രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതോടെയാണ് ജോലി സാഹചര്യങ്ങളില്‍ വിത്യാസം ഉണ്ടാകുന്നത്. ജോലിക്കാരടക്കമുള്ളവര്‍ വീടുകളില്‍ നിന്നും ഓഫീസില്‍ പോയി തുടങ്ങുന്നത് ഗതാഗതമേഖലയ്ക്കും വ്യാപാര വ്യവസായ മേഖലകള്‍ക്കും കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്. A phased return to physical workplaces for all staff can commence from Monday. pic.twitter.com/A60PIHZvC0 — Stephen Donnelly (@DonnellyStephen) January 21, 2022 ഓഫീസുകള്‍ കൂടുതല്‍ സജീവമാകുന്നതോടെ രാജ്യത്തെ വ്യവസായ മേഖല കൂടുതല്‍ ഉണര്‍വ്വ് കൈവരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം പൂര്‍ണ്ണമായും ഓഫിസുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ തൊഴിലാളി സംഘടനകളുമായും ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു. Share This News
കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നു ; ഇനി സ്വയം ജാഗ്രത
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റാന്‍ ആരോഗ്യവിദഗ്ദരുടെ പച്ചക്കൊടി. മാസ്ക് ധരിക്കുക, അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് പാസുകള്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ , എന്നീ നിബന്ധനകള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു നിയന്ത്രണങ്ങള്‍ എടുത്തുമ മാറ്റാനാണ് NPHET യോഗത്തില്‍ പച്ചക്കൊടി കാണിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എന്ന് എടുത്ത് മാറ്റണം എന്നതു സംബന്ധിച്ച് ചിഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ നിര്‍ദ്ദേശങ്ങളില്ല. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സമയപരിധി എടുത്തു മാറ്റും. ഇത് സാമ്പത്തീക മേഖലയ്ക്കും ഉണര്‍വ് നല്‍കും. നിയന്ത്രണങ്ങള്‍ ഒരുമിച്ച് എടുത്തുമാറ്റുമോ ഘട്ടം ഘട്ടമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇന്ന സര്‍ക്കാര്‍ വ്യക്തമായ രൂപരേഖ പുറത്തിറക്കും എന്നാണ് കരുതുന്നത്. Share This News
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കുമോ ?
അയര്‍ലണ്ടില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സ്വകാര്യ നഴ്സിംഗ് ഹോമുകള്‍ എന്നു സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ എന്നു പരാമര്‍ശിച്ചിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വെക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ബോണസ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യക്കാരടക്കം നിരവധി നേഴ്സുമാര്‍ക്ക് ഇത് തിരിച്ചടിയാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നികുതി രഹിത ബോണസായ 1000 യൂറോ എന്നു നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. എത്രയും പെട്ടെന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് സേവനം ചെയ്ത കൂടുതല്‍ വിഭാഗങ്ങളെ ബോണസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. Share This News
കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടണ്; അടുത്തയാഴ്ച മുതല്‍ മാസ്ക് വേണ്ട
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.. അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായി ബോറീസ് ജോണ്സണ് പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കിയതായും ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തതെന്നും തല്ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ലെന്നും. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്സന് പാര്‍ലമെന്റില്‍ പറഞ്ഞു. അതേസമയം, മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്സന് പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം. അയര്‍ലണ്ടിലും കോവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്തു മാറ്റിയേക്കുമെന്നാണ്…
കോവിഡ് സേവനത്തിന് നന്ദി ; അവധിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 യൂറോയും
കോവിഡ് കാലത്തെ ജീവന് പണയം വെച്ചുള്ള സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1000 യൂറോ ബോണസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്ല്യം ലഭിക്കും. ഈ 1000 യൂറോയ്ക്ക് നികുതിയുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നഴിസിംഗ് ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 18 ന് രാജ്യത്ത് പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡില്‍ ജീവന് വെടിഞ്ഞവരെ അനുസ്മരിക്കുന്നതിനായാണ് ഇത്. അവധിയുടെ ആനുകൂല്ല്യം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും. അന്നേ ദിവസം അനുസ്മരണ പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 17 ന് സെന്റ് പാട്രിക് ഡേയാണ് ഇതിനോടനുബന്ധിച്ചാണ് മാര്‍ച്ച് 18 ന് ഒരു അവധി കൂടി നല്‍കിയത്. കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബോണസ് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ കാലതാമസമുണ്ടായത്…
നാലാം ഡോസിനായി ആവശ്യമുയര്‍ത്തി നഴ്സിംഗ് ഹോമുകള്‍
മൂന്നാം ഡോസ് വാക്സിനിലും കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ നാലാം ഡോസ് എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നു. നിലവില്‍ നഴ്സിംഗ് ഹോമുകളാണ് പ്രധാനമായും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നുമാസം കഴിഞ്ഞവര്‍ക്ക് പ്രതിരോധശേഷി കുറയുന്നു എന്നാണ് ഇവരുടെ വാദം. ഇസ്രായേലിലടക്കം പ്രായമായവരുടെ സുരക്ഷ കണക്കിലെടുത്ത് നാലാം ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട് . ഇതേ പാത പിന്തുടരണമെന്നാണ് ആവശ്യം. നേഴ്സിംഗ് ഹോമുകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണ്. 56 കോവിഡ് ഔട്ട് ബ്രേക്കുകളാണ് നഴ്സിംഗ് ഹോമുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലാം ഡോസിന്റെ കാര്യത്തില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. Share This News
ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കറ്റ് വൈകുന്നു
രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിച്ച ആളുകളില്‍ ഇനിയും നിരവധി പേര്‍ക്ക് മൂന്നാം ഡോസ് വാക്സിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 80,000 ത്തോളം ആളുകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. വിദേശയാത്രകള്‍ ആവശ്യമായവര്‍ക്കാണ് ഇത് ഏറ്റവും തിരിച്ചടിയാകുന്നത്. പല രാജ്യങ്ങളിലും ക്വാറന്റൈന് ഇല്ലാതെ പ്രവേശിക്കണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആത്യന്താപേക്ഷിതമാണ്. മാത്രമല്ല ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ചിട്ട് ഒമ്പത് മാസം കഴിഞ്ഞവരാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഇതിനാലാണ് എത്രയും വേഗം ബൂസ്റ്റര്‍ ഡോസുകൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. എന്നാല്‍ വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ 24 മുതല്‍ 48 മണിക്കൂറിനകം വാക്സിന് സര്‍ട്ടിഫിക്കറ്റ് ആളുകളുടെ മെയിലിലേയ്ക്ക് എത്തുമെന്നും എന്നാല്‍ വിവരങ്ങള്‍ നല്കിയപ്പോള് ഇമെയില്‍ വിശദാംശങ്ങള്‍ നല്കാത്തവര്ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതെന്നും എച്ച്എസ്ഇ വക്താവ് അറിയിച്ചു. Share This News
ആശുപത്രികളില്‍ രോഗികളുടെ തിരക്കേറുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതില്‍ 6329 കേസുകള്‍ പിസിആര്‍ ടെസ്റ്റുകള്‍ വഴിയും 4810 കേസുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ വഴിയും സ്ഥിരീകരിച്ചവയാണ്. രാജ്യത്ത് 13 ഹോസ്പിറ്റലുകളില്‍ ഐസിയു കിടക്കകള്‍ ലഭ്യമല്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്ത് ലഭ്യമായ 320 ഐസിയു/എച്ച്ഡിയു കിടക്കകളില്‍ 271 കിടക്കളിലും മുതിര്‍ന്നവരും 23 കിടക്കളില്‍ കുട്ടികളും ചികിത്സയിലാണ്. 25 ബെഡ്ഡുകളാണ് ഇനി ലഭ്യമായിട്ടുള്ളത്. ജനുവരി 16 നാണ് അവസാന കണക്കുകള്‍ എച്ച്എസ്ഇ പുറത്ത് വിട്ടത്. Share This News
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്നു സൂചന
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന നാഷണല്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (NPHET) മീറ്റിംഗില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ പബ്ബുകളും റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പഴയ രീതിയിലേയ്ക്ക് മാറ്റുമെന്നാണ് കരുന്നത്. നിലവില്‍ ഇവര്‍ക്ക് രത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തനാനുമതി. ഇത് അര്‍ദ്ധരാത്രിവരെയാക്കിയേക്കും. ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന അത്രയും ആളുകളെ പങ്കെടുപ്പിക്കാം എന്ന തീരുമാനത്തിനും സാധ്യതയുണ്ട്. ഇന്‍ഡോര്‍ ഇവന്റുകള്‍ക്ക് 100 പേര് എന്ന നിബന്ധന എടുത്തുമാറ്റിയേക്കും. ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള അനുമതിയും നല്‍കും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം NPHET തീരുമാനങ്ങള്‍ക്ക് അംഗീകരാം നല്കിയാല് ഇത് ഈ മാസം അവസാനത്തോടെ നടപ്പിലാക്കാനാണ് സാധ്യത. Share This…
അയര്‍ലണ്ടില്‍ ക്യാബിനറ്റ് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
രാജ്യത്തെ ക്യാബിനറ്റ് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പോലീസ് ഗാര്‍ഡുകളുടെ എണ്ണവും സുരക്ഷാ വാഹനങ്ങളുടെ വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര വകുപ്പ് നടത്തിയ സുരക്ഷാ അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ജസ്റ്റിസ് മിനിസ്റ്റര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ ഈ നിലയിലുള്ള സുരക്ഷ നല്‍കിയിരുന്നു. ഇവരെക്കൂാടാതെ മറ്റ് മൂന്ന് മന്ത്രിമാര്‍ ഈ മാസമാദ്യം തന്നെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വസതിക്ക് മുന്നില്‍ പ്രതിഷേധങ്ങളും ചിലസമയങ്ങളില്‍ ശക്തമാകാറുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. അധികമായി 40 ഗാര്‍ഡ ഉദ്യാഗസ്ഥരെ കൂടിയാണ് സുരക്ഷാ കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. Share This News