നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടത്തിയ ഓണാഘോഷങ്ങൾ അവിസ്മരണീയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ.റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു. മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു നീനാ കൈരളി.കൊമ്പൻസ് റീലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.മാസങ്ങൾ നീണ്ട നിരവധിമത്സരങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കും ഒടുവിൽ ടീം തീപ്പൊരി ഒന്നാമതെത്തി എവർറോളോങ് ട്രോഫി കരസ്ഥമാക്കി. ക്രിക്കറ്റ്,ബാഡ്മിന്റൺ,ലേലം,റമ്മി,തീറ്റ മത്സരം, ക്വിസ്, എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്.ഗ്രൂപ്പ് അംഗങ്ങൾക്കും ഒപ്പം കുട്ടികൾക്കുമായി നീനാ ഒളിമ്പിക് അത്ലറ്റിക് ഹാളിൽ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സ്പോർട്സ്‌ഡേയും നേരത്തെ നടത്തുകയുണ്ടായി. തിരുവാതിര,കൈകൊട്ടിക്കളി ,ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ,മാവേലിമന്നനെ വരവേൽക്കൽ എന്നിവ ആഘോഷദിനത്തിന്…
Read MoreCategory: മലയാളം
MALAYALAM
അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു
അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത പൗരത്വ ചടങ്ങുകൾ 2025 സെപ്റ്റംബർ 15 തിങ്കളാഴ്ചയും 16 ചൊവ്വാഴ്ചയും ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും. Monday 15th and Tuesday 16th of September 2025 at the Convention Centre, Dublin. ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-monday-15th-and-tuesday-16th-september-2025/ .
Read Moreധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ,എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.കോട്ടയം പാമ്പാടി ,ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN,ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ,ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.…
Read Moreആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി.
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ ആഴ്ചകൾ. കൊമ്പൻസ്റീ ലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടൻ എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.നീനാ ഒളിംപിക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് 1 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്.വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റൺ ,ലേലം,റമ്മി എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്.കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ്ഡേ’ യിൽ നാല് ടീമുകളും വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്. ഇനിയും നിരവധി മത്സരങ്ങൾ…
Read Moreഐറിഷ് വേദിയിൽ സംഗീത മഹോത്സവം: സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്
ഡബ്ലിൻ: അയർലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് “സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്” നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത ഗായകർ സൂരജ് സന്തോഷും, അഞ്ചു ജോസഫും സംഗീതത്തിന്റെ മഹാരാത്രിക്ക് നേതൃത്വം നൽകുന്നു. ഈ കലാവിരുന്നിന്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങ് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരം ഇനിയ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ശ്രീ അലക്സ് വട്ടുകുളത്തിലും ഭാര്യ ബിജി അലെക്സും ചേർന്ന് ഏറ്റുവാങ്ങി. ഇവന്റിന്റെ പ്രധാന പങ്കാളികളായ സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് ഈ സംഗീതവിരുന്ന് MIC ഇവന്റ്സിനുവേണ്ടി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്. MICൻ്റെ ഭാഗത്തുനിന്ന് വിനോയ് വർഗീസ് സ്വാഗതം അർപ്പിച്ചു. അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത്…
Read More‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തീയതികളിൽ നടക്കും
ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. കോട്ടയം പാമ്പാടി ,ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN,ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ്…
Read Moreലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക് സിംഗ് അയർലൻഡിൽ
Wexford: ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക് സിംഗ് അയർലൻഡിൽ…. ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനത്തിലേക്കാണ് വരുന്നത്… ഓഗസ്റ്റ് മാസം ഒന്നാം തീയതി വൈകുന്നേരം 6:30ക്കു ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വർഷിപ് ലീഡർ ബബിത വേറൊനിക്ക ഗാനങ്ങൾ ആലപിക്കുകയും Apostle Dr. Amarik singh സന്ദേശം നൽകുകയും ചെയ്യും.. ലോകമെമ്പാടും നാൽപതിൽ അധികം രാജ്യങ്ങളിലായി തൊണ്ണൂറിൽ അധികം സഭകളുള്ള word ministries ന്റെ സ്ഥാപകൻ ആണ് അദ്ദേഹം… 28ൽ പരം വർഷങ്ങളായി ക്രൂസേഡുകളും കൺവെൻഷനകളും പ്രാർത്ഥന യോഗങ്ങളുമായി ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്.. ഈ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഭാരവാഹികളെ ബന്ധപ്പെടുക… Jevin James : 0892358178 Nirmal Alex : 0894668655
Read Moreനീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം.
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബിൽ ‘വച്ച് സംഘടിപ്പിച്ച ‘ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് Phisborough, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകൾ മത്സരത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. TIMMS (Tug of war Ireland-India Malayali Segment) ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.ഫാ.റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. Irish Tug of War Association Secretary Noel സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത മത്സരം ,പങ്കെടുത്തവരും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കിയാണ് അവസാനിച്ചത്. വാർത്ത: ജോബി മാനുവൽ
Read Moreഅയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.
ഡബ്ലിൻ: അയർലൻഡിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹ്ഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000 ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ(ഇരവിമംഗലം) പ്രസിഡൻ്റ് ആയും അലക്സ് മോൻ വട്ടുകുളത്തിൽ(ചെറുകര) സെക്രട്ടറി ആയും അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും ബിജു സ്റ്റീഫൻ മുടക്കോടിൽ(മ്രാല) പി ആർ ഓ ആയും പ്രവർത്തിക്കുന്ന കമ്മറ്റിയിൽ 25 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ 12 ന് ബ്ലാഞ്ജസ്ഡൗണിൽ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡൻ്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ, എന്നിവർ ചേർന്ന് മെനോറ തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പ്രസ്തുത യോഗത്തിൽ2025-27 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു രൂപരേഖ…
Read Moreഐറിഷ് പാർലമെന്റിൽ പ്രസംഗിക്കാം: WMF കുട്ടികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: ലോക മലയാളി സമൂഹത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ(WMF) അയർലൻഡ് ഘടകം, കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 നും 20 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മത്സരം. സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. തുടർന്നുള്ള എല്ലാ വർഷവും അയർലൻഡിൽ നടത്താനും പിന്നീട് മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നു. ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയർലൻഡ് പാർലമെന്റിൽ താൻ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാൻ സുവർണ്ണാവസരം ലഭിക്കും എന്നതാണ്. അയർലൻഡിൽ വളരുന്ന കുട്ടികളിൽ രാഷ്ട്രീയ അവബോധം വളർത്താനും, ഭാവിയിൽ അയർലൻഡിന്റെ ഭരണ സംവിധാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകാൻ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന്…
Read More