കഴഞ്ഞ ദിവസം സര്ക്കാര് വിളിച്ചു ചേര്ത്ത റീട്ടെയ്ലേഴ്സ് ഫോറം സാധാരണക്കാര്ക്ക് ഏറെ പ്രതീക്ഷ നല്കുന്നതായിരുന്നു. സൂപ്പര് മാര്ക്കറ്റുകള് അടക്കമുള്ള റീട്ടെയ്ലേഴ്സിനോട് വില കുറയ്ക്കണം എന്ന് സര്ക്കാര് ആവശ്യപ്പെട്ടു എന്ന വാര്ത്ത അയര്ലണ്ടിലെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമടക്കം ഏറെ പ്രാധാന്യത്തോടെ റിപ്പോര്ട്ട് ചെയ്തിരുന്നു.
എന്നാല് ഇതിന് പിന്നാലെ ഗ്രോസറികളുടെ വിലയില് യാതൊരു ഇടപെടലും സര്ക്കാര് നടത്തുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉപപ്രധാനമന്ത്രി മൈക്കിള് മാര്ട്ടിന്. കോംപറ്റീഷന് ആന്ഡ് കണ്സ്യൂമര് പ്രൊട്ടക്ഷന് കമ്മീഷന്റെ ഇടപെടലാണ് സര്ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം.
ഗ്രോസറികളുടെ വിലയില് സര്ക്കാര് ഇടപെടലുകള് ഉണ്ടായാല് അത് റീട്ടെയ്ലേഴ്സിനോ ഉപഭോക്താക്കള്ക്കോ ഗുണം ചെയ്യില്ലെന്നും ഇത്തരം പരിഷ്കാരം നടപ്പിലാക്കിയ രാജ്യങ്ങളില് ഇത് ഉപഭോക്താക്കള്ക്കെങ്കിലും ഗുണം ചെയ്തതായി യാതൊരു തെളിവുമില്ലെന്നും കമ്മീഷന് പറയുന്നു. സ്പെയിന്, ഫ്രാന്സ്, ഗ്രീസ് എന്നീ രാജ്യങ്ങളെ ഉദ്ധരിച്ചാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തില് ഗ്രോസറി വിപണയില് ഇടപെടാന് ഉദ്ദേശിക്കുന്നില്ലെന്ന് സര്ക്കാരും വ്യക്തമാക്കി.