ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഴ്ചകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി.നീനാ ഒളിംപിക് അത്ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് 1 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്.വടംവലി,റിലേ,ക്രിക്
ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ്ഡേ’ യിൽ നാല് ടീമുകളും വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്.
ഇനിയും നിരവധി മത്സരങ്ങൾ വരും ദിനങ്ങളിലും തിരുവോണദിനത്തിലും ടീമുകളെ കാത്തിരിക്കുന്നു.ഒന്നാം സ്ഥാനത്ത് എത്താനായ് പൊരുതുകയാണ് ഓരോ ടീമുകളും.സെപ്റ്റംബർമാസത്തിൽ നടക്കുന്ന പാരമ്പര്യത്തനിമയാർന്ന ഓണാഘോഷങ്ങളോടെയും,ഓണസദ്യയോടെയും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.
ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്,ജിബിൻ,പ്രതീപ്,ടെലസ്, ജെസ്ന,എഞ്ചൽ,ജിജി,വിനയ എന്നിവർ നേതൃത്വം നൽകുന്നു.

