക്കുകള്‍ എച്ച്എസ്ഇ പുറത്ത് വിട്ടത്. Share This News
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്നു സൂചന
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന നാഷണല്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (NPHET) മീറ്റിംഗില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ പബ്ബുകളും റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പഴയ രീതിയിലേയ്ക്ക് മാറ്റുമെന്നാണ് കരുന്നത്. നിലവില്‍ ഇവര്‍ക്ക് രത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തനാനുമതി. ഇത് അര്‍ദ്ധരാത്രിവരെയാക്കിയേക്കും. ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന അത്രയും ആളുകളെ പങ്കെടുപ്പിക്കാം എന്ന തീരുമാനത്തിനും സാധ്യതയുണ്ട്. ഇന്‍ഡോര്‍ ഇവന്റുകള്‍ക്ക് 100 പേര് എന്ന നിബന്ധന എടുത്തുമാറ്റിയേക്കും. ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള അനുമതിയും നല്‍കും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം NPHET തീരുമാനങ്ങള്‍ക്ക് അംഗീകരാം നല്കിയാല് ഇത് ഈ മാസം അവസാനത്തോടെ നടപ്പിലാക്കാനാണ് സാധ്യത. Share This…
അയര്‍ലണ്ടില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
രാജ്യത്തെ ക്യാബിനറ്റ് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പോലീസ് ഗാര്‍ഡുകളുടെ എണ്ണവും സുരക്ഷാ വാഹനങ്ങളുടെ വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര വകുപ്പ് നടത്തിയ സുരക്ഷാ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ജസ്റ്റിസ് മിനിസ്റ്റര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ ഈ നിലയിലുള്ള സുരക്ഷ നല്‍കിയിരുന്നു. ഇവരെക്കൂാടാതെ മറ്റ് മൂന്ന് മന്ത്രിമാര്‍ ഈ മാസമാദ്യം തന്നെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വസതിക്ക് മുന്നില്‍ പ്രതിഷേധങ്ങളും ചിലസമയങ്ങളില്‍ ശക്തമാകാറുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. അധികമായി 40 ഗാര്‍ഡ ഉദ്യാഗസ്ഥരെ കൂടിയാണ് സുരക്ഷാ കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. Share This News
അയര്‍ലണ്ടിലെ നീനയില്‍ ചിത്രീകരിച്ച താരാട്ടു പാട്ട് ‘കണ്ണുയിരേ ‘ ശ്രദ്ധേയമാകുന്നു .
നീനാ (കൗണ്ടി ടിപ്പററി ): സ്നേഹം,അതിന് തന്നെ ഒരുപാട് ഭാവങ്ങളും അര്‍ത്ഥതലങ്ങളും .എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ സ്വര്‍ണ്ണ നൂലിനാല്‍ നെയ്തെടുത്ത ഏറ്റവും പവിത്രമായ ബന്ധം ഒരു ‘അമ്മയും കുഞ്ഞും’തമ്മിലുള്ളത് തന്നെ .ആ സ്നേഹത്തണലിന് മുന്പില് ഭൂമി തന്നെ സ്വര്‍ഗമായി മാറുന്നു.അമ്മയുടെ സ്നേഹത്തിന്റെ ആ ഓര്‍മ്മകള്‍ പോലും ഒരു സുരക്ഷാ കവചമാണ് എന്നും എപ്പോഴും. ഈ കോവിഡ് പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ… പൂമുത്തോളെ (ചിത്രം. ജോസഫ് )യ്ക്ക് ശേഷം അജീഷ് ദാസന് എഴുതിയ അതിമനോഹരമായ വരികള്‍ക്ക് ബിബിന്‍ ബാബു കെ. സംഗീത സംവിധാനം നിര്‍വഹിച്ചു നിത്യ ബാലഗോപാല്‍ ആലപിച്ച മനോഹര ഗാനം . ചെമ്പകമേ(ആല്‍ബം-ചെമ്പകമേ )മുത്തേ മുത്തേ (ചിത്രം-കാണാകണ്മണി )എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകന് ശ്യാം ധര്മന് പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ.പൂര്‍ണ്ണമായും അയര്‍ലണ്ടിലെ നീനയില്‍ ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം…
പോസിറ്റീവ് ആന്റിജന്‍ ടെസ്റ്റുകള്‍ ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യണം
കോവിഡ് ആന്റിജന്‍ ടെസ്റ്റുകളും ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യണം. സെല്‍ഫ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചു ചെയ്യുന്നതുള്‍പ്പെടെയുള്ള ആന്റിജന്‍ ടെസ്റ്റുകളാണ് റിസല്‍ട്ട് പോസിറ്റിവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ (HSE) യുടെ പോര്‍ട്ടലില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റുകള്‍ പോസിറ്റിവായാല്‍ പിസിആര്‍ ടെസ്റ്റ് വഴി സ്ഥിരീകരിക്കണം എന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. മാത്രമല്ല ഈ കണക്കുകളും ഇനി പൊതുവായ കോവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തും. കോവിഡ് പോസിറ്റിവാകുന്നവര്‍ക്ക് തങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവരുടെ പേരുകളും ഈ വെബ്സൈറ്റില്‍ നല്‍കാവുന്നതാണ്. ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. Share This News
അനധികൃത കുടിയേറ്റക്കാര്‍ക്ക് റഗുലറൈസ് ചെയ്യാന്‍ അവസരം
അയര്‍ലണ്ടില്‍ അനധികൃതമായി താമസിച്ചു വരുന്ന കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ റെഗുലറൈസ് ചെയ്യാന്‍ അവസരം. ഈ മാസം 31 മുതലാണ് ഇതിനായി അവസരമുള്ളത്. കുട്ടികള്‍ക്ക് മൂന്ന് വര്‍ഷമാണ് സര്‍ക്കാര്‍ കാലാവധി പറഞ്ഞിരിക്കുന്നത്. ജൂലൈ 31 വരെയാണ് അവസരം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇരുപതിനായിരത്തോളം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യും. ഇന്ത്യക്കാരടക്കം നിരവധി പേര്‍ക്ക് ഇത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. സ്റ്റുഡന്റ് വിസയിലെത്തി പഠനം കഴിഞ്ഞ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. തങ്ങളുടെ താമസരേഖകള്‍ നിയമപരമാക്കാന്‍ ഇത് ഇവര്‍ക്ക് സുവര്‍ണ്ണാവസരമാണ്. താമസര രേഖകള്‍ റെഗുലറൈസ് ചെയ്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ജോലിക്ക് അപേക്ഷിക്കാനും ഇതിനുശേഷം ഭാവിയില്‍ പൗരത്വത്തിന് അപേക്ഷിക്കാനും സാധിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://irishimmigration.ie/regularisation-of-long-term-undocumented-migrant-scheme Share This News
കോവിഡ് : അടുത്ത സമ്പര്‍ക്കത്തിലുള്ളവരുടെ നിയന്ത്രണങ്ങളില്‍ മാറ്റം
കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരുടെ ഐസലേഷന്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വാക്സിന് പൂര്‍ണ്ണമായും സ്വകരിച്ചവര്ക്കാണ് ഇളവുകള്‍. വാക്സിന് സ്വീകരിച്ചവരും ലക്ഷണങ്ങളിത്താവരുമാണെങ്കില് അവര്‍ ഐസലേഷനില്‍ പ്രവേശിക്കേണ്ടതില്ല. പകരം ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുകയും ചെയ്താല്‍ മതിയാകും. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കാത്തവരാണെങ്കില്‍ അവര്‍ ഏഴ് ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കണം. കോവിഡ് ബാധിതരുടേയും 10 ദിവസം ഐസൊലേഷന്‍ എന്നത് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഈ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ ഐസൊലേഷനില്‍ പോകുന്നത് ജോലിക്കാരുടെ എണ്ണം കുറയുന്നതിനും ആരോഗ്യമേഖലയുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുന്നതിനും കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. മാത്രമല്ല ഇനി ആന്റിജന്‍ ടെസ്റ്റുകളുടെ റിസല്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടതില്ലെന്നും ക്യാബിനറ്റ്…
ആന്റിജന്‍ ടെസ്റ്റും ഫേസ് മാസ്ക്കുകളും സൗജന്യമാക്കണമെന്ന ആവശ്യം ശക്തം
രാജ്യത്ത് കോവിഡ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് നിര്‍ണ്ണയത്തിനുള്ള ആന്റിജന്‍ ടെസ്റ്റുകളും ഉയര്‍ന്ന നിലവാരത്തിലുള്ള ഫേസ് മാസ്കുകളും സൗജന്യമായി നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇങ്ങനെ നല്‍കുന്നത് കോവിഡ് പ്രതിരോധത്തിന് വലിയ മുതല്‍ കൂട്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ഡോസ് വാക്സിനും സ്വീകരിച്ചവര്‍ ഐസൊലേഷന്‍ പകരം ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുകയും ചെയ്താല്‍ മതിയാകും എന്ന ഇളവിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്ക് എല്ലാവര്ക്കും ലഭിക്കുന്നതിനും ഒപ്പം കൂടുതല്‍ ആളുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും ഇത് കാരണമാകുമെന്നും അവര്‍ പറയുന്നു. ഇതിനിടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങള് ആറായിരത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസം 83 മരണങ്ങള്…
ഒരു അധിക അവധി ദിനം കൂടി
രാജ്യത്ത് അവധി ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. സെന്റ് പാട്രിക്സ് ഡേയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് ദിവസത്തെ ബാങ്ക് അവധി നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. സെന്റ് ബ്രിഗൈഡ്സ് ഡേയായ ഫെബ്രുവരി 1 നും സ്ഥിരമായി ബാങ്ക അവധി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. കോവിഡ് മഹാമാരിയില്‍ ജീവന് വെടിഞ്ഞവരേയും കോവിഡ് മുന്നണി പോരാളികളേയും ഈ ദിവസം അനുസ്മരിക്കും. 2023 ഫെബ്രുവരി ഒന്നു മുതലാകും സെന്റ് ബ്രിഗൈഡ്സ് ഡേ പൊതു അവധിയായി മാറുക. പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പ്രമുഖ ഐറിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. Share This News
സൈബര്‍ ഇടങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സര്‍ക്കാര്‍
രാജ്യത്ത് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍ . ഇതിനായി ഓണ്‍ലൈന്‍ സേഫ്റ്റി ആന്‍ഡ് മീഡിയ റെഗുലേഷന് ബില്‍ സര്‍ക്കാരിന്റെ അനുമതിക്കായി വകുപ്പ് മന്ത്രി സമര്‍പ്പിച്ചു. ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം വരുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ തടയുക എന്നതായിരിക്കും കമ്മീഷണറുടെ പ്രധാന ചുമതല. ക്രിമിനല്‍ മെറ്റിരിയല്‍, സൈബര്‍ ബുള്ളിയിംഗ്, സെല്‍ഫ് ഹാം മെറ്റീരിയല്‍, ആത്മഹത്യ പ്രേരണാ ഉള്ളടക്കങ്ങള്‍, തെറ്റായ ഭക്ഷണ ക്രമങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഉടന്‍ തന്നെ കമ്മീഷണറെ നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ തന്നെ നിയമിക്കുകയും ചെയ്യും. Share This News