രാജ്യത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ചോദ്യങ്ങളുടെ എണ്ണം കുറയുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ ഹൈബ്രിഡ് പരീക്ഷ ഇക്കുറി ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഐറീഷ് ഓറല്‍ നേരത്തെ 20 ടോപ്പിക്കുകളുണ്ടായിരുന്നത് പത്തായി ചുരുക്കിയിട്ടുണ്ട്. സ്പാനീഷില്‍ നേരത്തെയുണ്ടായിരുന്ന അഞ്ച് റോള്‍ പ്ലേകള്‍ മൂന്നായും ചുരുക്കി. കണക്കില്‍ ഒന്നും രണ്ടും പേപ്പറുകളില്‍ ആറ് ചോദ്യങ്ങളെ ഉണ്ടാവൂ നേരത്തെ ഇത് പത്തായിരുന്നു. ഇംഗ്ലീഷ് ഹയര്‍ ലെവല്‍ പേപ്പറില്‍ നേരത്തെ മൂന്ന് സെക്ഷനുകള്‍ക്ക് ഉത്തരം നല്‍കണമായിരുന്നു ഇത്തവണ ഇത് രണ്ട് സെക്ഷനുകള്‍ക്ക് മതിയാകും. ബയോളജിയില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതിയാകും.
Read MoreCategory: മലയാളം
MALAYALAM
രാജ്യത്ത് പെന്‍ഷന്‍ പ്രായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ത്താന്‍ ശുപാര്‍ശ
രാജ്യത്ത് പെന്‍ഷന്‍ പ്രായം തത്ക്കാലം 66 ല്‍ തന്നെ നിലനിര്‍ത്താന്‍ ശുപാര്‍ശ . സര്‍ക്കാര്‍ നിയോഗിച്ച സാമൂഹ്യ സുരക്ഷാ കമ്മിറ്റിയാണ് ഇതുി സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. തൊഴില്‍ കാരാറുകളിലെ നിര്‍ബന്ധിത റിട്ടയര്‍മെന്റ് എന്ന നിബന്ധന എടുത്തു മാറ്റണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയിലുണ്ട് . 66 വയസ്സ് കഴിയുമ്പോഴേയ്ക്കും ഒരു വ്യക്തി ശാരീരികമായും മാനസീകമായും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിട്ട് ജോലി ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. 2028 മുതല്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ പ്രായം മൂന്ന് മാസം വീതം ഉയര്‍ത്തണമെന്നും കമ്മിറ്റിയുചെ ശുപാര്‍ശയിലുണ്ട്. ഇങ്ങനെ വന്നാല്‍ 2031 ആകുമ്പോളേയ്ക്കും പെന്‍ഷന്‍ പ്രായം 67 ആകും. 2039 ല്‍ 68 വയസ്സാകുന്ന രീതിയില്‍ 2031 മുതല്‍ വീണ്ടും ഓരോ രണ്ട് വര്‍ഷവും മൂന്നുമാസം വീതം പെന്‍ഷന്‍ പ്രായം ഉയര്‍ത്തും.
Read Moreകുട്ടികളുള്ള വണ്ടിയില്‍ പുകവലി പാടില്ല ; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നിയമം
പുകവലി സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നിയമം നിലവില്‍ വന്നു. കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നത് ഇനിയിവിടെ കുറ്റകരമാണ്. അയര്‍ലണ്ടിന്റെയും ഇംഗ്ലണ്ടിന്റേയും പാത പിന്തുടര്‍ന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുകവലിയുടെ ദോഷങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയത്. കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നവരും പുക വലിക്കുന്നത് തടയാത്ത ഡ്രൈവര്‍മാരും ഈ വിഷയത്തില്‍ കുറ്റക്കാരായിരിക്കും. ഉയര്‍ന്ന തുകയായിരിക്കും ഈ വിഷയത്തില്‍ പെനാല്‍റ്റിയായി ഈടാക്കുക. ഇ-സിഗരറ്റടക്കമുള്ളവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും ഇനി മുതല്‍ ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.
Read Moreഅയര്‍ലണ്ട് യാത്രക്കാര്‍ ശ്രദ്ധിക്കുക ;വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധനകളില്‍ മാറ്റം
അയര്‍ലണ്ടിലേയ്ക്കുള്ള യാത്രാ നിബന്ധനകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പ്രൈമറി വാക്‌സിനഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ പ്രൈമറി വാക്‌സിനേഷനിലെ അവസാന ഡോസ് സ്വീകരിച്ചിട്ട് 270 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്ക് നിലവില്‍ സമയപരിധി തീരുമാനിച്ചിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അംഗീകാരം നല്‍കുക. ഈ നിബന്ധനകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചതിന്റേയോ കോവിഡ് മുക്തരായതിന്റെയോ രേഖകള്‍ കൈവശമില്ലെങ്കില്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Read Moreഅനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം
മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി കൃത്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ നിയമപരമായി താമസാനുമതി ലഭിക്കാത്തവര്‍ക്ക് ഇന്നുമുതല്‍ ഇതിനായി അപേക്ഷിക്കാം. തുടര്‍ച്ചയായി നാല് വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചവര്‍ക്കാണ് പ്രത്യേക പദ്ധതിയിലൂടെ സര്‍ക്കാര്‍ താസമാനുമതിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. നാല് വര്‍ഷത്തിനിടയില്‍ പരമാവധി 90 ദിവസം അടിയന്തര ആവശ്യങ്ങള്‍ക്ക് രാജ്യം വിട്ടു നിന്നിട്ടുണ്ടെങ്കിലും അപേക്ഷിക്കുന്നതില്‍ തടസ്സമില്ല. 3000 കുട്ടികളടക്കം 17000 ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അപേക്ഷകര്‍ക്ക് തങ്ങളുടെ പങ്കാളിയേയും 23 വയസ്സുവരെയുള്ള മക്കളെയും അപേക്ഷയില്‍ ഉള്‍പ്പെടുത്താം. അംഗീകരിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദവും ഭാവിയില്‍ പൗരത്വത്തിനുള്ള അവസരവും ലഭിക്കുന്നതാണ്. ജൂലൈ 31 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഒരാള്‍ തന്നെ അപേക്ഷിക്കുന്നതിന് 550 യൂറോയും കുടുംബമായുള്ള അപേക്ഷകള്‍ക്ക് 700 യൂറോയുമാണ് ഫീസ്.
Read Moreനഴ്‌സിംഗ് ഹോം സന്ദര്‍ശനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നഴ്‌സിംഗ് ഹോം സന്ദര്‍ശനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ നിലവില്‍ വന്നു. നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്നവരുടെ സുരക്ഷയെ കരുതി ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തിയാണ് പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടുമുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും. പുതിയ നിര്‍ദ്ദശം അനുസരിച്ച് നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്നവര്‍ക്ക് ഒരു ദിവസം രണ്ട് സന്ദര്‍ശകരെ അനുവദിക്കും. ഈ സന്ദര്‍ശകരെ കൂടാതെ ഒരു സഹായിയേയും താമസക്കാര്‍ക്ക് നിര്‍ദ്ദേശിക്കാം. ഈ സഹായിക്ക് നഴ്‌സിംഗ് ഹോമില്‍ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ടയാളെ സന്ദര്‍ശിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ബാധകമായിരിക്കില്ല. എന്നാല്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാര്‍ എടുക്കുന്ന പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഈ സഹായിയും എടുക്കേണ്ടതാണ്. എച്ച്എസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ ഓരോ നഴ്‌സിംഗ് ഹോമുകളും പുറത്തിറക്കിയിരിക്കുന്ന തങ്ങളുടേതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സന്ദര്‍ശകര്‍ പാലിക്കേണ്ടതാണ്.
Read Moreപിപിഎസ് നമ്പറുകള്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി
രാജ്യത്ത് പിപിഎസ് നമ്പറുകള്‍ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാനുള്ള കാലതാമസംമൂലം ബുദ്ധിമുട്ടിലായവര്‍ക്ക് ആശ്വാസവാര്‍ത്ത. അപേക്ഷകള്‍ തീര്‍പ്പാക്കി നമ്പറുകള്‍ വേഗത്തിലാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് പല വിദേശ പൗരന്‍മാരുടേയും ജോലിയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കേണുകളില്‍ നിന്നും കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ ത്വരിത ഗതിയിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ പലജോലികള്‍ക്കും മുഴുവന്‍ ശമ്പളം ലഭിക്കുന്നതിന് പിപിഎസ് നമ്പര്‍ ആവശ്യമാണ്. നിലവില്‍ അയ്യായിരത്തോളം അപേക്ഷകളാണ് സര്‍ക്കാരിന് മുമ്പില്‍ കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായി ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കി.
Read Moreഅയര്‍ലണ്ടില്‍ പുതിയ കോവിഡ് വാക്‌സിന് അംഗീകാരം
അയര്‍ലണ്ടില്‍ പുതിയ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി. ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോവാ വാക്‌സിന്റെ കോവിഡ് വാക്‌സിനായ നുവാക്‌സോവിഡിനാണ് അംഗീകാരം ലഭിച്ചത്. നേരത്തെ തന്നെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ച വാക്‌സിനാണിത്. ഇത് അയര്‍ണ്ടില്‍ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണ്. പ്രൈമറി വാക്‌സിനേഷനായും ഒപ്പം ബൂസ്റ്റര്‍ ഡോസിനായും ഈ വാക്‌സിന്‍ ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. നുവാക്‌സോവിഡ് ഒരു പ്രോട്ടീന്‍ ബെയ്‌സ്ഡ് വാക്‌സിനാണ്. അടുത്ത മാസം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമായി തുടങ്ങുമെന്നും ആരോഗ്യമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മൂന്നാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസായാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനുകളെത്തുന്നത് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ കരുത്താകും.
Read Moreനേഴ്‌സുമാര്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് എസ്സാര്‍ ഗ്രൂപ്പില്‍ അവസരം
പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ താത്പര്യമുള്ള നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം. ഡബ്ലിനിലാണ് അവസരമുള്ളത്. എസ്സാര്‍ ഗ്രൂപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡബ്ലിനിലെ വിവിധ ആശുപത്രികളിലും നേഴ്‌സിംഗ് ഹോമുകളിലുമായി കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സി ജോലികളാണ് നിലവിലുള്ളത്. നിലവില്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവരായാലും പാര്‍ട്ട് ടൈമായി ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഉയര്‍ന്ന ശമ്പളമാണ് എസ്സാര്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. എന്‍എംബിഐ രജിസ്‌ട്രേഷനും പിന്‍ നമ്പറും അയര്‍ലണ്ടില്‍ രണ്ടു വര്‍ഷത്തെയെങ്കിലും ജോലി പരിചയവും ഉള്ള സ്റ്റാമ്പ് 4 വിസാ സ്റ്റാറ്റസുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താപ്രര്യമുള്ളവര്‍ക്ക് info@essarhealthcare.ie എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് വിശദമായ ബയോഡേറ്റ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 87 917 1369 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Read Moreബൂസ്റ്റര്‍ ഡോസ് ഒമിക്രോണ്‍ ഗുരുതരമാകുന്നത് തടയുന്നതായി പഠനങ്ങള്‍
കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങള്‍ ഗുരുതരമാകുന്നത് തടയാന്‍ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഏറ്റവുമൊടുവിലായി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വാക്‌സിന്‍ ഒന്നാം ഡോസിനും രണ്ടാം ഡോസിനും പുറമേ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പ്രതിരോധ ശേഷി വളരെ കൂടുതലാണെന്നും ഒമിക്രോണ്‍ ബാധിച്ചാലും ചെറിയ ലക്ഷണങ്ങള്‍ കാട്ടി ഇത് അവസാനിക്കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയേ വരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ആദ്യ തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും ഒപ്പം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോവിഡ് വ്യാപനത്തിലേയും കണക്കുകള്‍ നിരത്തിയാണ് ഏജന്‍സി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ പ്രയമേറിയവരിലും ഗുരുതര രോഗമുള്ളവരിലും പോലും മരണ നിരക്ക് കുറയുമെന്നും ഇവര്‍ പറയുന്നു. യോഗ്യരായ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും…
Read More